STORYMIRROR

Jitha Sharun

Romance

3  

Jitha Sharun

Romance

പ്രണയമാപിനി

പ്രണയമാപിനി

1 min
259


മഞ്ഞണിഞ്ഞ സായാഹ്ന നിമിഷങ്ങളിൽ

തേടി വന്നൊരു മൃദുമന്ദഹാസമേ

അറിയാതെ പോയി നിൻ

കറയറ്റൊരാനുരാഗം ..


പറയാതിരുന്നിട്ടും ,

മഴയായി പെയ്തിട്ടും ,

വെയിലായ് പൊതിഞ്ഞിട്ടും ,

പൂവായി പൊഴിഞ്ഞിട്ടും ....


തിരികെ ഞാൻ നല്കിയില്ലൊരു

ചെറു പുഞ്ചിരിപോലും ..!!!

അറിയാൻ വൈകിയോരെന്റെ

അരിയ സ്വപ്നമെ ..


നിന്റെ നിഴലാണ്,

മനമാണ്,ചിറകാണ്

ഞാൻ ഇന്നും.


അപരാധമെന്നറിയുന്നു

വൈകിയാണെങ്കിലും..

ഒരിക്കലെൻ പ്രതീക്ഷയാം

നൗക നിനക്കരികിൽ

വരുമന്നേരം വരിക തിരികെ

നിൻ പ്രണയമാപിനിയിൽ

ഞാൻ തെളിയുന്ന നേരം..



Rate this content
Log in

Similar malayalam poem from Romance