പ്രണയദിനത്തിൽ നിനക്കായി
പ്രണയദിനത്തിൽ നിനക്കായി
പ്രണയം മനസ്സിൽ തീർത്ത ശിൽപ്പികൾ നാം …..
പ്രണയം ഹൃദയത്തിലെ രക്തതുള്ളികൾ
പോൽ ഒഴുകിയെത്തും ജലാശയം….
കൊടും കാറ്റിൽ പാറും വർണ്ണ വിസ്മയം
വിതറും പട്ടമായി എൻ നെഞ്ചിലെ പ്രണയം ….
പ്രണയം എൻ മൊഴികളിൽ അലിയും തേനിലും മധുരം….
നാം മരിക്കുവോളം പാടും ഗാനം ഒന്നു മാത്രം
എന്നും നിനക്കായി എൻ നെഞ്ചിലെ പ്രണയം പകർന്നുതരാം ….
പ്രണയമേ നിൻ രൂപം എൻ മനസ്സിൽ കൊത്തിയ
അവളുടെ കണ്ണിലെ കൃഷ്ണമണിയായി ഞാൻ ഇന്നും പുഞ്ചിരി തൂകി വിടർന്നു….

