STORYMIRROR

Aswathi Venugopal

Romance

2  

Aswathi Venugopal

Romance

പ്രിയനേ...

പ്രിയനേ...

1 min
3.0K

ഗുരുവായി സുഹൃത്തായ് ഇരിക്കെ നീ ചിലനാൾ 

എന്നെൻ ഹൃദയത്തിന്റെ താളുകളിൽ ഞാൻ നിൻ 

പേരെഴുതിയെന്നറിവീല 


കാലങ്ങൾ കടന്നു പോയെങ്കിലും പ്രിയനെ നിൻ 

ഓർമകൾ മായാതെ നിൽക്കുന്നു ദൃഢമായ്  

നീ ഉയരങ്ങളിലാണെന്നറിവേൻ എന്നിരുന്നാലും 

എന്നും നീയെൻ പ്രിയൻ തന്നെ 


നിന്നെ സ്‌നേഹിക്കുന്നവർ പലരുണ്ട് ചുറ്റിലെങ്കിലും 

അവരാരും എനിക്കു സമമാകില്ലെന്നറിയുകനീ 

നിൻമേലെനിക്കുള്ളത് പ്രണയമോ സൗഹൃദമോ 

അല്ലേലതിലുപരി ആരാധനയോ 


പുഞ്ചിരി തൂകിയെൻ ഹൃദയത്തെ കവർന്നവനെ 

നീയില്ലാത്ത നാളുകൾ മരണ വേദനയാണെൻ ഉള്ളിൽ 

ചെയ്യാത്ത തെറ്റിനെന്തിനീ ശിക്ഷ 

സഹിക്കവയ്യ നിന്റെയീ മൗനം 


നിലാവുള്ള രാത്രിയിൽ 

കിനാവു കണ്ട് ഉറങ്ങുമ്പോൾ

കണ്ണീരിന്റെ നനവുള്ള ചോദ്യം 

നീയെന്നെ മറക്കുമോ?


Rate this content
Log in

Similar malayalam poem from Romance