Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Sandra C George

Drama Romance Tragedy

4.6  

Sandra C George

Drama Romance Tragedy

പ്രിയ സഖീ

പ്രിയ സഖീ

1 min
369


അമൃതദീപ്തമാം സൗഹൃദധാര 

അനുഭവിച്ചീടാത്ത മർത്യനില്ലിന്നീ 

അരുണകാന്തിയിൽ മുങ്ങിയ ഭുവനത്തിൽ 

ആദ്യമായ് എന്നാൽ ഞാൻ രസിച്ചു 

അന്ന് സൗഹൃദധാര തൻ അത്ഭുതവീര്യം


അത്രനാൾ ഞാൻ കണ്ടീലാത്തൊരു 

ശോഭ കണ്ടന്നാക്ഷികളിൽ നിന്നും ഞാൻ 

അവളുടെ വാക്കുകൾ വനദ്വാരത്തിൽ 

നിന്നുംതേൻമാരിയായി

ചൊരിഞ്ഞെന്നിലന്ന്


ആ കൺകളാലെന്നെ വീക്ഷിച്ച നേരത്തിൽ

എൻ ഹൃദയാഗ്നി അണഞ്ഞുപോയി 

ആ മന്ദഹാസത്താൽ എന്നുള്ളിലവളന്ന് 

സന്തോഷധാരതൻ മാധുര്യം നിറച്ചു 

  

അവളുടെ നാമം ചൊന്നോരാനിമിഷം 

അലയടിച്ചെൻ ഹൃദയവാതിലിൽ ക്ഷണം 

ഇവളെൻ പ്രിയതോഴി പിരിയുവതില്ല 

ഈ സൗഹൃദം എന്നിൽ നിന്നൊരുനാളും 


വിധിയാം വിളയാട്ടം അസൂയയോടെ

വീക്ഷിച്ചു 

കുശുമ്പിനാൽ പൊട്ടിച്ചു ഞങ്ങടെ സൗഹൃദം

അഗാധമാം ഉറക്കത്തിൽ അവളന്നു ലയിച്ചപ്പോൾ

മൗനമായി ഞാനന്ന് നിന്നുപോയി.


Rate this content
Log in

Similar malayalam poem from Drama