STORYMIRROR

Binu R

Romance

3  

Binu R

Romance

പനിനീർമാല്യം

പനിനീർമാല്യം

1 min
151

അരികിൽ നീ-

യന്നുണ്ടായിരുന്നപ്പോൾ

കാണ്മതുംകേൾപ്പതും

നിനച്ചിരിപ്പതുമെല്ലാം

വർണ്ണപനിനീർപുഷ്പങ്ങൾ

കോർത്തൊരുനറുമലർ

ഹാരമായിരുന്നു, അതെന്നിൽ

നൽസുഗന്ധങ്ങൾ നിറച്ചിരുന്നു..


ചിലനേരമ്പോക്കുകളിൽ

അഭിരമിച്ചകാലങ്ങളിൽ

നീയെന്നസത്യം

ഉൾച്ചേരാനാവാതെ

പോയൊരുനാൾ,ചുറ്റിലുംനിന്നു

പലനോട്ടങ്ങളാൽ സന്തോഷം നിറഞ്ഞ

ചിരികൾ ഉരുത്തിരിഞ്ഞൊരു

ചെറുചുഴലിക്കാറ്റെനിക്കുചുറ്റും

വന്നു വീശിപ്പൊലിയവേ,

കാണാതെപോയി ഞാനാസുഗന്ധമാല്യം


നഷ്ടമായെന്നുൾവിളികൾ

ചൊല്ക്കളിയാട്ടങ്ങൾ നടത്തിടവേ,

നീർചോലയിൽ കളകളാരവം

തീർത്തുംക്കൊണ്ട് തെളിനീർകണങ്ങൾ

ജീവിതംപോൽ ഒഴുകിപ്പരന്നീടവേ,

ചെന്നുചേർന്നുവീഴുന്നത് നിലയില്ലാ

ആഴക്കയത്തിലേക്ക് എന്നറിഞ്ഞീടവേ,

ആ സുഗന്ധമാല്യം ഇപ്പോഴും

തിരയുന്നൂ ഞാൻ എൻ ജീവിത പന്ഥാവിൽ...


ഇനിയിരിക്കലും അതൊന്നു

നേടുവനാവില്ലെന്നറിയാമെങ്കിലും,

ജീവിതപാരാവാരത്തിൽ

നടുവിലൊരുവൻപാറമേവുമൊരു

തണ്ണീർക്കയത്തിൽ

ഇപ്പോഴുംവലകളെറിഞ്ഞു ഞാൻ

തിരയുന്നൂയെന്നാനന്ദംനിറച്ചോരാ

മലർമാല്യം കണ്ടെത്തീടാൻ,

നഷ്ടപ്പെട്ടുപോയ ആ സുഗന്ധം

വീണ്ടുമൊന്നനുഭവിച്ചീടാൻ..!



Rate this content
Log in

Similar malayalam poem from Romance