പകർച്ച വ്യാധി
പകർച്ച വ്യാധി


കൊറോണ, മങ്കിപോക്സ് മുതലായ രോഗങ്ങളുള്ള,
രോഗികളെകൊണ്ട് ഹോസ്പിറ്റൽ നിറഞ്ഞപ്പോൾ
അവർക്കാശ്വാസമരുളി, ഭക്ഷണം മരുന്ന് സമയത്ത് കൊടുത്ത്,
അവരെ പരിചരിച്ചു നിന്നു നഴ്സ്മാർ.
നഴ്സ്മാർക്ക് രോഗം വരാതിരിയ്കാനായവർ ശരീരം മുഴുവൻ മൂടിയെങ്കിലും,
ചിലർക്ക് രോഗം പകർന്നുപോയി…….
ചിലർ വീട്ടിലിരുന്നു, അവശരാം ചിലരെ ഹോസ്പിറ്റലിലാക്കി.
അവർ ജോലിചെയ്യുന്ന ഹോസ്പിറ്റലിൽ തന്നെ രോഗികളായവർകഴിഞ്ഞു.
മക്കളെ ഭർത്താവിനെ അച്ഛനമ്മയെ വേണ്ടപ്പെട്ട ആരെയും കാണാനാകാതെ,
രോഗത്തിന്റെ തീവ്രതയിലവർ പിടഞ്ഞിരിയ്കേ……..
ദിവസങ്ങൾ പലതു കഴിഞ്ഞപ്പോൾ,
മഹാമാരികൾ പതുക്കെപതുക്കെ വിട്ടൊഴിഞ്ഞപ്പോൾ,
പകർച്ച വ്യാധികളിൽ നിന്നും നേഴ്സുമാർ ഉയിർത്തെഴുന്നേറ്റു!