STORYMIRROR

Jitha Sharun

Abstract

3  

Jitha Sharun

Abstract

പിറന്നാൾ “ഒറ്റ”

പിറന്നാൾ “ഒറ്റ”

1 min
208


​​​​ഞാൻ ഒരു പിറന്നാൾ “ഒറ്റ”

അതെ ഒറ്റയ്ക്ക് പിറന്നാൾ 

കൊണ്ടാടേണ്ടവൾ 

കൽക്കണ്ടം കൊടുത്തു എന്നെ 

വരവേറ്റ അച്ഛനും 

പ്രാണൻ നിറച്ചൊരെന്റെ

അമ്മയും തന്ന നിറവ് “ഞാൻ”


എന്റെ ഓർമ്മകൾ 

പത്തു വയസ്സ് തിരയുമ്പോൾ 

അവിടെ മുറ്റത്തൊരു 

പത്തു വയസ്സുകാരി 

പായസപാത്രം പിടിച്ചു കുണുങ്ങി -കുണുങ്ങി 

“ഇന്നെന്റെ പിറന്നാളാ അമ്മ തന്നു വിട്ട 

പായസം എല്ലാർക്കും “ എന്ന് പറയുന്ന കേൾക്കാം 


മനം നിറയെ മധുരം.. സമ്മാനങ്ങൾ ..!!!

ഹൃദയം നിറയെ അമ്മ ഉണ്ടാക്കിയ സദ്യ .. 



വർഷങ്ങൾ കിളികളെ 

പോലെ പറന്നു പറന്നു 

ഇരുപതുകളിൽ ചേക്കേറിയപ്പോൾ 

സൗഹൃദ തണലിൽ 

എന്റെ പിറന്നാൾ .. 

 ചിരികൾ , സമ്മാനങ്ങൾ 

 എല്ലാരും എത്ര രസമായിരുന്നു

“ഹാപ്പി ബർത്ഡേ കാർഡ് , ഗിഫ്റ്റുകൾ”

 

 

മുപ്പതുകളിൽ “ഞാൻ ഒറ്റ”

ഒറ്റയാൾ പിറന്നാൾ 

തികച്ചും കൗതുകം തന്നെ 

പ്രവാസം , ഒറ്റപ്പെടൽ 

ആരും അറിയാത്ത ഞാൻ 

ആഘോഷങ്ങളോ , പുതു വസ്ത്രങ്ങളോ ഇല്ലാതെ 

മണൽ , പരന്ന മണൽ സാക്ഷിയാക്കി 

ഒരു ഒറ്റയാൾ പിറന്നാൾ വരവേൽക്കുന്നു 

 

ഇവിടെ സദ്യയില്ല, മധുരമില്ല,

ആഘോഷങ്ങളും , സമ്മാനവുമില്ല .. 

 

അതെ.. ഞാൻ വളർന്നു പോയി 

നരച്ചു പോയി , പിന്നെ വയസ്സേറിപോയി

ചുറ്റുമുള്ളവരുടെ ആകുലതകൾ

 “വയസ്സേറി വരുന്നു 

എവിടെ സ്ഥിരം ജോലി ,

വരുമാനം .. സമ്പാദ്യം”

“നീ തടിച്ചല്ലോ, ഇരുന്നു തിന്നല്ലേ 

അതാ”

“നീ മെലിഞ്ഞല്ലോ, നല്ല കഷ്ടപ്പാടാല്ലെ”

ഇങ്ങനെ , ഇങ്ങനെ .. എല്ലാരും 

 

ആരും ചോദിച്ചില്ല 

"നിനക്കു സന്തോഷമാണോ”


ഞാനും ഈ കരിമ്പനകളും 

ഉലയാതെ നിന്നു ..

ചൂട് കൂടി കൂടി രൗദ്രമേറിയ സൂര്യനും 

എന്നെ വട്ടമിട്ടു പോയ പൊടിക്കാറ്റും … 

വഴിമാറിയപ്പോൾ …

വീണ്ടും ഒരു ഒറ്റയാൾ പിറന്നാൾ 

ആരും വരാതെ 

വിളിക്കാതെ 

ആഘോഷമില്ലാതെ …..

ഒറ്റയ്ക്ക് ഈ മുറിയിൽ …

“ഒറ്റയാൾ പിറന്നാൾ”

ഞാൻ ഒരു 

“പിറന്നാൾ ഒറ്റ”

 



Rate this content
Log in

Similar malayalam poem from Abstract