Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Binu R

Tragedy Inspirational

3  

Binu R

Tragedy Inspirational

നിർഭയ

നിർഭയ

1 min
251


നിർഭയ, 


നമ്മുടെ മനസ്സിന്റെ നൊമ്പരമായ് 

നിറഞ്ഞു നിന്നവൾ, 

ഒരു രാത്രിയുടെ ഏകാന്തതയിൽ 

തപ്തനിസ്വനമായ്, 

ഏറെ കാമാതുരരായവരുടെ 

ആഗ്രഹപൂർത്തിക്കിരയായവൾ,

മരിക്കുന്നതിൻ മുമ്പേ വേദനകൾ 

പലതും നേരിടേണ്ടി വന്നവൾ, 

തൻ കാമനകളെ ജീവിതപകുതിയിൽ 

കുഴിച്ചുമൂടേണ്ടി വന്നവൾ. 


നിർഭയാ,


നിന്നെക്കാത്തിരിക്കുന്നു, 

ഞങ്ങൾ സഹോദരർ, 

ഇരുണ്ട വിജനമാം 

വഴിക്കണ്ണുകളിൽ രക്ഷക്കായ് 

നീയെത്തുമെന്ന വിശ്വാസജഡില 

ധാർഷ്ട്യത്തിനിടയിൽ, 

നീതി നിയമങ്ങൾ 

നോക്കുകുത്തികളായ് രമിക്കുമ്പോൾ, 

ഞങ്ങൾ കാണുന്നൂ, നിൻ 

നിർഭയമാം ഇരുണ്ട കൺതടങ്ങളും,

 ജീവനു വേണ്ടി പോരാടും തപ്തനിശ്വാസങ്ങളും വേദനകളും. 


നിർഭയാ,


ഞങ്ങൾ നിനക്കൊപ്പം ചേർന്നു നിൽക്കുന്നു 

പൈശാചികതയെ നേരിടുവാൻ, 

വൈകൃതമനസ്സുകളിലൂടെ പൊലിയും 

നിന്നാത്മാവിനെ നെഞ്ചോടു ചേർക്കുവാൻ, 

നീതിനിയമങ്ങൾ വളച്ചൊടിക്കാൻ വെമ്പും 

കറുത്തമേലങ്കിയണിഞ്ഞ കറുത്ത-

കാപാലികരെ നേരിടുവാൻ, 

ഞങ്ങൾ കാത്തിരിക്കുന്നൂ, 

നെറികേടിൻവായ്ത്താരികളെ

നിശ്ശബ്ദരാക്കുവാൻ, 

കണ്ണുകൾ കൂട്ടിക്കെട്ടിയനീതിദേവതയുടെ 

കൺകെട്ടുകൾ തുറക്കപ്പെടുവാൻ, 

ഇരയുടെ നിസ്സഹായതയെ വെൺ -

മേഘക്കീറുകൾ പോൽ 

ത്വരിതമാക്കപ്പെടുവാൻ, 

നിർഭയാ ഞങ്ങൾ കാത്തിരിക്കുന്നൂ...    


Rate this content
Log in

Similar malayalam poem from Tragedy