STORYMIRROR

Amina Aslam

Drama Romance Tragedy

3  

Amina Aslam

Drama Romance Tragedy

നിൻ അരികിലെത്താൻ

നിൻ അരികിലെത്താൻ

1 min
259

ഇരുളും വെളിച്ചവും വേർതിരിച്ചറിയാതെ

വഴിയോരമത്രയും നടന്നു കഴിഞ്ഞു ഞാൻ

ഇനിയീ മരത്തണലിൽ ചാഞ്ഞിരുന്നാ

കഴിഞ്ഞകാലമത്രയും വീണ്ടുമോർത്തീടണം


ഹൃദയനൊമ്പരമേറുന്നു!

പൊട്ടിക്കരയാൻ മനസുറഞ്ഞെങ്കിലും

കഴിഞ്ഞിലെനിക്കന്ന് ഒന്നുറക്കെ കരയുവാൻ

മരണം അനുഗ്രഹിച്ചവർക്ക് മടക്കമില്ലെന്നറിഞ്ഞിട്ടും

ഒരുപാട് കാത്തു ഞാൻ ഒന്നരികത്ത് എത്തുവാൻ


ഇനിയും വരില്ലെന്നറിഞ്ഞിട്ടും,

പ്രതീക്ഷക്ക് ഒരന്ത്യമില്ലിമനസ്സിൽ

വിരഹവേദന തൻ നരകാഗ്നിയിൽ

നൊന്ത്നീറിയി വഴിയരികിലിനിയെത്രനാൾ


ഇനിയും മായാത്ത വസന്തമായ്

ജ്വലിച് നിൽക്കുന്ന നിൻ അരികിലേക്ക്

ഒരു നാൾ ഞാൻ വന്നണയുന്ന

ദിനത്തിനായ് കാത്തിരിപ്പാണിവിടെയെന്നും


ഇനിയും വസന്തത്തിൻ പ്രകാശത്തിൻ

പാത തേടി ഞാനെത്തും

എന്നോ നീ ചെക്കേറിയ ആ വഴിയരികിലേക്ക്

കാത്തിരിപ്പാണ് ഇന്നെൻ ഓരോ ദിനവും

എത്രയും വേഗം നിന്നരികിലെത്താൻ...


Rate this content
Log in

Similar malayalam poem from Drama