STORYMIRROR

Amina Aslam

Drama Romance

3  

Amina Aslam

Drama Romance

പ്രണയം

പ്രണയം

1 min
309

ഒരു സന്ധ്യാദീപത്തിൻ തിരി

മെല്ലെ താഴ്ത്തവേ

ഒരു തീനാളം എരിഞ്ഞണഞ്ഞ്  പുകയായ് മാറവെ


കാത്തിരിപ്പൂ ഞാൻ നിറകണ്ണുകളുമായ്

പറയാതെയകന്ന നിനക്കായ്, ഓർക്കുന്നു  പ്രിയനേ ഞാൻ നിന്നോടൊത്തുളള വേളകൾ


ഒരായിരം ദീപങ്ങൾതൻ പ്രഭയിൽ

കൂരാകുരിരുട്ടിനെ മറന്നുപോയി

ഒരു കുളിർമഞ്ഞിൻ കാറ്റായ്

അവൻ കടന്നുവന്നു


ആ പിടിമുറുക്കം ഞാൻ ആസ്വദിച്ചു

അവൻ എന്റെ നിഴലായ് കൂടി

ഓരോ നിമിഷവും ഞാനറിയാതെ

തഴുകി കടന്നുപോയി


ഓരോ ചെറുപുഷ്പത്തെ അടർതിടുമ്പോഴും

അതിനുളളിലേ ജീവൻ ഓർത്തതില്ലേ

എങ്കിലിന്നിതാ ഞാനറിയുന്ന അറിയാതെപോയ നൊമ്പരങ്ങൾ

അറിഞ്ഞില്ലന്ന് നടിച്ച ഓർമ്മകൾ

എന്നുളളിൽ നിന്നോടുളള സ്നേഹവും...


ഈ കണ്ടെൻറ്റിനെ റേറ്റ് ചെയ്യുക
ലോഗിൻ

Similar malayalam poem from Drama