യാത്രാമൊഴി
യാത്രാമൊഴി


ഇടനാഴിയിലെ നിശബ്ദതയ്ക്കിപോഴും നിന്റെ പ്രണയത്തിന്റെ ഗന്ധമുണ്ട്
തിളയ്ക്കുന്ന വെയിൽ,
ഉണ്ണാതെ ഇരിക്കുന്ന ഉച്ചകളിൽ
നീ തുറന്നു തന്ന ചോറ്റുപാത്രത്തിൽ ഞാൻ അറിഞ്ഞിരുന്നത്
പ്രണയത്തിന്റെ രുചിയായിരുന്നു.
അന്തരംഗങ്ങളിൽ തെളിഞ്ഞുനിന്ന, പ്രത്യാശയുടെ ദീപം
ആദ്യമായി തെളിയിച്ചു തന്നതും നീ ആയിരുന്നു.
മടുപ്പിക്കുന്ന പഠനമുറികൾക്കിടയിലും ഉറക്കച്ചടവിലെ ആലസ്യത്തിലും ചുവരുകളിൽ നിറഞ്ഞിരുന്നത്
നിന്റെ പൂമുഖമായിരുന്നു.
ഇനിയൊരു വിടവാങ്ങൽ അനിവാര്യമാകവേ...
പടവുകൾ ഇറങ്ങട്ടെ ഞാൻ
തിരികെ വരുമെന്ന പ്രത്യാശയോടെ.