മഴമേഘം
മഴമേഘം
ചില്ലുജാലക വാതിൽ തുറന്ന്
എൻ മനസ്സിൻ ഉന്മാദങ്ങളിൽ
പെയ്തിറങ്ങും മഴമേഘം...
ഉതിർന്നു വീഴും മഴനീർതുള്ളി
പടരൂ നീയെൻ ജീവനിൽ...
ഈറനായി മോഹവില്ലിൽ
ഒരു തരി പോലും ചിതറാതെ
നീ ചേരുമ്പോൾ ഞാനലിയും
ഒരു പുഴയായ് ഞാനൊഴുകും...
വിഷാദമലിയും കടവുകളിൽ
നനയും ഞാനീ പുതുമഴയിൽ
തളിരിടുമേതോ പുതുനാമ്പായ്...

