Become a PUBLISHED AUTHOR at just 1999/- INR!! Limited Period Offer
Become a PUBLISHED AUTHOR at just 1999/- INR!! Limited Period Offer

Sreedevi P

Tragedy Inspirational

4.3  

Sreedevi P

Tragedy Inspirational

മഹാമാരി

മഹാമാരി

1 min
229


ലോകം മുഴുവൻ കോവിഡിൽ മുങ്ങിയപ്പോൾ,

ദുരിതങ്ങൾ നാശ നഷ്ടങ്ങൾ വിതച്ച മഹാമാരിയിൽ, 

ഞാനും പെട്ടു അലഞ്ഞു തിരിഞ്ഞു പോയ്.

ജോലിയില്ല, വേണ്ടും ഭക്ഷണമില്ല രോഗം പിടിച്ചവശയായ്,

വേണ്ടപ്പെട്ടവരെ കാണാനാവാതെ

ഒരു സങ്കട കടലായെൻ ജീവിതം.


ഒറ്റയ്കു കഴിയുവാനും, പരിമിതിയ്കുള്ളിൽ

ജീവിയ്കുവാനും അന്നു പഠിച്ചു ഞാൻ.

ദുരിതങ്ങളേറെ വന്നാലും സഹനമേകുവാൻ, 

അന്നു ശീലിച്ചു ഞാൻ.


വാനിൽ പറക്കും പറവകളെ കണ്ടും,

ഭൂമിയിൽ നടക്കും മൃഗങ്ങളെ നോക്കിയും,

വൃക്ഷങ്ങളോടു വാർത്തകൾ ചൊല്ലിയും,

അവർ തന്ന സന്തോഷത്തിലലിഞ്ഞു നടന്നു ഞാൻ.


അടുത്ത വീട്ടിലെ നിറഞ്ഞ ആളുകൾ,

ഒന്നിച്ചിരുന്ന് പലതരം കളികൾ കളിയ്കുന്നതുകണ്ട്,

ഗാർഡൻ ജോലികൾ രസകരമായ് ചെയ്യുന്നതു കണ്ട്,

ആനന്ദ ചിത്തത്തിലിരുന്നു ഞാനും.

 

മാസങ്ങളൊന്നൊന്നായ് കഴിഞ്ഞപ്പോൾ, 

മഹാമാരി പതുക്കെ പതുക്കെ ഒഴിഞ്ഞപ്പോൾ,

വരും നല്ല നാളുകൾക്കായ് കാത്തിരുന്നു ഞാനും.



Rate this content
Log in