മാധുര്യം
മാധുര്യം
കൂട്ടകാരി, ചിന്തിപ്പതെന്തു നി;
ജീവിതത്തെ എരിയിച്ചടുക്കുന്നുവോ?
മോഹന ജീവിതം കൈമാടി വിളിക്കുമ്പോൾ,
തട്ടിത്തെറിപ്പിക്കുന്നതെന്തേ നി...
നീയൊന്നിരുന്നു ചിന്തിച്ചാൽ,
നിനക്കു നല്ലതു തന്നെ കൈവരും!
ജീവിതം കണ്ണീരും കയ്പ്പും,
ആണെന്നു നീ കരുതീടുകിലും,
അതിനുമുണ്ടൊരു മാധുര്യമോർക്ക നി!