Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Binu R

Inspirational Others

3  

Binu R

Inspirational Others

മൺചിരാത്

മൺചിരാത്

1 min
309


കാർത്തികരാവിൽ തെളിഞ്ഞൂ

കറുപ്പിൽപ്രഭയുണർത്തീ

മൺചിരാതുകൾ 

ചന്ദ്രികയും നക്ഷത്രക്കൂട്ടങ്ങളും,

കൺചിമ്മിയുണരും മുമ്പേ

വീടിന്റെയുമ്മറത്തും

എന്മനസ്സിലും നിന്മനസ്സിലും.


വിടകൊണ്ടു ദുഃഖസ്മരണകളും

ചിതറിത്തെറിച്ച 

ദുഃഖത്തിൻ ചിന്തുകളും

നീലനിലാവിൽ ചന്ദ്രികവന്നു

നിറഞ്ഞു ചിരിച്ചപ്പോഴും

നിറകൺമിഴികൾ പോലും

സന്തോഷത്താൽ പൂത്തുലഞ്ഞു. 


ഈരാണ്ടുകാലം മഹാ-

മാരിതൻഇഴചേർത്ത

തേർവാഴ്ചക്കിടയിലും

ഇഴവേർപിരിഞ്ഞ സ്വന്ത

ബന്ധസൗഹൃദങ്ങൾ

വീണ്ടുമൊന്നാകുമെന്ന

പ്രത്യാശയുടെപൊൻ

കിരണങ്ങൾ വീണ്ടും

ചുഴികുത്തിയുണരുന്നതു-

കണ്ടു,വെൺചന്ദ്രപ്രഭവിടരും

ആ നെയ്ത്തിരിനാളങ്ങളിൽ.. 


മനസ്സിനുള്ളിൽനിന്നും

വേർപെട്ടുപോയീ 

മനോബലം നഷ്‌ടമായ പല

പകലിരവുകളുടെ 

മന്ത്രണം വിരാജിച്ച

സാന്ത്വനങ്ങളും മനസ്സിന്റെ

വിഭ്രമാത്മകമായ താളലയങ്ങളും 

നെഞ്ചിടിപ്പിന്റെ വിജ്രുംഭിച്ച

ഡമരു മേളങ്ങളും...


Rate this content
Log in

Similar malayalam poem from Inspirational