കൂട്ട്
കൂട്ട്
ആരാ നിന്റെ കൂട്ട് ?
എന്നെ അറിയുന്നവൾ ..
നിനക്കു അവളെ അറിയുമോ ?
അറിയാം
എന്റെ രക്ഷക
ഞാൻ വിശന്നു കിടന്നപ്പോൾ
ആഹാരം തന്നവൾ
ഞാൻ നടന്നു
തളർന്നപ്പോൾ
ഊന്നുവടിയായവൾ
ഞാൻ ഉറങ്ങുമ്പോൾ
എനിക്കു കാവൽ
ഇരിക്കുന്നോൾ
ഞാൻ പനിച്ച് കിടന്നപ്പോൾ
മരുന്ന് തന്നവൾ
ഞാൻ അറിയാതെ
അകലുമ്പോൾ
അരികത്തു
ചേർത്തുന്നോൾ
എന്റെ ഹൃദയമിടിപ്പിന്
താളം നൽകുന്നോൾ
അവളെന്റെ കൂട്ട്

