STORYMIRROR

Binu R

Inspirational

3  

Binu R

Inspirational

കഞ്ഞിയും കുഴിമന്തിയും.ബിനു.ആർ

കഞ്ഞിയും കുഴിമന്തിയും.ബിനു.ആർ

1 min
112


കഞ്ഞികുടിച്ചുകരുത്തേറിയവർ

നമ്മളിപ്പോൾ പറോട്ടതിന്നു

അതി കരുത്തേറ്റുന്നു.

കുഴിമന്തിവാങ്ങികഴിച്ചു

ശീലിപ്പവർ നമ്മുടെ മക്കൾ 

തേടുന്നു, ആറടിമണ്ണിൻജന്മിത്വം.


നേരം വെളുത്താൽ അയ്യയ്യ

മൺചട്ടിയിൽ പഴങ്കഞ്ഞിയിൽ

തൈരൊഴിച്ചു പച്ചമുളകും ഞെരടി

മോന്തിക്കുടിച്ചൊരുകാലം

വന്നോളിഞ്ഞുനോക്കുന്നുയിപ്പോൾ.


ഇപ്പോൾ കിട്ടും മൺചട്ടിയിൽ

ചട്ടിച്ചോറും മീൻകറിയും

വയറ്റിൽ ചെന്നാൽ എരിപൊരിയും

അങ്ങോട്ടൊയിങ്ങോട്ടൊയെന്നൊരു

പടപ്പുറപ്പാടും ചാഞ്ചല്ല്യവും.


പേർഷ്യയിൽ നിന്നും വന്നെത്തി

ചുള്ളന്മാരുടെ വമ്പത്തി

ഇഷ്ടങ്ങളുടെ തേനൊലികൾ

ചുടുചാരത്തിൽ വെന്തൊരുങ്ങിയോൾ 

മാംസവും അരിയും പൊടികളും

നിറഞ്ഞൊരുങ്ങിയവൾ

കുഴിമന്തിയെന്നൊരു നാമം.


പുഴുങ്ങിയെടുക്കുംനേരം

അറിയാതുഴറുംനേരത്തെല്ലാം

പിറവിയെടുക്കും വൻവൈറസുകളും

ബാക്റ്റീരിയകളും പുഴുക്കളും

കൊണ്ടുപോയീടും ആയൂസ്സിൻ

അമരത്തെത്താതേയും.


കണ്ടുനിൽക്കുന്നൂ നാമേവരും

നീതിനിയമജീർണതകളിൽ

അലംഭാവം വന്നണയും നേരം 

ഒഴിയുന്നില്ലായല്ലോ കണ്ണുനീർ

അണുകുടുംബങ്ങളിൽ.


ചിന്തിച്ചീടാം പഴമയുടെ സ്വാദിനങ്ങളിൽ

അന്തികഴിയും നേരം ചുടു -

കഞ്ഞിതൻ മഹത്തരം, ആവാം

മെമ്പോടിയായ് തൊടുകറിയായ്

ചെറുപയറും ചമ്മന്തിയും.


നേടാം ആരോഗ്യത്തിൻ മഹാകായം

അറിയാം അല്ലലില്ലാത്തോരുറക്കം

കാണാം ഉറക്കത്തിൽ സുന്ദരസ്വപ്‌നങ്ങൾ

എഴുന്നേൽക്കാം പുലരിവിരിയും മുമ്പേ.


     


Rate this content
Log in

Similar malayalam poem from Inspirational