കിനാവ്
കിനാവ്
ഏകാന്ത നിദ്രയിൽ അവൾ
കണ്ടൊരു മനോഹര കിനാവ്
കണ്ടാലും കണ്ടാലും മതി
വരാത്തൊരു വലിയ കിനാവ്
അങ്ങകലെ ഏഴാം കടലും
താണ്ടി അവളെ തേടി വന്നൊരു
രാജകുമാരൻ. അവന്‍റെ കയ്യിലൊരു
വിടർന്ന പനിനീർപുഷ്പം.
കണ്ടമാത്രയിൽ അവളുടെ
മനം അവളോട് ചൊന്നു.
ഇത് കാലം അവൾക്കായി
കരുതിവെച്ചൊരു വലിയ സമ്മാനം.
ജ്വലിച്ചു നിന്ന സൂര്യനെ സാക്ഷി-
യാക്കിയവളുടെ തിരുനെറ്റിയിൽ
ചാർത്തിയ മനോഹര ചുംബനം
അവളെ തരളിതയാക്കി.
ആ നിർവൃതിയിൽ അവർ
ഒന്നായി ചന്ദ്രന് ആമ്പലും
സൂര്യനു താമരയുമെന്ന പോൽ
ഒന്നിനും അകറ്റാനാകാതെ

