STORYMIRROR

Ajayakumar K

Abstract

3  

Ajayakumar K

Abstract

അ വാക്ക്

അ വാക്ക്

1 min
236

മനുജന്റെ വജ്രായുധമാണ് വാക്ക്

അതിന് കാരിരുമ്പിനേക്കാൾ മൂർച്ചയേറും

വിഭിന്ന ഭാഷകളിൽ അതെത്തുന്നു

മധുരത്തിന്റെയും ക്രോധത്തിന്റെയും

കയ്പ്പിന്റെയും വേഷങ്ങളിൽ

ഒരുവനെ ശത്രുവും മിത്രവുമായി


മാറ്റിടുന്നതും വാക്കു തന്നെ

ഒരിയ്ക്കൽ തൊടുത്താൽ

പ്രതിസംഹാരം അസാധ്യം

നല്ലവാക്ക് മരന്ദം പോലെ

പടുവാക്ക് കാരസ്‌ക്കരത്തിൻ

കുരുപോലെ കയ്പേറിയത് 


ഈ കണ്ടെൻറ്റിനെ റേറ്റ് ചെയ്യുക
ലോഗിൻ

Similar malayalam poem from Abstract