STORYMIRROR

V T S

Drama Romance Others

3  

V T S

Drama Romance Others

വെളുത്ത ചെമ്പരത്തി

വെളുത്ത ചെമ്പരത്തി

3 mins
186


" ലളിതേ..." സുകു അകത്തേക്ക് നോക്കി വിളിച്ചു.

പക്ഷെ ശബ്ദം ഉയർത്തി വിളിക്കാൻ ..ബുദ്ധിമുട്ട് ..സുകു നെഞ്ചിൽ അമർത്തി തടവി. കാറിന്റെ ശബ്ദം കേട്ടു പുറത്തേക്ക് വന്ന ലളിത വേഗംവന്ന് സുകുവിൻ്റെ നെഞ്ച് തടവിക്കൊടുത്തു.

" വിഷമിക്കേണ്ട സുകുവേട്ടാ. എന്തായാലും അവർ വന്നല്ലോ.."

കാറിൽ നിന്നും ആദ്യം ഇറങ്ങിയത് വസുധയാണ്..പുറകെ സരസുവും .രണ്ടുപേരുടെയും മുഖം പ്രസന്നമല്ല.

കാർ ഒതുക്കിയിട്ടിട്ട് ദേവും ശശിയും വന്നു.

" എല്ലാവരും ഇരിക്കൂ.." ലളിത പറഞ്ഞു.

സുകു ശശിയുടെ മുഖത്തേക്ക് ചോദ്യരൂപേണ നോക്കി.

ഉത്തരം പറയാനാവാതെ ശശി വിഷമിച്ചു.

" ഓപ്പേ....ക്ഷീണം കുറവുണ്ടോ.. "

" ആ കുറവുണ്ട് .. "വസുധയുടെ ചോദ്യത്തിന് സുകു മറുപടി പറഞ്ഞു.

എങ്ങനെ തുടങ്ങണം എന്നറിയാതെ സുകു ..വിഷമിക്കുന്നതുകണ്ട ശശി പറഞ്ഞു

" വസൂ ഞങ്ങൾ നിൻ്റെ അടുത്തു വന്നത് എന്തിനാണെന്ന്പ റഞ്ഞല്ലോ..".

" ശശിയേട്ടാ.. ഓപ്പയ്ക്ക് എന്തും എന്നോട് പറയാം .അത് എന്തായാലും. ഓപ്പെ ..ഓപ്പയ്ക്ക് എന്താണ് എന്നോട് പറയാനുള്ളത്.ആ പഴയ വസു ആയി എന്നെ ഇപ്പോഴും കാണുന്നുവെങ്കിൽ , എനിക്ക് അന്നും ഇന്നും എന്നെയും സരസുവിനെയും ജീവനെപ്പോലെ സ്നേഹിച്ച ഓപ്പയാണ്. ആ ഓപ്പയുടെ മുന്നിലാണ് ഇപ്പോൾ ഞാൻ. അന്നത്തെപ്പോലെ ..ആ അധികാരത്തോടെ ഓപ്പയ്ക്ക് ഇന്നും എന്നോട് എന്തും പറയാം ചോദിക്കാം ." പറഞ്ഞു പറഞ്ഞ് വസുധയുടെ ശബ്ദം ഇടറിത്തുടങ്ങി.

" വസൂ.. ആ ഓപ്പ തന്നെയാണ്. എന്നാൽ സാഹചര്യം ഒരുപാട് മാറി.എൻ്റെ അവസ്ഥയും ഞാനിപ്പോൾ വിവാഹപ്രായമെത്തിയ ഒരു മകളുടെ അച്ഛൻ ആണ്. അച്ഛൻ്റെ ചുമതലയും ഉത്തരവാദിത്വവും സഹോദരബന്ധത്തിലും വലുതാണ്. മകളുടെ ഭാവിയെക്കുറിച്ച് ആധിയുള്ള അച്ഛൻ. അത്യാഗ്രഹം ആണെന്ന് എനിക്കറിയാം.. എന്നാലും..."

" വർഷങ്ങൾക്കുമുമ്പ് നീ ഈ മുറ്റത്തു വച്ച് ഒരു വാക്കു പറഞ്ഞിരുന്നു. നിനക്കോർമ്മയുണ്ടോ ഇല്ലയോ ..ഞാൻ മറന്നിട്ടില്ല."

" ഓപ്പയ്ക്ക് ഉണ്ടാകുന്നത് മോളാണെങ്കിൽ അവൾ ആയിരിക്കും എൻ്റെ മോൻ്റെ ഭാര്യയാവും എന്ന് മഹാദേവൻ്റെ നാമത്തിൽ പറഞ്ഞത്. "

" ഉംം... മറന്നിട്ടില്ല ഓപ്പേ..മറക്കുകയുമില്ല. പക്ഷേ.."

" എന്താണ് ..നിനക്ക് സമ്മതമല്ലേ.."

" ദേവും അച്ചൂം അല്ലേ തീരുമാനിക്കേണ്ടത് ..നമ്മളല്ലല്ലോ.."

" വസൂ.. അച്ചൂന് സമ്മതാവും .അവൾ എതിരുപറയില്ല.." ശശി പറഞ്ഞു.

" അങ്ങനല്ല ശശിയേട്ടാ.. അവർ സംസാരിക്കട്ടെ ജീവിതം അവരുടേതാണ്. "

" ദേവ്.. നിങ്ങൾ സംസാരിക്കൂ.." വസുധ ദേവിനോട് പറഞ്ഞു.

" വാ ദേവേട്ടാ..." അവരുടെ സംസാരം കേട്ടുകൊണ്ടു നിന്ന ശരത് പറഞ്ഞു.

ശരത് ദേവിനെകൂട്ടി അച്ചുവിൻ്റെ മുറിയിലേയ്ക്ക് നടന്നു.

******* ******** *********

" രാവിലെ മുതൽ തുടങ്ങിയ ചർച്ചയാണ് ദാ ഇന്നിപ്പോൾ വസു അപ്പച്ചിയും ദേവേട്ടനും വന്നു .എല്ലാവരും കൂടി ചെറുക്കൻവീട് കാണാൻ പോകാനുള്ള ചർച്ചയാണ് .ആ കല്യാണം നടത്താനാണ് എല്ലാവരുടെയും തീരുമാനമെങ്കിൽ അച്ചൂന് വേറെ വഴി കണ്ടെത്തേണ്ടിവരും. ദേവേട്ടനും അപ്പച്ചിയും അച്ഛൻ്റെ പക്ഷത്താണ്. ദേവേട്ടൻപോലും കയ്യൊഴിഞ്ഞു. ശരത് പറഞ്ഞാൽ ആര് കേൾക്കാൻ. എന്തെല്ലാം പ്രതീക്ഷകളായിരുന്നു. അവർ പറഞ്ഞതെല്ലാം വിശ്വസിച്ചു .ദേവേട്ടനിൽ വിശ്വസിച്ചു. സ്നേഹിച്ചു .ബന്ധങ്ങൾ പുതുക്കിയപ്പോൾ

പ്രണയവും വിശ്വാസവും തകർന്നു. അവരെപ്പോലെ തീരുമാനം മാറ്റാനോ .സ്നേഹിച്ച പുരുഷനെ മറന്ന് വേറൊരാളെ സ്വീകരിക്കാനോ ഈ അച്ചുവിനാവില്ല . അച്ചു ഒരാളയേ സ്നേഹിച്ചുള്ളൂ.അത് ദേവേട്ടനെയാ...

മതീ ഈ ജീവിതം . ദേവേട്ടൻ്റെ പെണ്ണായി ഈ ഭൂമി വിടണം."

അച്ചു കണ്ണും മുഖവും അമർത്തി തുടച്ചു.

" എൻ്റെ ദേവീ..അച്ചുവില്ലാത്ത ഈ ലോകത്ത് ദേവേട്ടനെ കാത്തോളണേ..ഇനി ദേവേട്ടനുവേണ്ടി പ്രാർത്ഥിക്കാൻ .അച്ചു ഉണ്ടാവില്ലല്ലോ .."

അച്ചു കതകടച്ചു കുറ്റിയിട്ടു. കുളിമുറിയിൽ കയറി . ടാപ്പ് തുറന്നു .വെള്ളം ബക്കറ്റിലേയ്ക്ക് വീഴാൻ തുടങ്ങിയതും അച്ചു കയ്യിൽ കുരുതിയിരുന്ന ബ്ലെഡ് എടുത്തു.

" ദേവേട്ടാ.. അച്ചു പോവാ.."

അച്ഛൻ്റെയും അമ്മയുടെയും ശരത്തിൻ്റെയും മുഖം മനസിലേയ്ക്ക് ഓടിയെത്തി ..

" അച്ചു പോവാ എല്ലാവരും ക്ഷമിക്കണേ..സ്നേഹം പങ്കുവെക്കാൻ അച്ചൂനാവില്ല. "

നുറഞ്ഞൊഴുകുന്ന കണ്ണുകൾ അച്ചു തുടച്ചില്ല. അച്ചു നിറയാറായ ബക്കറ്റിലേയ്ക്ക് കൈതാഴ്ത്തി പിടിച്ചു എന്നിട്ട് രണ്ടു കയ്യിലേയും ഞരമ്പ് മുറിച്ചു. ബക്കറ്റിലെ വെള്ളത്തിലേയ്ക്ക് രക്തം കലർന്ന് ബക്കറ്റ് നിറഞ്ഞൊഴുകി...

ഈ സമയം മുറിയുടെ വാതിക്കൽ എത്തിയിരുന്നു ശരത്തും ദേവും .

ശരത് കതക് തള്ളി നോക്കി. കുറ്റിയിട്ടിരിക്കുകയാണ് .

" ദേവേട്ടാ ചേച്ചി കുളിക്കുകയാണ് അതാ കുറ്റിയിട്ടത് അകത്ത് വെള്ളം വീഴുന്ന ശബ്ദം കേൾക്കാം .."

" ശരത് അവൾ കുളി കഴിഞ്ഞിറങ്ങട്ടെ എന്നിട്ട് നമുക്ക് വരാം .." ദേവ് ഉമ്മറത്തേയ്ക്ക് നടന്നു. പിറകെ ശരത്തും.

" ചേട്ടായി.. ഇപ്പോളാണ് എനിക്ക് സന്തോഷമായേ.. ഈ കല്യാണത്തിനു എല്ലാവരും സമ്മതിച്ച കാര്യം ചേച്ചി അറിഞ്ഞാൽ .ചേച്ചിക്ക് എന്തു സന്തോഷം ആകുമെന്നോ .."

" അവൾ എൻ്റെ പെണ്ണാ ശരത് ..ഞാനും അമ്മയും നിൻ്റെ ചേച്ചിയും എന്നേ ഒന്നാണ്..

ഇപ്പോൾ നടക്കുന്നതെല്ലാം ഒരു നാടകമല്ലേ ..ആരേയും വേദനിപ്പിക്കാതിരിക്കാനുള്ള നാടകം"

. ദേവ് മനസ്സിൽ പറഞ്ഞു..

ഉമ്മറത്തു നടന്ന തീരുമാനമൊന്നും അറിയാതെ കുളിമുറിയിൽ അബോധാവസ്ഥയിൽ അച്ചു കിടന്നു.

******* ******* *********

വേഗം തിരിച്ചെത്തിയ ദേവിനെ കണ്ട വസുധ ചോദിച്ചു ..

" ദേവ് അച്ചുനെ കണ്ടില്ലേ.."

" ഇല്ലമ്മേ കതകടച്ചു കുറ്റിയിട്ടിരിക്കുന്നു.

കുളിയ്ക്കയാണെന്നുതോന്നുന്നു. "

" അതിന് അവൾ രാവിലെ കുളിച്ചതാണല്ലോ. ."

ഇതുകേട്ട ലളിത പറഞ്ഞു.

" കുളിമുറിയിൽ വെള്ളം വീഴുന്നുണ്ട്. " ശരത് പറഞ്ഞു.

" ഞാൻ നോക്കട്ടെ അവൾ കുളിച്ചിട്ട് ഒരുമണിക്കൂർ പോലും ആയില്ല. " ലളിത ഓടിയെന്നപോലെ അച്ചുവിൻ്റെ മുറി വാതിക്കൽ എത്തി .

വാതിലിൽ തട്ടി ലളിത വിളിച്ചു " അച്ചൂ...അച്ചൂ..."

അകത്തുനിന്നും വെള്ളംവീഴുന്ന ശബ്ദമല്ലാതെ മറ്റൊരു ശബ്ദവും കേട്ടില്ല.

ലളിതയ്ക്ക് പന്തികേടുതോന്നി.

" .ദേവീ.. ..ചതിച്ചോ..മോളേ..നീ..

ശശിയേട്ടാ ..ഒന്നിങ്ങുവാ..വേഗം. ശശിയേട്ടാ.. ഓടിവാ .." ലളിതയുടെ കരച്ചിൽ കേട്ട സുകു ഒഴിച്ചെല്ലാവരും ഓടിയെത്തി..

" ശശിയേട്ടാ.. അച്ചൂ..."

"ദേവ് വേഗം .." വസുധ പറഞ്ഞു.

കാര്യം മനസിലായ ദേവ് കതക് തല്ലി പ്പൊളിച്ച് അകത്തുകയറി. കുളിമുറിയിൽ നിന്നും രക്തം കലർന്ന വെള്ളം മുറിയിൽ ഒഴുകി പരന്നുകിടന്നു.

" എൻ്റെ മോളെ... എന്തിനാ നീ ഇത് ചെയ്തേ.." ലളിതയുടെ നിലവിളി സുകു കേട്ടു.

" എങ്കിലും നീ.. "

വേദന സഹിക്കാനാവാതെ സുകു പിടഞ്ഞു.

കുളിമുറിയിൽ നിന്നും ദേവ് അച്ചുവിനെ കോരിയെടുത്തു. വേഗം മുറ്റത്തേക്ക് പാഞ്ഞു. കാറിന്റെ പിറകിലെ സീറ്റിൽ കിടത്തി. അബോധാവസ്ഥയിൽ കിട്ടുന്ന തൻ്റെ അച്ചുവിൻ്റെ നെറ്റിയിൽ ഉമ്മ കൊടുത്ത ദേവിൻ്റെ കണ്ണിൽ നിന്നും കണ്ണുനീർ അച്ചുവിൻ്റെ മുഖത്തു പതിച്ചു.

" ദേവ് ഓടി വാ. ഓപ്പ.."

സുകുവിനേയും അച്ചുവിനേയുംകൊണ്ട് ദേവിൻ്റെ കാർ ഹോസ്പിറ്റലിലേയ്ക്ക്.

തുടരും...




Rate this content
Log in

Similar malayalam story from Drama