വൈഗ വസുദേവ്

Drama Romance

3  

വൈഗ വസുദേവ്

Drama Romance

വെളുത്ത ചെമ്പരത്തി - ഭാഗം എട്ട്

വെളുത്ത ചെമ്പരത്തി - ഭാഗം എട്ട്

3 mins
313


അച്ചുവും ശരത്തും ഫയലിലും സുകുവിൻ്റെ മുഖത്തും മാറി മാറി നോക്കി.

"എന്താ അച്ഛാ അതിൽ...?" ആകാംക്ഷ ചോദ്യരൂപേണ പുറത്തായി.

സുകു മറുപടി പറയാതെ ഫയൽ തുറന്നു. ഒരു ഫോട്ടോ എടുത്തു. അതിൽ കുറെനേരം നോക്കിയിരുന്നു.


"എന്താ ചേച്ചീ..." ശരത് അച്ചുവിനോട് ചോദിച്ചു.

"എനിക്കറിയില്ല..."

സുകു ആ ഫോട്ടോ അതുപോലെ തന്നെ എടുത്തു വച്ചു.


"അച്ചൂ... മോനേ... നിങ്ങൾ രണ്ടാൾക്കും അറിയാത്ത കാര്യങ്ങൾ ഉണ്ട്. ഞാനോ ലളിതയോ സരസയോ ആരും ഇന്നുവരെ നിങ്ങളോട് പറഞ്ഞിട്ടില്ലാത്ത കുടുംബകാര്യങ്ങൾ. പലതും ഉൾക്കൊള്ളാനുള്ള പ്രായം ശരത്തിനായിട്ടില്ല. എങ്കിലും പറഞ്ഞേപറ്റൂ... കാലം ആർക്കുവേണ്ടിയും കാത്തുനിൽക്കില്ല."


ഇവിടെന്താ എനിക്കും ചേച്ചിക്കും അറിയാത്തതായി? ശരത്തിന് അത് മനസിലായില്ല. എന്നാൽ അച്ചുവിനു മനസിലായി. താൻ ചോദിക്കാതെ എല്ലാം അറിയാൻ കഴിഞ്ഞാൽ അതല്ലെ നല്ലത്? താൻ ചോദിച്ചാൽ എങ്ങനറിഞ്ഞു എന്നു പറയേണ്ടിവരില്ലേ...? ദേവീ നീ എന്നെ കാത്തു...! ഇനി അച്ഛന് എന്താവും പറയാനുണ്ടാവുക? അച്ഛൻ പറയുന്നത് കേൾക്കാൻ കാതോർത്തു.


"ദാ ഈ ഫോട്ടോ നോക്കൂ ..." സുകു കുറച്ചു മുമ്പ് ഫയലിൽ നിന്നും എടുത്ത ഫോട്ടോ അച്ചുവിനു നീട്ടി.

"ഇത്... ഇത് ആരാ അച്ഛാ...?" അച്ചുവിനു മുന്നേ ശരത് ചോദിച്ചു.

"നിങ്ങളുടെ അപ്പച്ചി... എൻ്റെ നേരേ ഇളയവൾ. സരസയുടെ മൂത്തവൾ." സുകു ഒരു നിമിഷം നിർത്തി. അച്ഛൻ പഴയ ഓർമ്മകളിലാണ് എന്ന് അച്ഛൻ്റെ മുഖത്തു നിന്നും അച്ചുവിനു മനസിലായി.


"എവിടാണ് ഈ അപ്പച്ചി...? എന്താണ് പേര്...? എന്നിട്ട് എന്താ ഇവിടെ വരാത്തത്...?"

ശരത് ചോദിച്ചോണ്ടിരുന്നു.

"മിണ്ടാതെടാ അച്ഛൻ പറയും," അച്ചു സമാധാനിപ്പിച്ചു.


"വസു... വസുധ... എനിക്ക് സരസേക്കാളും ഇഷ്ടം... എന്തിനും ഏതിനും ഓപ്പേ...ഓപ്പേ വിളിച്ചു പിറകെ കൂടും."

"അവൾ ഒരു തെറ്റുചെയ്തു. കോളേജിൽ പഠിച്ചോണ്ടിരുന്നപ്പോൾ അവിടെ ഉള്ള അദ്ധ്യാപകനെ സ്നേഹിച്ചു. ഇതറിഞ്ഞ ഞാനും അച്ഛനും അവളുടെ കല്ല്യാണം നിശ്ചയിച്ചു. എടുത്തു ചാടി നടത്തിയ തീരുമാനം അല്ല; നേരത്തെ പറഞ്ഞു ഉറപ്പിച്ചിരുന്നതാണ്. ശശിയേട്ടനെ കൊണ്ട് അവളെ കെട്ടിക്കാം എന്ന്. എന്നാൽ എങ്ങനെ എന്നറിയില്ല. കല്യാണ മണ്ഡപത്തിൽ അവളെ വിളിക്കാൻ അവൻ വന്നു. പലരും പിന്തിരിപ്പിക്കാൻ നോക്കി. ഉന്തും തള്ളും ആകെ ബഹളം.


അവൻ പറഞ്ഞു, 'വസു എന്നെ വേണ്ടെന്നുപറഞ്ഞാൽ തിരിച്ചു പൊക്കോളാമെന്ന്...' വസുധ പറയട്ടെ എന്ന് ശശിയേട്ടൻ പറഞ്ഞു.

ബന്ധുമിത്രാദികളുടെയും നാട്ടുകാരുടെയും മുന്നിൽ നാണം കെടുത്തിക്കൊണ്ട് അവൾ പറഞ്ഞു, അവൾക്ക് അയാളെ മതിയെന്ന്.

അവൾ അയാളുടെ കൂടെ പോയി.


അന്നു നടക്കാനിരുന്ന എൻ്റെയും ലളിതയുടെയും കല്യാണവും നടന്നില്ല.

വന്നവർ എല്ലാവരും പോയി.


'സുകു ... ഞങ്ങൾ വീട്ടിൽ വരെ പോകട്ടെ വല്ലാത്ത ക്ഷീണം ...'

അച്ഛനും അമ്മയും വീട്ടിലോട്ടു പോന്നു.


എല്ലാക്കാര്യങ്ങളും തീർത്ത് ഞാനും ശശിയേട്ടനും വീടെത്തിയപ്പോൾ രാത്രി പത്തു കഴിഞ്ഞു.


"അവരെന്തിയേ സരസേ ...?"

"ക്ഷിണമാണെന്നും പറഞ്ഞ് കിടന്നു."

"ഇന്നു ഒന്നും കഴിച്ചിട്ടില്ല... അച്ചനേയും അമ്മയേയും വിളിക്ക്."

"ശരി ഓപ്പേ."

സുകു മുറിയിലേക്ക് പോയി.


"ഓപ്പേ... ശശിയേട്ടാ... ഓടിവാ..."

"ശശിയേട്ടാ... എന്താ അത് സരസയാണല്ലോ...? വാ നോക്കാം."

"എന്താടി...?"

"കതക് പുട്ടിയിരിക്കുവാ..." സരസ കരഞ്ഞുകൊണ്ട് പറഞ്ഞു.


ശശിയും സുകുവും കതക ചവിട്ടി തുറന്നു. ഒന്നേ നോക്കിയുള്ളൂ. കയറിൽ തുങ്ങി അച്ഛനും അമ്മയും. ഇതുകണ്ട സരസ ബോധംകെട്ടു വീണു.


പിറ്റേദിവസത്തെ പത്രവാർത്ത അപമാനഭാരം സഹിക്കാനാവാതെ അച്ഛനും അമ്മയും ആത്മഹത്യ ചെയ്തു എന്നാരുന്നു. മൃതദേഹം പോസ്മോർട്ടം കഴിഞ്ഞു കൊണ്ടുവന്നു. ആരോക്കെയോ പറഞ്ഞു വസുധയെ അറിയിക്കേണ്ടെ എന്ന്,വേണ്ടാന്നു പറഞ്ഞു.


ചടങ്ങുകൾ നടക്കുന്ന സമയത്ത് ആവർ എത്തി.ഞാൻ സമ്മതിച്ചില്ല. എൻ്റെ കാലുപിടിച്ചു കരഞ്ഞു. എനിക്ക് ദയ തോന്നിയില്ല. രണ്ടു മക്കളെ ഉള്ളൂ എന്നുപറഞ്ഞു ഇറക്കി വിട്ടു.


പിന്നെ അവളെപറ്റി ഒന്നും അറഞ്ഞില്ല. തിരക്കിയില്ല എന്നതാവും ശരി.

വീണ്ടും അവളെ കാണുന്നത് അഞ്ചു വർഷത്തിനു ശേഷമാരുന്നു.


പതിനൊന്നു മണിയായി കാണും, പറമ്പിൽ വാഴയ്ക്ക് തടം എടുക്കുകയായിരുന്നു സുകു. കുഞ്ഞിനേയും എടുത്ത് അവൾ തറവാട്ടിലേയ്ക്ക് വരുന്നതും ലളിത വന്നു കൂട്ടുന്നതും കണ്ടു. ആദ്യം സന്തോഷം തോന്നി. അവളോട് സ്നേഹത്തോടെ സംസാരിക്കണം എന്നുകരുതി തന്നെയാണ് ഞാൻ പറമ്പിൽ നിന്നും പോന്നത്. പക്ഷേ നേർക്കുനേർ കണ്ടപ്പോൾ അച്ഛനും അമ്മയും തൂങ്ങിനിൽക്കുന്നതാണ് മനസ്സിൽ വന്നത്. വെറുപ്പായി. അത് വാക്കുകളാൽ പ്രകടിപ്പിക്കുകയും ചെയ്തു.


അറ്റുപോയ ബന്ധം കൂട്ടിച്ചർക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇനി ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കും എന്ന്. എൻ്റെ വാക്കുകൾ അവളിൽ സങ്കടവും അരിശവും കൂട്ടി.


അന്ന് അവൾ പോകാതിരുന്നെങ്കിൽ ഒരുപക്ഷേ പിണക്കം മാറിയേനെ.

അന്ന് നീ ഉണ്ടായിട്ടില്ല അച്ചൂ. എങ്കിലും അവൾ പറഞ്ഞു, ഓപ്പയ്ക്ക് പെൺകുട്ടി ആണെങ്കിൽ അവളുടെ മകൻ്റെ ഭാര്യയായി അവളുടെ അടുത്ത് വരും എന്ന്... മഹാദേവനെ വിളിച്ചു സത്യം ചെയ്തു.


ഞാൻ അത് ചിരിച്ചു തള്ളി. എന്നാൽ അവളുടെ ആഗ്രഹം പോലെ നാലു വർഷത്തിനുശേഷം നീ ജനിച്ചു.


അപ്പോൾ എനിക്ക് പേടിയായി. വസുധയെ പറ്റിയോ... അവളുടെ ശപഥത്തിനെപറ്റിയോ ഒന്നും നിങ്ങൾ രണ്ടാളും അറിയാതിരിക്കാൻ ഞങ്ങൾ ശ്രമിച്ചു. മറ്റുള്ളവർ പറയുന്നത് അവരുടെ രീതിക്കും ഭാവനയ്ക്കും അനുസരിച്ചാവും. അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. വേറൊരാൾ പറഞ്ഞ് അറിയുന്നതിലും നല്ലത് ഞാൻ പറയുന്നതാണെന്നു കരുതി. സുകു ധൈര്യം നഷ്ടപ്പെട്ടവനെപ്പോലെ പറഞ്ഞു.


അച്ചൂ... അച്ഛൻ്റെ ശരികളായിരുന്നു അതൊക്കെ... കാലം എന്നെയും മാറ്റി. ഇപ്പോൾ പിണക്കത്തിൻ്റെയും വെറുപ്പിൻ്റെയും സ്ഥാനത്ത്... പഴയ സ്നേഹം തിരിച്ചു വന്നുതുടങ്ങി...


അച്ഛൻ്റെ ശരികളെ നിങ്ങൾക്ക് ഉൾക്കൊള്ളാൻ ആവില്ലാന്നറിയാം... ഇത്രയും കാലവും ഇതൊക്കെ മറച്ചുവെച്ചതിന് ഞങ്ങളോട് ദേഷ്യം തോന്നേണ്ട. ലളിതേ കുറച്ചു വെള്ളമെടുക്ക് ..."


സുകു പിന്നെയും ഫയൽ തുറന്ന് എന്തൊക്കയോ പേപ്പറുകൾ എടുത്തു.


"അച്ചു ഇതിൽ ഈ തറവാട്ടിൽ അവൾക്കുള്ള അവകാശം ആണ്. അവളും മോനും ഇപ്പോൾ എവിടാണെന്നോ എങ്ങനെനാണെന്നോ അറിയില്ല... എന്നെങ്കിലും വന്നാൽ അവൾക്ക് കൊടുക്കണം.


ഞങ്ങൾ ഇല്ലാത്ത കാലത്താണേൽ അവളോട് പറയണം ഞങ്ങൾ അവളോട് പൊറുത്തിരുന്നു എന്ന്..."


ഇതൊക്കെ കേട്ടിട്ട് അച്ചുവിൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകി...

"അങ്ങനൊന്നും പറയല്ലേ അച്ഛാ... അപ്പച്ചി വരും ..."

"എങ്ങനെ...അച്ചൂ...?


തുടരും...


Rate this content
Log in

Similar malayalam story from Drama