വൈഗ വസുദേവ്

Drama Romance

4  

വൈഗ വസുദേവ്

Drama Romance

വൈഗ - ഭാഗം പതിനാറ്

വൈഗ - ഭാഗം പതിനാറ്

4 mins
285


തണലിൽ നിന്ന് ഇറങ്ങുമ്പോൾ ദീപയ്ക്ക് മനസ്സിൽ ഒരു പേടി തോന്നി. എന്തെന്ന് അറിയാത്ത ഒരു പേടി. വീടെത്തിയാൽ മതിയെന്ന തോന്നൽ. അരുതാത്തത് എന്തൊക്കയോ സംഭവിക്കാൻ പോകുന്ന പോലെ...


"എന്തുപറ്റി ദീപേച്ചി...? മുഖമാകെ വല്ലാതെ..." ദീപയെ ശ്രദ്ധിച്ച വൈഗ ചോദിച്ചു.

"ഒന്നുമില്ല..."

"എന്തോ ഉണ്ട്. മുഖം കണ്ടാലറിയാലോ...? എന്താണേലും പറയ്."

വൈഗ പറയുന്നത് കേട്ട പ്രതീക്ഷും ചോദിച്ചു.


"മനസ്സിൽ എന്തോ ഒരു വിഷമം. നമുക്ക് വേഗം പോകാം. രാജേട്ടന് എന്തേലും..."

"അങ്ങനൊന്നും ചിന്തിക്കാതെ... ദീപേച്ചി... പ്രതീക്ഷ്, നീ വേഗം വണ്ടിയെടുക്ക്."

"ഉംം... ദീപേച്ചി പറഞ്ഞതു കൊണ്ടാവും എനിക്കും അങ്ങനൊരു തോന്നൽ, എന്തോ സംഭവിക്കാൻ പോകുന്ന പോലെ..."


"കൊള്ളാം, ഇതെന്നാ പകർച്ചവ്യാധിയോ...? എത്രയും പെട്ടെന്ന് വീടെത്താം..."

വീടെത്തും വരെ... ദീപയ്ക്കും പ്രതീക്ഷിനും ടെൻഷനാരുന്നു. വണ്ടി പോർച്ചിൽ നിർത്തിയതും ദീപ വേഗം ഇറങ്ങി.


"രാജേട്ടാ... മക്കളെ... അമ്മേ..." ദീപ എല്ലാവരേയും ഉറക്കെ വിളിച്ചു കൊണ്ട് അകത്തേക്ക് ഓടിക്കേറി. ഒറ്റ നോട്ടത്തിൽ കണ്ടു ഹാളിൽ തറയിൽ കിടക്കുന്ന ഗീതമ്മയെ...

"അമ്മേ..." ദീപ അലറി വിളിച്ചു കൊണ്ട് ഗീതമ്മയുടെ അരികിലെത്തി.

ദീപയുടെ പിറകെ പ്രതീക്ഷും വൈഗയും.


പ്രതീക്ഷ് നടുങ്ങിപ്പോയി... "വൈഗേ... ഗീതമ്മ."

വൈഗ ഗീതമ്മയുടെ അടുത്തെത്തി. ഗീതമ്മയുടെ മൂക്കിനടുത്തു കൈവെച്ചു.

"പ്രതീക്ഷ്... ദീപേച്ചി... പേടിക്കേണ്ട."

"ശ്വാസം എടുക്കുന്നുണ്ട്... ദീപേച്ചീ... വെള്ളം എടുത്തോണ്ടു വാ..."


"രാജേട്ടാ, ഗീതമ്മയ്ക്ക് എന്തു പറ്റിതാ...?"

"ഇപ്പോൾ... അമ്മ ഇവിടെ എൻ്റടുത്തു വന്നിട്ട് പോയതാ... അച്ചൂനോടും കിച്ചൂനോടും എന്തോ ചോദിച്ചു. എന്തോ ശബ്ദം ഞാൻ കേട്ടു... എണീറ്റു ചെന്നു നോക്കാൻ എനിക്കാവില്ലല്ലോ... ഞാൻ വിളിച്ഛിട്ട് അവരും വിളി കേട്ടില്ല. എന്താണെന്ന് മനസിലായും ഇല്ല. 

അമ്മയ്ക്ക് എന്തുപറ്റി...? ദീപേ... പറയെടീ...?" രാജേഷിന് തൻ്റെ നിസ്സഹായാവസ്ഥയിൽ അരിശവും സങ്കടവും ആയി.

"രാജേട്ടൻ വിഷമിക്കാതെ..."


വൈഗ വെള്ളം ഗീതമ്മയുടെ മുഖത്ത് തളിച്ചു.

"ഗീതമ്മേ...ഗീതമ്മേ ..." പതിയെ കവിളിൽ തട്ടി വിളിച്ചു.

"അമ്മേ...അമ്മേ..." ദീപ ഗീതമ്മയുടെ മുടിയിൽ കൂടി കയ്യോടിച്ചു.

"ങും..." ഗീതമ്മ ഒന്നു ഞരങ്ങി.

"ഹോ..." പ്രതീക്ഷ് അറിയാതെ പറഞ്ഞു പോയി.


വൈഗ തൻെറ കയ്യിൽ വെള്ളമെടുത്ത് ഗീതമ്മയുടെ മുഖം തുടച്ചു.

"മോളെ..." ഗീതമ്മ കണ്ണു തുറന്നു.

"ഗീതമ്മ ഞങ്ങളെ പേടിപ്പിച്ചല്ലോ...? എണീറ്റേ... ഈ തറയിൽ ഇങ്ങനെ കിടന്നാൽ ദേഹത്തിന് വേദന ഉണ്ടാവും." വൈഗയും ദീപയും കൂടി ഗീതമ്മയെ എണീപ്പിച്ച് സെറ്റിൽ ഇരുത്തി.

"ദാ ഈ വെള്ളം കുടിച്ചേ..." ദീപ ഒരു ഗ്ലാസിൽ വെള്ളമെടുത്ത് ഗീതമ്മയുടെ ചുണ്ടിൽ ചേർത്തു പിടിച്ചു.

ഗീതമ്മ ആ ഗ്ലാസ് വാങ്ങി. ഒരിറക്ക് കുടിച്ചു.


ഗീതമ്മയുടെ നോട്ടം പ്രതീക്ഷിലെത്തി.

"ഗീതമ്മേ... ഇപ്പോൾ എങ്ങനെ ഉണ്ട്? നമുക്ക് ഹോസ്പിറ്റലിൽ പോയാലോ...? ദീപേച്ചി അമ്മേ കൂട്ടിവാ... ഞാൻ വണ്ടി എടുക്കട്ടെ...?" പ്രതീക്ഷ് ചാവിയെടുത്തു.

"എനിക്ക് ഇപ്പോൾ ഒരു കുഴപ്പവുമില്ല..." ഗീതമ്മയുടെ വാക്കുകൾക്ക് ജീവനില്ലായിരുന്നു. പതിഞ്ഞു പോയിരുന്നു വാക്കുകൾ.

മുഖത്ത് വല്ലാത്തൊരു ഭാവം നിഴലിച്ചു.


"എന്താമ്മേ...? എന്താ പെട്ടെന്ന് ഇങ്ങനെ ഉണ്ടാവാൻ...?" ദീപ പിന്നെയും ചോദിച്ചു.

"അത്..." ഗീതമ്മയുടെ നോട്ടം പിന്നെയും പ്രതീക്ഷിലെത്തി.

പ്രതീക്ഷിനു ആനോട്ടം കണ്ടിട്ട് എന്തോ പന്തിയല്ലായെന്ന് തോന്നി. ഗീതമ്മയെന്തിനാ തന്നെ ഇങ്ങനെ തറപ്പിച്ചു നോക്കുന്നത്...?


"അച്ചുവും കിച്ചുവും എവിടെ...?" പ്രതീക്ഷ് വിഷയം മാറ്റി.

"ശരിയാണല്ലോ...? അവരെവിടെ അമ്മേ...?" ദീപ എണീറ്റു... 

"അച്ചൂ... കിച്ചൂ... നിങ്ങളെവിടാ...? ഇങ്ങോട്ടു വാ..."

ഈ സമയം ഗീതമ്മ വീണതു കണ്ട അച്ചുവും കിച്ചുവും പേടിച്ചു പോയിരുന്നു. അവർ കട്ടിലിനടിയിൽ കയറി ഒളിച്ചിരുന്നു. അമ്മമ്മ വീണത് എന്തിനാണെന്നും എന്താ ചെയ്യേണ്ടതെന്നും അവർക്ക് അറിയത്തില്ല. കുഞ്ഞുമനസിൽ തോന്നിയ ബുദ്ധി.


ദീപ വിളിക്കുന്നത് കേട്ടെങ്കിലും വിളി കേട്ടില്ല.

"അമ്മേ, കുട്ടികൾ എവിടെ ...?"

"അവിടെ ഉണ്ടായിരുന്നു..." ഗീതമ്മ അവർ ഒളിച്ചിരിക്കുന്ന മുറിയുടെ നേർക്ക് വിരൽ ചൂണ്ടി.

"ആഹാ... അമ്മ ഇവിടെ കിടന്നിട്ടും ഇവർ അവിടെ എന്തു ചെയ്യുകയാ...?" ദീപ അവർ ഒളിച്ചിരുന്ന മുറിയുടെ കതക് തുറന്നു. ആകെ ഒന്നു നോക്കി.


"ഇവിടെ എന്തോ വീണു ചിതറി കിടപ്പുണ്ടല്ലോ... ചില്ലാണല്ലോ...? ദൈവമേ ... ഈ കുരുത്തംകെട്ട പിള്ളേര് എന്തോ പൊട്ടിച്ചു."

ദീപ പതിയെ പറഞ്ഞു കൊണ്ട് താഴെ കിടന്ന ചില്ല് എടുക്കാൻ തറയിൽ ഇരുന്നു. ചില്ലിനൊപ്പം തറയിൽ വീണു കമിഴ്ന്നു കിടന്ന ഫോട്ടോയും ഫ്രയിമും എടുത്തു. ഒന്നേ നോക്കിയുള്ളൂ... 


"അമ്മേ... രാജേട്ടാ..." ദീപ ഉറക്കെ വിളിച്ചു കൊണ്ട് ആ ഫോട്ടോയിൽ ഒന്നു കൂടി നോക്കി.

കട്ടിലിനടിയിൽ ഇരുന്ന കുട്ടികൾക്ക് കാര്യം ഒന്നും മനസിലായില്ല.

"അമ്മമ്മയും അമ്മയും ആ ഫോട്ടോ കണ്ടിട്ട് എന്തിനാ ഒച്ച വെയ്ക്കുന്നത് കിച്ചൂ..."

"ദീപമ്മ കരയുന്നു അച്ചൂ.. പാവം ദീപമ്മ, വാ നമുക്ക് നോക്കാം..." രണ്ടു പേരും കട്ടിലിനടിയിൽ നിന്നും പുറത്തിറങ്ങി.


ദീപ ആ ഫോട്ടോ ഹാളിലേക്ക് കൊണ്ട് വന്നു.

"അമ്മേ... അമ്മ വീട്ടിൽ നിന്നും പോന്നപ്പോൾ കൊണ്ടു വന്ന ഫോട്ടോ ആണോ...? ഈ ഫോട്ടോ ഞാൻ നമ്മുടെ വീട്ടിൽ കണ്ടിട്ടില്ലല്ലോ...? ഇത്രയും വലിയ ഫോട്ടോയും അല്ലാരുന്നു..."

"ഞാൻ ഫോട്ടോ എടുത്തില്ല. അതിൻെറ ആവശ്യം ഉണ്ടെന്നു തോന്നിയില്ല..."

"പിന്നെ... ഈ... ഫോട്ടോ... ഇവിടെ... എങ്ങനെ...?"

അപ്പോഴും ഗീതമ്മയുടെ നോട്ടം പ്രതീക്ഷിലെത്തി.


ഈശ്വരാ... കാര്യങ്ങൾ കൈവിട്ടു പോയല്ലോ... ഇനി എന്തു പറയും...?

"അച്ചൂ... ഇങ്ങോട്ടു വന്നേ... അമ്മ വഴക്കു പറയില്ല. മക്കൾ ഇങ്ങു വന്നേ... ദീപ സ്നേഹത്തോടെ വിളിച്ചു.

ആദ്യം മുറിയിൽ നിന്ന് അച്ചുവും പിറകെ കിച്ചുവും ഇറങ്ങി വന്നു.

"അച്ചൂ... കിച്ചൂ... ഈ ഫോട്ടോ... അമ്മമ്മയുടെ ബാഗിൽ നിന്ന് ആരാ എടുത്തത്...?"

"ഞങ്ങളെടുത്തില്ല..."

"പിന്നെ ആരും എടുക്കാതെ എങ്ങനെ ബാഗിൽ നിന്നും പുറത്തു വന്നു... ആരാ എടുത്തേ...? സത്യം പറഞ്ഞോ...?"


"ഞങ്ങളെടുത്തില്ല, ദീപമ്മേ... അത് അവിടെ ആ അലമാരയുടെ മുകളിൽ ഇരുന്നതാ..."

"ങേ... അലമാരിയുടെ മുകളിലോ...? കള്ളം പറയല്ലേ... എന്നെ വെറുതെ അരിശം പിടിപ്പിക്കരുത്..."

"ദീപേച്ചി, അവർ പറയുന്നത് സത്യമാ... അവരെടുത്തതല്ല... അത് പ്രതീക്ഷിൻ്റെ അച്ഛൻ്റെ ഫോട്ടോ ആണ്..." വൈഗ കുട്ടികൾ പറയുന്നത് ശരിവെച്ചുകൊണ്ട് പറഞ്ഞു

പ്രതീക്ഷിൻ്റെ മുഖം വിളറി വെളുത്തു. 


"അമ്മേ... എന്താ നമ്മൾ കേൾക്കുന്നത്? ഇത് പ്രതീക്ഷിൻ്റെ അച്ഛനാണെന്ന്... അമ്മ എന്താ ഒന്നും പറയാത്തെ...? എനിക്ക് ഇത് വിശ്വസിക്കാനാവുന്നില്ല..."

"വിശ്വസിക്കണം.. വിശ്വസിച്ചേ പറ്റൂ... എനിക്ക് വിശ്വാസമാണ്. ഇങ്ങനൊരു കൂടിച്ചേരൽ പ്രതീക്ഷിച്ചിരുന്നില്ല." ഗീതമ്മ പറഞ്ഞു.

"എന്താ ഇതൊക്കെ പ്രതീക്ഷ്...? ഗീതമ്മ പറയുന്നത് സത്യമോ...? നീയെന്താ ഒന്നും മിണ്ടാത്തെ..." വൈഗ പ്രതീക്ഷിനോട് ചോദിച്ചു.


"ഗീതമ്മ പറയുന്നത് സത്യമാണ്. ഞാൻ ആഗ്രഹിച്ചിരുന്നു എൻ്റെ സഹോദരങ്ങളെ കാണാൻ. എൻ്റെ അമ്മ പറഞ്ഞിട്ടുണ്ട് എനിക്ക് ഒരു ചേട്ടനും ചേച്ചിയും ഉണ്ടെന്ന്. കാണാൻ ഒരുപാട് ഒരുപാട് കൊതിച്ചു." പ്രതീക്ഷിൻ്റെ കണ്ണുകൾ നിറഞ്ഞു, ഒച്ച ഇടറി.

"നീയെന്തു കൊണ്ടാണ് ഈക്കാര്യം എന്നോട് പറയാതിരുന്നത്...?"

"നിന്നോട് ചില കാര്യങ്ങൾ പറയാനുണ്ടെന്ന് പറഞ്ഞില്ലേ? അത് ഈ കാര്യമാണ്. പറയാൻ ഉള്ള സമയം കിട്ടിയില്ല." 


"ഞങ്ങളെ കാണാൻ ഒരുപാട് ആഗ്രഹിച്ചു എന്നു പറഞ്ഞല്ലോ, എന്നിട്ട് എന്തു കൊണ്ട് ഞങ്ങളെ അന്വേഷിച്ചു വന്നില്ല..." ദീപ ചോദിച്ചു.

"അമ്മ സമ്മതിച്ചില്ല. ഒരു അവകാശവും പറഞ്ഞു അവിടെ ചെല്ലരുതെന്നു പറഞ്ഞിട്ടുണ്ട്..."

"എൻ്റെ ആഗ്രഹങ്ങൾ എൻ്റെ മനസ്സിൽ കൊണ്ടു നടന്നു. അച്ഛൻ്റെ വീട് എവിടാണെന്ന് അമ്മ പറഞ്ഞില്ല. രണ്ടു സഹോദരങ്ങൾ ഉണ്ടെന്നു മാത്രം. ഞങ്ങൾ അമ്മ വീട്ടിൽ ആരുന്നു. ഒരിക്കൽ അച്ഛൻ അച്ഛൻ്റെ വീട്ടിൽ പോയതാ, പിന്നീട് തിരിച്ചു വന്നില് . അച്ഛൻ മരിച്ചു പോയി എന്നും പിന്നീട് അറിഞ്ഞു. അന്ന് ഞാൻ ചെറുതാണ്... നേരിയ ഓർമ്മ ഉണ്ട്. അമ്മാവൻ അമ്മയുടെ വീതത്തിൽ പുരവെച്ചു തന്നു. അധികം താമസിയാതെ അമ്മയും പോയി, ഞാൻ ഒറ്റയ്ക്കായി..."


"പിന്നീട് എൻ്റെ ജീവിതം ഹോസ്റ്റലിൽ ആയി, വീട് വാടകയ്ക്ക് കൊടുത്തു. പഠനം കഴിഞ്ഞ് ജോലി കിട്ടി വിദേശത്തായി. ഇപ്പോൾ അവധിക്ക് വന്നതാണ്. ബാക്കി കാര്യങ്ങൾ... ഗീതമ്മയ്ക്ക് അറിയാം..."

ഗീതമ്മയുടെ മനസ്സിൽ താൻ അനുഭവിച്ച ജീവിതം ഓടിയെത്തി...


 .............    ............   ............


പതിവുപോലെ രാഹുലിനെയും ദീപയേയും ഉറക്കി കിടത്തി ഗീത തിണ്ണയിൽ ഇറങ്ങി നോക്കിയിരുന്നു. ആരോ ടോർച്ച് വീശിയടിച്ചു കൊണ്ട് നടന്നു വരുന്നുണ്ട്. ഗീത ചെറിയ തിണ്ണയിലേയ്ക്ക് ഇറങ്ങി നിന്ന് നോക്കി.


"എന്താ ഗീതേ...? ഭാർഗ്ഗവൻ വന്നില്ലേ...?" അടുത്ത വീട്ടീലെ രാഘവൻ ചേട്ടനാണ്...

"വന്നില്ല... കവലയിൽ എങ്ങാനും കണ്ടോ...?"

"ഏയ്, ഞാൻ കണ്ടില്ല. അടുത്ത ബസിനു വരും, നീ കതകടച്ചു കിടന്നോ..."

"ഉംം... ഗീത മൂളി..."


കാത്തിരിപ്പ് മാത്രം, നെഞ്ചുരുകുന്ന വേദനയോടെ... ഉറങ്ങാത്ത രാത്രികൾ ... കണ്ണടച്ചാൽ ആപത്തിൽ പെട്ട് കിടക്കുന്ന ഭാർഗ്ഗവേട്ടൻ...


"ഗീതേ... ഗീതേ..." ആരോ മുറ്റത്തു നിന്നും വിളിക്കുന്ന കേട്ട ഗീത ഇറങ്ങി നോക്കി.

"രാഘവേട്ടനോ...? എന്താ രാഘവേട്ടാ...?"

"ഭാർഗ്ഗവൻ വന്നില്ലേ...? എനിക്കൊന്നു കാണണാരുന്നു."

"അത്..." എന്തു പറയണമെന്നു അറിയാതെ ഗീത കുഴങ്ങി.

"ഇവിടില്ലേ...?"

"ഇല്ല."

"എവിടെ പോയതാ?"


"എവിടാണെന്നുമറിയില്ല..."

"ഉംം... അവൻ ഇവിടില്ലെന്ന് അറിഞ്ഞിട്ടു തന്നെയാണ് ചോദിച്ചത്... അവൻ്റെ ഈ പോക്കു ശരിയല്ല. ഞാൻ അവനെ കണ്ടു..."

"എപ്പോൾ...? എവിടെയുണ്ട് ഭാർഗ്ഗവേട്ടൻ...?" ഗീതമ്മയ്ക്ക് സങ്കടം അടക്കി നിർത്താനായില്ല.

"അത് കുറച്ചു ദൂരെയാണ്..."

"എന്തു പറയുന്നു രാഘവേട്ടാ...?"


"നീ കരയാതെ... എനിക്കോ നിനക്കോ ഇനി അവനെ തിരിച്ചു കൊണ്ടു വരാൻ ആവില്ല."

"ങേ... എന്താ ഈ പറയുന്നത്...? അതിനു തക്ക എന്തുണ്ടായി...?" ഗീത കരഞ്ഞു കൊണ്ട് ചോദിച്ചു.

"അവൻ... അവൻ ഇപ്പോൾ നിൻ്റെയല്ല..." രാഘവൻ പറഞ്ഞത് മനസിലാക്കാൻ ഗീതയ്ക്ക് നിമിഷങ്ങൾ വേണ്ടി വന്നു.

ഗീത തിണ്ണയിൽ വീണുപോയ്...


"ഗീതേ... ഗീതേ..." രാഘവൻ ഗീതയെ തട്ടി വിളിച്ചു.

"ഉംം..." ഗീത വിളി കേട്ടു.

"രാഘവേട്ടാ... എവിടാണെന്നു പറയാമോ...? എനിക്കൊന്നു കാണണം... തിരിച്ചു വിളിക്കാൻ അല്ല. ഒരു ചോദ്യം... ഒരേയൊരു ചോദ്യം ചോദിക്കണം ..."


"മുണ്ടക്കയത്തു വച്ചാണ് കണ്ടത്. കൂടെ ഒരു പെണ്ണും... ഞാൻ ഒന്നും ചോദിച്ചില്ല. എന്നെ കണ്ടു അവൻ എൻ്റെ അടുത്തു വന്നു."

"കൊടുക്കായിരുന്നില്ലേ...? രാഘവേട്ട അയാളുടെ ചെപ്പക്കുറ്റിക്ക്../ നിങ്ങൾ കൂട്ടുകാർ അല്ലാരുന്നോ...? ഗീതയുടെ ശബ്ദം വെറുപ്പിന്റേതായിരുന്നു...


തുടരും...


Rate this content
Log in

Similar malayalam story from Drama