വൈഗ വസുദേവ്

Drama Romance

3  

വൈഗ വസുദേവ്

Drama Romance

വൈഗ - ഭാഗം പതിമൂന്ന്

വൈഗ - ഭാഗം പതിമൂന്ന്

4 mins
140


"ഹോസ്പിറ്റലീന്നോ...? ആരാ... എന്താ...?" വൈഗ വേവലാതിയോടെ ചോദിച്ചു.

"പേടിക്കണ്ട.. തണലിൽ നിന്ന് ഗീതമ്മ എന്നു പേരുള്ളയാളെ ഇവിടെ അഡ്മിറ്റ്‌ ആക്കിയിട്ടുണ്ട്."

"ഗീതമ്മയ്ക്ക് എന്ത് പറ്റി?"

"നിങ്ങൾ വൈഗയാണോ...?"


"അതെ... പറയൂ ഗീതമ്മയ്ക്ക് എന്തുപറ്റി...?"

"പേടിക്കണ്ട വൈഗയെ കാണണം എന്നു പറഞ്ഞു."

"ഓക്കെ ഞാൻ വരാം..."

"ശരി..." അപ്പുറത്ത് ഫോൺ ഡിസ്കണക്റ്റ് ചെയ്തു. വൈഗ ഫോൺ കട്ടിലിൽ തന്നെ വെച്ചു.


"അമ്മേ...അമ്മേ... എനിക്കൊന്ന് ഹോസ്പിറ്റലിൽ പോണം." വൈഗ അടുക്കളയിൽ തിരക്കിട്ട പണിയിലായിരുന്ന സുഷമയോട് പറഞ്ഞു.

"ഇത്ര രാവിലെയോ...? അല്ല ആരാ നിന്നെ വിളിച്ചത്...?

"റിംസ് ഹോസ്പിറ്റലിൽ നിന്നാ..."

"ഹോസ്പിറ്റലിൽ നിന്നോ...? അവിടാർക്കാ നിന്നെ കാണേണ്ടത്...?"


"എൻ്റമ്മേ... ഗീതമ്മ അവിടെ അഡ്മിറ്റാണെന്ന്, എന്നെ കാണണം എന്ന്. ഞാൻ ചെല്ലാമെന്ന് പറഞ്ഞു."

"നിന്നോട് ഞാൻ പലതവണ പറഞ്ഞു, ആവശ്യമില്ലാത്ത കാര്യത്തിൽ തലയിടരുതെന്ന് ... ആ ഗീതമ്മയുടെ കാര്യത്തിൽ നീയും അവനും ചെയ്യുന്നത് നിങ്ങൾക്കു തന്നെ ദോഷമാകും.


"എൻ്റമ്മേ, ഇങ്ങനെയൊന്നും പറയരുത്. ഈ അവസ്ഥ എൻ്റെ അമ്മയ്ക്കാണെങ്കിൽ എന്നോർത്തു പോയി..."

"നീ പോകുന്നതിനു മുമ്പ് അവനോട് കാര്യം പറയ്..."

"ഉംം..." വൈഗ ഫോണെടുക്കാൻ മുറിയിലേയ്ക്ക് പോയി.

ഫോൺ അടിച്ചു നിന്നതല്ലാതെ പ്രതീക്ഷ് ഫോൺ എടുത്തില്ല. ഇനി ഇങ്ങോട്ടു വിളിക്കട്ടെ...


വൈഗ പെട്ടെന്ന് കുളിച്ചു റെഡിയായി ..

"അമ്മേ, ഞാൻ പോയിട്ടു വരാം..." വൈഗ ഇറങ്ങി.

സ്കൂട്ടിയുടെ താക്കോൽ ഇങ്ങെടുത്തേ... അവൾ മുറ്റത്തു നിന്നും വിളിച്ചു പറഞ്ഞു. അമ്മേ ഫോൺ മേശപ്പുറത്തുണ്ട്, അതും..."

സുഷമ ഫോണെടുത്തതും ബെല്ലടിക്കാൻ തുടങ്ങി.


"ദാ പ്രതീക്ഷാണ്..." സുഷമ ഫോൺ വൈഗയ്ക്കു നേരെ നീട്ടി .

"ഹലോ... എന്താടീ രാവിലെ...?

"അതേയ്. ഗീതമ്മ ഹോസ്പിറ്റലിൽ ആണ്..."

"ങേ... എന്നാ പറ്റി...? ആരാ പറഞ്ഞത്...? ഏതു ഹോസ്പിറ്റലിൽ...?"

"റിംസ്, ഞാൻ അങ്ങോട്ടു പോവാണ്. നീ വരുന്നോ...?"


"നീ പൊക്കോ. ഞാൻ വന്നേക്കാം..."

"ഓക്കെ..."

വൈഗ കോൾ കട്ട് ചെയ്തു.


...............   ...............   ..............


വൈഗ പത്തുമിനിറ്റിനകം ഹോസ്പിറ്റലിൽ എത്തി. കൗണ്ടറിൽ ചോദിച്ച് ഗീതമ്മ കിടക്കുന്ന മുറിയിലെത്തി.


കതക് ചാരിയിട്ടിരുന്നു. കതക് പതിയെ തുറന്നു. ഗീതമ്മ കട്ടിലിൽ കിടപ്പുണ്ട്. മുറിയിൽ മറ്റാരുമില്ല. അകത്തു കയറി. ഗീതമ്മ നല്ല മയക്കത്തിലാണ്. ട്രിപ്പ് സ്റ്റാർട്ട് ചെയ്തിട്ടുണ്ട്.


കട്ടിലിനോട് ചേർന്ന് കിടന്ന സ്റ്റൂളിൽ വൈഗ ഇരുന്നു. കാൽഭാഗം പോലും ട്രിപ്പ് കേറിയിട്ടില്ല.


ഗീതമ്മ കയ്യെടുത്ത് മുഖം തൂക്കാൻ തുടങ്ങി. വൈഗ ആ കയ്യിൽ പിടിച്ചു. പതിയെ കട്ടിലിനോട് ചേർത്തു വച്ചു. കയ്യിൽ പിടിച്ചു കൊണ്ടിരുന്നു.


പാവം നല്ല ക്ഷീണം മുഖത്തു കാണാനുണ്ട്. വൈഗ ഗീതമ്മയുടെ നെറ്റിയിലും മുടിയിലും തലോടി. നെറ്റിയിൽ തലോടിയതിനാലാവാം ഗീതമ്മ കണ്ണുതുറന്നു.


"മോളോ...? മോൾ എപ്പോൾ വന്നു...?" ഗീതമ്മ ദുർബലമായ ശബ്ദത്തിൽ ചോദിച്ചു.

"ഇപ്പോൾ വന്നതേ ഉള്ളൂ... എന്തുപറ്റി എൻ്റെ ഗീതമ്മയ്ക്ക്...?"


"ദീപ വന്നു പോയതിനു ശേഷം മനസ്സിൽ ഒരു പേടി. ഇന്നലെ ഒരുപോള കണ്ണടച്ചിട്ടില്ല. കണ്ണൊന്നടച്ചാൽ അവളുടെ മുഖാ കാണുന്നേ... എൻ്റെ മോൾ വല്ല കടുംകൈയ്യും ചെയ്യുമോ എന്നൊരു പേടിയാ... അച്ഛൻ്റെ സ്നേഹം എൻ്റെ മക്കൾക്ക് കിട്ടിയില്ല. അമ്മയായ ഞാൻ ഇങ്ങനെയും. മോളെ കെട്ടിച്ചു വിട്ടല്ലോ എന്നു കരുതി ആകെ ഉണ്ടായിരുന്ന കിടപ്പാടം മോന് എഴുതി കൊടുത്തു. ഈ ശരീരമല്ലാതെ ഒന്നുമില്ല." ഗീതമ്മയ്ക്ക് സങ്കടം വന്നിട്ട് പറയാൻ പറ്റാതായി.


"ഗീതമ്മ ഇപ്പോൾ അതൊന്നും ഓർക്കേണ്ട ... ആരാ ഇവിടെ കൊണ്ടു വന്നത്...?"

"റഹീമ..."

"എന്നിട്ടെവിടെ...?"

"മരുന്നു വാങ്ങാൻ പോയതാ... ഇപ്പോൾ വരും."


"ഗീതമ്മയ്ക്ക് എൻ്റെ ഫോൺ നമ്പർ അറിയാരുന്നോ...?"

"എനിക്കറിയില്ല... ഞാൻ പറഞ്ഞിട്ട് റഹീമ ആരോടോ വാങ്ങി."

"ഉംം..."


"ആഹാ മോളു വന്നോ...?" മുറിയിലേക്ക് കടന്നുവന്നു കൊണ്ട് റഹീമ ചോദിച്ചു.

"ഇപ്പോൾ വന്നതേ ഉള്ളൂ, ഇത്താ..."

"എന്താ ഇത്താ ഗീതമ്മയ്ക്ക് പറ്റിയെ...?"


"അതോ... എന്നും രാവിലെ ഞാൻ എല്ലാവരുടെയും മുറിയിൽ ചെന്നു നോക്കാറുണ്ട് ഉണർന്നോ എന്നറിയാൻ. പതിവു പോലെ ഇന്നു ചെന്നു നോക്കുമ്പോൾ ഗീതമ്മ തറയിൽ കിടക്കുന്നു. ബോധമില്ല. പെട്ടെന്ന് ഇവിടെ കൊണ്ടു വന്നു. പേടിക്കാനില്ലാന്നാ ഡോക്ടർ പറഞ്ഞത്. ഗീതമ്മ നിർബന്ധം പിടിച്ചു മോളെ കാണണമെന്ന്. ഞാൻ പറഞ്ഞതാ കുറച്ചു കഴിയട്ടെ എന്ന്. സമ്മതിച്ചില്ല. മോളുടെ നമ്പർ എൻ്റെ കയ്യിലുമില്ല. പിന്നെ മോളുടെ കൂടെ ഷോപ്പിൽ ഉള്ള റാണിയെ വിളിച്ചു. ആ കുട്ടി എൻ്റെ അടുത്താണ് താമസിക്കുന്നത്. അങ്ങനെ നമ്പർ കിട്ടി. കൊച്ചുകുട്ടികൾ കളിപ്പാട്ടത്തിനു ശാഠ്യം പിടിക്കും പോലെയായിരുന്നു..."


"എല്ലാവരേയും പേടിപ്പിച്ചിട്ട് കണ്ടോ കിടക്കുന്നത് ...?" ഗീതമ്മയെ നോക്കി റഹീമ പറഞ്ഞു.

"എൻ്റെ മോളെ എനിക്ക് എന്തെങ്കിലും പറ്റിയാൽ ... അങ്ങനെ സംഭവിക്കും മുന്നെ മോളോട് എനിക്ക് ചിലത് പറയാനുണ്ട്. അല്ലാതെ മരിച്ചാൽ ..."

"അങ്ങനെയൊന്നും ചിന്തിക്കല്ലേ... ഗീതമ്മയ്ക്ക് ഒന്നും സംഭവിക്കില്ല..." വൈഗ സ്നേഹത്തോടെ പറഞ്ഞു.


"മോളെ, ഞാൻ തണലിൽ പോയിട്ട് വരാം. അതു വരെ ഗീതമ്മയ്ക്ക് കൂട്ടിരിക്കണേ..."

"ഇരിക്കാം ഇത്താ... ഇത്ത പോയിട്ട് വാ..."

"ആ മോളെ ബ്രേക്ഫാസ്റ്റ് ഇതിലെ കൊണ്ടു വരും... കാൻ്റീനിൽ പറഞ്ഞിട്ടുണ്ട് കേട്ടോ..." റഹീമ പറഞ്ഞു.

"പോയിട്ട് പെട്ടെന്ന് തന്നെ വരാം മോളെ ..." പോകുന്നതിനിടയിൽ ഒന്നു കൂടി റഹീമ പറഞ്ഞിട്ട് പുറത്തിറങ്ങി കതകു ചാരി.


"ഗീതമ്മയോട് പറഞ്ഞിട്ടില്ലേ, ആവശ്യമില്ലാത്ത ഒന്നും ഓർത്ത് മനസ് വിഷമിക്കരുതെന്ന്...?" വൈഗ സ്നേഹത്തോടെ ശാസിച്ചു.

"ഓർക്കേണ്ട ഓർക്കണ്ടാന്നു വിചാരിക്കും. അമ്മയല്ലേ മോളെ...? എന്നെ വേണ്ടേലും, എനിക്ക് അവരെ വേണ്ടാന്നുവെക്കാൻ ആവില്ല." 

"ഉംം... അറിയാം ഗീതമ്മേ... എന്തിനാ എന്നെ കാണണം എന്നു വാശിപിടിച്ചത്...?"

"മോളെ... ഈ ഗീതമ്മയ്ക്കു വേണ്ടി ഒരു ഉപകാരം ചെയ്യില്ലേ...?"

"എന്നെക്കൊണ്ട് പറ്റുന്നതാണേൽ ചെയ്യും ഗീതമ്മ പറയ്..."


"ഇന്നലെ ഞാനൊരു ചീത്ത സ്വപ്നം കണ്ടു. ദീപയും രാജേഷും മക്കളും വിഷം കഴിയ്ക്കാൻ തുടങ്ങുന്നതായി. അപ്പോൾ മുതൽ എനിയ്ക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത എന്തോ വിഷമം നെഞ്ചിനകത്ത്." ഗീതമ്മ നെഞ്ചു തടവി.

"ഇനിയും അതോർത്ത് വിഷമിച്ചു കൂടുതൽ കുഴപ്പത്തിലാകും. അതു കൊണ്ട് ഞാൻ എന്താ ചെയ്യേണ്ടേ...? ഗീതമ്മ പറയ്..."


"ദീപ കഷ്ടത്തിലാണ്, മോൾക്ക് അറിയാലോ...? അവൾക്ക് സഹായത്തിന് ആരുമില്ല. സഹോദരൻ ഉണ്ട്. അതു കൊണ്ട് കാര്യമില്ല. എൻ്റെ മോൾ അവളെ സഹായിക്കണം." ഗീതമ്മ വൈഗയുടെ കയ്യിൽ പിടിച്ചു തൻ്റെ നെഞ്ചോടു ചേർത്തു.

"ഞാൻ... ഞാനെങ്ങനെ...?"


"അവരോട് ആ വീട്ടിൽ നിന്നും ഇറങ്ങണമെന്ന് പറഞ്ഞിരിക്കുന്നു. പോകാൻ മറ്റൊരിടമില്ല. രാജേഷിനെയും മക്കളേയും കൊണ്ട് അവൾ എവിടെ പോകും...? എൻ്റെ മോളെ ദീപയുടെ കൂടെ ഞാൻ നിന്നേനെ. എൻ്റെ ചിലവുംകൂടി അവൾ വഹിക്കേണ്ടെ...? ഇവിടെ എവിടെങ്കിലും ഒരു വീട് കിട്ടുമോ... മോളെ...?" ഗീതമ്മ യാചനയോടെ പറഞ്ഞു.


"നോക്കാം ഗീതമ്മേ... ദീപേച്ചി വരുമോ... ഞങ്ങൾ വിളിച്ചാൽ...?" കതകു തുറന്ന് കേറി വന്ന പ്രതീക്ഷ് ചോദിച്ചു.

"വരും... മോനെ... അവൾ വരും..." ഗീതമ്മ ഉറപ്പോടെ പറഞ്ഞു.


"വീട് കിട്ടും... എങ്ങനെ കഴിയും ഗീതമ്മേ...? ദീപേച്ചി ജോലിക്കു പോകണേൽ ആരേലും വീട്ടിൽ വേണ്ടേ... രാജേട്ടൻ്റെ അവസ്ഥ അങ്ങനല്ലേ...?"

"ഞാൻ അവർക്കൊപ്പം നിൽക്കാം മോനെ... നിങ്ങളെ സ്വന്തമായിട്ടാ ഈ ഗീതമ്മ കരുതുന്നത്. വിളിച്ചാൽ ഓടി വരുന്ന ദൂരത്ത് ഈ മോളുണ്ടല്ലോ...?" ഗീതമ്മ വൈഗയുടെ കയ്യിൽ നിന്നും പിടിവിട്ടില്ല, ഒന്നുകൂടി ചേർത്തു പിടിച്ചു.


"ഉറപ്പാണല്ലോ...? ദീപേച്ചിക്കൊപ്പം ഗീതമ്മ ഉണ്ടാകുമല്ലോ... അല്ലേ...?" വൈഗ ഒന്നുകൂടി ചോദിച്ചു.

"എനിക്കും തെറ്റുപറ്റി. ഞാൻ കൂടെ നിന്നിരുന്നേൽ അവൾ എന്തെങ്കിലും ജോലിക്ക് പോയേനെ... ആ തെറ്റു തിരുത്തണം."  ഗീതമ്മ പറഞ്ഞു.

"ഞാനൊന്ന് അന്വേഷിച്ചിട്ടു വരാം... വൈഗേ ഞാൻ പോട്ടെ...?" പ്രതീക്ഷിന്റെ മനസ്സിൽ സന്തോഷം നിറഞ്ഞു. ചുണ്ടിൽ മൂളിപ്പാട്ടൂം...


"മോളെ വീടുകിട്ടുമോ...?"

പ്രതീക്ഷ് പോയിക്കഴിഞ്ഞതേ... ഗീതമ്മ ചോദിച്ചു.

"കിട്ടും വിഷമിക്കാതെ... ഇനിയെങ്കിലും സമാധാനമായി ഒന്നുറങ്ങ്... ട്രിപ്പ് മുഴുവൻ കേറട്ടെ... എന്നാലെ ക്ഷീണം പോകൂ..." വൈഗ സ്നേഹത്തോടെ പറഞ്ഞു.

ഗീതമ്മ പതിയെ കണ്ണടച്ചു... 


  ............   .............  .............


പ്രതീക്ഷ് ദീപേച്ചിയുടെ വീടിനു മുന്നിൽ എത്തി. കാറിലിരുന്നേ കണ്ടു മുറ്റത്ത് ആരൊക്കയോ നിൽക്കുന്നു. പ്രതീക്ഷ് കാറിൽ നിന്നും ഇറങ്ങി. ഈശ്വരാ ദീപേച്ചി വല്ല അവിവേകവും കാണിച്ചോ...! പ്രതീക്ഷ് മുറ്റത്തേയ്ക്ക് കയറി ച്ചെന്നു.


"എന്താ ചേട്ടാ, ഇവിടെ ഉള്ളവർ എവിടെ...?" അവിടെ നിന്ന പ്രായമുള്ള ആളോട് ചോദിച്ചു.

"അകത്തുണ്ട്..."

കുഴപ്പമൊന്നുമില്ല സമാധാനമായി. പ്രതീക്ഷ് മനസ്സിൽ പറഞ്ഞു. ദീർഘശ്വാസം എടുത്തു.


"എന്താ ഇവിടെ നടക്കുന്നത്...?"

"ചോദിക്കാൻ ആളില്ലേൽ ഇതാ അവസ്ഥ..."

"ഇന്നത്തെ കാലത്ത് ആരുടെയും കാര്യത്തിൽ തലയിടാൻ പാടില്ല. എന്തിനാ വെറുതെ പാമ്പിനെ എടുത്ത് തലേൽ വെക്കുന്നത്. കാഴ്ചക്കാരാവാനെ പറ്റൂ..."

ആരോ ഉച്ചത്തിൽ സംസാരിച്ചു കൊണ്ട് അകത്തു നിന്നും ഇറങ്ങി വന്നു.


"മര്യാദയ്ക്ക് ഇറങ്ങിക്കോ... മൂന്നുമാസമായി നാളെ തരാം നാളെ തരാം എന്നു പറയാൻ തുടങ്ങിയിട്ട്... ഇനി അവധിയില്ല. ഇറങ്ങിക്കോണം ഈ നിമിഷം... ഇല്ലേൽ അകത്തു കിടക്കുന്നതിനെ എടുത്തു പുറത്തിടും പറഞ്ഞേക്കാം... എന്നെക്കൊണ്ട് അതു ചെയ്യിക്കരുത്..." അയാൾ മീശപിരിച്ചു കൊണ്ട് പറഞ്ഞു.

കാഴ്ചകാണാൻ ആളുകൾ കൂടിക്കൂടി വന്നു.       


തുടരും...


Rate this content
Log in

Similar malayalam story from Drama