Win cash rewards worth Rs.45,000. Participate in "A Writing Contest with a TWIST".
Win cash rewards worth Rs.45,000. Participate in "A Writing Contest with a TWIST".

വൈഗ വസുദേവ്

Drama Romance


3  

വൈഗ വസുദേവ്

Drama Romance


വൈഗ - ഭാഗം ഇരുപത്

വൈഗ - ഭാഗം ഇരുപത്

5 mins 164 5 mins 164

രാഹുലിന് ദീപയുടെ ചോദ്യം കേട്ടിട്ട് സഹതാപം തോന്നി. നേരത്തെ വാടകയ്ക്ക് വീടെടുത്തപ്പോഴും താൻ ചെന്നതാണ്. പാവം ദീപ. മായ എന്തെല്ലാം പറഞ്ഞാലും ഒരു പിണക്കവും കാണിക്കില്ല.


"ചേട്ടായി എന്താ ആലോചിക്കുന്നത്...? വരില്ലേ...?" ദീപ പിന്നെയും ചോദിച്ചു.

"അതിനെന്നാടി? വരാം."

"എന്നാൽ വേഗം റെഡായായി വാ... മായേച്ചി വരോമ്പോഴേയ്ക്കും തിരിച്ചു വരാലോ...?"

"ഓ... അവൾ മിക്കവാറും നാളെയേ വരൂ... പ്രതീക്ഷ് എന്തു ചെയ്യുന്നു...?"

"ഞാൻ നാട്ടിലില്ലാരുന്നു. ലീവിനു വന്നതാണ്. ഉടനെ പോകും..." 

"ഓക്കെ ഇപ്പോൾ വരാം..." രാഹൽ ഡ്രസ് ചേഞ്ച്ചെയ്യാനായി പോയി.

പെട്ടെന്നു തന്നെ തിരിച്ചെത്തി.  


കാറിൽ വച്ചും രാഹുൽ പ്രതീക്ഷിനോട് അധികം സംസാരിച്ചില്ല. ദീപ അതു ശ്രദ്ധിച്ചു.

"ചേട്ടായി എന്താ ഒന്നും മിണ്ടാതിരിക്കുന്നത് ...?"

"ഒന്നുമില്ലെടി... നിനക്കറിയാലോ മായയെ? നിന്നോടാ സ്നേഹമില്ലാഞ്ഞിട്ടല്ല. കുടുബജീവിതമല്ലെ? എല്ലാവരും ആഗ്രഹിക്കുന്നതും സമാധാനമല്ലേ? അഡ്ജസ്റ്റ്മെൻ്റ് ആണ് പലരുടെയും ജീവിതത്തിൻ്റെ കെട്ടുറപ്പ്. ആ പറഞ്ഞിട്ടൊരു കാര്യവുമില്ല. നിൻ്റടുത്ത് വരണമെന്ന് ഓർക്കാതെയല്ല. സാഹചര്യം അങ്ങനായിപ്പോയി."  

"ഉംം... അതു കറക്ടാണ്." പ്രതീക്ഷ് പറഞ്ഞു.


"ഇതുവഴി വന്നിട്ടുണ്ടോ രാഹുലേട്ടൻ ...?" വില്ലണി കഴിഞ്ഞപ്പോൾ പ്രതീക്ഷ് ചോദിച്ചു.

"ങേ..." പുറത്തേക്ക് നോക്കിയിരുന്ന രാഹുൽ പെട്ടെന്നു പറഞ്ഞു. "വന്നിട്ടുണ്ട് ..."

ഇവൻ എന്തെങ്കിലും മനസിൽ വെച്ചാണോ ചോദിച്ചത്? രാഹുൽ മനസിൽ പറഞ്ഞു.

"ഓ...രാഹുലേട്ടന് ജോലി സംബന്ധമായി വരോണ്ടതാണല്ലോ... അല്ലേ...?"

"അതെ ..."


ഇവൻ കൂടെ ഇല്ലാരുന്നേൽ അമ്മയുടെ കാര്യം ഇവളോട് പറയാരുന്നു. മനസിൽ പറഞ്ഞു കൊണ്ട് രാഹുൽ പുറകിലിരുന്ന ദീപയെ നോക്കി. പാവം ആങ്ങളയായി താനുണ്ടായിട്ടും മറ്റൊരാളെ ആശ്രയിക്കേണ്ടി വരുന്നു. 


"എന്താ ചേട്ടായി...?" ചേട്ടായിക്ക് തന്നോടെന്തോ പറയാനുണ്ടെന്നു ദീപയ്ക്ക് തോന്നി.

"ഒന്നുമില്ലെടി..."

ദീപ ഒന്നു ചിരിച്ചു. പാവം ചേട്ടായി, അമ്മ എവിടാണെന്ന് തനിക്കറിയില്ല എന്നാവും കരുതുന്നത്... 


രണ്ടുപേരുടെയും സംസാരം കേട്ട പ്രതീക്ഷിനു ചിരി വന്നു. ആചിരി മറയ്ക്കാനായി ഒരൂ മൂളിപ്പാട്ട് പാടി...

"പ്രതീക്ഷ് നല്ല സന്തോഷത്തിലാണല്ലോ..."

"അതെ ദീപേച്ചി, ഒരുപാടൊരുപാട് സന്തോഷത്തിലാ... പറഞ്ഞറിയിക്കാൻ പറ്റില്ല..."


"ഇനിയും ഒരുപാട് ദൂരമുണ്ടോ?"

പ്രതീക്ഷ് ഈരാറ്റുപേട്ട എം ഇ എസ് കവല തിരിഞ്ഞപ്പോൾ രാഹുൽ ചോദിച്ചു.

"ഇല്ല, ഒരഞ്ചു മിനിറ്റ്..."

അമ്മയെ പെട്ടെന്നു കാണുമ്പോൾ എന്താവും ചേട്ടായിയുടെ പ്രതികരണം. ഇപ്പോഴെ പറഞ്ഞാലോ...? ദീപയ്ക്ക്  ആകെ ഒരു വിഷമം തോന്നി.

വേണ്ട നേരിട്ട് കാണട്ടെ... ഇത്രയും ദിവസം തന്നോട് മറച്ചു വെച്ചതല്ലേ ...?


ചിന്തകൾക്കനുസരിച്ച് ദീപയുടെ മൂഖഭാവം മാറുന്നത് മുന്നിലുള്ള കണ്ണാടിയിൽ കൂടി പ്രതീക്ഷ് കാണുന്നുണ്ടായിരുന്നു.  


മെയിൻ റോഡിൽ നിന്നും തിരിഞ്ഞ് അല്പദൂരത്തുള്ള വീടിൻ്റെ മുന്നിൽ വണ്ടി നിർത്തി. ദീപ ഇറങ്ങി.


"ഇറങ്ങി വാ ചേട്ടായി. ഇതാണ് വീട്." ദീപ സന്തോഷത്തോടെ പറഞ്ഞു.

രാഹുൽ കാറിലിരുന്നു തന്നെ ആ വീടും ചുറ്റുപാടും നോക്കി. നല്ല ഐശ്വര്യമുള്ള വീടും തൊടിയും...


പ്രതീക്ഷ് വന്ന് ഡോർ തുറന്നുകൊണ്ട് പറഞ്ഞു...

"ഇറങ്ങി വരൂ..."

ദീപയുടെ കൂടെ രാഹുൽ അകത്തേക്ക് കയറി.

"രാജേഷ് എവിടെ...?"

"അകത്തുണ്ട്... ചേട്ടായി ഇരിക്ക്. ഞാൻ ചായയിടാം..." ദീപ അടുക്കളയിലേയ്ക്ക് പോയി

"കിച്ചൂ... അച്ചൂ... ദാ അമ്മാവൻ വന്നിരിക്കുന്നു..." ദീപ മുറ്റത്തേയ്ക്ക് നോക്കി വിളിച്ചു പറഞ്ഞു.


..............     .....................     ...............


ഹാളിലിരുന്ന് രാഹുൽ ഹാൾ ആകെ നോക്കി. നോട്ടം ഭിത്തിയിൽ തൂക്കിയിട്ടിരുന്ന ഫോട്ടോയിൽ തങ്ങി. അറിയാതെ എണീറ്റുപോയി. അടുത്തുചെന്ന് നോക്കി.


ഇതെങ്ങനെ...? ഇങ്ങനൊരെണ്ണം ഇതുവരെ കണ്ടിട്ടില്ല. വീട്ടിൽ ആകെ ഒരെണ്ണം മാത്രമേ ഉള്ളൂ. അതു കൊണ്ട് ദീപ ചോദിച്ചിട്ടും കൊടുത്തില്ല. ഇതു പിന്നെ എങ്ങനെ...? രാഹുലിന് ആലോചിച്ചിട്ട് ഒരുത്തരവും കിട്ടിയില്ല...


"എന്താ രാഹുലേട്ടൻ നോക്കുന്നത്...?" അപ്പോൾ അങ്ങോട്ടു കടന്നവന്ന പ്രതീക്ഷിൻ്റെ ചോദ്യം കേട്ട് രാഹുൽ ഒന്നു ഞെട്ടി.

"ഇത്... ഇത്..." ആ ഫോട്ടോ ചൂണ്ടിക്കാട്ടി രാഹുൽ ചോദിച്ചു.

"അതെൻ്റെ അച്ഛൻ, ഇപ്പോൾ ജീവിച്ചിരിപ്പില്ല. ആകെ ഈയൊരു ഫോട്ടോയെ ഉള്ളൂ... രാഹുലേട്ടൻ അറിയുമോ...?"

"രാഹുലേട്ടൻ അറിയോ എൻ്റെ അച്ഛനെ...?" രാഹുൽ പ്രതീക്ഷിനെ തറപ്പിച്ചു നോക്കി.


"ദീപേ..." രാഹുൽ വിളിച്ചു.

"വന്നു... ചേട്ടായി... വരൂ... ബാക്കിയൊക്കെ ചായകുടിച്ചിട്ടാവാം..." ദീപ ചായ മേശപ്പുറത്ത് കൊണ്ടുവന്ന് വെച്ചു.

"ചേട്ടായി എന്തിനാ വിളിച്ചത് ...?"

ദീപ നോക്കുമ്പോൾ രാഹുൽ പ്രതീക്ഷിനേയും ഫോട്ടോയേയും മാറി മാറി നോക്കുന്നു. ദീപയ്ക്ക് കാര്യം പിടികിട്ടി.


"ചേട്ടായി എന്നോട് ക്ഷമിക്കണം. ചില കാര്യങ്ങൾ പറയാൻ താമസിച്ചതിന്. പ്രതീക്ഷ് നമ്മുടെ സഹോദരനാണ്."

രാഹുൽ പ്രതീക്ഷിക്കാത്ത മറുപടി.

'ഈശ്വരാ... ഒരിക്കൽ പോലും തങ്ങളുടെ ജീവിതത്തിൽ വന്നിട്ടില്ല. അമ്മ ഒരീക്കൽപോലും ഇവരെപ്പറ്റി സംസാരിച്ചിട്ടും ഇല്ല. തൻ്റെ അനിയൻ. തനിക്ക് ചെയ്യാൻ സാധിക്കാത്തത് ഇവൻ ദീപയ്ക്കു വേണ്ടി ചെയ്തിരിക്കുന്നു. ദീപ സഹോദരനായി അംഗീകരിച്ചിരിക്കുന്നു.'  രാഹുൽ മനസിൽ പറഞ്ഞു.


"നീ എപ്പോളാ പോയിട്ടു വന്നത്...?"

"ആരാ ദീപേ അവിടെ...?"

"ആരോടാ നീ ഈ പറയുന്നത് ...?"

അകത്തു നിന്നും ഗീതമ്മ വിളിച്ചു ചോദിച്ചു.

"ഒന്നൂല അമ്മേ..."


എന്നാൽ ആ ശബ്ദം കേട്ട രാഹുൽ ഞെട്ടിപ്പോയി. ആദ്യ ഞടുക്കം മാറുംമുന്നെ അടുത്തത്. അമ്മയുടെ ശബ്ദം. അതെങ്ങനെ...? 


പ്രതീക്ഷും ദീപയും രാഹുലിനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.


"ചേട്ടായി ചായ കുടിക്ക്... എന്നിട്ടു സംസാരിക്കാം..." ദീപ പിന്നെയും പറഞ്ഞു.

"അതാരാ അകത്ത്...?"

രാഹുൽ സംശയം തീർക്കാനെന്നോണം ചോദിച്ചു.

"അതെൻ്റെ അമ്മയാണ്... കുറച്ചു ക്ഷീണത്തിലാണ് ..." പ്രതീക്ഷാണ് പറഞ്ഞത്.


രാഹുലിന് പോയാമതി എന്നായി. അച്ഛൻ്റെ രണ്ടാം ഭാര്യയുടേയും മകൻ്റെയും വിരുന്നുകാരനാകാൻ എന്തോ ഒരു കുറച്ചിൽ.


"ദീപേ, എന്നെ കാണണം എന്നു പറഞ്ഞ ആൾ ഇവിടെ വരുമോ...? അതോ...?"

"അതൊക്കെ ചുമ്മാ പറഞ്ഞതാ ചേട്ടായി. ഹൗസ്ഓണർ പ്രതീക്ഷാണ്. ഈ വീട്ടിൽ ആണ് ഇനി ഞങ്ങൾ താമസിക്കുന്നത്."

അതും രാഹുലിന് അടിയായി. തല ഉയർത്താൻ ആവാത്ത വിധത്തിലായി.


"എന്നാൽ ഞാൻ പോകട്ടെ..." രാഹുൽ എണീറ്റു.

"രാഹുലേട്ടന് ഇവിടെ ആരെയേലും കാണാൻ ഉണ്ടോ...?"

"ഏയ് ഇല്ല... മായ വരുമ്പോളേയ്ക്കും ഒന്നുരണ്ടു പേരെ കണ്ടിട്ട് ചെല്ലാം." രാഹുൽ ചായഗ്ലാസ് മേശപ്പുറത്ത് വച്ചു.

"ശരി... ഇനിയും വരാം... രാജേഷ് എവിടെ...?" രാഹുൽ എണീറ്റു

രാജേഷിനെ കണ്ടിട്ട് രാഹുൽ പോകാനായി തിരിഞ്ഞു.


"മോനെ... രാഹുൽ..." 

ഒരു നിമിഷം രാഹുൽ തിരിഞ്ഞു നോക്കി.

"അമ്മ... സ്വപ്നമോ...?" രാഹുലിൻ്റെ കണ്ണു നിറഞ്ഞു.

"അമ്മേ...എൻ്റമ്മേ..." രാഹൂൽ ഗീതമ്മയെ കെട്ടിപ്പിടിച്ചു.

"അമ്മ ഇവിടെ... ഈ വീട്ടിൽ...?"


"അതൊക്കെപ്പറഞ്ഞാൽ ഒരുപാടുണ്ട്. ഇവൻ ആരെന്ന് നിനക്കറിയോ...?" പ്രതീക്ഷിനെ ചൂണ്ടി ഗീതമ്മ ചോദിച്ചു.

"നിൻ്റെ അനിയൻ... ഈ അമ്മയ്ക്ക് ഇപ്പോൾ മൂന്നു മക്കളാ." ഗീതമ്മ പ്രതീക്ഷിനെയും രാഹുലിനേയും ചേർത്തുപിടിച്ചു.

"നിങ്ങളുടെ അച്ഛൻ എനിക്കുതന്ന വാക്കാണ് ഇത്രയും നാൾ നിങ്ങളെ അകറ്റിനിർത്തിയത്. എന്നാൽ ഇപ്പോൾ ഈശ്വരനായി നമ്മളെ ഒന്നിപ്പിച്ചു. എൻ്റെ മോൻ ഇവനെ ദീപയെപ്പോലെ തന്നെ കാണണം." ഗീതമ്മ പറഞ്ഞു.


രാഹുൽ പ്രതീക്ഷിൻ്റെ കൈകൾ തൻ്റെ കയ്യിലെടുത്തു.

"പ്രതീക്ഷ്..." ആ വിളിയിൽ സഹോദര സ്നേഹം കലർന്നിരുന്നു. "ആരെന്നറിയാതെ ഞാൻ നിന്നോട് ..."

"സാരമില്ല ഏട്ടാ... ഏട്ടന് എന്നെ മനസിലാകാഞ്ഞിട്ടല്ലേ...? ഞാനെൻ്റെ ഏട്ടനായി കണ്ടാ സംസാരിച്ചത്..."


"നിൻ്റെ അമ്മ എവിടെ? എനിക്ക് കാണണം. ക്ഷീണമായി കിടക്കോകയാണെന്നല്ലേ പറഞ്ഞത്...? വാ..." രാഹുൽ മുറിയിലേക്ക് പോകാൻ തുടങ്ങി.

"ഏട്ടാ... ഇതാണ് ഇപ്പോൾ എൻ്റെ അമ്മ... ഞാൻ ചെറുതായിരുന്നപ്പോഴെ അമ്മ മരിച്ചുപോയി. അമ്മാവനാണ് വളർത്തിയത്... പ്രതീക്ഷിൻ്റെ ശബ്ദം ഇടറി. ഇപ്പോൾ എനിക്ക് എല്ലാവരും ആയി."


ഗീതമ്മയെ കണ്ടതും തുടർന്നുള്ള എല്ലാക്കാര്യങ്ങളും പ്രതീക്ഷ് പറഞ്ഞു.

"വൈഗയാണ്... എനിക്കീ ഭാഗ്യം തന്നത്... അവൾ ഗീതമ്മയെ കണ്ടില്ലാരുന്നെങ്കിൽ..." പ്രതീക്ഷ് പറഞ്ഞു നിർത്തി.

"എനിക്ക് വൈഗയെ കാണണം... എന്നിട്ടെ പോകുന്നുള്ളൂ..." രാഹുൽ പറഞ്ഞു.


"എന്നാ ഞാൻ അവളെ വിളിച്ചു പറയട്ടേ... അവൾ ഇന്നു ജോലിക്കു പോയി."

"ചേട്ടായി മായേച്ചിയോട് നാളെ വന്നാൽ മതി എന്നു പറയ്. നമ്മടെ കുഞ്ഞനിയൻ്റെ ഭാവി വധുവിനെ കാണാൻ പോകാം."  

ദീപ പറയുന്നതു കേട്ട പ്രതീക്ഷിന് സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ തോന്നി.


പ്രതീക്ഷ് തൻ്റെ മുറിയിലെത്തി. അലമാരിയിൽ നിന്നും തൻ്റെ അമ്മയുടെ ഫോട്ടോ എടുത്തു. 

"അമ്മേ, അമ്മ കണ്ടില്ലേ? എനിക്കിപ്പോൾ എല്ലാവരും ഉണ്ട്." കണ്ണിൽ നിന്നും കണ്ണുനീർ അടർന്ന് ഫോട്ടോയിൽ വീണു.

'ഇനിയും എന്തിനു കരയുന്നുണ്ണീ...? ഇനി നീ വിഷമിക്കരുത്. എല്ലാവരുമായി സന്തോഷത്തോടെ ജീവിക്കണം. അതാ ഈ അമ്മയ്ക്ക് സന്തോഷം. അമ്മ അങ്ങനെ പറഞ്ഞുവോ...?' പ്രതീക്ഷിനു അങ്ങനെ തോന്നി.


"അമ്മേ..." രാഹുൽ പിന്നെയും വിളിച്ചു.

"പ്രതീക്ഷ്, നീ എന്നെ വിളിച്ചോ...?" 

പ്രതീക്ഷ് ഞെട്ടിപ്പോയി. തൊട്ടുപിറകിൽ ഗീതമ്മ.

"ഇല്ല ...ഞാൻ വിളിച്ചില്ല... പ്രതീക്ഷ് പെട്ടെന്ന് കയ്യിലിരുന്ന ഫോട്ടോ മറച്ചു പിടിച്ചു.

"ആ ഫോട്ടോ ഇങ്ങുതാ... ഇനി നീ അമ്മേ എന്നു വിളിച്ചിൽ എന്നെയാണ് വിളിക്കുന്നത്." 

പ്രതീക്ഷിൻ്റെ കയ്യിൽ നിന്നും ഫോട്ടോ വാങ്ങി നോക്കി.


"ഇതാണ് എൻ്റെ അനിയത്തി അല്ലേ...? പാവം. ഇവൾ എന്നോട് ക്ഷമിക്കട്ടെ... ഇനിമുതൽ ഈ ഫോട്ടോ അലമാരയിൽ അല്ല വെക്കേണ്ടത് ഹാളിൽ നിൻ്റെ അച്ഛൻ്റെ ഫോട്ടോയ്ക്കടുത്ത് വെക്കണം... ഗീതമ്മ ഫോട്ടോ പ്രതീക്ഷിൻ്റെ കയ്യിൽ കൊടുത്തു...


..............    .................      .............


കൗണ്ടറിൽ നല്ല തിരക്ക്. ഫോൺ ബെല്ലടിച്ചിട്ടും വൈഗയ്ക്ക് കോൾ എടുക്കാൻ പറ്റിയില്ല. രണ്ടു തവണ ബെല്ലടിച്ചു നിന്നു.


"അത് എടുക്കൂ..." മൂന്നാമത് ബെല്ലടിച്ചപ്പോൾ ബില്ലടയ്ക്കാൻ നിന്നവരിൽ ആരോ പറഞ്ഞു.

ഈശ്വരാ പ്രതീക്ഷാണല്ലോ...? എന്തിനാവും ...?

വൈഗ കോൾ എടുത്തു...


"ഹലോ..."

"നിനക്ക് ഫോണെടുക്കാൻ എന്താ മടിയായോ...?"

"അല്ല, ഇവിടെ തിരക്കാ..."

"ഇന്നു ഞങ്ങൾ നിന്നെ പെണ്ണുകാണാൻ വരുന്നു. നീ നേരത്തെ വരണം. നിൻ്റെ അമ്മയോട് പറഞ്ഞിട്ടുണ്ട്... ഓക്കെ പിന്നെ കാണാം ... ഉമ്മ...ലൗ യൂ..."


വൈഗയുടെ മുഖം ചുവന്നു...

"തിരിച്ചില്ലേടീ...?"

"ഇവിടെ കസ്റ്റമേഴ്സ് ഉണ്ട്..."

"ഓ... എന്നാ ഇന്ന് നേരിൽ തന്നാ മതി..." മറുപടിയ്ക്ക് കാത്തു നിൽക്കാതെ കോൾ അപ്പുറത്ത് കോൾ കട്ട് ചെയ്തു.

വൈഗയുടെ മനസിൽ സന്തോഷം തിരതല്ലി.


.............     .............   .............


വൈഗ നാല് കഴിഞ്ഞപ്പോൾ വീടെത്തി.

"അമ്മേ... അമ്മേ..." വൈഗ സുഷമയെ തിണ്ണയിൽ നിന്നേ വിളിച്ചു.

"എന്നതാ പെണ്ണേ... മുറ്റത്തുനിന്നേ വിളിച്ചു കൂവുന്നത്?" 

"അമ്മേ... പ്രതീക്ഷ് വിളിച്ചാരുന്നോ...?"

"ഉംം... കുറച്ചു കഴിയുമ്പോൾ അവനും കൂടെ മറ്റുള്ളവരും വരുന്നുണ്ടെന്ന്..."


"അങ്ങനാ എന്നോടും പറഞ്ഞത്. ഞാനെന്നാ കുളിക്കട്ടെ... അവർക്ക് ചായയ്ക്കൊപ്പം കൊടുക്കാനുള്ളത് ഞാൻ വാങ്ങിയിട്ടുണ്ട്..." വൈഗ സ്കൂട്ടിയുടെ ഡിക്കിയിൽ നിന്നും ഒരു പാക്കറ്റ് എടുത്തു കൊണ്ടു വന്ന് സുഷമയുടെ കയ്യിൽ കൊടുത്തു.  


വൈഗ കുളിച്ചിറങ്ങിയതും മുറ്റത്ത് ഒരു കാർ വന്നു നിന്നു. അവൾ ജനലിൽ കൂടി നോക്കി .


ദീപേച്ചി, ഗീതമ്മ, കിച്ചു, അച്ചു, പിന്നെ ഒരാളും... എവിടെവെച്ചോ കണ്ട ഓർമ്മ. അതാരാവും ...? വൈഗയ്ക്ക് എത്ര അലോചിച്ചിട്ടും മനസിലായില്ല. വേഗം റെഡിയാവാം... വൈഗ ധൃതിയിൽ ഒരുങ്ങാൻ തുടങ്ങി.


"മോളെ... അവർ വന്നു... വേഗാവട്ടെ..."

"ദാ എത്തി അമ്മേ..."

വൈഗ എത്തുമ്പോൾ എല്ലാവരും ഹാളിൽ കടന്ന് ഇരുന്നിരുന്നു.


"മോളെ, ഇങ്ങുവാ..."

വൈഗയെ കണ്ടതും ഗീതമ്മ പറഞ്ഞു.

വൈഗ ചെറിയ ചിരിയോടെ ഗീതമ്മയുടെ അടുത്തുചെന്നു.

"ഞങ്ങൾ വന്നത് എന്തിനാണെന്ന് അറിയോ...?"

വൈഗയുടെ മുഖം നാണത്താൽ ചുവന്നു.


"കണ്ടോ പെണ്ണിൻ്റെ നാണം..." ദീപ കളിയാക്കി.

"ദീപേച്ചി അവളെ നാണിപ്പിക്കാതെ..." പ്രതീക്ഷ് വൈഗയുടെ പക്ഷം പിടിച്ചു.

"നിങ്ങൾ സംസാരിക്ക്, ഞാൻ ചായയെടുക്കാം." സുഷമ അടുക്കളയിലേയ്ക്ക് പോയി.


"മോളെ ഇതാരെന്ന് നിനക്ക് മനസിലായോ...?" ഗീതമ്മ രാഹുലിനെ ചൂണ്ടി വൈഗയോട് ചോദിച്ചു.

"എൻ്റെ മോൻ, രാഹുൽ. നീയാണ് എനിക്കെൻ്റെ മക്കളെ തിരിച്ചു തന്നത്. നീയും എനിക്കൊപ്പം വേണം. എൻ്റെ രണ്ടാമത്തെ മോൻ്റെ പെണ്ണായി..." ഗീതമ്മ പറഞ്ഞത് രാഹുൽ ശരി വച്ചു.


"വൈഗാ നീ എൻ്റെ കുഞ്ഞനിയത്തിയാ. നീ എൻ്റെ കണ്ണുതുറപ്പിച്ചു."

"ഏട്ടാ ... എനിക്ക് എൻ്റെ അമ്മയല്ലാതെ മറ്റാരുമില്ല... എനിക്കെന്നും ഏട്ടൻ എൻ്റെ സ്വന്തം ഏട്ടനാ... ഒരുകാര്യം മാത്രേ എനിക്ക് ആവശ്യപ്പെടാൻ ഉള്ളൂ... ഗീതമ്മ ഞങ്ങൾക്കൊപ്പം വേണം ..."

ഇവരെല്ലാം പറയുന്നതു കേട്ട സുഷമയുടെ കണ്ണും മനസും നിറഞ്ഞു.


രാഹുൽ സുഷമയുടെ അടുത്തെത്തി. "വൈഗയുടെ അമ്മ ഭാഗ്യം ചെയ്തവളാണ്. ഇങ്ങനൊരു മോൾ ഈ അമ്മയുടെ ഭാഗ്യവും.  അവൾ ഇനി മുതൽ ഞങ്ങളുടെ ഭാഗ്യവുമാണ്... പറയൂ എന്നാണ് ഇവളെ ഞങ്ങൾക്കു തരുന്നത് ...?"


പെട്ടെന്ന് സുഷമ മുറിക്കകത്തേയ്ക്ക് പോയി. സുഷമയിൽ നിന്നും അങ്ങനൊരു പ്രതികരണം ആരും പ്രതീക്ഷിച്ചില്ല.


"വൈഗേ... എന്താ അമ്മ ഇങ്ങനെ...?" രാഹുൽ ചോദിച്ചു.

"അറിയില്ലേട്ടാ..."

പ്രതീക്ഷിൻ്റെ മുഖത്തെ സന്തോഷം മാഞ്ഞു.

"ഞാനിപ്പോൾ വരാം ..."


വൈഗ അകത്തേക്ക് പോകാൻ. തിരിഞ്ഞതും ...

"രാഹുൽ... ഇതാ..." സുഷമ മുറിയിൽ നിന്നും ഇറങ്ങി വന്ന് ഒരു കവർ നീട്ടി.

"എന്താ ഇത്...?" എല്ലാവരുടേയും നോട്ടം ആ കവറിലായി.


രാഹുൽ കവർ തുറന്ന് അതിൽ നാലായി മടക്കിയ പേപ്പർ എടുത്തു നിവർത്തി.

"ഇത്... ഇത്... കല്ല്യാണത്തീയതി കുറിച്ചതാണല്ലോ..." എല്ലാവരുടേയും മുഖം സന്തോഷം നിറഞ്ഞു.

"നീയത് ഉറക്കെ വായിക്കെടാ തീയതി എന്നാണെന്ന്..." ഗീതമ്മ പറഞ്ഞു.


 31 മിഥുനം 11.30 am


പ്രതീക്ഷ് താൻ കരുതിയിരുന്ന മോതിരം ഗീതമ്മയുടെ കയ്യിൽ കൊടുത്തു. ഗീതമ്മ കൊടുത്ത മോതിരം വൈഗ പ്രതീക്ഷിൻ്റെ വിരലിൽ അണിയിച്ചു. പ്രതീക്ഷ് വൈഗയുടേയും ...   


         ..................


വൈഗയുടെയും പ്രതീക്ഷിൻ്റെയും കല്ല്യാണത്തിന് എല്ലാ വായനക്കാരേയും ക്ഷണിച്ചു കൊണ്ട് ഈ കഥ ഇവിടെ പൂർണ്ണമാകുന്നു...

സ്നേഹപൂർവ്വം... 


Rate this content
Log in

More malayalam story from വൈഗ വസുദേവ്

Similar malayalam story from Drama