തുളസിയും മന്ദരാവും
തുളസിയും മന്ദരാവും
പൂജ പുഷ്പത്തിൽ ഒരിക്കലും ഒഴിച്ചു കൂടാനാകാത്ത ഒരു പുഷ്പം ആണ് തുളസിയും മന്ദാരവും എന്നാൽ ഈ പുഷ്പങ്ങൾ എങ്ങനെ ഇത്രയും പ്രധാനമുള്ള പൂജാപുഷ്പങ്ങളായി മാറി?
അതിനു പിന്നിൽ രസകരമായ ഒരു കഥ ഉണ്ട്.
ഒരിക്കൽ വിഷ്ണു ഭാഗവാനും ലക്ഷ്മിദേവിയും വൈകുണ്ടത്തിൽ വച്ചു ചെറിയ പിണക്കം ഉണ്ടായി അത് ഇങ്ങനെ ആയിരുന്നു. ഭഗവാൻ വിഷ്ണു എപ്പോഴും മഹാദേവനെ തന്റെ ഹൃദയത്തിൽ പൂജിക്കുന്നു ഇത് അറിഞ്ഞു ലക്ഷ്മി ദേവീക്ക് സങ്കടം കൊണ്ടു ഭൂമിയിലേക്കു പോയി. ഭഗവാൻ ലക്ഷ്മി ദേവിയെ എല്ലായിടത്തും തിരഞ്ഞു ഒടുവിൽ ദേവി തുളസി ചെടിയായി ഒളിച്ചിരുന്നു. ഭഗവാൻ വിഷ്ണു ലക്ഷ്മിയുടെ ഈ പ്രവർത്തി കണ്ടു മന്ദരാവും ആയി മാറി.
പിണക്കം മാറി ഭഗവാൻ പറഞ്ഞു ഞാൻ തന്നെ ആണ് എല്ലാം ശിവനും ബ്രഹ്മവും പരമാത്മാവ് എന്നും
സൃഷ്ടി സംഹാരം സ്ഥിതി എല്ലാം എന്നിൽ ആണ് എന്നും.
പിന്നിട്ട് ഈ പുണ്യപുഷ്പം തന്റെ മാറിൽ ഭക്തർ അണിയും എന്നും പറഞ്ഞു.
മാറ്റരു കഥ ഇങ്ങനെയാണ്
ഒരിക്കൽ ദരുകവനത്തിൽ ഒരു മഹർഷി ഉണ്ടായിരുന്നു അവർക്കു അതീവ സുന്ദരിയായി ഒരു മക്കൾ പിറന്നു വിവാഹപ്രായം ആയപ്പോൾ അതീവ സുന്ദരൻ ആയ ഒരു മുനിയെ കൊണ്ടു മഹർഷി വിവാഹം കഴിപ്പിച്ചു.
അങ്ങനെ ഒരിക്കൽ തന്റെ മക്കൾ അറിയാതെ മഹാമുനിയായ ഭ്രുഷാന്ധി മഹർഷിയെ പരിഹസിച്ചു അദ്ദേഹത്തിനു വളർച്ച കുറവായിരുന്നു അതും പറഞ്ഞു.
ദേഷ്യം വന്ന മഹർഷി അവരെ രണ്ടുവൃക്ഷം ആക്കി.
പിന്നിട്ട് മകളെ കാണാതെവന്നപ്പോൾ മുനി തന്റെ ദിവ്യദൃഷ്ട്ടിയിൽ ഈ കാര്യം അറിഞ്ഞു
ഉടനെ മുനി തന്റെ ഉപാസന ദേവൻ ആയ ഉണ്ണിഗണപതിയെ പ്രത്യക്ഷപെടുത്തി ശാപത്തിൽ നിന്നും മോചനം നൽകാൻ പറഞ്ഞു.
പക്ഷെ ഗണപതി പറഞ്ഞു ദുർവ്വാസവു മഹർഷിയുടെ ശിഷ്യൻ ആണ് ആ മുനി. അദ്ദേഹം എന്റെ പരമ ഭക്തനുമാണ് അത് കൊണ്ടു എന്നിക്കു ശാപമോക്ഷം തരുവാൻ കഴിയില്ല.
ഞാൻ എന്റെ താമസം ഈ രണ്ടു വൃക്ഷത്തിന്റെ ചുവട്ടിൽ ആകാം. അതു മൂലം അവർക്കു പിന്നിട്ട് മോക്ഷം ലഭിക്കും എന്നും
എന്നെ പൂജിക്കുവാൻ ഈ കഥ എടുക്കും ഏന്നും പറഞ്ഞു.
അതിൽ പിന്നെ ഗണപതി പൂജക്കു തുളസിയും മന്ദരാവും എടുക്കാൻ തുടങ്ങി.....
പറഞ്ഞു കേട്ട ഒരു കഥയാണ് എത്ര മാത്രം ശരി എന്ന് അറിയില്ല.
നിങ്ങളുടെ അഭിപ്രായം റിവ്യൂ എഴുത്തുക
തുടർന്നും ഇതു പോലെ ഉള്ള അറിവുകൾ ഞാൻ നിങ്ങൾക്കു പകർന്നു നൽകുന്നത് ആണ്.
