സ്വപ്ന സുന്ദരി
സ്വപ്ന സുന്ദരി
"മായാ,നിന്നെ ഈ സാരിയിൽ കാണാൻ എന്ത് ഭംഗിയാണെന്നോ? വെൺചന്ദ്രനെപ്പോൽ തിളങ്ങി നിൽക്കുന്ന നീയൊരു സ്വപ്നസുന്ദരി തന്നെ,നീ ഇനി എപ്പോഴും സാരി ഉടുത്താൽ മതി എനിക്ക് അതാണ് ഇഷ്ടം" മനുവിന്റെ വാക്കുകൾ കേട്ട് മായ നാണിച്ചു ചിരിച്ചു.
വിവാഹശേഷം വിരുന്നു പോവാൻ നേരം സാരിയുടുത്ത മായയെ കണ്ട് മനു പൊട്ടിത്തെറിച്ചു " ആരെ കാണിക്കാനാ നീ ഇതും ഇട്ട് ഒരുങ്ങി എഴുന്നള്ളുന്നേ, മേലാൽ നീ സാരി ഉടുത്തു പോകരുത്.ഏതേലും ചുരിദാറിട്ടേച്ച് വന്നാൽ മതി.കുറേ കാലം നാട്ടുകാർക്ക് മൊത്തം കാണിച്ചു നടന്നതല്ലേ ,ഇനി ഒന്ന് ഒതുക്കി വെക്ക്."
തന്റെ ജീവിതപങ്കാളിയെ തെരഞ്ഞെടുത്തതിൽ തെറ്റുപറ്റിയെന്ന് തിരിച്ചറിഞ്ഞവൾ, ഈറനണിഞ്ഞ കണ്ണുകളോടെ വസ്ത്രം മാറ്റാൻ അകത്തേക്ക് പോയി.
