STORYMIRROR

Murshida Parveen

Drama Inspirational

3  

Murshida Parveen

Drama Inspirational

വിൽപനയ്ക്ക് കിട്ടുമോ??

വിൽപനയ്ക്ക് കിട്ടുമോ??

1 min
156

ഒരുപാട് കാലമായി, ഞാൻ അന്വേഷിച്ച് നടക്കുകയായിരുന്നു. നിനക്ക് വേണ്ടി. പല സ്ഥലങ്ങളിലും പോയി ചോദിച്ചു. പക്ഷെ കിട്ടിയില്ല. ചിലരോട് കെഞ്ചി കാലിൽ വീണു ചോദിച്ചു. അവരും തന്നില്ല. അടുത്ത ശ്രമം പണം കൊടുത്താൽ കിട്ടുമോ എന്നായിരുന്നു. അതിലും പരാജയപ്പെട്ടു. പണം കൊടുത്താൽ വേറെ പലതും കിട്ടുമെങ്കിലും നിന്നെ മാത്രം കിട്ടില്ലെന്ന് മനസ്സിലായി. 


ഇനി എന്ത് ചെയ്യണമെന്ന് അറിയാതെ നിൽക്കുമ്പോഴാണ് അവനെ കണ്ടത്. കുപ്പയിൽ നിന്ന് ഭക്ഷണം വാരിത്തിന്നുന്ന അവനെ കണ്ടപ്പോൾ എനിക്ക് ഓക്കാനം വന്നു. ഓടി ചെന്ന് അവനെ പിടിച്ച് മാറ്റി, ഹോട്ടലിൽ കൊണ്ട് പോയി ഭക്ഷണം വാങ്ങിക്കൊടുത്തപ്പോൾ അവന്റെ കണ്ണുകളിലെ തിളക്കത്തിലെനിക്ക് നിന്നെ കിട്ടി. അവന്റെ ചെറുപുഞ്ചിരിയിലും നീ തന്നെയായിരുന്നു നിറഞ്ഞ് നിന്നത്.

നീ എന്ന സ്നേഹം.


Rate this content
Log in

Similar malayalam story from Drama