Nibras Shameem

Thriller

3.7  

Nibras Shameem

Thriller

റാണി ദുർഗാവതി

റാണി ദുർഗാവതി

24 mins
467


2010 ജനുവരി മാസം.

 

പുതുവർഷത്തെ വരവേറ്റുകൊണ്ട് അടിച്ചുപൊളിച്ചു നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു കോളേജിലെ കാഴ്ച. അനു മഹേഷ്വർ, വിവേക്, റോയ് മാത്യു അരുൺ, ദീപക്, ദാസ് എന്നിവർ അടുത്ത സുഹൃത്തുക്കളാണ്. ബിടെക് വിദ്യാർത്ഥികളാണ്. കോളേജിലെ തന്നെ ഏറ്റവും അസൂയ തോന്നിപ്പിക്കുന്ന ഒരു ഗ്യാങായിരുന്നു ഇവരുടേത്. ഈ ഗ്യാങ് ലീഡ് ചെയ്തിരുന്നത് അനുവാണ്. ഇവർ 6 പേരും ചെറുപ്പം മുതലേ ഒരുമിച്ചാണ്. കോളേജ് ജീവിതമൊക്കെ ഭംഗിയായി മുന്നോട്ടു പോയി കൊണ്ടിരുന്നു. പെട്ടെന്നൊരു ദിവസം റോയിയുടെ പെരുമാറ്റം മാറിയപോലെ അരുണിന് തോന്നി. റോയ് പഴയപോലെ ഒന്നും മിണ്ടിയില്ല. എപ്പോഴും മാറിയിരിക്കും. അരുൺ പോയ്‌ അവനോട് പ്രശ്നം ചോദിച്ചപ്പോൾ പറഞ്ഞില്ല. അരുണും വിവേകും ഒരുമിച്ച് പോയ്‌ റോയിയെ ചോദ്യം ചെയ്തുകൊണ്ടേയിരുന്നു. എന്താ നിന്റെ പ്രശ്നം? ഞങ്ങളോട് പറഞ്ഞൂടെ?

കുറച്ചു നേരത്തേക്ക് റോയ് ഒന്നും മിണ്ടിയില്ല.

'' ഞാൻ ഇന്ന് ഒരു സ്വപ്നം കണ്ടു, ഏകദേശം 4 മണിയായിക്കാണും. സ്വപ്നം കണ്ട് ഞെട്ടി ഉണർന്നപ്പോൾ 4:20 ആയിരുന്നു. എനിക്കെന്തോ അത് കണ്ടപ്പോൾ മുതൽ ഒരു തരിപ്പ്,'' റോയിയുടെ വാക്കുകൾ കേട്ട് അരുൺ അവനെ തുറിച്ചു നോക്കി. 

" അയ്യേ എടാ റോയ്, സ്വപ്നം കണ്ടതിനാണോ നീ ഇങ്ങനെ മിണ്ടാണ്ട് മാറി ഇരിക്കുന്നത്? എന്താ നീ കണ്ട സ്വപ്നം? "

 

"അനു എന്നോട് ഇഷ്ടമാണെന്ന് പറയുന്നത് ഞാൻ സ്വപ്നം കണ്ടു," റോയിയുടെ മറുപടി കേട്ട് അരുണും വിവേകും പൊട്ടിച്ചിരിച്ചു. പിന്നെ ദീപകും ദാസും വന്നു. " നീ എന്തിനാ സ്വപ്നം കണ്ടതും ആലോയ്ച്ചു നടക്കുന്നെ അത് വെറുമൊരു സ്വപ്നമല്ലേ? പിന്നെ അനു! അവളെ എല്ലാർക്കുമറിയാലോ, അവൾ നമ്മളുടെ ചങ്കാണ്. അവൾ നമ്മളോടാരോടും ഒരിക്കലും ഇങ്ങനെ പറയില്ല, ഇഷ്ടാണെന്നൊന്നും."

പക്ഷേ ആ സ്വപ്നം കണ്ട നിമിഷം മുതൽ എനിക്കവളെ ഇഷ്ടമാണെന്ന് റോയ് പറഞ്ഞത് കേട്ടപ്പോൾ എല്ലാവരും പരസ്പരം മുഖത്തേക്ക് നോക്കി... "നീ വേണ്ടാത്ത പണിക്ക് പോയ്‌ ഓളോട് ഇഷ്ടമാന്നൊന്നും പറയണ്ട ഓൾടെ സ്വഭാവം അനക്കറിയാലോ അല്ലെ," എല്ലാവരും ഇതാണ് റോയിയോട് പറഞ്ഞത് പക്ഷേ റോയ് അത് കേട്ടില്ല.

അവൻ ഒരു ദിവസം അനുവിനെ കണ്ട് ഇഷ്ടമാണെന്ന് പറഞ്ഞു. പറഞ്ഞ നിമിഷം തന്നെ അനു അവനെ കേറി അടിക്കാൻ നോക്കി. അപ്പോൾ ദീപകും ദാസും വന്നവളെ പിടിച്ചുമാറ്റി... അനു വല്ലാതെ ദേഷ്യപ്പെട്ടു. അവൾക്കൊട്ടും ഇഷ്ടമായില്ല. അവനെ നമ്മുടെ ടീമിൽ നിന്ന് പുറത്താക്കണം എന്നുവരെ അവൾ പറഞ്ഞു. എല്ലാവർക്കും വിഷമമുള്ള കാര്യമായിരുന്നു അത്.

 

 "എടാ നമ്മളൊക്കെ ചെറുപ്പം മുതലേ ഒന്നല്ലേ നീയെന്തിനാ വേണ്ടാത്ത പണിക്ക് പോയത്? ഓൾടെ സ്വഭാവം അനക്കറിയിന്നതല്ലേ? നമ്മക്ക് ഓൾ പറയുന്നതല്ലേ കേൾക്കാനാവു. ഓൾ അന്നെ ഒഴിവാക്കിയാലും അന്നെ നമ്മളാരും ഒഴിവാക്കില്ല എന്നാലും യ്യ് ഇവിടുന്ന് മാറണം എന്നാ ഓൾ പറയണത്," ദീപക് സങ്കടത്തോടെ പറഞ്ഞു. 

റോയ്ക്ക് ആ കോളേജിൽ നിന്നും മാറിനിക്കേണ്ട അവസ്ഥ വന്നു. അവൻ പോവുകയാണെന്നറിഞ്ഞ എല്ലാവരും വിഷമിച്ചു. അനു മാത്രം വിഷമിച്ചില്ല. അവൻ എന്തായാലും പോയെ പറ്റു എന്നവൾ വാശി പിടിച്ചു.

" ഓൾക്കൊരു പ്രത്യേക സ്വഭാവമാണ്, ഓൾക്കിഷ്ടല്ലാത്ത ന്തേലും സംഭവിച്ചാൽ പൊന്നുപോലെ സ്നേഹിക്കുന്നവരെ പോലും ഓൾ വെറുക്കും, അതാ ണ്ടായേ, ചെറുപ്പം മുതലേയുള്ള ചങ്കിനോടുപോലും."

കോളേജിലെ മറ്റു പലരും പറയുന്നത് കേട്ട് അരുണും ദീപകും ദാസും വിവേകിനും ഒക്കെ വിഷമം തോന്നി. റോയ് തുടർപഠനത്തിനായി കൊച്ചിയിലേക്കാണ് പോയത്.

 

2 മാസം കടന്നുപോയി... റോയിയെ കുറിച്ച് വിവരമൊന്നുമില്ല... വിളിച്ചിട്ട് ആർക്കും കിട്ടിയതുമില്ല. അവൻ നമ്പർ മാറ്റിക്കാണും, എങ്ങനാ അന്വേഷിക്കുക? എല്ലാവരും ഒരുപാട് ചിന്തിച്ചേലും ഒന്നും നടന്നില്ല. അങ്ങനെയിരിക്കെ ഒരു ദിവസം അനു 4 പേരുടെയും അടുത്തേക്ക് വന്നു.

" റോയിയെ കുറിച്ചു വിവരമൊന്നുമില്ലല്ലോ, നിങ്ങളാരും വിളിച്ചില്ലേ? " അനുവിന്റെ ചോദ്യം കേട്ട് എല്ലാവരും ഞെട്ടി. "നീയല്ലേ അവനെ പറഞ്ഞുവിട്ടത് ,ഇപ്പൊ യ്യ് എന്തിനാ അന്വേഷിക്കുന്നത്? " ദീപക് ചോദിച്ചു.

" എനിക്കെന്തോ അന്വേഷിക്കണമെന്ന് തോന്നി," അവളുടെ മറുപടിയിലും മുഖഭാവത്തിലും ഒരു മാറ്റമുണ്ടായിരുന്നു.

" അവൾക്കെന്തോ കൊഴപ്പമുണ്ടല്ലോ!"

4 പേരും അവളുടെ അടുത്തേക്ക് പോയ്‌.

"അനു, നിനക്കെന്തെങ്കിലും പ്രശ്നമുണ്ടോ?"

വിവേക് ചോദിച്ചു.

" ഏയ് ഇല്ല," ഉണ്ടെന്ന ഭാവത്തിലാണ് അനു മറുപടി കൊടുത്തത്.

" കുഴപ്പമൊന്നുല്ല, ഞാൻ ഇന്നലെ ഒരു സ്വപ്നം കണ്ടു, ഏകദേശം 4 മണി ആയിക്കാണും അതുകണ്ടപ്പോൾ മുതൽ ഒരു തരിപ്പ്."

അനുവിന്റെ വാക്കുകൾ കേട്ട് ദീപകും വിവേകും ദാസും അരുണും വളരെ സംശയത്തോടെയും ഞെട്ടലോടെയും അവളെ നോക്കി... റോയ് പറഞ്ഞ അതേ വാക്ക്, റോയിക്കുണ്ടായ അതേ മാറ്റം സ്വപ്നം, 4 മണിക്ക്. എല്ലാവർക്കും വളരെ സംശമായി, ചോദ്യങ്ങളായി മനസ്സിൽ. പക്ഷേ ആരും അതൊന്നും മുഖത്തു കാണിച്ചില്ല.

 

" വെറുമൊരു സ്വപ്നമല്ലേ അയ്നെന്തിനാ യ്യ് ഇങ്ങനെ തരിച്ചു നിക്കണത്? എന്താ യ്യ് കണ്ട സ്വപ്നം? അരുൺ ചോദിച്ചു ആ ചോദ്യത്തിന് അനു മറുപടി കൊടുത്തില്ല. അവളുടെ മുഖത്ത് ഭയമായിരുന്നു.

"സ്വപ്നം കണ്ട് ഇതുപോലെ റോയിയും ഞങ്ങളോട് പറഞ്ഞിരുന്നു, അവൻ കണ്ട സ്വപ്നം കോമഡിയായിരുന്നു, നീ അവനോടിഷ്ടമാണെന്ന് പറയുന്നതാണവൻ കണ്ടത്. അന്നുമുതൽ നിന്നെ ഇഷ്ടമാണെന്ന് പറഞ്ഞു നടന്നതാ," ദാസിന്റെ വാക്കുകൾ കേട്ട് അനു വല്ലാതെ ഞെട്ടിപ്പോയി... വളരെ ഭയത്തോടെ എല്ലാവരെയും നോക്കി.

" എന്താ പ്രശ്നം? " എന്ന് 4 പേര് ചോയ്ച്ചപ്പോഴും പറഞ്ഞില്ല.

" നീ എത്ര തവണ ആ സ്വപ്നം കണ്ടു? " എന്ന വിവേകിന്റെ ചോദ്യത്തിന് അനു കൊടുത്ത മറുപടിയും ഞെട്ടിക്കുന്നതായിരുന്നു.

"4 തവണ കണ്ടു, എല്ലാ ദിവസവും 4 മണിക്ക് ശേഷമാണ്."

റോയിയും പറഞ്ഞ അതേ വാക്കായിരുന്നു ഇത്. ഇവർ രണ്ടുപേരും എന്തോ കണക്റ്റഡായ കാര്യമാണ് പറയുന്നത്. ദാസിനും വിവേകിനും ദീപകിനും അരുണിനും വല്ലാത്ത സംശയമായി. അവർ ഈ സ്വപ്നത്തെ കുറിച്ചറിയാൻ ഒരു സൈക്കോളജിസ്റ്റിനെ സമീപിച്ചു.

 

"സ്വപ്നങ്ങളുടെ ലോകത്തെ കുറിച്ചുപറയാൻ ഒരുപാടുണ്ട്. വളരെ താല്പര്യമുണ്ടാവും... ഞാൻ പറയുന്നത് നിങ്ങൾ ശ്രദ്ധിച്ചു കേൾക്കുക. നമ്മൾ ഉറങ്ങി കഴിഞ്ഞാൽ ഉറക്കത്തിനു രണ്ട് സ്റ്റേജാണുള്ളത് അതിൽ ഒന്നാണ് NREM എന്നുവെച്ചാൽ ' Non rapid eye movement '. ഈ സ്റ്റേജിലാണ് സ്വപ്നത്തിന്റെ 75-80 ശതമാനം, പക്ഷേ ഈ സ്റ്റേജിൽ നമ്മൾ കാണുന്ന സ്വപ്നം സിമ്പിൾ കാര്യങ്ങളായിരിക്കും. Less energy ആണ്... ആ സ്വപ്നങ്ങളൊന്നും നമ്മുടെ ഓർമയിൽപോലും പിന്നീട് ഉണ്ടാവില്ല. രണ്ടാമത്തെ സ്റ്റേജ് ആണ് REM. എന്നുവെച്ചാൽ Rapid eye movement. ഇതിൽ സ്വപ്നത്തിന്റെ 20-25 ശതമാനമേ ഉള്ളു. ഈ സ്വപ്നം നമ്മൾ കാണുക ഏകദേശം ഉണരുന്നതിന്റെ കുറച്ചു മുമ്പായിട്ടാണ്. പക്ഷേ ഈ സ്റ്റേജിൽ നമ്മുടെ ബ്രെയിൻ ഭയങ്കര ആക്റ്റീവായിരിക്കും. ഈ സ്റ്റേജിൽ കാണുന്ന സ്വപ്നം നമ്മുടെ ബ്രെയിനുമായി കമ്പയിൻ ചെയ്യും. ഒരു ട്രിക്ക് കളിക്കുന്ന പോലെയാണ് REM സ്റ്റേജിൽ കാണുന്ന സ്വപ്നം. അത് യഥാർഥ്യമായിരിക്കും. ഒന്നെങ്കിൽ കഴിഞ്ഞുപോയ യഥാർത്ഥ സംഭവങ്ങൾ ആയിരിക്കും അല്ലെങ്കിൽ വരാനിരിക്കുന്ന, നടക്കാനിരിക്കുന്ന കാര്യങ്ങളായിരിക്കും. REM സ്റ്റേജിലെ സ്വപ്നങ്ങൾ യാഥാർഥ്യമാവാറുണ്ട്. ഈ സ്വപ്നങ്ങളുടെ സമയം 4:00 to 6 :00 ആവാം അല്ലെങ്കിൽ മറ്റെപ്പോഴും ആവാം. ഇത് അവസാന ഘട്ടമാണ്. "

സൈക്കോളജിസ്റ്റിന്റെ വാക്കുകൾ കേട്ട് 4 പേരും വളരെ അമ്പരന്നുപോയി...

REM സ്റ്റേജിൽ കണ്ട സ്വപ്നത്തെക്കുറിച്ചാണ് റോയിയും അനുവും പറഞ്ഞത്. ആ രണ്ടു സ്വപ്നങ്ങളും സംഭവിക്കാനിരിക്കുന്ന കാര്യങ്ങളാണെന്ന് അവർ തിരിച്ചറിഞ്ഞു.

 

"റോയ് കണ്ട സ്വപ്നം യാഥാർഥ്യമായി അനുവിന് റോയിയെ ഇഷ്ടമാണെങ്കിലോ? അതായിരിക്കും അവൾ റോയിയെ കുറിച്ചന്വേഷിച്ചത്. പക്ഷേ അനു കണ്ട സ്വപ്നം എന്താണെന്ന് അറിയണം. അതിനെക്കുറിച്ചു ചോദിക്കുമ്പോഴൊക്കെ അവളുടെ മുഖത്തു ഭയമാണ്." ദീപക് പറഞ്ഞു.

അവർ ചോദിക്കുമ്പോഴൊന്നും അവൾ അതുപറയാൻ തയ്യാറായില്ല. അവൾ ഭയന്നുകൊണ്ടേയിരുന്നു. റോയിയെ വിളിക്കണമെന്നാവശ്യപ്പെട്ടു. പക്ഷേ ആർക്കും അവന്റെ നമ്പർ പോലുമറിയില്ലായിരുന്നു. അവർ 5 പേരുംകൂടെ കൊച്ചിയിൽ റോയ് താമസിക്കുന്ന ഫ്ലാറ്റിലേക്ക് പുറപ്പെട്ടു. അവിടെ എത്തിയപ്പോൾ അറിഞ്ഞത് റോയ് താമസിച്ചിരുന്ന ഫ്ലാറ്റിന് തീപ്പിടിച്ചിട്ട് ഒരാഴ്ച കഴിഞ്ഞു എന്നാണ്. എല്ലാവരും ഭയന്നു.

 

"ഇനിയെങ്കിലും നീ കണ്ട സ്വപ്നമെന്താണെന്ന് പറയെടീ?" അരുൺ വളരെ ദേഷ്യത്തോടെയും സങ്കടത്തോടെയും അനുവിനോട് ചോദിച്ചു.

അനു അപ്പോൾ കരയുന്നുണ്ടായിരുന്നു.

" റോയ് താമസിച്ചിരുന്ന ഫ്ലാറ്റ് തീ പിടിക്കുന്നതായാണ് ഞാൻ സ്വപ്നത്തിൽ കണ്ടത്. പക്ഷേ അവനൊന്നും പറ്റിയില്ല... അവൻ മരിച്ചിട്ടില്ല എന്നാരോ പറയുന്നതായും സ്വപ്നത്തിൽ കണ്ടു," പറഞ്ഞു നിർത്തിയപ്പോഴും അവൾക്ക് കണ്ണീർ താങ്ങാനായില്ല. രണ്ടു മൂന്നാഴ്ച അവർ അന്വേഷിച്ചുകൊണ്ടേയിരുന്നു. ഒരു വിവരവും കിട്ടിയില്ല. റോയിയെ ഒരിക്കലും കാണില്ല എന്നോർത്തു എല്ലാവരും വിഷമിച്ചു. 4 പേരും അനുവിനെ വഴക്ക് പറഞ്ഞു, " നീ ഒറ്റൊരുത്തി കാരണമാണവൻ ഇവിടേക്കുവന്നത്. എന്നിട്ടിപ്പോ എന്തായി? അവൻ മരിച്ചിട്ടുണ്ടാവുമോ? ബാക്കി സ്വപ്നം നീ കാണുമോ? അവനെന്താ സംഭവിച്ചത്?"

ഒറ്റ ചോദ്യങ്ങൾക്കും അവൾക്കും മറുപടി കൊടുക്കാനായില്ല, അവൾ പൊട്ടികരഞ്ഞുകൊണ്ടേയിരുന്നു. അവൾ കാരണമുണ്ടായ പ്രശ്നങ്ങൾ ഓർത്തു വീണ്ടും വീണ്ടും കരഞ്ഞു. പിന്നീട് ഉറങ്ങിയപ്പോഴൊന്നും റോയിയെ കുറിച്ചൊന്നും സ്വപ്നത്തിൽ കണ്ടില്ല. തീപിടിത്തത്തിൽ പരുക്കേറ്റവരെ കുറിച്ചന്വേഷിച്ചപ്പോൾ ഒരു ആശുപത്രിയിൽ കുറെ പേരുണ്ടെന്നറിഞ്ഞു അവിടെ ചെന്ന് രോഗികളുടെ പേര് ലിസ്റ്റിൽ നോക്കിയപ്പോൾ റോയ് മാത്യു എന്ന പേരും കണ്ടു.

"അതേ ഇത് നമ്മുടെ റോയ് തന്നെയാണ്, അവൻ ഇവിടെയുണ്ട്." അരുൺ ഓടിവന്നു എല്ലാവരെയും വിവരം അറിയിച്ചു. എല്ലാവർക്കും സന്തോഷമായി. " റോയ് ICU വിലാണ് തീപിടിത്തത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നതിരക്കിൽ മുകളിൽ നിന്ന് കാൽ തെന്നി നിലത്തേക്ക് വീണതാണ്, തലയ്ക്കു പരിക്കുണ്ട്, സീരിയസ് ആണ്... രക്ഷപ്പെടുമോ എന്നറിയില്ല " എന്ന ഡോക്ടറുടെ വാക്ക് കേട്ട് എല്ലാവരുടെയും കണ്ണ് നിറഞ്ഞു.

 

അന്ന് എല്ലാവരും ആശുപത്രിയിൽ നിന്നു. ആ രാത്രി പെട്ടെന്ന് അനു ഞെട്ടി എഴുന്നേറ്റു. സമയം 4:30 അവൾ വല്ലാതെ വിറച്ചു. വെള്ളം കുടിച്ചുകൊണ്ടേയിരുന്നു. എഴുന്നേറ്റ് വരാന്തയിലേക്ക് പോയി... എല്ലാവരും അവളുടെ പിറകെയോടി ...

"അനു, എന്താ?എന്താ പ്രശ്നം?" ദാസ് ചോദിച്ചു. അവൾ ദാസിനെ കെട്ടിപിടിച്ചു കരഞ്ഞു... ആർക്കും ഒന്നും മനസ്സിലായില്ല... പക്ഷേ പിന്നീട് എല്ലാവരും സമയം നോക്കിയപ്പോൾ 5:00 AM. "ഇത് അതുതന്നെയാണ്, നീ റോയിയെ സ്വപ്നത്തിൽ കണ്ടോ?" അരുൺ ചോദിച്ചു. അവൾ കരഞ്ഞുകൊണ്ടിരിക്കുകയാണ്... ഇടക്കിടക്ക് റോയ് കിടക്കുന്ന ICU വിലേക്കും നോക്കുന്നുണ്ട്... അവൾക്ക് കരച്ചിൽ നിർത്താനായില്ല...

 

5 പേരും റോയിയെ കാണാൻ ICU വിലേക്കു പോയി...

"നിങ്ങളൊക്കെ എങ്ങനെ അറിഞ്ഞു ഞാൻ ഇവിടെയുണ്ടെന്ന്?" റോയിയുടെ ചോദ്യം കേട്ട് എല്ലാവരും കണ്ണുനീർ തുടച്ചു.. അനു പൊട്ടികരഞ്ഞുകൊണ്ടേയിരുന്നു.

" എനിക്കൊന്നും സംഭവിക്കില്ല," റോയ് പറഞ്ഞത് കേട്ട് അനുവിന് കണ്ണീർ താങ്ങാനായില്ല. അവൾ റോയിയുടെ കയ്യിൽ പിടിച്ചു കരഞ്ഞു. അവന്റെയടുക്കൽ ഇരുന്നു. റോയ് ഒന്നും മിണ്ടിയില്ല.

അവർ സംസാരിക്കട്ടെ എന്ന് വിചാരിച്ചു അരുണും ദീപകും ദാസും വിവേകും പുറത്തേക്കുപോയി...

"നീയെന്തിനാ കരയുന്നത്?" റോയിയുടെ ചോദ്യം കേട്ട് അനു കൂടുതൽ കരഞ്ഞു... അവൾക്ക് കരച്ചിൽ നിർത്താനായില്ല. അവൾ റോയിയുടെ കൈകളിൽ ചുംബിച്ചു. വീണ്ടും കരഞ്ഞു. "കരയണ്ട " എന്നും പറഞ്ഞു റോയ് അവളുടെ കൈ മുറുക്കെ പിടിച്ചു... പെട്ടെന്ന് അവന്റെ കൈ മെല്ലെ പിടുത്തം വിട്ട് പോകുന്നപോലെ അവൾക്ക് തോന്നി... തലകുനിച്ചു കരയുന്ന അനു പെട്ടെന്ന് തലയുയർത്തി... റോയിയുടെ കണ്ണുകൾ മെല്ലെ അടഞ്ഞുവരുകയാണ്...

" എനിക്കിപ്പോഴും നിന്നെ ഇഷ്ടമാണ്," അതായിരുന്നു അവസാനമായി റോയ് പറഞ്ഞത്... അനു പുറത്തേക്കു വന്നു... അരുണും ദീപകുമൊന്നും പുറത്തുനിന്നതും അവളെ വിളിച്ചതുമൊന്നും അവൾ അറിഞ്ഞില്ല, ICU വിനു പുറത്താളുകൾ കൂടിയതുമറിഞ്ഞില്ല... കാഴ്ചകൾ മങ്ങി എങ്ങോട്ടെന്നില്ലാതെ അവൾ ആശുപത്രിക്ക് പുറത്തേക്കിറങ്ങി...

 

REM സ്റ്റേജിലെ സ്വപ്നങ്ങൾ യഥാർഥ്യമാണെന്ന സൈക്കോളജിസ്റ്റിന്റെ വാക്കുകൾക്ക് മൂർച്ചയുണ്ട് എന്നത് അഞ്ചുപേരും വിശ്വസിച്ചത് റോയിയുടെ മരണത്തിനു ശേഷമാണ്. ആശുപത്രിയിൽ നിന്നും അനുകണ്ട സ്വപ്നം റോയിയുടെ മരണമാണെന്നും അതവൾ മറച്ചുവെച്ചതാണെന്നും 4 പേർക്കും മനസ്സിലായി. ആ സംഭവത്തിന് ശേഷം 5 പേരും ഓരോ വഴിക്ക് തിരിഞ്ഞു. പഠനം കഴിഞ്ഞു എല്ലാവരും ജോലി തിരക്കുകൾ കാരണം ഓരോ കോണിലായി. പക്ഷേ ആ ബന്ധം അപ്പോഴും ശക്തമായി മുന്നോട്ട് പോയികൊണ്ടിരുന്നു. 2 വർഷത്തിന് ശേഷം കോളേജ് റീ യൂണിയൻ മീറ്റിൽ എല്ലാവരും ഒന്നിച്ചു... ഓരോരുത്തരായും അവരുടെ കോളേജ് ജീവിതത്തിലെ നല്ലതായ അനുഭവങ്ങൾ പങ്കുവെച്ചു... പലരും തമാശകൾ പറഞ്ഞു, പാട്ടുപാടി, സ്റ്റേജിൽ കയറി ഡാൻസ് കളിച്ചു. കുറേ പേർ അവരുടെ ആഗ്രഹങ്ങളും ജീവിതാനുഭവങ്ങളുമൊക്കെ പറഞ്ഞു. അനു ആകെ മാറിപോയിരുന്നു. അവൾ ഇപ്പോൾ പഴയ അനുവായിരുന്നില്ല... ഓരോരുത്തരായി സംസാരിക്കാൻ സ്റ്റേജിൽ കയറിയപ്പോൾ എന്താണ് നമ്മളൊക്കെ സ്പെഷ്യലായിട്ടു പറയുക എന്ന് അരുണും ദീപകുമൊക്കെ ചിന്തിച്ചു.

 

കോളേജ് ദിനങ്ങളിൽ അവരുടെ ജീവിതത്തിനെ തന്നെ മാറ്റിമറിച്ച ഒരു അറിവായിരുന്നു അന്ന് സൈക്കോളജിസ്റ്റ് പറഞ്ഞ ഉറക്കത്തിന്റെ സ്റ്റേജും അതിന്റെ പിന്നിലെ രഹസ്യങ്ങളും... സ്വപ്നങ്ങളുടെ ലോകത്തെ കുറിച്ചൊരുപാട് അറിയാനുണ്ട്. Science of sleep, Stages of dreams, Study of dreams തുടങ്ങിയ പല കാര്യങ്ങളും പറഞ്ഞു തുടങ്ങിയാലോ എന്ന് അരുൺ കുറേ ചിന്തിച്ചു... എല്ലാവർക്കും അതൊരു പുതിയ അറിവായിരിക്കും. പക്ഷേ REM സ്റ്റേജ്! ആ 5 പേരുടെയും ജീവിതം മാറ്റിമറിച്ച, ഉറ്റ സുഹൃത്തായ റോയ് അവരെ വിട്ടുപോവാനിടയായ ആ സംഭവം, നടുക്കിയ സ്വപ്നം... എല്ലാം ഓർക്കുംമ്പോൾ കണ്ണ് നിറഞ്ഞുപോവും... അനു ഇപ്പോൾ പഴയ ആളല്ല, പഴയ കോളേജിലെ അനുവല്ല... ഇപ്പോഴും ആ സൈക്കോളജിസ്റ്റ് പറഞ്ഞതിനെക്കുറിച്ച് അവളെ ഓർമിപ്പിക്കണ്ട എന്നവൻ കരുതി... റോയിയെ അവൾക്കിപ്പോഴും ഇഷ്ടമാണ്... അവൻ കൂടെയുണ്ടെന്ന് അവൾ പറയാറുണ്ട്. അവൻ മരിച്ചിട്ടില്ല എന്ന് പറയാറുണ്ട്. അന്ന് ആ സംഭവത്തിന് ശേഷം അവൾ ഏറ്റവും വെറുത്ത ഒരു കാര്യമായിരുന്നു സ്വപ്നം. അവൾക്ക് സ്വപ്നം കാണാൻ ഇഷ്ടമില്ല. അവൾക്ക് ഉറങ്ങാൻ പോലും ഇഷ്ടമില്ല. ഉറക്കത്തിനും സ്വപ്നങ്ങൾക്കും പിന്നിലുള്ള ലോകത്തെ കുറിച്ചറിയാൻ അവൾക്ക് താല്പര്യം പോലുമില്ല... അതിനെ കുറിച്ചൊന്നും അറിയാൻ പോലുമവൾ ശ്രമിച്ചില്ല. സ്വപ്നങ്ങൾ യാഥാർഥ്യമാവുമെന്നും പലരും പറയുമ്പോഴും ചില സിനിമയിൽ കാണുമ്പോഴും അവൾ വിശ്വസിക്കില്ല. അവൾ സ്വയം ഒരു പുതിയ ആളായിമാറിയതാണ്. വിവാഹിതയാണ്. അവളിപ്പോൾ പഴയ കാര്യങ്ങളൊന്നും ഓർക്കാറില്ല. ഓർക്കാൻ ശ്രമിക്കാറുമില്ല... ഉറക്കം,സ്വപ്നം എന്നതൊക്കെ അവളെ ഭയപ്പെടുത്തുന്ന കാര്യമായിരുന്നു... ചെറുപ്പം മുതലേ പേടി സ്വപ്നം കണ്ടു ഞെട്ടിയുണരുന്ന ആളായിരുന്നു അനു. ചില സ്വപ്നങ്ങൾ കണ്ടാൽ അവൾക്ക് തരിപ്പാണ്.അത് മനസ്സിൽ നിന്ന് മാഞ്ഞുപോവില്ല. അതിനെക്കുറിച്ചുതന്നെ ചിന്തിച്ചിരിക്കും. അന്ന് റോയിയെ കുറിച്ച് സ്വപ്നം കണ്ടപ്പോഴും ഇതായിരുന്നു സംഭവിച്ചത്. കല്യാണം കഴിഞ്ഞിട്ട് ഒരു വർഷമായി. ഭർത്താവിന്റെ പേര് റാം എന്നാണ്. റാമിനോട് അവൾ പഴയ കാര്യങ്ങളൊന്നും പറഞ്ഞില്ല. അന്ന് റോയ് മരിച്ചപ്പോൾ ദീപകും ദാസും പറഞ്ഞുകൊടുത്ത സൈക്കോളജിസ്റ്റിന്റെ ആ വാക്കുകളൊന്നും അവൾ പറഞ്ഞില്ല. ഉറങ്ങാൻ അവൾക്കു പേടിയാണ്. രാത്രി നേരം വൈകിയേ കിടക്കൂ. കിടന്നാൽ തന്നെ അവൾ റാമിനോട് ഒരുപാട് സംസാരിച്ചിരിക്കും. അവൻ അവളെ ഉറക്കാൻ നോക്കിയാൽ അവൾ ഉറങ്ങില്ല... പക്ഷേ അവൻ എന്തെങ്കിലും പറഞ്ഞു ഉറക്കും. എന്നാലും കൃത്യം 4 മണി ആയാൽ അവൾ ഞെട്ടി ഉണരും. പിന്നെ അവൾ ഉറങ്ങില്ല... ഉറക്കത്തിന്റെ 20-25 ശതമനുള്ള സമയങ്ങളിൽ കാണുന്ന സ്വപ്നം യഥാർഥ്യമാണെന്ന് വിശ്വസിക്കാനിടയാക്കിയ റോയിയുടെ മരണത്തിനു ശേഷം മുഴുവൻ ഇതാണ് സംഭവിച്ചത്. 4:00 മണിക്ക് ഉണർന്നാൽ അവൾ പിന്നെ ഉറങ്ങില്ല... ചിലപ്പോൾ രാത്രി തീരെ ഉറങ്ങില്ല... അവളുടെ പ്രശ്നം മനസ്സിലാക്കാൻ വേണ്ടി റാം അരുണിനെയും ദീപകിനേയുമൊക്കെ വിളച്ചു കാര്യങ്ങളറിഞ്ഞു. റാം അവളെ ഡോക്ടറുടെ അടുത്ത് കൊണ്ടുപോയി ഉറക്കത്തിനുള്ള മരുന്ന് വരെ വാങ്ങി. ഡോക്ടറോട് അവൾ ഒന്നും തുറന്നു പറഞ്ഞില്ല. സൈക്കോളജിസ്റ്റ് എന്ന് കേൾക്കുന്നത് തന്നെ ഭയമാണ്. വെറുപ്പാണ്. ഉറങ്ങാനുള്ള മരുന്ന് കഴിക്കാനും അവൾ തയ്യാറല്ല. ഉറക്കമില്ലായ്മകൊണ്ട് പല രോഗങ്ങളും പിടിപ്പെട്ടു...

 

ഓരോ ദിവസവും റാം വിളിച്ചു ദാസിനോടും വിവേകിനോടുമൊക്കെ അനുവിനെ കുറിച്ചു പറയുമ്പോൾ അവർക്കൊക്കെ വിഷമം തോന്നും. എല്ലാം ഓർത്തപ്പോൾ psychology of dreams എന്ന കാര്യം സ്റ്റേജിൽ കയറി പറയണ്ട എന്ന് ദീപക് തീരുമാനിച്ചു. അവൻ ഉടനെ റാമിനെ വിളിച്ചു അനുവിനെ വീണ്ടും ഒരു ഡോക്ടറെ അടുത്ത് കൊണ്ടുപോവണമെന്ന് പറഞ്ഞു. ഡോക്ടറെ കാണാൻ വരാൻ പോലും അവൾക്കു താല്പര്യമുണ്ടായിരുന്നില്ല. റാം വാശി പിടിച്ചതുകൊണ്ട് മാത്രം അവൾ പോയി... രാത്രിയിൽ ഞെട്ടി ഉണരുന്നതും ഉറങ്ങാൻ പറ്റാത്തതും 4:00 മണിക്ക് ഉണരുന്നതുമൊക്കെ അവൾ ഡോക്ടറോട് പറഞ്ഞു.

"ഇത് ചിലരിലൊക്കെ കണ്ടുവരുന്ന പ്രശ്നമാണ്, പേടിക്കാനൊന്നുമില്ല. ഇവൾക്ക് REM sleep behaviour disorder ആയിരുന്നു എന്നുവെച്ചാൽ ഉറക്കത്തിന്റെ അവസാന നിമിഷത്തിൽ കാണുന്ന സ്വപ്നം യഥാർഥ്യമാണെന്ന് അറിയുന്നതിന് മുൻപ് REM സ്റ്റേജിൽ സ്വപ്നം കാണുമ്പോൾ ശരീരം മൂവ് ചെയ്തുകൊണ്ടേയിരിക്കും. ചിലപ്പോൾ ഉറക്കെ സംസാരിച്ചെന്നുവരാം അല്ലെങ്കിൽ കിടക്കയിൽനിന്നും ചാടിയെന്നുവെരാം അങ്ങനെ പലതും വരാം. ആ സ്റ്റേജിൽകാണുന്ന സ്വപ്നങ്ങൾ എഴുന്നേറ്റുകഴിഞ്ഞാലും മനസ്സിലുണ്ടാവും. പേടിപ്പെടുത്തുന്നതാണെങ്കിൽ അത് നമ്മുടെ മനസ്സിൽ നിന്ന് വിട്ടുപോവുകയുമില്ല. പക്ഷേ ഇപ്പോൾ ഇവൾക്കു insomnia എന്ന രോഗമാണ്. എന്ന് വെച്ചാൽ രാത്രി ഉറങ്ങാൻ പറ്റില്ല... ഉറങ്ങിയാൽ തന്നെ പെട്ടെന്ന് ഉണരും അത് മാനസികമായ എന്തോ മനസ്സിൽ നിന്നും വിട്ട് പോവാത്തതുകൊണ്ടാണ്. ഉറങ്ങാൻ ബുദ്ധിമുട്ട് തോന്നും. ഉണർന്ന് കഴിഞ്ഞാൽ തളർച്ച ഉണ്ടാവും, പിന്നെ ഉറങ്ങാൻ കഴിയില്ല. ഇതിനു മുൻപ് എന്തെങ്കിലും പേടിപ്പെടുത്തുന്ന സ്വപ്നം കണ്ടതോ അല്ലെങ്കിൽ എന്തെങ്കിലും സംഭവിച്ചതോ ആണെങ്കിൽ ഒരു സാധാരണ മനുഷ്യരെ പോലെ സമയത്ത് ഉറങ്ങി സമയമാവുമ്പോൾ എഴുന്നേൽക്കണേൽ ഇവളെ കുറേ മാറ്റികൊണ്ടുവരാനുണ്ട്."

 

ഡോക്ടറുടെ വാക്കുകൾ കേട്ട് റാം ഒന്നും പറഞ്ഞില്ല. എല്ലാത്തിനും പരിഹാരമുണ്ടെന്ന ഒരൊറ്റ വാക്ക് അവനിൽ വിശ്വാസമുണ്ടാക്കി. ഡോക്ടർ പറഞ്ഞ കാര്യമൊന്നും അവൻ അനുവിനോട് പറഞ്ഞില്ല. insomnia എന്ന രോഗത്തിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി പറഞ്ഞ ഓരോ വഴികളും റാം അനുവിനെ പറഞ്ഞു മനസ്സിലാക്കി. ഓരോ ദിവസവും ഉറങ്ങാനുള്ള ഒരു ടൈം ടേബിൾ തന്നെ ഉണ്ടാക്കി. മനസ്സൊന്നു ശാന്തമാക്കണം, വളരെ സമാധാനത്തോടെ ഉറങ്ങണം, സമാധാനത്തോടെ എഴുന്നേൽക്കണം, പെട്ടെന്ന് ഉറങ്ങാനുള്ള ഗുളിക കഴിക്കണം, ഉറങ്ങുന്നതിനു മുൻപ് ഒന്ന് കുളിക്കുന്നത് നല്ലതാണ് പക്ഷേ തൊട്ട് മുന്പായിട്ട് ഭക്ഷണമൊന്നും കഴിക്കരുത് തുടങ്ങിയ ഓരോ കാര്യങ്ങളും കൃത്യമായി ചെയ്യാൻ അവൾ മടിച്ചു... ഭയമായിരുന്നു മനസ്സിൽ... തനിക്ക് ഏറ്റവും പ്രിയപ്പെട്ടവർക്ക് എന്തെങ്കിലും സംഭവിക്കുന്നതായി സ്വപ്നത്തിൽ കണ്ടാൽ അത് നേരിൽക്കാണാനുള്ള ശേഷിയില്ല എന്ന തോന്നൽ... ഉറക്കവും സ്വപ്നവും അതിനെക്കുറിച്ചുള്ള പഠനവുമൊന്നും ഒരു ചെറിയ കാര്യമല്ല ചിലപ്പോൾ ജീവിതം പോലും മാറ്റിമറിക്കും എന്ന തോന്നൽ. "നീ ധൈര്യമായി ഉറങ്ങണം. നിന്റെ മനസ്സിൽ സന്തോഷമായിരിക്കണം, സമാധാനമായിരിക്കണം... സന്തോഷമുള്ള കാര്യങ്ങൾ ഓർക്കുക അപ്പോൾ നീ സന്തോഷമുള്ള സ്വപ്നമേ കാണൂ," റാം എന്ത് പറഞ്ഞാലും അവൾക്കതൊന്നും ഏൽക്കില്ല. "നിനക്കെന്തെങ്കിലും സംഭവിക്കുമോ "? എന്നാണവൾ തിരിച്ചു ചോദിച്ചത്.


അവൾ ആ ടൈം ടേബിൾ പ്രകാരം ചെയ്യാൻ തയ്യാറായില്ല. മനസ്സിനെ എന്തെല്ലാമോ അലട്ടുന്നു, ഭയമാണ്... ഉറങ്ങണം മനസ്സ് ശാന്തമാക്കണം എന്നൊന്നും തോന്നുന്നില്ല എന്ന അനുവിന്റെ വാക്കുകൾ കേട്ട് റാം ഒന്നും ചെയ്യാനറിയാതെ നിന്നു. Insomnia ഒരു ചെറിയ രോഗമല്ല, അത് മാറാൻ കുറച്ചു സമയമെടുക്കും എന്ന് പലരും പറയുന്നത് കേൾക്കുമ്പോൾ റാമിനും അറിയാൻ താല്പര്യം തോന്നി... REM സ്റ്റേജ്, insomnia എന്താണിതൊക്കെ? Oneirology എന്ന് കേട്ടിട്ടുണ്ടോ? ഏകശാസ്ത്രം. സ്വപ്നങ്ങളെ കുറിച്ചുള്ള പഠനമാണ്. പണ്ട് ചിലർ പറഞ്ഞത് കേട്ടിട്ടുണ്ടാവും. നമ്മൾ എന്തെങ്കിലും വിചാരിച്ചു ഉറങ്ങാൻ കിടന്നാൽ അത് സ്വപ്നത്തിൽ കാണും, ചില സ്വപ്നങ്ങൾ യഥാർഥ്യമായി വരും. ചില യാഥാർഥ്യങ്ങൾ സ്വപ്നത്തിൽ കാണുകയും ചെയ്യും. അനുഭവമുള്ളവർ മറ്റുള്ളവരോട് പറഞ്ഞാൽ പോലും കേൾക്കുന്നവർ വിശ്വസിക്കില്ല. അതാണ് ഇതിന്റെയൊക്കെ പ്രത്യേകത! എല്ലാത്തിനെ കുറിച്ചും കൂടുതൽ പഠനം നടത്താൻ റാം തീരുമാനിച്ചു. അനുവിനെ എങ്ങനെയെങ്കിലും രക്ഷിക്കണം എന്ന ലക്ഷ്യത്തോടെ ഒരു പഠനം നടത്താൻ തീരുമാനിച്ചു. സ്വപ്നങ്ങളെക്കുറിച്ചുള്ള പഠനം, ഉറക്കത്തിന്റെ സ്റ്റേജുകൾ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചെല്ലാം.


ചിലർ പറയും സ്വപ്നങ്ങൾ വെറും കെട്ടുകഥകളാണ് അവയ്ക്കു നമ്മുടെ ചിന്തകളും വികാരങ്ങളുമായി ഒരു ബന്ധവുമില്ല എന്ന്. മറ്റു ചിലർ പറയും നമ്മുടെ മനസ്സിലെ ഓരോ ചിന്തകളും വികാരങ്ങളും സന്തോഷവും ഭയവുമെല്ലാം സ്വപ്നത്തിൽ പ്രത്യക്ഷപ്പെടും അത് യാഥാർഥ്യമാണ്, നാം ചിന്തിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ ജീവിതത്തിൽ നടന്നോണ്ടിരിക്കുന്ന കാര്യങ്ങളും നമ്മുടെ മനസ്സിലെ ചിന്തകൾക്കുമനുസരിച്ചാണ് സ്വപ്നം ഉണ്ടാവുന്നത് എന്നൊക്കെ. ഇതിൽ ഏത് വേണമെങ്കിലും വിശ്വസിക്കാം. ചിലർക്ക് സ്വപ്നം സന്തോഷമാണ്. മറ്റു ചിലർക്ക് ദുഃഖം അല്ലെങ്കിൽ പ്രതീക്ഷ. ദൈവമോ ബാഹ്യമായ മറ്റെന്തെങ്കിലും ശക്തിയോ മനുഷ്യർക്ക്‌ സന്ദേശം നൽകാൻ വേണ്ടിയാണ് സ്വപ്നങ്ങളെ ഉപയോഗിച്ചിരുന്നെതെന്ന് പണ്ടുള്ളവർ വിശ്വസിച്ചിരുന്നു. സ്വപ്നം ഒരു വല്ലാത്ത സംഭവമാണോ? നമ്മളെല്ലാവരും സ്വപ്നം കാണാറുണ്ട്. ചിലർ കാണുന്നതൊക്കെ ഓർക്കാറുണ്ട്. എന്നാൽ ചിലർക്ക് ഒന്നും ഓർമ്മപോലുമുണ്ടാവില്ല... ഉറങ്ങുന്നു, എഴുന്നേൽക്കുന്നു അതിനിടയ്ക്കെന്തെല്ലാമോ കണ്ടു... അതൊക്കെ എങ്ങനെ യാഥാർഥ്യമാവും അല്ലെ? ഒരിക്കലുമില്ല... എന്നാണോ നിങ്ങൾ ചിന്തിക്കുന്നത്? അനു അങ്ങനെ ചിന്തിക്കുന്ന കൂട്ടത്തിലുള്ള ഒരാളാണ്... സൈക്കോളജിസ്റ്റിന്റെ വാക്കുപോലും അവൾക്ക് വിശ്വസിക്കാനുള്ള മനസ്സില്ല... അത്തരം പ്രത്യേക സ്വഭാവമുള്ള ഒരു വ്യക്തിക്ക് തന്നെ വീണ്ടും വീണ്ടും ഓരോന്നും സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്തുകൊണ്ടാണ്? റാം ഒരുപാട് ചിന്തിച്ചു. ഡോക്ടറെ കണ്ടിട്ടുപോലും അനുവിനെ മാറ്റാൻ സാധിക്കുന്നില്ല. അവൾ ഉറക്ക ഗുളിക കഴിക്കുന്നില്ല! എന്തുകൊണ്ട്? ഭയമാണ്... ഇപ്പോൾ അവൾക്ക് വല്ലാത്ത ഭയമാണ്. സ്വപ്നം കാണാൻ മാത്രമല്ല... സ്വപ്നത്താൽ തനിക്ക് നഷ്ടപ്പെടാൻ പോകുന്നവരെകുറിച്ചോർത്തുള്ള ഭയം! എന്നുകരുതി ഉറങ്ങാതിരിക്കാൻ പറ്റില്ലല്ലോ... പണ്ടെങ്ങോ എന്തോ സംഭവിച്ചെന്നു കരുതി ഇപ്പോഴും അതുമോർത്തിരിക്കുകയാണോ എന്ന് റാം ചോദിച്ചപ്പോൾ അവൾക്ക് മറുപടി കൊടുക്കാനായില്ല... ഒന്നിലും വിശ്വാസമില്ലാത്ത ഒരു പെണ്ണ് എന്തുകൊണ്ട് ഒരു നടുക്കിയ സ്വപ്നം ഓർത്തുമാത്രം ജീവിതകാലം ഉറങ്ങാണ്ടിരിക്കണം?


ദീപകും ദാസും അരുണും വിവേകുമെല്ലാം റാമിനെ വിളിച്ചു. അവർ ഒത്തുകൂടി എങ്ങനെ അനുവിനെ ഉറക്കണം എന്ന ചിന്തയിലായി... പലവഴികളും ചിന്തിച്ചുകൊണ്ടേയിരുന്നു.

" ആ ഗുളിക കഴിച്ചാൽ എന്തായാലും ഉറങ്ങാൻ കഴിയും, എങ്ങനെയെങ്കിലും അത് അവളെക്കൊണ്ട് കഴിപ്പിക്കണം. അല്ലാതെ വേറെ മാർഗമില്ല" ഇതായിരുന്നു തീരുമാനത്തിന്റെ അവസാനം.


അന്ന് റാം തിരിച്ചു വീട്ടിൽ പോയി ബാക്കിയുള്ള സമയം മുഴുവൻ അനുവിന് വേണ്ടി മാറ്റിവെച്ചു. അനുവിനെ കൂടുതൽ സന്തോഷിപ്പിക്കുകയും അവൾക്കിഷ്ടമുള്ള കാര്യങ്ങൾ ചെയ്യുകയും ചെയ്തു... ഉറക്കം, സ്വപ്നം എന്നൊരു കാര്യവും ഓർമിപ്പിക്കാത്തവിധം അവളെ സ്നേഹംകൊണ്ട് പൊതിഞ്ഞു. അന്ന് രാത്രി ഗുളിക വെള്ളത്തിൽ ചേർത്ത് അവൾക്ക് കൊടുത്തു. അവൾ അറിഞ്ഞില്ല... ഇന്ന് നമുക്ക് സംസാരിച്ചിരിക്കാം എന്ന് പറഞ്ഞാണ് അവർ രാത്രി കിടന്നത്... കുറേ സംസാരിച്ചു... അതിനിടയ്ക്ക് അനുവിന്റെ കൺപോളകൾ മെല്ലെ അടഞ്ഞുകൊണ്ടിരിക്കുന്നതായി റാം കണ്ടു... പക്ഷേ അവൻ അപ്പോഴും സംസാരം തുടർന്ന് കൊണ്ടേയിരുന്നു. ആഴ്ചകളായി വെന്തുരുകി പ്രാർത്ഥിച്ചുകൊണ്ടിരുന്ന ആ 5 പേരുടെയും പ്രാർത്ഥന അന്ന് സഫലമായി. അവൾ കണ്ണടച്ചു. ആ സന്തോഷം റാം 4 പേരെയും വിളിച്ചറിയിച്ചു. എല്ലാവർക്കും സന്തോഷം അടക്കാനായില്ല... അവർ എല്ലാവരുംകൂടി വിജയിപ്പിച്ചു... അനു ഉറങ്ങിയ ആ രാത്രി 5 പേരും ഉറങ്ങിയില്ല. അവൾ ഉറങ്ങിയ സന്തോഷം 5 പേരുടെയും ഉറക്കം കെടുത്തി.


ആർക്കും ഉറങ്ങാൻ കഴിഞ്ഞില്ല... അരുണും വിവേകും ദാസുമെല്ലാം ഉറങ്ങുന്ന നിമിഷം തന്നെ ഞെട്ടിയുണരും... അനു ഉണർന്നിട്ടുണ്ടാവുമോ? റാം അനുവിന്റെ കണ്ണുകളിലേക്ക് നോക്കി കിടക്കുകയാണ്... കൺപോളകൾ അനങ്ങുന്നില്ല... അവൾ തീരെ അനങ്ങുന്നില്ല... തിരിഞ്ഞു കിടക്കുന്നതുപോലുമില്ല... 4 മണിക്കൂർ കഴിഞ്ഞല്ലോ, എന്തെങ്കിലും സംഭവിക്കുമോ? ഗുളിക പ്രശ്നമായോ? റാം ചിന്തിച്ചുകൊണ്ടേയിരുന്നു. സമയം 4:00. അനു ഞെട്ടിയുണരുന്ന സമയമാണ്. REM സ്റ്റേജ് സ്വപ്‌നങ്ങൾ യാഥാർഥ്യമാവുന്ന സമയം. അരുണും ദീപകുമെല്ലാം നെഞ്ചിടിപ്പോടെ നിന്നു. റാം വല്ലാതെ ഞെട്ടി... 4 മണി ആയിട്ടും അനു ഉണരുന്നില്ല. പക്ഷേ അത്ഭുതപെടുത്തിയത് മറ്റൊന്നായിരുന്നു. അവൾ ഉറങ്ങുമ്പോഴുള്ള ആ കിടപ്പുതന്നെയാണ്. അനക്കമില്ല, തിരിച്ചിലില്ല. കൈകൾ പോലും മാറിയിട്ടില്ല. എന്തോ ഒരു പ്രശ്നത്തിന്റെ സുഗന്ധമുണ്ടോ? അവൻ ഫോൺ വിളിച്ചു പറയാൻ പോലും പേടിച്ചു.


സമയം 7:00 AM. ഉടനെ കാളിങ് ബെൽ കേട്ടു റാം എഴുന്നേറ്റു പോയി വാതിൽ തുറന്നു. 4 പേരും ഉണ്ട്. "അനു എവിടെ?" വാതിൽ തുറക്കെ 4 പേരും ഒരേ സ്വരത്തിൽ ചോദിച്ചു.

"അവൾ എഴുന്നേറ്റിട്ടില്ല, ഗുളികയുടെ ശക്തിയായിരിക്കും" മറുപടിയിൽ പോലും റാമിന്റെ തൊണ്ട ഇടറി. അല്പം വെപ്രാളമുണ്ടായിരുന്നു. അരുണും ദാസും വിവേകുമെല്ലാം പെട്ടെന്നു തന്നെ അനുവിന്റെ മുറിയിലേക്കാണ് പോയത്. അപ്പോഴും റാം ശ്രദ്ധിച്ചത് അതുതന്നെയായിരുന്നു. അവൾ കണ്ണടക്കുമ്പോൾ ഉണ്ടായിരുന്ന അതേ കിടപ്പ്... ഒരു മാറ്റവുമില്ല... അനക്കവുമില്ല. കൂടുതൽ പ്രശ്നമാവുമോ എന്ന ചിന്ത മനസ്സിനെ അലട്ടിക്കൊണ്ടിരുന്നെങ്കിലും എല്ലാവരോടും അതു തുറന്നുപറയാൻ റാം തയ്യാറായിരുന്നില്ല. " അവൾ എഴുന്നേറ്റു വരും, സമയം 7 മണിയായതല്ലേയുള്ളു... നിങ്ങൾ വരൂ എന്തെങ്കിലും കഴിക്കാം" എന്നു പറഞ്ഞ് റാം അവരെ വിളിച്ചുകൊണ്ടുപോയി...

അവർ ഒരുമിച്ച് ഭക്ഷണം കഴിച്ചു സംസാരിച്ചിരുന്നു...

" എന്നാൽ ഞങ്ങളിറങ്ങുകയാണ്, അനു എഴുന്നേറ്റാൽ വിളിക്കണം... അവൾക്കൊന്നും സംഭവിക്കില്ല എന്ന് ഉറപ്പുവരുത്തണം. എന്തെങ്കിലുമുണ്ടെങ്കിൽ ഡോക്ടറെ കാണാം. ദിവസവും അവൾക്കിതുപോലെ ഉറങ്ങാൻ കഴിയുമെന്നുറപ്പുണ്ടെങ്കിൽ നമ്മൾ എല്ലാവരുടെയും കഠിനശ്രമം ജയിച്ചു," ദാസ് പറഞ്ഞവാക്കുകൾ കേട്ടുകൊണ്ട് റാം തലകുലുക്കി. പക്ഷേ എല്ലാം തലതിരിഞ്ഞുപോവുകയാണോ എന്നാണവന്റെ മനസ്സിൽ.


മണിക്കൂറുകൾ കടന്നുപോയി. സമയം 2:00 PM. അനു ഇപ്പോഴും ആ കിടപ്പാണ്. ഇതിലെന്തോ കുഴപ്പമുണ്ട്. ഡോക്ടറെ കാണാൻ തീരുമാനിച്ചു കൊണ്ട് തന്നെ റാം ഇറങ്ങാൻ തീരുമാനിച്ചു. പക്ഷേ അനു ഒറ്റയ്ക്കാവില്ലേ? അരുണിനെയും ദാസിനെയുമൊക്കെ വിളിച്ചിട്ട് പുറത്തു പോവുകയാണ് വീട്ടിൽ അനുവിന്റെ കൂടെ നിൽക്കണമെന്ന് പറയാനും കഴിയില്ല. അനു ഉണർന്നിട്ടില്ല എന്ന കാര്യം അവർ അറിയില്ലേ? പുറത്തു നിന്നും വാതിൽ പൂട്ടിയിട്ട് റാം വീട്ടിൽ നിന്നിറങ്ങി. ഡോക്ടറെ കാണാൻ പോയി... അവൾ ഉണർന്നിട്ടില്ല എന്ന കാര്യം ഡോക്ടറോട് പറഞ്ഞു. പക്ഷേ അത് ഗുളികയുടെ പ്രശ്നമല്ല. മറ്റെന്തെല്ലാമോ സംഭവിക്കുന്നുണ്ട്... എന്താണത്? സ്വപ്നത്തെ അത്രമേൽ ഭയന്ന ആ പെൺകൊച്ചു ഇപ്പോൾ സ്വപ്നത്തിൽ നിന്നുണരുന്നില്ലെങ്കിൽ സ്വപ്നം അത്രയ്ക്കും മനോഹരമായിരിക്കും... അല്ലെങ്കിൽ അവളെ ഉണരാൻ സമ്മതിക്കാത്ത ഒന്നായിരിക്കും എന്ന ഡോക്ടറുടെ വാക്കുകൾ അവനെ വല്ലാതെ അലട്ടി... മനസ്സിൽ എന്തെല്ലോ സംശയം... അവൾ ഇനി ഉണരില്ലേ? ഉണർത്താനും ഗുളിക വേണ്ടിവരുമോ? ഇതൊന്നും ഡോക്ടറോട് ചോദിക്കാൻ പറ്റില്ലല്ലോ. അവൻ ഒന്നും ചോദിച്ചില്ല...

 

"നിങ്ങൾ തിരിച്ചുപോയ്ക്കോളൂ, അവളെ ഉണർത്താനുള്ള ഗുളിക കൂടി തന്നു കഴിഞ്ഞാൽ പ്രശ്നമാവും, അവൾ ഉണരട്ടെ... അവൾക്ക് എന്തെങ്കിലും കുഴപ്പമുള്ളതായി തോന്നുന്നുണ്ടെങ്കിൽ നിങ്ങൾ ഒന്നുകൂടെ എന്റെയടുക്കൽ വരണം," ഡോക്ടറുടെ വാക്കുകൾ കേട്ടപ്പോൾ അവൻ കുറച്ചുകൂടെ സമാധാനിച്ചു. തിരിച്ചു വീട്ടിലെത്തി അനുവിന്റെ മുറിയിലേക്ക് കയറിയപ്പോൾ അവിടെ അവളുണ്ടായിരുന്നില്ല! എന്തൊരത്ഭുതം! എവിടെ തിരക്കിയിട്ടും അവളില്ല വെളിയിലേക്കിറങ്ങി നോക്കിയപ്പോഴതാ അങ്ങ് ദൂരെ പൂന്തോട്ടത്തിൽ കസേരയിട്ട് ആകാശത്തിലേക്കു നോക്കിയിരിക്കുന്നു...

റാം അവിടേക്കുപോയി..

" നീ എഴുന്നേറ്റിട്ട് ഒരുപാട് സമയമായോ? "

നീ ഉറങ്ങുവല്ലേ എന്നുകരുതിയാ ഞാൻ... അല്ലാതെ നിന്നെ തനിച്ചാക്കി പോയതല്ല,എന്തെങ്കിലും കഴിച്ചോ? എന്തു ചോദിച്ചിട്ടും അവൾ മറുപടിയൊന്നും കൊടുത്തില്ല. ഒരു വട്ടം അവനെയൊന്ന് നോക്കി... വീണ്ടും ആകാശത്തിലേക്ക് നോക്കിയിരിക്കുകയാണ്. കതകടച്ചു പോയതല്ലേ പിന്നെ ഇവളെങ്ങനെ പുറത്തെത്തി? ഒന്നും സംസാരിക്കുന്നില്ലല്ലോ? ഡോക്ടർ പറഞ്ഞപോലെ പ്രശ്നങ്ങൾ കാണുന്നുണ്ടോ? സംശയങ്ങളായി അവന്റെ മനസ്സിൽ...


അനു, നീയൊന്നിങ്ങോട്ടുനോക്കിക്കെ എന്നു പറഞ്ഞു... അവൻ അവളെ പിടിച്ചു അവന്റെയടുക്കലേക്കു തിരിച്ചു

" ആരാണ് നീ? " എന്ന അനുവിന്റെ ചോദ്യം കേട്ടു റാം വല്ലാതെ ഞെട്ടി, തരിച്ചുപോയി...

"നീയെന്താ ഇങ്ങനെയൊക്കെ സംസാരിക്കുന്നേ... എടീ ഞാനാ റാം... നിന്റെ റാം..."

ഏത് റാം എന്ന ഭാവത്തിൽ അവൾ അവനെ തുറിച്ചു നോക്കി... നിങ്ങളാരാ നിങ്ങളെന്താ എന്റെ വീട്ടിൽ? തുടങ്ങിയ ചോദ്യങ്ങൾ ചോദിച്ചികൊണ്ടേയിരുന്നു...

 

മോർഫിയസ് എവിടെ? അനു ചോദിച്ച ചോദ്യം കേട്ട് റാം ഞെട്ടി... മോർഫിയസോ? ഇതിനുമുൻപ് കേട്ടിട്ടുപോലുമില്ല... അതൊരു മനുഷ്യനിടാൻ പറ്റിയപേരുപോലുമല്ലല്ലോ!

പ്രശ്നമാണ്... ഡോക്ടറെ കാണണം... പക്ഷേ അവളെ വീണ്ടും തനിച്ചാക്കി പോവാൻപറ്റില്ലല്ലോ... വീണ്ടും എന്തെങ്കിലും സംഭവിക്കുമോ? പക്ഷേ പോയേപറ്റു. അവൾ പൂന്തോട്ടത്തിലിരിക്കട്ടെ. വരുന്നത് അവിടെവെച്ചുകാണാം എന്ന ചിന്തയോടെ റാം വീണ്ടും വീട്ടിൽനിന്നിറങ്ങി... ഡോക്ടറുടെ അടുത്തേക്കുപോയി നടന്നതെല്ലാം പറഞ്ഞു. എല്ലാം കേട്ടതിനുശേഷം ഡോക്ടർ അൽപനേരം തരിച്ചിരുന്നു.

" എനിക്ക് ഇതിനെക്കുറിച്ചൊന്നും അറിയില്ല, നിങ്ങൾ സൈക്കോളജിസ്റ്റിനെ കാണുന്നതാവും നല്ലത് ". ഡോക്ടറുടെ വാക്കുകളനുസരിച്ചു റാം ആ സൈക്കോളജിസ്റ്റിനെ കാണാൻ തന്നെപ്പോയി... അവിടെ ദീപകും ദാസും അരുണും വിവേകും ഉണ്ടായിരുന്നു. അവരെ കണ്ടപ്പാടെ റാം ഒന്നു ഞെട്ടി. 4 പേർക്കും മനസ്സിലായി എന്തോ പണിപാളിയിട്ടുണ്ടെന്ന്. ഇനിയെന്തിനു മറച്ചുവെക്കണമെന്നു വിചാരിച്ചു റാം എല്ലാം അവരോടു പറഞ്ഞു. 5 പേരും ഒരുമിച്ചാണ് സൈക്കോളജിസ്റ്റിന്റെ അടുത്തേക്കുപോയത്.

 

" നിങ്ങൾ ഗ്രീക്ക് പുരാണകഥകൾ കേട്ടിട്ടുണ്ടോ? പുരാണകഥകളിലെ നായകന്മാരെക്കുറിച്ചറിയുമോ? അതിലെല്ലാം വിശ്വാസമുണ്ടോ? അതിനെക്കുറിച്ചറിയാൻ താല്പര്യമുണ്ടെങ്കിൽ ഞാൻ ഒരുപാട് പറയാം... ചരിത്രകഥകൾ ആണ്. ഏതോ ഒരു നൂറ്റാണ്ടിൽ ഭൂമിയിൽ മനുഷ്യരുമൊത്ത് പ്രത്യക്ഷപെട്ടിരുന്നു ഈ നായകന്മാരൊക്കെ, ഇന്ന് വെറും കഥകളിലെ നായകന്മാർ മാത്രം. പക്ഷെ ഇന്നും ഇവർ ജീവിച്ചിരിപ്പുണ്ട്, ഏഴാം ആകാശത്തിനപ്പുറം. ഒരു നൂറ്റാണ്ടിലെ ആളുകൾക്ക് ഇവരെ കാണാൻ സാധിക്കുമായിരുന്നു. ഇതിനെക്കുറിച്ചെല്ലാം അറിഞ്ഞുവരും തോറും കൂടുതൽ അറിയാൻതോന്നും... അതാണിതിന്റെയൊക്കെ പ്രത്യേകത. നിങ്ങൾ ചോദിച്ചില്ലേ ആരാണ് മോർഫിയസ് എന്ന്? അദ്ദേഹം ഈ ഗ്രീക്ക് പുരാണകഥയിലെ ഒരു നായകൻ ആണ്. എന്നുകരുതി ഒരു മനുഷ്യനല്ല, മനുഷ്യരൂപത്തിലല്ല.

 

 'മോർഫിയസ് ' അഥവാ ഉറക്കത്തിന്റെ ദൈവം, സ്വപ്നങ്ങളുടെ സൃഷ്ടാവ്... ദൈവമാണ് മോർഫിയസ്. THE GOD OF SLEEP AND DREAMS...

 

ഗ്രീക്ക് പുരാണത്തിലെ മോർഫിയസ് സ്വപ്നങ്ങളുടെ ദേവനാണ്. അതിന്റെ പിതാവ് ഹിപ്നോസ് ഉറക്കത്തിന്റെ ദേവനാണ്. അമ്മ രാത്രി ദേവതയും. മോർഫിയസിന് ഏതു രൂപവും സ്വീകരിച്ച് ആളുകളുടെ സ്വപ്നത്തിൽ പ്രത്യക്ഷപെടാം. രാജാക്കന്മാരുടെയും വീരന്മാരുടെയും സ്വപ്‌നങ്ങൾ പിന്തുടരാൻ മോർഫിയസ് ബാധ്യസ്ഥനാണ്. ചിറകുള്ള ദേവൻ. ചിലപ്പോൾ അതേ രൂപത്തിൽ തന്നെ പ്രത്യക്ഷപ്പെട്ടു ആളുകൾക്കു ചില വാഗ്ദാനങ്ങൾ നൽകും. കഴിഞ്ഞ നൂറ്റാണ്ടിൽ മോർഫിയസുമായി ബന്ധമുള്ള ആളുകളുടെ സ്വപ്നത്തിലേ മോർഫിയസ് പ്രത്യക്ഷപെടുള്ളു... അന്ന് ചെയ്യാനാവാതെ പോയ എന്തെങ്കിലും കാര്യങ്ങൾ തീർക്കാനുണ്ടാവും... അതിനു മുന്നെയായി അദ്ദേഹം അവർക്കുവേണ്ടപ്പെട്ട ആളുകളുടെ സ്വപ്നത്തിൽ എന്തെല്ലോ സൃഷ്ടിക്കും. അത് ചിലപ്പോൾ യാഥാർഥ്യമാവും. പിന്നീട് ഇവർ സ്വപ്നത്തിൽ പ്രത്യക്ഷപെടും. നൂറ്റാണ്ടുകൾക്ക് മുൻപ് ഇവർ ലോകത്ത് തന്നെ പ്രത്യക്ഷപ്പെട്ടിരുന്നു... ഇതൊക്കെ ചരിത്രകഥകൾ മാത്രമല്ല. ആ നൂറ്റാണ്ടിലെ ആളുകൾ പറഞ്ഞതാണ്. അവരാരും ഇന്ന് ജീവിച്ചിരുപ്പുണ്ടാവില്ല പക്ഷേ അന്ന് ആരെക്കെയോ കുറിച്ചിട്ട പുസ്തകത്തിലെ വരികളാണ് ഇന്ന് എന്നിൽ പോലും വിശ്വാസമുണ്ടാക്കിയത്.


'സ്വപ്നങ്ങളുടെ ദൈവത്തിന്റെ വ്യക്തിത്വം'. അവൻ ശാന്തനായ ഒരു ദൈവമാണ്. അവൻ നിങ്ങളെ തൊടുമ്പോൾ മേഘങ്ങൾ നിങ്ങളുടെ ചർമ്മത്തെ മൂടുന്നു. നിങ്ങൾ പതുക്കെ അവന്റെ ദേശത്തേക്കു പോകും. മോർഫിയസുകളുടെ കൈകളിൽ ആളുകൾ നല്ല ഉറക്കം ആസ്വദിക്കുമ്പോൾ ഭാവിയെക്കുറിച്ചോ വരാനിരിക്കുന്ന സംഭവങ്ങളെക്കുറിച്ചോ സ്വപ്നം കാണും. ദേവന്മാരുടെ സ്വപ്ന സന്ദേശവാഹകനായിരുന്നു മോർഫിയസ്. സ്വപ്നങ്ങളായി സൃഷ്ടിച്ച ചിത്രങ്ങളിലൂടെയും കഥകളിലൂടെയും ദിവ്യ സന്ദേശങ്ങൾ ആശയവിനിമയം നടത്തും. ഫാന്റസസ് (Phantasus)നെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? വ്യാജവും മിഥ്യാധാരണയുമായ സ്വപ്നങ്ങൾ സൃഷ്ടിച്ചത് അവനായിരുന്നു. യഥാർത്ഥ സ്വപ്നങ്ങൾ കൂടുതൽ യാഥാർത്ഥ്യബോധം സൃഷ്ടിച്ചത് ഇകെലോസ് (ikelos) ആയിരുന്നു. സ്വപ്നങ്ങളുടെ ദൈവം എന്നാണ് മോർഫിയസ് അറിയപ്പെട്ടിരുന്നത്. സ്വപ്നങ്ങളെ രൂപപ്പെടുത്തുകയും ചെയ്തു. ഈ കഴിവ് മോർഫിയസിനെ ദേവന്മാരുടെ സന്ദേശവാഹകനാക്കി, ഉറങ്ങുന്ന മനുഷ്യർക്ക് ദിവ്യ സന്ദേശങ്ങൾ കൈമാറാൻ കഴിഞ്ഞു. ഏതൊരു മനുഷ്യരൂപവും സ്വീകരിക്കാൻ അദ്ദേഹത്തിന് കഴിയുമെങ്കിലും, ചിറകുള്ള ഒരു രാക്ഷസന്റെ രൂപമായിരുന്നു മോർഫിയസിന്റെ യഥാർത്ഥ രൂപം. ഹൈപ്‌നോസ് (ഗോഡ് ഓഫ് സ്ലീപ്പ്), പസിതിയ (വിശ്രമത്തിന്റെ ദേവി) എന്നിവരുടെ മകനായിരുന്നു അദ്ദേഹം. അദ്ദേഹവും സഹോദരന്മാരും ഒനെറോയ് (ഡ്രീംസ്) എന്നറിയപ്പെട്ടു. "മോർഫിയസിന്റെ കൈകളിൽ” എന്ന പദത്തിന്റെ അർത്ഥം “ഉറങ്ങുക” എന്നാണ്. ആളുകൾ മോർഫിയസിന്റെ കൈകളിൽ ഉറങ്ങുമ്പോൾ, അവരുടെ ഭാവി അല്ലെങ്കിൽ വരാനിരിക്കുന്ന സംഭവങ്ങളെക്കുറിച്ച് സ്വപ്നം കാണുമെന്ന് പറഞ്ഞിരുന്നു.

 

“മോർഫ്” എന്ന ഗ്രീക്ക് കൃതിയുടെ അർത്ഥം “രൂപം” എന്നാണ്. അങ്ങനെ, സ്വപ്നങ്ങളെ രൂപപ്പെടുത്തുന്ന ദൈവമാണ് മോർഫിയസ്. ഓവിഡിന്റെ മെറ്റമോർഫോസിസ് എന്ന കവിതയിൽ മോർഫിയസ് പ്രത്യക്ഷപ്പെടുന്നു. ഹോമറുടെ ഇലിയാഡിലെ പേരിടാത്ത സ്വപ്ന സ്പിരിറ്റ് ആയിരിക്കാം അദ്ദേഹം, സ്യൂസിൽ നിന്ന് അഗമെമ്മോൺ രാജാവിന് ഒരു സന്ദേശം നൽകുന്നു.


മോർഫിയസ് ഒനീറോയിയുടെ (സ്വപ്നങ്ങളുടെ) നേതാവായിരുന്നു, അവനും സഹോദരന്മാരും സ്വപ്നങ്ങളുടെ വ്യക്തിത്വമായിരുന്നു. ഫോബെറ്റർ (അല്ലെങ്കിൽ ഇകെലോസ്) ഭയാനകമായ അല്ലെങ്കിൽ ഭയപ്പെടുത്തുന്ന സ്വപ്നങ്ങൾ സൃഷ്ടിച്ചു. ഫാന്റസസ് യാഥാർത്ഥ്യമല്ലാത്ത അല്ലെങ്കിൽ ഫാന്റാസ്മിക് സ്വപ്നങ്ങൾ സൃഷ്ടിച്ചു. ദൈവങ്ങളുടെയും വീരന്മാരുടെയും രാജാക്കന്മാരുടെയും സ്വപ്നങ്ങളെ സ്വാധീനിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവാണ് മോർഫിയസിനെ സഹോദരന്മാരിൽ നിന്ന് വേറിട്ടുനിർത്തുന്നത്.

 

ഓരോ രാത്രിയും, ഹിപ്നോസ് കൊട്ടാരത്തിൽ നിന്ന് ഒനിറോയ് ഉയർന്നുവന്ന് രണ്ട് കവാടങ്ങളിൽ ഒന്ന് കടന്നുപോകും. കൊമ്പുകൊണ്ട് നിർമ്മിച്ച ഗേറ്റിലൂടെ മോർഫിയസ് കടന്നുപോകും, അത് സത്യമോ ദിവ്യമോ ആയ സ്വപ്നങ്ങളെ പ്രതിനിധീകരിക്കുന്നു. അദ്ദേഹത്തിന്റെ സഹോദരന്മാർ രണ്ടാമത്തെ കവാടത്തിലൂടെ കടന്നുപോകും, അത് ആനക്കൊമ്പ് കൊണ്ട് നിർമ്മിച്ചതും യഥാർത്ഥ അർത്ഥമില്ലാതെ സ്വപ്നങ്ങളെ പ്രതിനിധീകരിക്കുന്നതുമാണ്. “ആനക്കൊമ്പ്”, “വഞ്ചിക്കുക” എന്നീ ഗ്രീക്ക് പദങ്ങൾ വളരെ സമാനമാണ്.

 

മോർഫിയസ് പോപ്പി വിത്തുകൾ നിറഞ്ഞ ഒരു ഗുഹയിൽ കിടന്നുറങ്ങി. കഠിനമായ വേദനയ്ക്കുള്ള കറുപ്പ് അടിസ്ഥാനമാക്കിയുള്ള മരുന്നിനെ മോർഫിൻ എന്നറിയാൻ ഇത് കാരണമാകാം. ഹിപ്നോട്ടിക് ഗുണങ്ങളാൽ ഉറക്കമില്ലായ്മയെ ചികിത്സിക്കാൻ പോപ്പികളും ഉപയോഗിക്കുന്നു.

 

മോർഫിയസ്, സഹോദരന്മാർ, അവരുടെ അമ്മ, അച്ഛൻ എന്നിവരെല്ലാം അധോലോകത്തിൽ സ്ഥിതിചെയ്യുന്ന സ്വപ്നങ്ങളുടെ നാട്ടിലായിരുന്നു താമസിച്ചിരുന്നത്. അദ്ദേഹത്തിന്റെ മറ്റ് കുടുംബാംഗങ്ങളിൽ എൻ‌വൈ‌എക്സ്, മുത്തശ്ശി, രാത്രിയുടെ ദേവത, മോർഫിയസിന്റെ അമ്മാവനും മരണദൈവവുമായ തനാറ്റോസ് എന്നിവരും ഉൾപ്പെടുന്നു.

 

ഒളിമ്പസിൽ താമസിച്ചിരുന്ന ദേവന്മാർക്ക് മാത്രമേ സ്വപ്‌നങ്ങളുടെ നാട്ടിൽ മോർഫിയസിനെയും കുടുംബത്തെയും കാണാൻ കഴിയൂ. ക്ഷണിക്കപ്പെടാതെ കടന്നുപോകാൻ ശ്രമിക്കുന്നവരുടെ ഭയം ഫലപ്രദമാക്കുന്ന ഭയപ്പെടുത്തുന്ന രണ്ട് രാക്ഷസന്മാരാണ് ഇതിന്റെ കവാടത്തിന് കനത്ത കാവൽ ഏർപ്പെടുത്തിയിരുന്നത്. സ്വപ്നങ്ങളുടെ നാട്ടിൽ മറന്ന നദിയും വിസ്മൃതി നദിയും ഉണ്ടായിരുന്നു.


മനുഷ്യരുടെ സ്വപ്നങ്ങളുടെ മേൽനോട്ടം മോർഫിയസിനെ ഏറ്റവും തിരക്കേറിയ ഭക്ഷണരീതികളിലൊന്നാക്കി മാറ്റി. അദ്ദേഹത്തിന് ഒരു ഭാര്യ ഉണ്ടായിരുന്നില്ല, എന്നാൽ ചില വ്യാഖ്യാനങ്ങൾ അദ്ദേഹം ഐറിസുമായി ജോടിയാക്കിയത്, ദേവന്മാരുടെ മറ്റൊരു ദൂതനും മഴവില്ലുകളുടെ വ്യക്തിത്വവുമാണ്.

 

മോർഫിയസിന്റെ ചില പ്രതിമകൾ ശിൽപമാക്കിയിട്ടുണ്ട്, അവന് ഒരു ചിറകുള്ള ചെവിയുണ്ട്. തന്റെ പതിവ് ചെവിയിലൂടെ സ്വപ്നങ്ങൾ കേൾക്കുകയും ചിറകുള്ള ചെവി ഉപയോഗിച്ച് സ്വപ്നങ്ങളിലൂടെ ദേവന്മാരിൽ നിന്ന് സന്ദേശങ്ങൾ എത്തിക്കുകയും ചെയ്യുന്നതിന്റെ പ്രതീകമാണിത്."

 

സൈക്കോളജിസ്റ്റ് ഇത്രെയും പറഞ്ഞു നിർത്തി. 5 പേരും എല്ലാം കേട്ടു ആകെ ഞെട്ടി തരിച്ചുപോയി... ഇത്രെയും വലിയൊരു സംഭവമാണോ മോർഫിയസ്? എന്തുകൊണ്ടാണ് അനു മോർഫിയസിനെ അന്വേഷിച്ചത്? അവളുടെ സ്വപ്നത്തിൽ വന്നുകാണുമോ? എന്തായിരിക്കും ഇതിനുപിന്നിലെ രഹസ്യവും ലക്ഷ്യവും എല്ലാം ? അതോർത്തപ്പോഴാണ് അവളെക്കുറിച്ചോർത്തതും. "അവളെ വീട്ടിൽ തനിച്ചാക്കി വന്നതാണ് ഞാൻ, വെളിയിൽ പൂന്തോട്ടത്തിൽ കസേരയിട്ടിരിപ്പുണ്ട് " റാം പറഞ്ഞു.

"പൂന്തോട്ടത്തിലോ? അവൾ എഴുന്നേറ്റു എവിടേക്കെങ്കിലും പോയാലോ?" അരുൺ വല്ലാതെ സംശയിച്ചു. വളരെ പെട്ടെന്നുതന്നെ 5 പേരും വീട്ടിലേക്ക് തിരിച്ചു. തിരിച്ചെത്തിയപ്പോൾ അവൾ അവിടെയിരിപ്പുണ്ടായിരുന്നില്ല. എല്ലാവർക്കും ഭയമായി. ഞാൻ സംശയിച്ചതുപോലെ അവൾ എങ്ങോട്ടെങ്കിലും പോയിക്കാണുമോ? അരുൺ വല്ലാതെ പേടിച്ചു. റാം ഒഴികെ 4 പേരും എല്ലാവരും അവളെതിരക്കിയിറങ്ങി.


റാം വീടിനുള്ളിലേക്ക് കയറി. കതകടച്ചുപൂട്ടി. അടുക്കളയിൽ വെള്ളം കുടിക്കാൻ കയറി. മുറിയിൽ നിന്നും ഫാൻ കറങ്ങുന്ന ശബ്ദം കേൾക്കുന്നതായി തോന്നിയപ്പോൾ അവിടേക്കുപോയി നോക്കി. ആ കാഴ്ച കണ്ടു അവൻ വീണ്ടും വല്ലാതെ ഞെട്ടി. അനു കിടന്നുറങ്ങുകയാണ്. അവൾ എങ്ങനെ ഉറങ്ങി? ഗുളികയുടെ ശക്തി ഇനിയെല്ലാകാലവും ഉണ്ടാവുമോ? എഴുന്നേറ്റിട്ടു രണ്ട് മണിക്കൂർ കഴിഞ്ഞതേയുള്ളു... വീണ്ടും ഉറങ്ങുന്നോ? ഇപ്പോൾ ഉറക്കമാണല്ലോ കൂടുതൽ... അവളെ ആരും ഉറക്കേണ്ടതില്ലേ? തനിയെപ്പോയി ഉറങ്ങുന്നോ? ഉറങ്ങാൻ ഭയമുള്ള പെണ്ണായിരുന്നു. ഉണർന്നിരിക്കുന്ന സമയം ഒന്നോ രണ്ടോ മണിക്കൂർ മാത്രമോ? ഇനിയെപ്പോൾ ഉണരും? ഉണർന്നാൽ ഇനിയെങ്കിലും അവൾ എന്നെ തിരിച്ചറിയുമോ? അല്ലെങ്കിൽ വീണ്ടും മോർഫിയസിനെ അന്വേഷിക്കുമോ?


എല്ലാം വഷളായികൊണ്ടിരിക്കുകയാണല്ലോ! റാം ആകെ ഭയന്നു. അനുവിനെ അന്വേഷിച്ചുപോയ അവളുടെ സുഹൃത്തുക്കളായ അരുൺ, ദാസ്, വിവേക്, ദീപക് എന്നിവരെ വിളിച്ചു അനു വീട്ടിലുണ്ടെന്ന് മാത്രം പറഞ്ഞു. അവൾ വീണ്ടും ഉറങ്ങുകയാണെന്ന് പറഞ്ഞില്ല.ആ ഫോൺ വിളിയിൽ എന്തോ കുഴപ്പമുള്ളതായി അരുണും ദാസും തിരിച്ചറിഞ്ഞു. ആ നിമിഷം തന്നെ അവർ അവിടെയെത്തി... അനുവിനെ കണ്ടു. "ഇവൾ വീണ്ടും ഉറങ്ങുകയാണെന്ന് നീ എന്തുകൊണ്ടാ പറയാഞ്ഞത്?" 4 പേരുടെയും ചോദ്യത്തിന് റാം മറുപടികൊടുത്തില്ല. മൗനമായിരുന്നു. ആ നിമിഷം തന്നെ അനു ഞെട്ടിയുണർന്നു. അവൾ എഴുന്നേറ്റു. എല്ലാവരും നിൽപ്പുണ്ട് 5 പേരും. അരുണിനെയും ദാസിനെയും വിവേകിനെയും ദീപകിനെയും അവൾ മാറി മാറി നോക്കി... റാമിനെ മാത്രം നോക്കിയില്ല. "അനു, നീ പോയിട്ട് ഫ്രഷ് ആയിവാ ഞാൻ ഭക്ഷണമെടുത്തുവെക്കാം " എന്ന് റാം പറഞ്ഞിട്ടും അവൾ റാമിനെ നോക്കിയിരുന്നില്ല. എല്ലാവരും അത്ഭുതപ്പെട്ടു. അനു കുറേനേരമായി 4 പേരെയും മാറി മാറി നോക്കികൊണ്ടിരിക്കുന്നു.

" ഹൃദയ്, എനിക്കല്പം തണ്ണി കൊണ്ടുവരൂ, തൊണ്ടവറ്റുന്നു " അവൾ അരുണിനെ നോക്കിയാണ് പറഞ്ഞത്.

അവർ 5 പേരും അമ്പരപ്പോടെ നിന്നും. "ഹൃദയ്? അതാരാ? അനൂ,ഇത് ഹൃദയ് അല്ല അരുൺ ആണ് " റാം പറഞ്ഞു. പക്ഷേ അവൾ റാമിനെ നോക്കുന്നില്ല... പറയുന്നതുപോലും കേട്ടില്ല.

" വെള്ളം കൊണ്ടുവരാനല്ലേ പറഞ്ഞത്? " അവൾ കിടക്കയിൽനിന്നും ചാടി എഴുന്നേറ്റു. അവളുടെ കണ്ണുകൾ ചുവന്നു. മുഖവും. എല്ലാവരും ഭയന്നു. അരുൺ വേഗംപോയി ഒരു ഗ്ലാസ്‌ വെള്ളം കൊണ്ടുവന്നു. അവൾ അതുവാങ്ങി കുടിച്ചു. എന്നിട്ട് ദാസിനെയും അരുണിനെയും വിവേകിനെയും ദീപകിനെയും നോക്കിയിട്ട് പറഞ്ഞു

 " അല്പം വേലയുണ്ട്, എല്ലാവരും വെളിയിലേക്കിറങ്ങണം..."

"ശെരി " എന്നുമാത്രം പറഞ്ഞു നാലുപേരും അവളുടെ മുറിയിൽ നിന്നും ഇറങ്ങിപ്പോയി. റാം മാത്രം പോയില്ല. പക്ഷേ അവൾ കതകടച്ചു പൂട്ടി. അപ്പോഴാണ് റാം ഒരു കാര്യം മനസ്സിലാക്കിയത്, അനുവിന് റാമിനെ കാണാൻകഴിയില്ല എന്ന്. അവൻ അവിടെ നിന്നുകൊണ്ട് അവളെ ശ്രദ്ധിച്ചു. അവൾ ഒരു കടലാസുതുണ്ടെടുത്തു, പേനയുമെടുത്തു. എന്തോ എഴുതികൊണ്ടിരുന്നു... പിന്നെ ആ കത്ത് മടക്കിവെച്ചിട്ട് റൂമിന്റെ വാതിൽ തുറന്നു പുറത്തേക്കു പോയി... ആ സമയം റാം ആ കത്തെടുത്തു തുറന്നു നോക്കി...

 

" എന്റെ പ്രിയപ്പെട്ട ദൽപത്, അങ്ങേയ്ക്കുവേണ്ടി ദുർഗാവതി എഴുതുന്നു... അങ്ങയുടെ അച്ഛൻ എന്നെ വിവാഹം ചെയ്യാനാവശ്യപ്പെട്ടുകൊണ്ട് കത്തയച്ച നിമിഷം മുതൽ ഞാൻ അങ്ങയെ വല്ലാണ്ടിഷ്ടപ്പെട്ടുപോയി... എന്റെ അച്ഛൻ ഈ വിവാഹത്തിന് എതിരാണ്... പക്ഷേ ആരെതിർത്താലും അങ്ങ് എന്നെ വിവാഹം ചെയ്യണം. അതിനുവേണ്ടി ഞാനും ശ്രമിക്കും... മരിക്കാൻപോലും എനിക്കുപേടിയില്ല..."

 

കത്ത് വായിച്ച റാം വല്ലാതെ ഞെട്ടി... ദൽപത്, ദുർഗാവതി... ഇവരൊക്കെ ആരാ? റാമിന് ഒന്നും മനസ്സിലായില്ല... ഒരു കാര്യം മനസ്സിലായി... അനുവാകെ മാറിയിട്ടുണ്ട്. അവൾക്കെന്തോ കുഴപ്പമുണ്ട്. ആദ്യം അവൾ മോർഫിയസിനെ അന്വേഷിച്ചു, പിന്നെ കത്തെഴുതുന്നു, ഏതൊക്കെയോ പേരുകൾ, എന്നെ തിരിച്ചറിയുന്നുമില്ല... അരുണിനെ ഹൃദയ് എന്നുവിളിച്ചു... എല്ലാവരോടും ചൂടാവുന്നു... എന്തൊക്കെയാണ് സംഭവിക്കുന്നത്? ആ കത്തവിടെ മടക്കിവെച്ചുകൊണ്ടു റാം പുറത്തേക്കിറങ്ങി... അപ്പോഴും അനു പൂന്തോട്ടത്തിലിരിപ്പാണ്. ദീപകും ദാസും വിവേകും അരുണുമെല്ലാം പോയിട്ടുണ്ട്. എന്തുചെയ്യണമെന്നറിയാതെ റാം തരിച്ചു നിന്നു. അനുവിനെന്നെ കാണാൻ കഴിയുന്നില്ലല്ലോ? ഒറ്റയ്ക്കെങ്ങനെ വീട്ടിൽ കഴിയും? എത്ര കാലം ? റാം വീണ്ടും കൂടുതൽ കാര്യങ്ങൾ അന്വേഷിക്കാൻ വേണ്ടി ഇറങ്ങാൻ തന്നെ തീരുമാനിച്ചു. ഇത്തവണ ദീപകിനെയും ദാസിനെയും അരുണിനെയും വിവേകിനെയുമൊന്നും വിളിച്ചില്ല. കാരണം അവർക്കറിയുമായിരുന്നില്ല അനുവിന് റാമിനെ കാണാൻ കഴിയില്ലെന്ന്.


ഉടനെപോയത് വീണ്ടും സൈക്കോളജിസ്റ്റിന്റെ അടുത്തേക്കാണ്. പക്ഷേ ഇത്തവണ സംഭവിച്ചതെല്ലാം കേട്ടപ്പോൾ സൈക്കോളജിസ്റ്റിനു മറുപടിപറയാൻ കഴിഞ്ഞില്ല.ദ ൽപത് എന്ന പേരുകേട്ടപ്പോൾ എവിടെയോ വായിച്ചപോലെ തോന്നി."ഏതോ കഥയിലെ നായകൻ ആണോ? ചരിത്രകഥകൾ വായിക്കാറുണ്ട്. പക്ഷേ എനിക്ക് കൂടുതലൊന്നുമറിയില്ല." ഡോക്ടർ അത്രേ പറഞ്ഞുള്ളു. റാം അവിടെ നിന്നിറങ്ങി പിന്നീട് അന്വേഷിച്ചന്വേഷിച്ചു പോയത് ഒരു ആർക്കയോളജിസ്റ്റിന്റെ അടുത്തേക്കാണ്. ദൽപത്, ദുർഗാവതി എന്നീ നായകനെയും നായികയേയും കുറിച്ചന്വേഷിക്കണം... കൂടുതലറിയണം എന്ന ലക്ഷ്യത്തോടെ...

 

അവിടെ എത്തിയതും റാം അനുവിന് സംഭവിച്ചതൊന്നും തന്നെ പറഞ്ഞില്ല.

" ആരാണ് ദൽപത്? അദ്ദേഹം ഏതുകഥയിലെ നായകനാണ്? ഏതോ ഒരു ചരിത്രകഥയിലെ നായകനാണെന്ന് മനസ്സിലായി, എനിക്ക് അയാളെക്കുറിച്ച് കൂടുതൽ അറിയാൻ താല്പര്യമുണ്ട്." റാം പറഞ്ഞ വാക്കുകൾകേട്ടു ആർക്കയോളജിസ്റ്റ് അൽപനേരം റാമിനെ തന്നെ നോക്കി. എന്നിട്ടൊരു പുസ്തകമെടുത്തു റാമിന് നേരെ നീട്ടി...

'ദേവത' റാം ആ പുസ്തകത്തിന്റെ പേര് വായിച്ചു.

" നിങ്ങൾ ഈ പുസ്തകം വായിക്കുക, ദൽപത് ഈ കഥയിലെ നായകനാണ്. ഒരു യഥാർത്ഥ ജീവിത കഥയിലെ നായകൻ... പക്ഷേ ദൽപതിനു ഈ കഥയിൽ വലിയ സ്ഥാനമൊന്നുമില്ല... എന്നാലും നിങ്ങൾ ഈ കഥ വായിക്കണം... കണ്ണ് നിറഞ്ഞുപോകും," ആർക്കയോളജിസ്റ്റിന്റെ വാക്കുകൾ കേട്ടു റാം വല്ലാത്ത ആകാംഷയോടെ അദ്ദേഹത്തെ നോക്കി.

പുസ്തകം മെല്ലെ തുറന്നു...

' ദേവത...മരണത്തെപോലും ഭയക്കാത്ത ദേവത ' പുസ്തകത്തിന്റെ പേരായിരുന്നു അത്.

 

അടുത്ത പേജ് മറച്ചു. അപ്പോൾ കണ്ടത് കഥാപാത്രങ്ങളുടെ പേരുകളാണ്. ദുർഗാവതി, സംഗ്രാം ഷാ, ദൽപത് ഷാ, ഹൃദയ് ഷാ, ശങ്കർ ഷാ, രഘുനാഥ് ഷാ, ചന്ദ്ര ഷാ, വീർ നാരായണൻ, ദിവാൻ ബിയോഹർ, അധാർ സിംഹ, കീരത് റായ്, മാൻ താക്കൂർ, ബാർ ബഹദൂർ ഗ്രാ, അസാഫ് ഖാൻ, അക്ബർ, ആദം ഖാൻ ബഹദൂർ. ഈ പേരുകളൊക്കെ വായിച്ചപ്പോൾ റാം ഒന്ന് ഞെട്ടി... ഇതിലെ മൂന്ന് പേരുകൾ അനുപറഞ്ഞതാണ് : ഹൃദയ്,ദുർഗാവതി,ദൽപത്.

 

റാം ആ കഥ വായിക്കാൻ തുടങ്ങി...

 

പതിനാറാം നൂറ്റാണ്ട്

 Madhyapradesh

Garha kingdom


മധ്യപ്രദേശിലെ ക്ഷേത്രങ്ങളുടെ ഖജുരാഹോ ഗ്രൂപ്പ് പണിയുന്നതിൽ ചന്ദൽ രാജവംശം പ്രസിദ്ധമാണ്. റാണി, മഹോബ എന്നിവിടങ്ങളിലെ ചന്ദൽ രജപുത്ര ഭരണാധികാരി കീരത് റായിയുടെ മകളായിരുന്നു റാണി ദുർഗാവതി (1548-1564).

റാണി ദുർഗാവതി അതീവ സുന്ദരിയായിരുന്നു... അവളെ വിവാഹം കഴിക്കാൻ ഒരുപാട് പേർ കൊതിച്ചിരുന്നു. പക്ഷേ റാണിയുടെ മനസ്സിൽ വിവാഹം പെട്ടെന്ന് വേണ്ടിവെരുമെന്ന ചിന്തകളൊന്നും ഉണ്ടായിരുന്നില്ല.


1542 ൽ ഗർഹ കതംഗയിലെ ഗോണ്ട് രാജാവായ സംഗ്രാം ഷായുടെ മകൻ ദൽപത് ഷായെ വിവാഹം കഴിച്ചു. സംഗ്രാം ഷാ ഉൾപ്പെട്ടിരുന്നില്ലെങ്കിലും ഒരു ഉയർന്ന ഗോത്രക്കാരനായ രാജാ സൽബഹാൻ മോശം സാഹചര്യങ്ങളിൽ ആയിരുന്നതിനാൽ ഈ സഖ്യം ഉണ്ടാക്കാൻ നിർബന്ധിതനായി (അവൻ ദരിദ്രനും ദുർബലനുമായിരുന്നു). 70,000 ഗ്രാമങ്ങളാൽ സമ്പന്നമായിരുന്നു ഗർഹ കറ്റംഗ രാജ്യം. 1548 ൽ ദൽ‌പത് മരിച്ചപ്പോൾ റാണി ദുർഗാവതി അവരുടെ അഞ്ചു വയസ്സുള്ള മകൻ വീർ നാരായണന്റെ റീജന്റായി. രണ്ട് മന്ത്രിമാരായ അധർ കയാത്ത്, മാൻ ബ്രഹ്മൻ എന്നിവരുടെ സഹായത്തോടെ രാജ്യം ഭരിച്ചു. ചൗരഗഡ് ആയിരുന്നു അവളുടെ തലസ്ഥാനം. സൗന്ദര്യം, ധൈര്യം, ഉദാരത എന്നിവയിലൂടെ റാണി വളരെയധികം പ്രശസ്തി നേടിയിരുന്നു. ആയിരം ആനകളുമായി 20,000 കുതിരപ്പടയുണ്ടായിരുന്നു. മാൽവയിലെ ഭരണാധികാരി ബാസ് ബഹദൂറിന്റെ ആക്രമണത്തെ അവർ വിജയകരമായി വിരട്ടിയോടിക്കുകയും സൈന്യത്തിന് കനത്ത നഷ്ടം വരുത്തുകയും ചെയ്തു. വേട്ടയാടലിലും അവൾ വളരെ നല്ലവളായിരുന്നു. ഒരു കടുവയെക്കുറിച്ച് കേട്ടപ്പോഴെല്ലാം അവൾ അതിനെ വെടിവയ്ക്കുന്നതുവരെ വിശ്രമിച്ചില്ല.

 

48-ാമത്തെയും ഏറ്റവും വലിയ ഗോണ്ട് ഭരണാധികാരിയുമായ സംഗ്രാം ഷായുടെ മൂത്ത മകനായിരുന്നു ദൽ‌പത് ഷാ. ധീരനായ ഒരു ചെറുപ്പക്കാരനായിരുന്നപ്പോൾ, അവൻ എല്ലായ്പ്പോഴും പിതാവിനൊപ്പം വേട്ടയാടാൻ പോയി, സംഗ്രാം ഷാ (അച്ഛൻ) ഓരോ തവണയും അവന്റെ കഴിവും ധൈര്യവും കൊണ്ട് മതിപ്പുളവാക്കി. ദുർഗാവതി, ധീരനും സുന്ദരിയുമായ രാജകുമാരി, മഹോബയിൽ ഭരിച്ച ജെജകഭുക്തിയിലെ ചന്ദേലസിലെ ഒരു ചെറിയ ശാഖയിലെ രാജകുമാരി, അവളുടെ പിതാവ് കീരത് റായ്. തന്റെ ദൽ‌പതിന് തുല്യമായ വളരെ ഉയർന്ന ഗുണങ്ങളുള്ള ഒരു രാജകുമാരിയെ വിവാഹം കഴിക്കണമെന്ന് സംഗ്രാം ഷായ്‌ക്ക് തോന്നി. മഹോബയിലെ രാജകുമാരിയായ ദുർഗാവതി തന്റെ മൂത്ത മകന് അനുയോജ്യമായ മണവാട്ടിയാണെന്ന് അദ്ദേഹത്തിന് പിന്നീട് തോന്നി, രാജകുമാരിയുടെ കൈ ആവശ്യപ്പെട്ട് കീരത് റായിക്ക് ഒരു നിർദ്ദേശം അയച്ചു. എന്നാൽ കത്ത് വായിക്കുന്നതിൽ കീരത്ത് റായ്ക്ക് ദേഷ്യം വന്നു, കാരണം പ്രശസ്ത ചന്ദേല രാജവംശത്തിലെ രാജകുമാരിക്ക് ഒരു ഗോണ്ടിനെ വിവാഹം കഴിക്കാനുള്ള ആശയം ഇഷ്ടപ്പെട്ടില്ല. എന്നാൽ ദുർഗാവതി രാജകുമാരി ദൽ‌പത് രാജകുമാരന് രഹസ്യമായി ഒരു കത്ത് അയച്ചു, അവളുടെ പിതാവ് സമ്മതിച്ചില്ലെങ്കിൽ അവളെ ബലപ്രയോഗത്തിലൂടെ പോലും കൊണ്ടുപോകാൻ ക്ഷണിച്ചു.


ദുർഗാവതിയുടെ മനസ്സിൽ അന്ന് എല്ലായ്പോഴും ദൽപത് ഷാ മാത്രമായിരുന്നു. അച്ഛൻ എതിർത്താലും എന്നെ കെട്ടിക്കൊണ്ടുപോവണമെന്ന് പറഞ്ഞു പലതവണ അവൾ ദൽപതിന് കത്തയച്ചു കൊണ്ടേയിരുന്നു. ദുർഗാവതിയുടെ കുടുംബം മുഴുവൻ ആ വിവാഹത്തിനെതിരായിരുന്നു. എനിക്ക് ദുർഗാവതിയെ തന്നെ വിവാഹം കഴിക്കണമെന്ന് വാശിപിടിച്ചതോടെ ദൽപതിന് ഒരുപാട് അക്രമണങ്ങൾ നേരിടേണ്ടിവന്നു... ആരെതിർത്താലും ദുർഗാവതിയെ വിവാഹം ചെയ്യാൻ അദ്ദേഹം തീരുമാനിച്ചു.

 

തുടർന്ന്, ദൽ‌പത് ഒരു സൈന്യത്തോടൊപ്പം മഹോബയിലേക്ക് മാർച്ച് ചെയ്തു, കീരത് റായ് തന്നെ തന്റെ നഗരത്തിന്റെ പടിവാതിൽക്കൽ വന്ന് ഒരു പോരാട്ടം പോലും നടത്താതെ കീഴടങ്ങി. ദൽപത് അവളെ ഗോണ്ടി തലസ്ഥാനമായ സിംഗോർഗഡിലേക്ക് കൊണ്ടുപോയി 1542 ൽ വിവാഹം കഴിച്ചു.


ഈ വിവാഹം കാരണം ചാൻഡലും രാജ്ഗോണ്ട് രാജവംശങ്ങളും സഖ്യത്തിലായിരുന്നു. ഷേർ ഷാ സൂരിയിൽ മുസ്‌ലിം അധിനിവേശ സമയത്ത് കീരത് റായ് ഗോണ്ടുകളുടെ സഹായം നേടി.


പതിനാറാം നൂറ്റാണ്ടിൽ സ്വപ്നങ്ങളുടെ സൃഷ്ടാവായ മോർഫിയസ് മനുഷ്യരൂപത്തിൽ അവിടെ പ്രത്യക്ഷപ്പെട്ടിരുന്നു. ആ നൂറ്റാണ്ടിലെ ആളുകളെ സമീപിച്ചു അവരുടെ ആഗ്രഹങ്ങൾ ചോദിച്ചു മനസ്സിലാക്കി വാഗ്ദാനങ്ങൾ നൽകുകയായിരുന്നു അദ്ദേഹത്തിന്റെ ജോലി. ഒരിക്കൽ മോർഫിയസ് ദൽപത് ഷായുമായി ഏറ്റുമുട്ടി. അന്ന് അവിടെവെച്ചു ദൽപത് ആവശ്യപ്പെട്ടു. " ദുർഗാവതി എന്റെ പെണ്ണാണ്, അവൾ എന്നെ എത്രമാത്രം സ്നേഹിക്കുന്നു, അവൾക്ക് ഞാൻ ഇല്ലാത്തൊരു ജന്മമില്ല, അവളുടെ കണ്ണിൽ നിന്നൊരു തുള്ളി വീണാൽപോലും എന്റെ നെഞ്ചിൽ രക്തം പൊടിയുന്നപോലെയാണ്... ദുർഗാവതി സന്തോഷത്തോടെ ഇരിക്കണം... ഞങ്ങളുടെ വിവാഹം ഏറെക്കുറെ പ്രശ്നങ്ങൾ ഉണ്ടാക്കിവെക്കുന്നുണ്ട്. ഞാൻ ഇനി എത്രകാലം ജീവിക്കുമെന്നെനിക്കറിയില്ല... ഇനിയൊരു ജന്മമുണ്ടെങ്കിൽ അത് ദുർഗാവതിയോടൊപ്പം മാത്രംമായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു... നിങ്ങൾ ഇത്രമാത്രം ചെയ്യുക... എന്റെ ജീവിതകാലത്തിനു ശേഷവും ദുർഗാവതിയെ സന്തോഷിപ്പിക്കുക, ഞാനാണ് അവളുടെ സന്തോഷം."

ദൽപത് ഷായുടെ വാക്കുകൾ തന്റെ പുസ്തകത്തിൽ കുറിച്ചിട്ട് മോർഫിയസ് അവിടം വിട്ടുപോയി...

 

1545 A.D യിൽ വീർ നാരായണൻ എന്ന പേരിൽ ദുർഗാവതി ഒരു മകനെ പ്രസവിച്ചു. ദൽപത് ഷായും ദുർഗാവതിയും വളരെ സന്തോഷത്തിലായിരുന്നു. പക്ഷേ ആ സന്തോഷം ഏറെക്കുറെ നീണ്ടു നിന്നില്ല.1550 ൽ ദുർഗാവതിയെയും ചന്ദൽ രാജവംശത്തെയും നടുക്കിയ ആ വാർത്ത പരന്നു. ദൽപത് ഷാ വധിക്കപ്പെട്ടു.


ഒത്തിരി വിഷമമുണ്ടെങ്കിൽപോലും ദുർഗാവതി തളർന്നില്ല... അവൾ തളരില്ല. ദുർഗാവതിക്ക് എന്തും താങ്ങാനുള്ള ഒരു പ്രത്യേക മനക്കരുത്താണ്. അതാണ് അവളെ എല്ലാവരും ഇഷ്ടപ്പെട്ടതും ആരാധിച്ചതും. ചന്ദൽ രാജവംശത്തിലെ ഒരേ ഒരു റാണിയും ദേവതയുമായിരുന്നു റാണി ദുർഗാവതി. വീർ നാരായണന്റെ ചെറുപ്പകാലം കാരണം ദുർഗാവതി ഗോണ്ട് രാജ്യത്തിന്റെ ആധിപത്യം ഏറ്റെടുത്തു. ഭരണം കാര്യക്ഷമമായും ഫലപ്രദമായും പരിപാലിക്കാൻ ദിവാൻ ബിയോഹർ അധാർ സിംഹയും മന്ത്രി മാൻ താക്കൂറും റാണിയെ സഹായിച്ചു. സിംഗൂർഗഡ് കോട്ടയുടെ സ്ഥാനത്ത് റാണി തലസ്ഥാനം ചൗരഗഡിലേക്ക് മാറ്റി. സത്പുര മലനിരകളിൽ സ്ഥിതിചെയ്യുന്ന തന്ത്രപ്രധാനമായ ഒരു കോട്ടയായിരുന്നു ഇത്

സംഗ്രാം ഷായുടെ അനുയായികളിൽ ദൽപത് ഷാ സമാധാനപരമായി ഭരിച്ചു. അദ്ദേഹത്തിന്റെ മരണശേഷം ധീരതയുടെയും തെളിവായ റാണി ദുർഗാവതി 16 വർഷം (1548–1564) ഭരിച്ചു. മാൽവയിലെ ഭരണാധികാരി ബാസ് ബഹാദൂർ ഗ്രാ പിടിച്ചെടുക്കാൻ ആഗ്രഹിച്ചിരുന്നുവെങ്കിലും റാണി പലതവണ പരാജയപ്പെടുത്തി. താമസിയാതെ ആദം ഖാൻ ബഹദൂറിനെ പരാജയപ്പെടുത്തിയപ്പോൾ മാൽവ മുഗൾ സാമ്രാജ്യത്തിന്റെ കീഴിലായി. അങ്ങനെ രണ്ട് പ്രദേശങ്ങളുടെയും അതിരുകൾ സ്പർശിക്കുന്നു. അങ്ങനെ, ഗ്രഹിനെ പിടികൂടാനുള്ള ആഗ്രഹത്തോടെ അക്ബർ റാണി പ്രവിശ്യയെ ആസാഫ് ഖാനുമായി ഭരണനേതാവായി ആക്രമിച്ചു, പക്ഷേ ആദ്യ ശ്രമത്തിൽ പരാജയപ്പെട്ടു. തൽഫലമായി, റാണി ദുർഗാവതിയുടെ ദിവാൻ അധാർ സിംഹ കയാസ്ത് ഡെൽഹിയിലേക്ക് പോയി, എന്നാൽ റാണി കീഴടങ്ങാനും തന്റെ ആധിപത്യം സ്വീകരിക്കാനും ആഗ്രഹിക്കാത്തതിനാൽ ചർച്ചകളെല്ലാം അക്ബർ നിരസിച്ചു. നറായ് യുദ്ധത്തിൽ 1564 ൽ ആസാഫ് ഖാനും രേവ രാജാവ് രാംചരന്ദ്രന്റെ സൈന്യവും റാണിയെ ആക്രമിച്ചു. 1564 ജൂൺ 24 ന് ധീരമായി പോരാടുന്നതിനിടെ രാജ്ഞി ദുർഗാവതി മരിച്ചു,


യുദ്ധത്തിനിടയിൽ റാണിയുടെ ചെവിക്ക് സമീപം ഒരു അമ്പടയാളം കൊണ്ട് പരിക്കേറ്റു. മറ്റൊരു അമ്പടയാളം അവളുടെ കഴുത്തിൽ കുത്തി, അവൾക്ക് ബോധം നഷ്ടപ്പെട്ടു. ബോധം വീണ്ടെടുത്തപ്പോൾ തോൽവി ആസന്നമാണെന്ന് അവൾ മനസ്സിലാക്കി. യുദ്ധഭൂമിയിൽ നിന്ന് പുറത്തുപോകാൻ അവളുടെ മഹട്ട് ഉപദേശിച്ചെങ്കിലും അവൾ വിസമ്മതിക്കുകയും അവളുടെ കുള്ളൻ പുറത്തെടുത്ത് സ്വയം കൊല്ലുകയും ചെയ്തു.

 

ശേഷം അക്ബർ രാജാവിന്റെ ശിപായി സലാർ ആസാഫ് ഖാന് കടുത്ത പോരാട്ടം നൽകി. ചൗരഘാർഹ് കോട്ടയിലെ നർസിംഗ്പൂർ ജില്ലയിൽ ആസിഫ് ഖാൻ രാജകുമാരൻ വീർ നാരായണനെ കുടുക്കി തന്ത്രപരമായ തന്ത്രങ്ങളിലൂടെ കൊലപ്പെടുത്തി. അങ്ങനെ 1564 ൽ ഗർ കതംഗ മുഗളരുടെ നിയന്ത്രണത്തിലായി. വീർ നാരായണന്റെ മരണശേഷം ദൽപത് ഷായുടെ സഹോദരൻ ചന്ദ്ര ഷാ പുതിയ രാജാവായി. ഗോണ്ട്സ് മുഗളരും അതിനുശേഷം ഈ പ്രദേശം മറാത്തയുടെ ഭരണകാലത്ത് വിവിധ ഉദ്യോഗസ്ഥരുടെയും ഭരണ, പാരമ്പര്യ മേധാവികളുടെയും നിയന്ത്രണത്തിലായിരുന്നു. അതിനാൽ, പ്രദേശത്തിന്റെ അതിരുകൾ അവരുടെ ജനങ്ങളുടെ അധികാരത്തിനും സ്വാധീനത്തിനും അനുസരിച്ച് മാറിക്കൊണ്ടിരുന്നു. ചാവർപത, ബാർഹ, സൈഖേദ, ഗദർവാര, ഷാപൂർ, സിംഗ്പൂർ, ശ്രീനഗർ, സച്ചിൻ എന്നിവയായിരുന്നു പ്രവിശ്യകൾ. ഭർത്താവിന്റെ മരണത്തിൽ രാജ്യം ഏറ്റെടുക്കുകയും ശക്തനായ മുഗൾ സൈന്യത്തെ ധിക്കരിക്കുകയും ചെയ്ത ഒരു യഥാർത്ഥ നായികയായിരുന്നു റാണി ദുർഗാവതി.

 

ഗർഹ രാജ്യത്തിലെ ഒരു രാജാവായിരുന്നു ഹൃദയ് ഷാ, ഇന്ത്യൻ പ്രദേശമായ ഗോണ്ട്വാനയെ കീഴടക്കിയിരുന്നു. ഗർഹ രാജ്യത്തിലെ 54-ാമത്തെ ഭരണാധികാരി ആയിരുന്നു അദ്ദേഹം. ഒരു മികച്ച രക്ഷാധികാരിയും കാമുകനും സംഗീതവുമായിരുന്നു ഹൃദയ്, സംഗീതത്തിന് സംഭാവന നൽകി. ഹ്രിഡേ കൊട്ടുക്, ഹൃദയ പ്രകാശ് എന്നിവയാണ് അദ്ദേഹം എഴുതിയത്. അദ്ദേഹം തന്റെ രാജ്യത്തിന്റെ തലസ്ഥാനം ചൗരഗഹിൽ നിന്ന് മണ്ട്ല ജില്ലയിലെ രാംനഗറിലേക്ക് മാറ്റി.

 

ഇന്ത്യൻ പ്രദേശമായ ഗോണ്ട്വാനയിൽ സ്ഥിതിചെയ്യുന്ന ഗാർഹ രാജ്യത്തിലെ രാജാവായിരുന്നു ശങ്കർ ഷാ. ഇന്ത്യയിലെ ബ്രിട്ടീഷ് കൊളോണിയൽ അധിനിവേശക്കാർക്കെതിരെ കലാപത്തിന് നേതൃത്വം നൽകിയ അദ്ദേഹം മകനോടൊപ്പം വധിക്കപ്പെട്ടു. കുൻവർ രഘുനാഥ് ഷാ എന്നായിരുന്നു മകന്റെ പേര്.

 

പിടിച്ചെടുത്ത ഗർഹ രാജ്യത്തിന്റെ ഭാഗങ്ങൾ 1567 ൽ അക്ബർ റാണി ദുർഗാവതിയുടെ സഹോദരൻ ചന്ദ്ര ഷായ്‌ക്ക് തിരികെ നൽകി, രാജ്യം നിലനിർത്തുന്നതിൽ നിന്ന് വലിയ നേട്ടമൊന്നും കണ്ടില്ല. പത്ത് കോട്ടകൾ അടങ്ങിയ ബാക്കി ഭാഗം സാമ്രാജ്യത്തിലെ മാൽവ സുബയിലേക്ക് കൂട്ടിച്ചേർക്കപ്പെട്ടു, ഇത് അടുത്തിടെ മാൽവയിലെ മുഗൾ ആക്രമണത്തിൽ സ്വന്തമാക്കിയിരുന്നു.


യുദ്ധത്തിനിടയിൽ ദുർഗാവതിക്ക് ശ്രദ്ധിക്കാൻ കഴിയാതെ പോയ ഒരു കാര്യമുണ്ടായിരുന്നു. ദൽപതിന്റെ മരണം... ദൽപതിനെ വധിച്ചവനെ കണ്ടുപിടിച്ചു തലവെട്ടി കൊല്ലണമെന്ന ദുർഗാവതിയുടെ തീരുമാനങ്ങൾക്കു മുമ്പേ റാണി യുദ്ധക്കളത്തിൽ മരിച്ചു... അവസാനശ്വാസത്തിലും കണ്ണുകൾ അടഞ്ഞുവരുമ്പോൾ അവൾ ദൽപതിന്റെ പുഞ്ചിരിക്കുന്ന മുഖമാണ് കണ്ടത്.

 

പുസ്തകം വായിച്ചുകഴിഞ്ഞപ്പോൾ റാം കണ്ണു തുടച്ചു. ആ പുസ്തകം അടച്ചുവെച്ചു. മനസ്സിൽ എന്തെല്ലോ ചോദ്യങ്ങൾ ബാക്കിയായി. ദൽപതിനെ ആരാണ് വധിച്ചത്? എന്നാലും എന്തുകൊണ്ടായിരിക്കും കഥയിൽ ദുർഗാവതി ദൽപതിനോട് വിവാഹം ചെയ്യാനാവശ്യപ്പെട്ടുകൊണ്ടെഴുതിയ ആ കത്ത് അതുപോലെ തന്നെ അനു എഴുതിയത്? ചിലപ്പോൾ അവൾക്കും ആ കഥ വല്ലാണ്ടിഷ്ടപ്പെട്ടിട്ടുണ്ടാവും... പുസ്തകം മേശപ്പുറത്തു വെച്ചിട്ട് പോവാനൊരുങ്ങുമ്പോൾ ആർക്കയോളജിസ്റ്റിനെ കണ്ടു. കണ്ടപാടേ റാം ചോദിച്ചു, " ദൽപതിനെ ആരാ വധിച്ചത്? അദ്ദേഹത്തിന് ശത്രുക്കളുള്ളതായും ഈ കഥയിൽ ഇല്ലല്ലോ?" റാം ചോദിച്ച ചോദ്യം കേട്ടു ആർക്കയോളജിസ്റ്റ് അവന്റെ മുഖത്തേക്ക് നോക്കി...

" ഇത് വെറും ഒരു കഥയല്ല, പതിനാറാം നൂറ്റാണ്ടിൽ നടന്ന സംഭവങ്ങളാണ്... ദുർഗാവതിയെക്കുറിച്ചു പല എഴുത്തുകാരും എഴുതിയ ഒരുപാട് പുസ്തകമുണ്ട്". അത്രയും പറഞ്ഞു ആർക്കയോളജിസ്റ്റ് അവനെ പറഞ്ഞയച്ചു... തിരിച്ചു പോവുമ്പോഴേല്ലാം മനസ്സിൽ നിറയെ ചോദ്യങ്ങളാണ്... തിരിച്ചുപോവണോ? അനുവിന് എന്നെ കാണാൻ കഴിയുന്നില്ല... ഇങ്ങനെയുള്ള ജീവിതം മുന്നോട്ടു പോവാനാവില്ല. അവളുടെ പ്രശ്നങ്ങളൊക്കെ അയാളോട് പറഞ്ഞാലോ? വീണ്ടും തിരിച്ചു അങ്ങോട്ടു തന്നെ പോയി.

 

"ഈ കഥയിലെ കഥാപാത്രങ്ങളെക്കുറിച്ചറിയാൻ ഞാൻ ഇവിടേക്ക് വന്നതിനു പിന്നിൽ ഒരു കഥയുണ്ട്," റാം പറഞ്ഞവാക്കുകൾ കേട്ടപ്പോൾ എന്തോ കുഴപ്പമുള്ളതായി ആർക്കയോളജിസ്റ്റിനു തോന്നി... റാം തുടർന്നു എല്ലാ കാര്യങ്ങളും പറഞ്ഞു. അതുകേട്ടപാടെ ആർക്കയോളജിസ്റ്റിന്റെ മുഖം ചുവന്നു... അദ്ദേഹം ഭയന്നു വിറച്ചു... അദ്ദേഹത്തിന് ഒരുവാക്കുപോലും മിണ്ടാനായില്ല... എന്തെല്ലോ ആംഗ്യഭാഷയിൽ കാണിച്ചു. എന്തോ വലിയകുഴപ്പമുള്ളതായി റാമിന് മനസ്സിലായി. പിന്നീട് വരാം എന്നു കരുതി ഇറങ്ങാൻ നിന്ന റാമിന്റെ കൈ മുറുക്കെപിടിച്ചുകൊണ്ട് അദ്ദേഹം പോകരുതെന്ന് കൈ കൊണ്ടു കാണിച്ചു.

റാം വേഗംപോയി വെള്ളമെടുത്തു കൊണ്ടു വന്നു അദ്ദേഹത്തിനു കൊടുത്തു. അൽപനേരം കഴിഞ്ഞപ്പോൾ അയാൾ സംസാരിച്ചു. " നീ ഇനി എങ്ങോട്ടും പോവണ്ട... ഇവിടെ വിട്ടു പോവണ്ട, പോയാൽ നിന്റെ അന്ത്യമായിരിക്കും." അതുകേട്ടിട്ട് റാമിന് ഒന്നും മനസ്സിലായില്ല. അവൻ വളരെ സംശയത്തോടെ ചോദിച്ചു... "അന്ത്യമോ?"

 

അതെ അന്ത്യം! അയാൾ തുടർന്നു.

" നീ വായിച്ച കഥയിലെ നായകനില്ലേ? ഗർഹ കതംഗയിലെ ഗോണ്ട് രാജാവായ സംഗ്രാം ഷായുടെ മകൻ ദൽപത് ഷാ... ദൽപത് ഷായുടെ ആത്മാവ് നിന്റെ ഭാര്യയോടൊപ്പമുണ്ട്!" അതുകേട്ട റാം ആകെ ഞെട്ടിപ്പോയി... ഒരുനിമിഷത്തേക്കൊന്നും പറയാനായില്ല... " ദൽപത് ഷായുടെ ആത്മാവ് എന്റെ ഭാര്യയോടൊപ്പമോ? നിങ്ങൾ എന്തൊക്കെയാണ് പറയുന്നത്? ഏതോ ഒരു നൂറ്റാണ്ടിൽ ജീവിച്ച ഒരു രാജാവിന് എന്റെ ഭാര്യയോടൊപ്പം കൂടീട്ട് എന്താണ് ചെയ്തുകൂട്ടാനുള്ളത്? എനിക്കൊന്നും മനസ്സിലാവുന്നില്ല," റാം സംശയത്തോടെ പറഞ്ഞു... അതുകേട്ട ആർക്കയോളജിസ്റ്റ് വീണ്ടും തുടർന്നു, "പതിനാറാം നൂറ്റാണ്ടിലെ ഒട്ടേറെ ആളുകൾ മോർഫിയസ് ദൈവത്തെ മനുഷ്യ രൂപത്തിൽ കണ്ടിട്ടുണ്ട്. പക്ഷേ ചന്ദൽ രാജവംശത്തിലെ ദൽപത് ഷാ അല്ലാതെ വേറെയാരും മോർഫിയസിനെ മനുഷ്യ രൂപത്തിൽ കണ്ടിട്ടില്ല. " ഇത്രെയും കേട്ടപ്പോൾ റാം കൂടുതൽ സംശയിച്ചു കൊണ്ട് ചോദിച്ചു, "ഇതൊക്കെ എന്നോട്‌ പറയുന്നതെന്തിനാ? അയാൾ മാത്രമേ മോർഫിയസിനെ കണ്ടുള്ളു എന്നുകരുതി അയാളെന്തിനാ എന്റെ ഭാര്യയുടെ ദേഹത്തിൽ കൂടുന്നത്? എനിക്കൊന്നും മനസ്സിലാവുന്നില്ല... "

 

 ആ ചോദ്യങ്ങൾ കേട്ടപ്പോൾ അയാൾ റാമിനെ ഭയത്തോടെ നോക്കിക്കൊണ്ട് ചോദിച്ചു..." നിനക്ക് നിന്റെ ജീവൻ വേണോ അതോ നിന്റെ ഭാര്യയെ വേണോ? "

 

ആർക്കയോളജിസ്റ്റിന്റെ ചോദ്യം കേട്ടു വളരെ സംശയത്തോടെ റാം അയാളെ നോക്കികൊണ്ട്‌ പറഞ്ഞു, " എനിക്കെന്റെ ഭാര്യയെ മതി, അവളെ എല്ലാത്തിൽനിന്നും രക്ഷിക്കണം." ആ മറുപടികേട്ട അയാൾ പൊട്ടിച്ചിരിച്ചുകൊണ്ടുപറഞ്ഞു "നിന്റെ ഭാര്യയെ മതിയെന്ന് തീരുമാനിച്ചു ഇവിടെ നിന്നിറങ്ങിപ്പോയാൽ നീ ജീവനോടെയുണ്ടാവില്ല,ഞാൻ പറയുന്നത് കേൾക്കൂ... " 

റാം ഒന്നും മനസ്സിലാകാതെ തരിച്ചു നിന്നു. അയാൾ വീണ്ടും തുടർന്നു, " നീ അറിഞ്ഞിരിക്കേണ്ട കുറേ കാര്യങ്ങളുണ്ട്, നീ അറിയാത്ത കുറേ കാര്യങ്ങളുണ്ട്, അവൾ നിന്റെ ഭാര്യയല്ല, നീ ഇവിടെ നിന്നും ഇറങ്ങരുത്. വെറുതെ അവൾക്കുവേണ്ടി നിന്റെ ജീവൻ കളയണോ?" അയാളുടെ ചോദ്യം കേട്ടു റാം കലിപ്പോടെ പറഞ്ഞു. "നിങ്ങൾ എന്തു മണ്ടത്തരങ്ങളാണ് പറയുന്നത്? വേണ്ടാത്ത കാര്യങ്ങൾ വിളിച്ചു പറയരുത്, ഞാൻ വിശ്വസിക്കില്ല. ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഏകദേശം രണ്ടുവർഷം തികഞ്ഞു."

അതുകേട്ട ആർക്കയോളജിസ്റ്റ് അൽപനേരം മൗനത്തോടെ ഇരുന്നു.

 

" രണ്ട് വർഷമായാലും ശെരി 100 വർഷമായാലും ശെരി, മറ്റൊരാൾ വാങ്ങിയ സാധനങ്ങൾ നീ മോഷ്ടിച്ചിട്ട് വർഷങ്ങൾ കണക്കുകൂട്ടിയിട്ട് എന്തു പ്രയോജനമാണുള്ളത്? അവൾക്ക് നിന്റെ ഭാര്യയാകാൻ കഴിയില്ല... നിന്റെ മാത്രമല്ല, ആരുടേയും... മുൻപ് ആരെങ്കിലും അവളെ ഇഷ്ട്ടപ്പെട്ടിട്ടുണ്ടോ? അല്ലെങ്കിൽ അവൾ ആരെയെങ്കിലും ഇഷ്ട്ടപ്പെട്ടിട്ടുണ്ടോ?ഉണ്ടെങ്കിൽ അയാൾ ഇന്ന് ജീവിച്ചിരിപ്പുണ്ടാവില്ല."

 

ആർക്കയോളജിസ്റ്റിന്റെ വാക്കുകൾ കേട്ട റാം എന്തോ സംശയത്തോടെ ആലോചിച്ചുകൊണ്ടേയിരുന്നു... എന്തോ മറന്ന പോലെ... പെട്ടെന്നാണത് ഓർമ വന്നത്... റോയ്, റോയ് മാത്യു... ദീപകും ദാസുമൊക്കെ പറയാറുണ്ടായിരുന്നു... അവരുടെ കോളേജിലെ ദിനങ്ങളെക്കുറിച്ച്. അന്ന് റോയ് കണ്ട സ്വപ്നം യഥാർഥ്യമായി അനു റോയിയെ ഇഷ്ട്ടപെട്ടുതുടങ്ങി എന്നൊക്കെ, പക്ഷേ അതിനു മുമ്പ് തന്നെ റോയ് മരിച്ചു...

 

ഇയാൾ പറയുന്നതൊക്കെ ശെരിയാണോ? റോയ് ഇന്ന് ജീവിച്ചിരിപ്പില്ലല്ലോ... മനസ്സിൽ എന്തെല്ലോ സംശയങ്ങളായി. "അതെ അവൾ ഇഷ്ടപ്പെട്ടിരുന്നു അവളുടെയൊരു സുഹൃത്തിനെ, അവനിന്നു ജീവിച്ചിരിപ്പില്ല. നിങ്ങൾ പറയുന്നതെല്ലാം യാഥാർഥ്യങ്ങളാണല്ലോ, എന്നാലും എനിക്കൊന്നും വ്യക്തമായി മനസ്സിലാക്കാൻ പറ്റുന്നില്ല." റാം പറഞ്ഞു

"നിനക്കിപ്പോഴും വിശ്വാസമില്ലേ? ഞാൻ പറയുന്നത് വിശ്വസിച്ചേ പറ്റു, എല്ലാം പച്ചയായ യാഥാർഥ്യങ്ങളാണ്. മുമ്പാരോ മരണപ്പെട്ടു എന്നു പറഞ്ഞില്ലേ? അങ്ങനെയാണെങ്കിൽ അടുത്തത് നീയാണ്. നീയല്ലേ അവളുടെ കഴുത്തിൽ താലികെട്ടിയത്? ഇപ്പോൾ ഇവിടെ നിന്നു പോയാലും ഇല്ലെങ്കിലും ഒരു മാസത്തിനുള്ളിൽ നീ ഈ ലോകത്തോട് വിട പറയും. ഒരിക്കലും നിന്റെ ഭാര്യയുടെ കണ്മുന്നിൽ പെടരുത്. അവൾക്ക് നിന്നെ പകൽ കാണാനാവില്ല എന്നു കരുതി രാത്രിയിൽ കാണാൻ സാധിക്കും... കണ്ടാൽ ആ നിമിഷം അവളുടെ കൈ കൊണ്ടു തന്നെ നീ കൊല്ലപ്പെടും." അയാൾ പറഞ്ഞതുകേട്ടിട്ട് റാം വല്ലാതെ ഭയന്നു തുടങ്ങി... ഭയവും സങ്കടവുമെല്ലാം പിടിച്ചമർത്തിക്കൊണ്ടവൻ ചോദിച്ചു, "അവൾക്കെന്താ എന്നെ പകൽ കാണാൻ സാധിക്കാത്തത്? രാത്രിയിൽ കണ്ടാൽ അവളെന്നെ കൊല്ലുമെന്ന് പറഞ്ഞില്ലേ? അതെന്തുകൊണ്ടാണ്?"

 

ആർക്കയോളജിസ്റ്റിന്റെ മുഖത്ത് വല്ലാത്ത ഭയമായിരുന്നു. പക്ഷേ ഒന്നും മറച്ചുവെക്കാനാവില്ല. അയാൾ എല്ലാം പറഞ്ഞുതുടങ്ങി:

" പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരിപ്പില്ലാത്ത ആളുകളെ കണ്ടാൽ ആ നിമിഷം അവൾ തലവെട്ടി കൊല്ലും... " അതു കേട്ടിട്ട് റാമിന് ഒന്നും മനസ്സിലായില്ല. " എന്താണ് നിങ്ങൾ പറയുന്നത്? ഞാൻ പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരിക്കാത്തവനായിരുന്നു, അതുകൊണ്ടാണോ എന്നെ കണ്ടാൽ അവൾ കൊല്ലുമെന്ന് പറഞ്ഞത്? രാത്രിയിൽ അവളുടെ ദേഹത്ത് ദൽപത് ഷായുടെ ആത്മാവാണോ?" റാം ചോദിച്ചു.

അയാൾ അവന്റെ മുഖത്തേക്ക് നോക്കിയിട്ട് പറഞ്ഞു, " ദൽപത് ഷായുടെ ആത്മാവ് അവളുടെ ദേഹത്തുണ്ടെന്ന് ഞാൻ പറഞ്ഞിട്ടില്ല, അവളോടൊപ്പമുണ്ടെന്നേ ഞാൻ പറഞ്ഞുള്ളു... നീ വിചാരിക്കുന്നപോലെ നിന്റെ ഭാര്യയല്ല അത്."

 

"പിന്നെ ആരാ? റാം ചോദിച്ചു.അല്പ നേരം അയാൾക്കൊന്നും മിണ്ടാൻ കഴിഞ്ഞില്ല..

" ദുർഗാവതി, റാണി ദുർഗാവതിയാണവൾ " അയാളുടെ മറുപടികേട്ട് റാമിന് തലച്ചുറ്റുന്നപോലെ തോന്നി." റാണി ദുർഗാവതിയോ?" വളരെ ഭയത്തോടെ അവൻ ചോദിച്ചു.അയാൾ വീണ്ടും തുടർന്നു, " അതെ റാണി ദുർഗാവതി, ദുർഗാവതിയുടെ രണ്ടാം ജന്മമാണ്."


Rate this content
Log in

Similar malayalam story from Thriller