L I E | Thriller | Part 3
L I E | Thriller | Part 3


ദിൽജയ്ക്ക് മറുപടിയായി ലൈജ ‘ഊമ്’ എന്നൊന്ന് മൂളി. ശേഷം ധൃതിയിൽ ദിൽജ കോൾ നിലപ്പിച്ചു. ഇരുചുണ്ടുകളും കൂട്ടി അകത്തേക്കുമടക്കി ലൈജ മലർന്നമർന്ന് കിടന്നു, എ. സി. യുടെ ആധിക്യം തിരിച്ചറിയാതെ പഴയപടി ഫോണുമായി.
6
കുളികഴിഞ്ഞ് അർദ്ധനഗ്നയായി ഇറങ്ങിവന്ന ലൈജ ഹാളിലേക്കെത്തി ഇരുകൈകളാൽ മുടിയിഴകൾ തിരുമ്മിക്കൊണ്ട് ക്ലോക്കിലേക്ക് നോക്കി -സമയം പത്തുമണിയാകുന്നു. അവൾ വേഗം തന്റെ റൂമിലേക്കുചെന്ന് ചേഞ്ച് ചെയ്ത് മുടിയിഴകൾ ചീകിയൊതുക്കി വീണ്ടും ഹാളിലേക്കെത്തി. ഒരു ദീർഘനിശ്വാസം, ആവശ്യമെന്നവിധം അവളിൽനിന്നും ആ നിമിഷമുണ്ടായി.
രണ്ടുമൂന്നു മിനിട്ടുകൾ കഴിഞ്ഞുപോയി. പെടുന്നനെ കോളിങ്‌ബെൽ മുഴങ്ങി. പ്രത്യേകലക്ഷ്യമില്ലാത്തവിധം ഹാളിൽ കറങ്ങിനടന്നിരുന്ന ലൈജ വേഗത്തിൽ ഡോർ തുറന്നു. കൈയ്യിലൊരു ക്യാരിബാഗുമായി ഒരു യുവാവായിരുന്നു അത്. അവനെ അകത്തേക്ക് ഞൊടിയിടയിൽ കയറ്റി അവൾ ഡോർ ലോക്ക്ചെയ്തു.
“ഹൂഹ്... സെക്യൂരിറ്റി വല്ലതും പറഞ്ഞോ...,
സേഫ് ആയിരുന്നോ ഇത്രയുംവരെ!?”
യുവാവിനെ അകത്തേക്കു നയിക്കവേ ലൈജയിൽനിന്നുമുണ്ടായ ഈ വാചകങ്ങൾക്ക് മറുപടിയായി, ചെറുമന്ദഹാസത്തോടെ യുവാവ് പറഞ്ഞു;
“ഇതുവരെ സേഫ് ആണ്, ഇതെന്റെ ജോലിയല്ലേ...
എന്റെ ജോലി ചെയ്യാനുള്ളതൊക്കെ ഞാൻ പഠിച്ചിട്ടുണ്ട്.
എല്ലാം ഞാൻ മാനേജ് ചെയ്തു, പേടിക്കേണ്ട.”
നാണംകലർന്നൊരു സംഭ്രമഭാവത്തോടെ ലൈജ അവനെയൊന്നുനോക്കിയശേഷം തന്റെ റൂമിലേക്കു നയിച്ചു. അവൻ ക്യാരിബാഗുമായി റൂമിൽ കയറി, പിറകെ കയറിയ ലൈജ വേഗം ഡോറടച്ച് കുറ്റിയിട്ടു.
“മോള് പഠിക്കാൻ രാവിലെ പോകും, വൈകുന്നേരം അഞ്ചിന് വരും.
ആ ഒരു ടൈമുണ്ട് എനിക്ക്...
പിന്നെ ഞാനിതാദ്യമായിട്ടാ,, എന്തെങ്കിലും കഴിക്കാനോ കുടിക്കാനോ?”
തന്റെ ഉദ്ദേശത്തിന് ഔദ്യോഗികസ്വാഗതമെന്നവിധം അവൾ ഇങ്ങനെ പറഞ്ഞു.
“എവരിത്തിങ് ഫൈൻ മാം.
മാം പറഞ്ഞാൽ ഞാനെന്റെ ജോലിയിലേക്കുകടക്കാം.”
കോൺഫിഡൻസോടെ ഇത്രയും മറുപടിയായിപറഞ്ഞ് തന്റെ കൈയ്യിലെ ക്യാരിബാഗ് ലൈജ കാൺകെ അവൻ ബെഡ്‌ഡിലേക്കുവെച്ചു. കൃത്രിമമായൊരു മന്ദഹാസത്തോടെ അവളൊരു അംഗീകാരഭാവത്തിൽ മൂളി.
ഒന്നുരണ്ടുനിമിഷം ആലോചിച്ചശേഷം അവൾ പെട്ടെന്നവനെ നോക്കിപ്പോയി -അവനാകട്ടെ ലൈജയെ പ്രതീക്ഷിച്ചുള്ള നിൽപ്പിലുമായിരുന്നു.
“ഒരുകാര്യം ചെയ്യ്, ഒന്ന് ഫ്രഷായിട്ട് പോരെ,, ഞാനപ്പോഴേക്കും റെഡിയാ...
വാഷ്റൂം, ഹാളിൽനിന്നും ലെഫ്റ്റ്.”
സമ്മതഭാവത്തോടെ യുവാവ് ഫ്രഷാകുവാൻ പോയ ഉടനെ ലൈജ ബെഡ്ഡിലേക്ക് കയറിക്കിടന്ന് തന്റെ ഫോണെടുത്ത് വാട്സ്ആപ്പ് തുറന്ന് ദിൽജയുടെ പ്രൊഫൈലിൽ കയറി. അതിൽ പലവട്ടം പരിശോധിക്കപ്പെട്ടവിധം ഈ യുവാവിന്റെ പിക്ചർ ദിൽജ അയച്ചതായി കിടപ്പുണ്ടായിരുന്നു, ചുവടെ വിവരങ്ങളും -ഇമാം, 26. മറ്റു ഡീറ്റെയിലുകളെല്ലാം അവഗണിച്ച് അവൾ ഇമാമിന്റെ പിക്ചർ പുതുതായെന്നവിധം ഒരു പ്രത്യേകഭാവത്തിൽ ഓപ്പൺചെയ്തശേഷം കണ്ണെടുക്കാതെ അൽപനേരം അതിലേക്കുനോക്കിക്കിടന്നു. ഫ്രഷായ ഇമാം തിരികെ ഡോർതുറന്ന് അർദ്ദനഗ്നനായി എത്തിയപ്പോഴേക്കും എ. സി. യുടെ അധിക്യത്താൽ ലൈജ താനാകുന്ന സാഹചര്യത്തോട് ഉദ്ദേശം പൂർണമായും അടുത്തിരുന്നു.
ലൈജ അവനെത്തന്നെ നോക്കിക്കിടന്നു. മുടിയൊതുക്കി ബെഡ്ഡിലേക്ക് കയറിയ അവൻ അവളുടെ അടുത്തെത്തി തന്റെ മുകളിലായവളെ കിടത്തി പുണർന്നുകിടന്നു. അവൾ കൗതുകത്തോടെ അവന്റെ ചുണ്ടുകളിൽ ചുംബിച്ചുപോയി. അവനാകട്ടെ ആനിമിഷം തന്റെ കരത്താൽ അവളുടെ പിൻകഴുത്തിനെ തഴുകി. താൻ ഉദ്ദേശിച്ചതിലും വേഗത്തിലും ലാഘവത്തിലും പരിസരം മറക്കേണ്ടിവന്ന ലൈജ അടുത്തനിമിഷം അവന്റെ ചുണ്ടുകളെ സ്വന്തം ചുണ്ടുകളാൽ പുണർന്നുതുടങ്ങി. അതിനനുസൃതം അവന്റെ കരം അവളുടെ നട്ടെല്ലിന്റെ ചുഴുവിലൂടെ നേരെതാഴേക്ക് ചലിച്ചു.
7
തണുപ്പേറ്റെന്നവിധം എപ്പോഴോ ലൈജയുടെ കണ്ണുകൾ തുറന്നു. അവളപ്പോൾ പൂർണ്ണനഗ്നനായി ഇമാമിനൊപ്പം, അവന്റെ നഗ്നത പാതിമറച്ച് പിണഞ്ഞുകിടക്കുകയായിരുന്നു ബെഡ്ഡിൽ. അവളുടെ അനക്കംകൊണ്ട് അവനും കണ്ണുതിരുമ്മി എഴുന്നേറ്റു. അവൾ തന്റെ ഫോണെടുത്തുനോക്കിയശേഷം ചിരിയോടെ, ചെറിയ പരിഭ്രാന്തി ഭാവിക്കുന്ന ഇമാമിനോട് പറഞ്ഞു;
“മണി നാലാകുന്നതേയുള്ളൂ, ഞാൻ അലാം വെച്ചിരുന്നു.”
ആരോഗ്യം പുനസ്ഥാപിക്കുംവിധം ശ്വാസംവലിച്ച്, ഇമാം എഴുന്നേറ്റ് തന്റെ ഊരികിടന്ന വസ്ത്രവുമെടുത്ത് പുറത്തേക്കുപോയി. അവൾ -ബെഡ്‌ഡിലും പുറത്തുമായി ചിതറിക്കിടക്കുന്ന തന്റെ വസ്ത്രങ്ങൾ പെറുക്കി ഒരിടത്തേക്കുമാറ്റിയിട്ടു, ശിഷ്ടകാര്യങ്ങളുടെ അവശിഷ്ടങ്ങൾ ക്യാരിബാഗിലേക്കാക്കി.
അലസമായി തളർന്നുകിടന്നിരുന്ന ബെഡ്‌ഡിന്റെ, ഒരു ഭാഗത്തുകിടന്നിരുന്ന ഷീറ്റെടുത്ത് ലൈജ സ്വന്തം നഗ്നത മറച്ചു. ശേഷം ഡ്രോയറിലുള്ള തന്റെ വാളെറ്റിൽ നിന്നും മുൻപേ തീരുമാനിച്ചുറപ്പിച്ചതിൻപുറത്തെന്നവിധം സൂക്ഷിച്ചിരുന്ന ക്യാഷെടുത്തു. ഒന്നാലോചിച്ചശേഷം മറ്റൊരു കള്ളിയിൽനിന്നും കുറച്ചു നോട്ടുകൾകൂടിയെടുത്ത് ഒരുമിപ്പിച്ചപ്പോഴേക്കും ഫ്രഷായാവിധം രാവിലെവന്ന ഡ്രസ്സിൽ ഇമാം ഡോർതുറന്നെത്തി. സമയം പാഴാക്കാത്തവിധം അവൾ ക്യാഷ് അവന് കൈമാറി.
“ഇപ്പോൾത്തന്നെ പോകണോ... ഇതുവരെ ഫുഡ്ഡൊന്നും കഴിച്ചില്ലല്ലോ,,
ഞാനിന്ന് കാര്യംപറഞ്ഞാൽ നല്ല മൂഡായിപ്പോയി, സോറി.
ഒന്നും ഓർത്തില്ല.. എന്നുകരുതി ഇനി വരാതിരിക്കരുത്.”
ക്യാഷ് ഭദ്രമാക്കിയശേഷം അവളുടെ ഈ വാചകങ്ങൾക്ക് മറുപടിയായി അവൻ പറഞ്ഞു;
“അയ്യോ, നോ പ്രോബ്ലം. ഞാൻ ഇറങ്ങുവാ.. ഞാനും കുറച്ചോവറായിപ്പോയി, ഉറങ്ങിയെന്നെങ്ങാൻ ഓഫീസിൽ അറിഞ്ഞാൽ തീർന്നു.”
ഇതുപറഞ്ഞു തീർന്നപ്പോഴേക്കും ഇമാം ഹാളിലേക്കുനടന്നു, പിറകെ തന്റെ ഫോണുമായി ലൈജയും.
“എനിക്കാ നമ്പറൊന്ന് തരണേ, ആദ്യമായതുകൊണ്ടാ ദിൽജയെക്കൊണ്ട് എല്ലാം ചെയ്യിപ്പിച്ചത്!
ഇനി ഞാൻ നേരിട്ടുവിളിച്ചുകൊള്ളാം. ഹാപ്പി
യായി വന്നാൽമതി.”
അവളുടെ ആവശ്യത്തിനുപകരമായി ഇമാം തന്റെ നമ്പർ ഞൊടിയിടയിൽ, അവളുടെ ഫോണിൽ ഫീഡ്ചെയ്തു നൽകി. ഫോൺ സ്വന്തം കൈയ്യിലായതും, തിരിയുവാൻ തുനിഞ്ഞ ഇമാമിനെ തന്റെ നഗ്നത വെളിവാകാത്തവിധം ലൈജ കെട്ടിപ്പുണർന്ന് കവിളിലൊരു മുത്തം സമ്മാനിച്ചു.
“ഒരു നാൽപതുകാരിയുടെ സ്നേഹത്തിന്റെ മധുരം.”
പുഞ്ചിരിയോടെ ഇത്രയുംപറഞ്ഞു ലൈജ പിൻവലിഞ്ഞു. അപ്രതീക്ഷിതമായ ആ രംഗത്തെ പേറിയെന്നവിധം ഇമാം മന്ദഹാസത്തോടെ മെയിൻ ഡോറിലേക്കുനടന്നു. തന്നെ മറയ്‌ക്കുംവിധം ലൈജ തുറന്ന ഡോറിലൂടെ, ഭാവഭേദമില്ലാതെ അവൻ പുറത്തേക്കുനടന്നു. ഡോർ ലോക്ക്ചെയ്ത ലൈജ അവിടെനിന്ന് ഒരുനിമിഷം നീട്ടിനിശ്വസിച്ചു, പുഞ്ചിരികലർന്ന നിർവൃതിയോടെ. പിന്നെ നേരെ റൂമിലേക്കുചെന്ന് തന്റെ ഫോണിന്റെ സൈലന്റ്മോഡ് മാറ്റി, ദിൽജയുടെ മിസ്സ്ഡ് കോളുകൾ ക്ലിയർചെയ്ത് അവൾക്കൊരു വാട്സ്ആപ്പ് ടൈപ്ചെയ്തു –‘കഴിഞ്ഞു, ഐ ആം ത്രിൽഡ്! ഇവിടെ ഓക്കേ ആയിരുന്നു, ഈ ഫ്ലാറ്റ് പിന്നെ സേഫ് ആയതുകൊണ്ട് എവരിതിങ് ഫൈൻ യെറ്റ്.’ ശേഷം തന്റെ നഗ്നത മറച്ചിരുന്ന ഷീറ്റ് മാറ്റി ഒരു പൂർണ്ണസ്വതന്ത്രയുടെ ആശ്വാസം ഭാവിച്ച് മലർക്കെ ബെഡ്‌ഡിൽ കിടന്നു.
8
തന്റെമുന്നിലിരിക്കുന്ന ബ്രെഡ്ടോസ്റ്റും ഓംലെറ്റും ചൂടാറിപ്പോകുന്നതുംകാത്ത് എന്നതുപോലെ ഇരുകൈകളും തലയ്ക്കുകൊടുത്ത് ചലനമറ്റിരിക്കുകയാണ് ഡൈനിങ്ടേബിളിൽ ലൈജ. പെട്ടെന്നൊരുനിമിഷം ഹാളിലെ ക്ലോക്ക് ശബ്ദിച്ചു, എട്ടുതവണ! അപ്രതീക്ഷിതമായ ഒരു ഓർമ്മപ്പെടുത്തലിന്റെ പുറത്തെന്നവിധം അവൾ തന്റെ അടുത്തായിയിരിക്കുന്ന എംതിയയെ നോക്കി. അവളാകട്ടെ ഫോണിൽനിന്നും ഹെഡ്‌ഫോൺവഴി മ്യൂസിക്കിൽ ലയിച്ചിരിക്കുകയായിരുന്നു, അർദ്ദമായി ബ്രേക്ഫാസ്റ് ഫോർക് ഉപയോഗിച്ച് കഴിച്ചുകൊണ്ടിരിക്കെ.
ഒരുപരിധിയിലധികം സമയം തന്റെ നേർക്ക് അമ്മയുടെ നോട്ടം വന്നതു ശ്രദ്ധിച്ച് എംതി ആദ്യം തിരിച്ചൊന്നുനോക്കി, അടുത്തനിമിഷം ഹെഡ്സെറ്റ് മാറ്റി -ലൈജയുടെ നോട്ടം തുടരുവാൻ ഭാവിക്കുന്നെന്നതിനാൽവിധം.
“എന്താ അമ്മാ, ഇങ്ങനെ നോക്കുന്നത്!?”
സന്ദർഭത്തിൽ ഇത്തരമൊരു ചോദ്യത്തിന്റെ, ഇരട്ടിയായ താപമേറ്റ് ലൈജ തലവെട്ടിച്ചു. ശേഷം പറഞ്ഞു;
“ദേ, ഒരു കാര്യംപറയാം! നിനക്ക് പ്രായം അത്രയങ്ങായിട്ടൊന്നുമില്ല. നിന്റെ അപ്പൻ പുറത്തുകിടന്ന് കഷ്ടപ്പെടുന്നത് അറിയാമല്ലോ!
ആവശ്യമില്ലാത്തകാര്യങ്ങളൊക്കെ എന്തിനാ വെറുതേ തലയിലെടുത്ത് വെക്കുന്നത്!?”
പറഞ്ഞുവരുന്നതിന്റെ അർത്ഥവും ഭാവവും ഞൊടിയിടയിൽ പിടികിട്ടിയ എംതി ദേഷ്യംഭാവിച്ച് ചോദിച്ചു;
“മമ്മിക്ക് ഇന്നലെഞാൻ പറഞ്ഞതൊന്നും മനസ്സിലായില്ല എന്നുണ്ടോ? എന്റെ ജീവിതം എങ്ങനെ വേണമെന്ന് ഞാനാണ് തീരുമാനിക്കേണ്ടത്.
ഇതുവരെ എന്റെ അപ്പനും അമ്മയ്ക്കും ഒത്തവിധമല്ലേ ഞാൻ ജീവിച്ചത്. ഇനിയിപ്പോൾ എനിക്കെന്റെ ലൈഫ് നോക്കണം!
കൂടുതലൊന്നും ഞാൻ പറയുന്നില്ല, പറയാനെനിക്ക് താല്പര്യവുമില്ല.”
പഴയഭാവത്തിൽത്തന്നെ ലൈജ തുടർന്നു;
“നീവല്ലതും ആലോചിച്ചിട്ടാണോ....?”
കലിയുഗത്തിൽ നടമാടുന്നവ അറിയാമല്ലോ എന്ന വിധമുള്ളൊരു ചോദ്യഭാവവും ചേർത്ത് ലൈജ പാതിവഴി നിർത്തിനിന്നു, തന്റെ മകളിലേക്ക്.
“എനിക്കാലോചിക്കാനുള്ളതൊക്കെ ഞാൻ നന്നായിട്ടാലോചിച്ചിട്ടുണ്ട്. കൂടാതെ ഞങ്ങളുരണ്ടാളും, എല്ലാം നന്നായി ഡിസ്‌കസ് ചെയ്തിട്ടുള്ളതാ.
ഇമാം ഒന്നാമത് മമ്മി ഉദ്ദേശിക്കുന്ന ആളല്ല. മമ്മി ഞങ്ങളെയും ഞങ്ങളുടെ ബന്ധത്തെയും ഒന്ന് അംഗീകരിച്ചാൽ മതി,
എല്ലാം കൃത്യമായി സ്വയം ബോധ്യമാകും. അതിന് തയ്യാറാകാതെ മമ്മിയിങ്ങനെ...”
ദൃഢതയാർജ്ജിച്ചുവരുന്ന എംതിയയ്ക്കൊപ്പം പിടിച്ചുനിൽക്കുവാനുള്ള കരുത്ത് സ്വന്തം മനസ്സ് ലൈജയ്ക്ക് കൃത്യതയോടെ സമ്മാനിക്കുന്നുണ്ടായിരുന്നില്ല.
“അപ്പോൾ നീ തീരുമാനിച്ചു...”
ലൈജയുടെ ഈ വാചകത്തിന്, ബ്രേക്ക്‌ഫാസ്റ്റ് പഴയപടി തുടർന്നുകൊണ്ട് എംതി മറുപടിയായി പറഞ്ഞു;
“ഞാനല്ല, ഞങ്ങള് തീരുമാനിച്ചു.
പപ്പയോട്, മമ്മിയായിട്ട് പറഞ്ഞാൽ കൊള്ളാം... ഇല്ലെങ്കിൽ ഞങ്ങള് സ്വന്തംകാര്യം ഏറ്റെടുക്കേണ്ടിവരും.”
ലാഘവംകലർന്ന ഈ വാചകങ്ങൾ അവസാനിച്ചപ്പോഴേക്കും ആറിത്തണുത്തിരുന്ന സ്വന്തം ബ്രേക്ക്‌ഫാസ്റ്റുമായി ലൈജ പൊടുന്നനെ എഴുന്നേറ്റു.
“നിങ്ങളുടെ കാര്യമൊന്നും എനിക്ക് കേൾക്കേണ്ട..
എന്റെ മകള് നീയാ, എനിക്ക് നിന്റെകാര്യം അറിഞ്ഞാൽ മതി.”
അല്പംദേഷ്യംകലർന്ന ഈ വാചകങ്ങളോട് എംതിയ പക്ഷെ യാതൊന്നും പ്രതികരിച്ചില്ല. രണ്ടുമൂന്നു നിമിഷങ്ങൾക്കകം വളരെ വേഗത്തിൽ ഈർഷ്യത്തോടെ ലൈജ കിച്ചണിലേക്കുപോയി. അവിടെയെത്തി സാധനങ്ങൾവെക്കുന്ന വലിയ ശബ്ദം ഉയർന്നുതുടങ്ങിയ നിമിഷം കൂസലന്യേ ഭക്ഷിച്ചുകൊണ്ട് ഹെഡ്സെറ്റ് ചെവിയിലേക്കുവെച്ച് മ്യൂസിക്കിൽ മുഴുകിതുടങ്ങി എംതി.
9
റെസ്റ്റോറന്റിൽ എ. സി. യുടെ ആധിക്യം വർദ്ധിക്കുകയും മോർണിംഗ് ബ്രേക്ക്ഫാസ്റ്റിന്റെ ഗസ്റ്റുകൾ കുറഞ്ഞുവരികയുംചെയ്യുന്നത് പരോക്ഷമായി തങ്ങളെ ബാധിച്ചെന്നവിധം സന്ദർഭോജിതമായ മുഷിച്ചിൽ ലൈജ പ്രകടമാക്കിതുടങ്ങി.
“നീ ധൃതിവെക്കാതെ. വരാമെന്നവൻ സമ്മതിച്ചതല്ലേ,, ഞാൻ വിളിച്ചപ്പോൾ എന്നോടും സമ്മതിച്ചതാ!
ഒന്നുമില്ലേലും, അവനത്ര തെണ്ടിയൊന്നുമായിരിക്കില്ല. നമ്മളീ പേടിക്കുന്നതുപോലെയൊന്നും സംഭവിക്കുവാൻ.”
ലൈജയുടെ അരികിലിരിക്കവേ ദിൽജ ഇങ്ങനെ പറഞ്ഞ് ആശ്വാസം വിതറിയപ്പോഴേക്കും, തന്റെ മാനസികാവസ്ഥ വെളിവാക്കുംവിധമൊരു താല്പര്യരഹിതമായശബ്ദം വേഗത്തിൽ ലൈജ പുറപ്പെടുവിച്ചു.
“... അവൻ വരും, നമുക്ക് വെയ്റ്റ് ചെയ്യാം.”
തങ്ങളിരിക്കുന്ന മൾട്ടികുഷ്യൻ റസ്റ്റോറന്റ് സാക്ഷ്യമാക്കിയെന്നവിധം ദിൽജ ഇങ്ങനെ പറഞ്ഞുനിർത്തിയതും, അവരെ തിരഞ്ഞുകണ്ടെത്തിയെന്നവിധം ഇമാം ഇരുവർക്കുമേതിരെയുള്ള കവറിൽ ഇരുന്നു.
(തുടരും......)