STORYMIRROR

V T S

Drama Romance

3  

V T S

Drama Romance

പതിനൊന്ന്

പതിനൊന്ന്

2 mins
260


ചേട്ടായി..ഇങ്ങോട്ട് ആദ്യം വരികയാണോ ശരത് ചോദിച്ചു.

അല്ല..പക്ഷേ ഈ വീട്ടിൽ ആദ്യം വരികയാണ്.

ചേട്ടായിക്ക് ഈ വീടും ഞങ്ങളേയും ഇഷ്ടായോ ശരത്തിന്റെ ചോദ്യം കേട്ടപ്പോൾ ദേവിന് അറിയാതെ ഇഷ്ടം തോന്നിപ്പോയി.

ഇഷ്ടമായി..

പിന്നെ ചേട്ടായി എൻ്റെ ചേച്ചിയെ കണ്ടിട്ടില്ലല്ലോ..

ദേവ് ഒന്നു ചിരിച്ചു ..

എന്തിനാ ചിരിച്ചത്..

ഏയ് നിന്നെപ്പോലെ ആവും നിൻ്റെ ചേച്ചിയും

എന്നിട്ട് എവിടെ നിൻ്റെ ചേച്ചി ..

കുളിക്കുവാരുന്നു… ഞാൻ പറഞ്ഞു വേഗം വരാൻ ..ഇപ്പോൾ വരും. അല്ലേൽ വാ .നമുക്ക് ചേച്ചീടെ അടുത്തോട്ട് പോകാം..

വേണ്ട ശരത് .അത് മോശമാ.. നമുക്ക് ഇവിടൊക്കെ ചുറ്റിനടക്കാം.

നടന്നു നടന്ന് അവർ അച്ചുവിൻ്റെ മുറിയുടെ അടുത്തെത്തി.

ചേട്ടായി ഞാൻ ഇപ്പോൾ വരാം ..ശരത് എന്തിനോ ഓടിപ്പോയി.

ഇത്രയും നേരം ആയിട്ടും അച്ചുവിനെ കണ്ടില്ല.

വീട്ടിൽ ഒരാൾ വന്നാൽ ആരെന്ന് അറിയാനെങ്കിലും വന്നു നോക്കണം .ഇതുവരെ ഒരു വിവരവും ഇല്ലാത്തതിനാൽ പിണങ്ങിയിട്ടുണ്ടാവും .

ഒന്നു കണ്ടിരുന്നെങ്കിൽ ആരോടേലും ചോദിക്കാൻ പറ്റില്ലല്ലോ. മുറിയിൽ ഉണ്ടോ..

നോക്കിയാലോ..വല്ലാതെ ആഗ്രഹിക്കുന്നു ഒന്നുകാണാൻ .ദേവ് അച്ചുവിൻ്റെ മുറിയിലേക്ക് പോകാൻ തുടങ്ങിയ ദേവ് കണ്ടു അമ്മായി വരുന്നത്.

അച്ചൂ...അച്ചൂ....ലളിത മുറിയിലേയ്ക്ക് കേറി വന്നു.അച്ചുവിൻ്റെ മുഖം കണ്ട ലളിത ചോദിച്ചു

നീ എന്താ വല്ലാതിരിക്കുന്നത്..നീ എവിടേക്കാ തുറിച്ചു നോക്കുന്നത്. ഉത്തരത്തിലോ..അവിടെന്താ ഉള്ളത്

ഒന്നുമില്ല അമ്മേ..

വാ അച്ഛൻ വിളിക്കുന്നു.

അച്ചു മനസ്സില്ലാമനസ്സോടെ ലളിതയ്ക്കൊപ്പം നടന്നു.

അച്ഛൻ്റെ മുറിയിൽ നിന്നും സന്തോഷത്തോടെയുള്ള സംസാരം ആണല്ലോ കേൾക്കുന്നത്.എന്താവും ഈശ്വരാ പെണ്ണുകാണാൻ വന്നവർ ആണോ.

അച്ചു വാതിക്കൽ മടിച്ചു നിന്നു.

അച്ചൂ..കേറിവാ..സുകു വിളിച്ചു.

വസൂ..ഇതാണ്.. അച്ചു.

ങേ..വസു അപ്പച്ചിയോ..എപ്പോൾ വന്നു.ഈശ്വരാ എന്നെ അറിയാന്ന് പറഞ്ഞിട്ടുണ്ടാവുമോ..

വസു തിരിഞ്ഞു നോക്കി .അച്ചു അമ്പരപ്പോടെ വസുധയുടെ മുഖത്തുനോക്കി പേടിക്കേണ്ട എന്ന അർത്ഥത്തിൽ വസുധ കണ്ണടച്ചു കാണിച്ചു.

വാ മോളെ..

അവൾ പേടിച്ച് വസുധയുടെ അടുത്തെത്തി.

അച്ചു ..ഇതാണ് വസുധ .അച്ഛൻ പറഞ്ഞിരുന്നില്ലേ..

അപ്പച്ചി കുറെനേരം ആയോ വന്നിട്ട് ..അവൾ ചോദിച്ചു.

ഇല്ല ..എവിടാരുന്നു അച്ചു.ഞാനും ഓപ്പയും പഴയകാര്യങ്ങൾ പറയുകയായിരുന്നു.

തെറ്റുകൾ ഏറ്റുപറഞ്ഞു .എനിക്ക് എൻ്റെ ഓപ്പയുടെ പഴയ വസു ആകണം. പറഞ്ഞു വന്നപ്പോൾ വസുധയുടെ കണ്ണുകൾ നിറഞ്ഞു.

അതേ വസു നീയും ഞാനും സരസും

പാവം സരസു അവൾ എൻ്റെ വാക്കിനുവില കൽപിച്ച് നിന്നോട് സഹകരിക്കാതെ ആയി.എനിക്കുവേണ്ടി മാത്രം. അവൾ നിന്നോട് അകലം പാലിച്ചു. എല്ലാം ഞാൻ കാരണം .സുകു വ്യസനത്തോടെ പറഞ്ഞു.

സാരമില്ല ഓപ്പേ ..ശശിയേട്ടനോട് ഞാൻ തെറ്റുചെയ്തില്ലേ ..അത് അവർക്ക് പൊറുക്കാൻ പറ്റില്ലല്ലോ..

അപ്പച്ചി ഞാൻ ഇപ്പോൾ വരാം .അച്ചു മുറിക്കു പുറത്തിറങ്ങി.

ശരത് പറഞ്ഞത് ആരോ പെണ്ണുകാണാൻ വന്നു എന്നല്ലേ.. എന്നിട്ട് അപ്പച്ചി മാത്രമേ ഉള്ളല്ലോ .അവൻ എന്തിനാ അങ്ങനെ പറഞ്ഞത്. വരുന്നകാര്യം ഒന്നു പറയുകപോലും ചെയ്തില്ലല്ലോ.ആരുടെ കൂടെയാവും അപ്പച്ചി വന്നത്. എന്താവും വരാൻ കാരണം. ഈശ്വരാ എല്ലാം നല്ലതിനാവണേ. അച്ചു ഓരോന്നാലോചിച്ച് തൻെറ മുറിയിൽ എത്തി. അകത്തുകയറി കതകുചാരിയിട്ട് തിരിഞ്ഞതും ഞെട്ടിപ്പോയി.

ആ ഞെട്ടൽ മാറാൻ ഒരു നിമിഷമേ വേണ്ടിവന്നുള്ളൂ..സന്തോഷവും സങ്കടവും കലർന്ന സ്വരത്തിൽ അവൾ വിളിച്ചു

ദേവേട്ടാ…ഒന്നു കാണാൻ കഴിയാതെ..ശബ്ദം കേൾക്കാൻ പറ്റാതെ ഒരുപാട് വിഷമിച്ചു..

ദേവേട്ടാ എനിക്ക് കല്യാണാലോചന നടക്കുന്നു..ഞാൻ സമ്മതിക്കില്ലാട്ടോ..

മരിച്ചാലും എന്നാലും അച്ഛനെ ധിക്കരിച്ച്

ഇറങ്ങിവരില്ല ..ഇന്ന് ഒരുകൂട്ടർ വരൂം എന്നുപറഞ്ഞിട്ടുണ്ട് ..

അച്ചൂ… ഞാൻ വന്നില്ലേ..ഇങ്ങനെയൊരു വരവ് പ്രതീക്ഷിച്ചിരുന്നതല്ല. എല്ലാം നല്ലതിനാവും കരയരുത്.. എല്ലാം നമ്മുടെ ആഗ്രഹം പോലെതന്നെ നടക്കും. ആരെങ്കിലും കണ്ടാൽ കുഴപ്പമാവും നമ്മൾ തമ്മിൽ അറിയും എന്ന് അമ്മാവനൊക്കെ അറിയില്ലേ ..

ദേവേട്ടൻ അച്ഛൻ്റെ അടുത്തേക്ക് പൊക്കോളൂ ഞാൻ വന്നേക്കാം..

ശരി ..നമ്മൾ തമ്മിൽ അറിയാം എന്നു പറഞ്ഞിട്ടില്ല. അതോർത്ത് പേടിക്കേണ്ട..

ദേവ് പറത്തേക്ക് നടന്നു.

തീരെ വീതികുറവാണ് റോഡിന് എതിരെ വന്ന കാറിന് സൈഡ് കൊടുക്കാൻ ദേവ് തൻെറ വണ്ടി നന്നായി സൈഡ് ഒതുക്കിയിട്ടു .

സാറേ ..കാവുംപുറം വീട് ഇവിടെ അടുത്താണോ ..കാറിൽ നിന്നും ആരോ ഒരാൾ ചോദിച്ചു.

ദാ..ആ കാണുന്നതാണ് . ദേവ് ചൂണ്ടിക്കാട്ടി

" അവിടെ ആരേ കാണാൻ ആണ്. .അമ്മാവനെയോ.." ദേവിന് അച്ചു പറഞ്ഞത് ഓർമ്മവന്നു.

അല്ല . അത്രയേ ദേവ് കേട്ടുള്ളൂ..ആ കാർ അവരെ കടന്നുപോയി.

കാവുംപുറത്തു നിന്ന് യാത്ര പറഞ്ഞിറങ്ങിയപ്പോൾ മുതൽ വസുധ മൗനമായിരുന്നു.

അമ്മേ.. എന്താ ആലോചിക്കുന്നത്..

ആ കാറിൽ പോയവർ അച്ചുവിനെ കാണാൻ പോയതാ …ഓപ്പയുടെ ഇപ്പോഴത്തെ അവസ്ഥയിൽ എങ്ങനെയും അച്ചുവിനെ പറഞ്ഞുവിടാനെ നോക്കൂ.. ..അവളുടെ സമ്മതംപോലും ചോദിച്ചെന്നുവരില്ല..പഴയത് വീണ്ടും ആവർത്തിച്ചാൽ ..ഓപ്പ ഈ കല്യാണത്തിനു വാക്കുകൊടുത്താൽ..

എന്തു ചെയ്യും.. നീ വിളിച്ചാൽ അവൾ ഇറങ്ങി വരുമോ..

ഇല്ല..ഒരിക്കലും വരില്ല .അമ്മാവനെ ധിക്കരിച്ച് അവൾ വരില്ല.. ദേവിൻ്റെ വാക്കുകൾ ഒന്നിടറിയോ…



തുടരും…..




Rate this content
Log in

Similar malayalam story from Drama