ഒരു ഓപ്പൺ പ്രൊപ്പോസൽ
ഒരു ഓപ്പൺ പ്രൊപ്പോസൽ


സുധീഷ് അവന്റെ കൂടെ വർക്ക് ചെയ്യുന്ന റിയയെ ഹൈ ലൈറ്റ് മാളിൽ ഈ വരുന്ന ഞായറാഴ്ച പരസ്യമായിട്ടു പ്രൊപോസ് ചെയ്യാൻ തീരുമാനിച്ചു. അതിന്റെ പ്ലാനുകൾ ഒരുക്കാൻ സുഹൃത്തായ ശ്യാമിനെ വിളിച്ചു:"എടാ ഒരു കാര്യം പറയാനുണ്ട്."
ശ്യാം: "ആ... പറ."
സുധീഷ്:"എനിക്ക് റിയയെ ഇഷ്ടമാണ്. ഞാൻ അവളെ പരസ്യമായിട്ടു പ്രൊപോസ് ചെയ്യാൻ പോവുകയാണ്."
ശ്യാം:"എടാ ഭയങ്കരാ... എവിടെയാ ശുഭ കാര്യം ചെയ്യുന്നത്?"
സുധീഷ്: "ഹൈ ലൈറ്റ് മാളിൽ. പിന്നെ നീ കുറച്ചു മ്യൂസിക് ഒക്കെ play ചെയ്യുന്നവരെ സംഘടിപ്പിക്ക്. പൈസ എത്രയായാലും പ്രശ്നമില്ല."
ശ്യാം:"എടാ അത്രയൊക്കെ വേണോ? "
സുധീഷ്:"സിനിമായിലൊക്കെ അങ്ങനെയാ. അതിലൊരുകുറവും ഞാൻ വരുത്താൻ ആഗ്രഹിക്കുന്നില്ല. ഈ ഞായറാഴ്ച്ച ഇതൊക്കെ നീ റെഡി ആക്കണം."
ശ്യാം: "ഡൺ!"
ആ ദിവസം വന്നു ചേർന്നു. അവളെയും കൂട്ടി സുധീഷ് മില്ലിന്റെ നടുക്ക് വന്നു. അവിടെ ശ്യാം ഒരുക്കി വെച്ചുട്ടുള്ള ഗാന സംഘമുണ്ടായിരുന്നു. അവർ രണ്ടു പേരും നടന്നു വരുന്നത് കണ്ടു പ്രണയത്തിന്റെ രാഗങ്ങൾ അലയടിക്കാൻ തുടങ്ങി. എന്നിട്ടു എല്ലാ ആളുകളെയും സാക്ഷിയാക്കി അവളോട് മുട്ടുകുത്തി അവൻ മോതിരം നീട്ടി ചോദിച്ചു:"വിൽ യു മാരി മി?". അവളാകെ അന്തംവിട്ടു. ചുറ്റും കൂടിയിരുന്ന ആളുകൾ കൈയ്യടിക്കാൻ തുടങ്ങി.
അവൾ ഗിറ്റാറിസ്റ്റിന്റെ കയ്യിൽ നിന്നും ഗിറ്റാർ എടുത്തിട്ടു സുധിഷിന്റെ തലയ്ക്കടിച്ചു.. ആ പ്രഹരമേറ്റു അവൻ ബോധം കെട്ടുവീഴുകയും അവൾ ഓടിപോവുകയും ചെയ്തു.
ആശുപത്രി കിടക്കയിൽ നിന്നു അവൻ ഉണർന്നപ്പോൾ അവനൊരു കാര്യം പറഞ്ഞു:"ഇതു വേണ്ടായിരുന്നു..."