Fahim Tk

Comedy Others


4.0  

Fahim Tk

Comedy Others


ധർമ്മ പാലന്

ധർമ്മ പാലന്

1 min 189 1 min 189

എഞ്ചിനീയറിംഗ് പഠിച്ചത് കൊണ്ട് ആരും എഞ്ചിനീയർ ആവുന്നില്ല. 32 കഴിഞ്ഞപ്പോൾ സിവിൽ സർവീസ് പരീക്ഷ എഴുതാനുള്ള അവസരമൊക്കെ കഴിഞ്ഞു. പക്ഷെ പരീക്ഷയ്ക്ക് വേണ്ടി പഠിച്ചത് വെറുതെ ആയില്ല. ഒരു കോച്ചിങ് സെന്ററിൽ ടീച്ചറായിട്ടു ജോലി കിട്ടി. സോറി ഈ കഥയിലെ കഥാപാത്രത്തെ ആദ്യം തന്നെ പരിചയപെടുത്താതിനു ക്ഷമിക്കണം. ഇത് ധർമം പാലിക്കുന്നവന്റെ കഥയാണ് ധർമ്മ പാലന്റെ കഥ.


ധർമ്മ പാലൻ പണിയെടുക്കുന്ന സ്ഥാപനം കൂടുതൽ പൈസ ചിലവാക്കുന്നത് പരസ്യങ്ങൾക്കാണ്. അതുകൊണ്ടു തന്നെ പഠിപ്പിക്കാനായിട്ടു അത്ര അധ്യാപകരെ കിട്ടാനില്ല. പൈസ കൊടുക്കാൻ പറ്റാത്തത് തന്നെ കാരണം. ആകെ കൂടെ രണ്ടു അധ്യാപകരെ അവിടെയുള്ളു. അതിൽ ധർമ്മ പാലനാണ്ന ടത്തികൊണ്ടുപോകുവാനുള്ള ചുമതല. 


ഇന്സ്ടിട്യൂട്ടിൽ അഡ്മിഷൻ കിട്ടുന്നതിനു മുമ്പ് തന്നെ ഒരു ഇന്റർവ്യൂ നടത്തും, പക്ഷെ പേരിനു മാത്രമാ അത്. ആര് അഡ്മിഷന് വന്നാലും അവിടെ പഠിക്കാൻ അവസരം കിട്ടും. ഇന്റർവ്യൂവിൽ അവർ നോക്കുന്നത് IQവോ വ്യക്തിത്വമോ അല്ല മറിച്ചു കാശു അടക്കാൻ ത്രാണിയുണ്ടോ എന്നാണ്. പക്ഷെ കാശിനു അനുസരിച്ചിട്ടുള്ള സേവനങ്ങളൊന്നും അവർ നൽകുന്നില്ല. അവർ നൽകുന്ന പരസ്യങ്ങളിൽ IAS പരീക്ഷകളിൽ ഉന്നത റാങ്കുകൾ വാങ്ങുന്ന വിരുദന്മാരുടെ പരസ്യം വെച്ച് ഇരകളെ വീഴ്ത്തുന്നതാണ് ഇവരുടെ ടെക്‌നിക്‌. ഇതേ ടോപ്പേഴ്‌സ് പല ഇൻസ്റ്റിറ്റുകളുടെയും പരസ്യങ്ങളിലുമുണ്ട്!


ഇന്ത്യൻ പൊളിറ്റി പഠിപ്പിക്കാൻ ടീച്ചർമാരൊന്നുമില്ലാതെ വന്നപ്പോൾ പോർഷൻസൊക്കെ തീർക്കാൻ ആ പാഠങ്ങൾ സെമിനാറിന് വെച്ച വിരുദനാണ്‌ മൂപ്പർ. സെമിനാറിന് പ്രസന്റേഷൻ നടത്തിയതിൽ സഹിക്കാൻ പറ്റാത്തത് കോപ്പി പേസ്റ്റ് ചെയ്ത വാചകങ്ങൾ അപ്പാടെ കണ്ടുകൊണ്ടു വായിക്കുന്ന ചില ആൾക്കാരുടെ പ്രകടനമാണ്. അങ്ങനെ ഇങ്ങനെയൊക്കെ തട്ടിക്കൂട്ടി ഇൻസ്റ്റിറ്റിയൂട്ടിന്റെ പ്രവർത്തനം സുഗമമായി പോയി.


അതിനിടെ കൂറേപേർ IAS സ്വപ്‌നങ്ങൾ മതിയാക്കി പോയി. ചില ആളുകൾ പഠിക്കാനായിട്ടു വേറെ വേറെ കോളേജുകളിൽ ചേർന്നു. ചില ആളുകൾ പഠിത്തം നിർത്തി ജോലിക്കു പോയി, മറ്റു ചിലർ കല്യാണം കഴിച്ചു നിർവൃതിയടങ്ങി. 


ഇതൊക്കെ കണ്ടിട്ട് നമ്മുടെ ധർമ്മ പാലന് മനസാക്ഷി കുത്തുവന്നു, എന്നിട്ടദ്ദേഹം ആ സ്ഥാപനത്തിൽ നിന്ന് രാജി വെച്ചിട്ടു NET പരീക്ഷ എഴുതിയിട്ട് JNU യിൽ അസിസ്റ്റന്റ് പ്രൊഫസറായി പ്രവേശിച്ചു. 


Rate this content
Log in

More malayalam story from Fahim Tk

Similar malayalam story from Comedy