സുഹ്റാബിയുടെ ആഗ്രഹം
സുഹ്റാബിയുടെ ആഗ്രഹം


സുഹ്റാബി ദൈവത്തോട് പ്രാർത്ഥിച്ചു:"ദൈവമേ, നീ എനിക്ക് നിന്റെ ശക്തി തരേണമേ. ഞാൻ ആ ശക്തി ഉപയോഗിച്ചു നിന്റെ പ്രവർത്തി ചെയ്തോളാം."
വെറുതെ ഒന്ന് ചോദിച്ചതാ പക്ഷെ സുഹ്റാബിയെ അമ്പരപ്പിച്ചു കൊണ്ടു പടച്ചോൻ അവളുടെ ആഗ്രഹം സാധിച്ചു കൊടുത്തു. അപ്പോൾ തന്നെ അവളുടെ കണ്ണുകളിലും കാതുകളിലും ചിരിക്കുന്നതും കരയുന്നതും നിർവികാരവുമായ പല കാഴ്ചകളും ശബ്ദങ്ങളും വേദനകളും സന്തോഷങ്ങളും അനുഭവിക്കാൻ തുടങ്ങീ. ശരീരത്തിലെ മുഴുവൻ എല്ലുകളും പൊടിയുന്നത് പോലെ പുളയുന്ന മാതൃഹൃദയങ്ങളിലെ വെമ്പലുകൾ അവൾ അറിയാൻ തുടങ്ങി . അതിൽ ആദ്യത്തെ കണ്മണിയെ കണ്ട ആനന്ദകണ്ണീർ തൊട്ടു ഗർഭപാത്രത്തിൽ നിന്നു ചേതനയറ്റ പിഞ്ചിളം പൈതലിനെ നിറകണ്ണുകളോടെ നിസ്സഹായായി നോക്കി നിൽക്കുന്ന അമ്മാമാരെ വരെ അവൾ കണ്ടു. രാവിലെ തൊട്ടു രാത്രി വരെ മൊബൈൽ ഡാറ്റ ഉപയോഗിച്ചു ചാറ്റിങ്ങും ഡേറ്റിംഗും ചെയ്തും സ്റ്റേറ്‌സ് ഇട്ടും ഹെഡ്സെറ്റ് വെച്ചു pubg കളിച്ചും രസിക്കുന്ന ഒരു ലോകത്തെ അവൾ കണ്ടു. അപ്പോൾ അവൾ ഒരു പ്രാർത്ഥന കേൾക്കുന്നു.
'ദൈവമേ,നെറ്റും ടീവിയും ഇല്ലാത്തതു കൊണ്ടാണ് എന്റെ മകൾ ജീവനൊടുക്കിയത്. ഈ സ്ഥിതി ആർക്കും വരുത്തരുതേ."
സുഹറ അതു കേട്ടു പതറിപോയി. എന്നിട്ടവൾ ദൈവത്തോട് പറഞ്ഞു: "എനിക്ക് വയ്യാ,ഞാൻ മനുഷ്യനാണ്, ഭൂമിയിലുള്ള എല്ലാ സന്തോഷങ്ങളും ദുഃഖങ്ങളും എന്റെ മനസ്സിന് താങ്ങാൻ പറ്റുകയില്ല. പ്രഭോ, നീ തന്ന വരം ഒന്നു തിരിച്ചെടുക്കുമോ?"