നീൾമിഴിപ്പൂക്കൾ
നീൾമിഴിപ്പൂക്കൾ
ആതിര വേഗം നടന്നു ..കൊച്ചമ്മ ഇന്നു വഴക്കുപറയും താമസിച്ചതിന്..എന്നും വരുന്ന ബസ് കിട്ടിയില്ല.
കൂട്ടുകാരിയുടെ കൂടെ കടയിൽ കേറിയതിനാൽ ആണ് താമസിച്ചത് എന്ന് പറഞ്ഞാൽ തീർന്നു.തന്നെ നോക്കിയിരിക്കയാവും .കൊച്ചമ്മ.
അച്ചൻ്റെ അനിയൻ ചന്ദ്രൻ കൊച്ചഛൻ്റെ ഭാര്യയാണ് .കൊച്ചഛൻ പാവമാ. പക്ഷെ കൊച്ചമ്മ പറയുന്നതേ അവിടെ നടക്കൂ..കൊച്ചമ്മ നടത്തൂ.
ആതിരയുടെ മനസിൽ കഴിഞ്ഞതൊക്കെ ഓടിയെത്തി.
അച്ചൻ്റെയും അമ്മയുടെയും കൂടെ രണ്ടുവർഷം മുമ്പുവരെ അവധിക്കാലങ്ങളിൽ .ഇവിടെ വരുന്നത് എത്ര രസവും സന്തോഷവുമായിരുന്നു. ഇത്രയും നാളും തന്ന സന്തോഷത്തിനു പകരമായി അച്ഛനേയും അമ്മയേയും ഈശ്വരൻ ഒരു ആക്സിഡന്റ് രൂപേണ തട്ടിയെടുത്തു. അങ്ങനെ അച്ചൻ്റെ വീട്ടിൽ താനെത്തി.
അച്ചൻ്റെ വീടാണ്. അച്ചന് അവകാശപ്പെട്ട വീടും പറമ്പുംഉണ്ട് ..അവരുടെ ഒറ്റമോളായ താനാണ് ഇപ്പോൾ ഈ തറവാടിന്റെ അവകാശി.എന്നാലും അതെല്ലാം രേഖകളിൽമാത്രമാണ്. കൊച്ചമ്മയാണ് അവകാശി എന്ന രീതിയിൽ ആണ് കാര്യങ്ങൾ.
രണ്ടു വർഷമായിട്ടും തനിക്ക് കൊച്ചമ്മയുടെ രീതികളുമായി പൊരുത്തപ്പെടാൻ പറ്റുന്നില്ല. ആതിര പരിസരം മറന്നു നടന്നു.
ഒരു ബൈക്ക് അടുത്തു നിർത്തിയത് ആതിര അറിഞ്ഞില്ല.
ഇയാൾക്ക് ചെവി കേട്ടുടെ ഇനി ആ കുറവുണ്ടെങ്കിൽ സൈഡു ചേർന്ന് നടന്നോണം. മറ്റുള്ളവർക്ക് പണിയാകേണ്ടല്ലോ...?റോഡിൻ്റെ നടുവിലൂടെയാണോ നടത്തം.
അരിശപ്പെട്ടുള്ള ചോദ്യവും ബൈക്കും ആതിര ഞടുങ്ങിപ്പോയി.
" സോറി ബൈക്കിൻ്റെ ശബ്ദം കേട്ടില്ല.ഓരോന്ന് ഓർത്തുനടന്നു." .ആതിര പറഞ്ഞു.
" .ഓഹോ അപ്പോൾ ചെവിക്കു കുഴപ്പമില്ല ചിന്തകൾക്കാണ് കുഴപ്പം. ങും..." അയാൾ പറഞ്ഞു.ബൈക്കും സ്റ്റാർട്ട് ചെയ്തു ഓടിച്ചു പോയി.
ആരതി ചുറ്റും നോക്കി ആരും ആടുത്തെങ്ങുമില്ല.
ആരാണയാൾ ഇതിനുമുമ്പ് കണ്ട ഓർമ്മയും ഇല്ല.രണ്ടു വർഷമായി ഇവിടെ വന്നിട്ട്.ആ...ആരേലും ആവട്ടെ.
ആതിര നടപ്പിന് വേഗം കൂട്ടി.
ദൂരെനിന്നെ ആതിര കണ്ടു കൊച്ചമ്മ നോക്കിനിൽക്കുന്നത്" .
എന്താ..അച്ചു താമസിച്ചത്." കൊച്ചമ്മ ചോദിച്ചു.
" എന്നും വരുന്ന ബസ് കിട്ടിയില്ല..."ആതിര പറഞ്ഞു.
" അതെന്തേ ഇന്നു കിട്ടാതെ പോയി.എന്നും ഒരേ ടൈമിലല്ലേ കോളേജ് വിടുക.." കൊച്ചമ്മയ്ക്ക് വിശ്വാസം വന്നില്ല.
" ഒരു കൂട്ടുകാരിയുടെ കയ്യിൽ നിന്നും നോട്ട് വാങ്ങാനുണ്ടായിരുന്നു.." ആതിര പറഞ്ഞു.
" എന്നും ഇത് ആവർത്തിക്കേണ്ട." അവർ പറഞ്ഞു.
ആതിര തലയാട്ടി.
" കൈയ്യും മുഖവും കഴുകിവാ നിൻ്റെ കൊച്ചഛനേയും വിളിക്കൂ.ഞാൻ ചായയെടുക്കാം." എന്നുംപറഞ്ഞ് അവർ അടുക്കളയിലേയ്ക്ക് പോയി.
****** ******* *********
പതിവുപോലെ രാവിലെ ബസ് സ്റ്റോപ്പിൽ നിൽക്കുന്ന ആതിരയുടെ മുന്നിൽ ഒരു ബൈക്ക് പതിയെ കൊണ്ടുവന്ന് നിർത്തി.
അവൾക്ക് ആളെ മനസ്സിലായി.ഇത് ഇന്നലെ തന്നെ വഴക്ക് പറഞ്ഞ ആളാണല്ലോ.ഇനി എന്തു പറയാനാണോ ഈശ്വരാ."
ആതിര ഉള്ളിൽ നൂറുവട്ടം ഈശ്വരനെ വിളിച്ചു.
" ഹലോ ഓർമ്മയുണ്ടോ എന്നെ. " അയാൾ ചോദിച്ചു.
ഓർമ്മയുണ്ട് ഇന്നലെ ..??
ആതിര ബാക്കി പറഞ്ഞില്ല..
ഞാൻ വൈശാഖ് ബാങ്കിൽ ആണ് ജോലി. കുട്ടിയുടെ പേര്.?
വൈശാഖ് ചോദിച്ചു.
" ആതിര.ബി എ .രണ്ടാം വർഷം പഠിക്കുന്നു.." ആതിര പറഞ്ഞു..
ദാ ..എൻ്റെ ബസ് വന്നു.അവൾ പറഞ്ഞു.
ആതിര ഓടി വന്ന് ബസിൽ കയറി.
കാലുകുത്താനുള്ള സ്ഥലം പോലും ബസ്സിലില്ല.ആതിര ഏന്തിവലിഞ്ഞ് പുറത്തേയ്ക്ക് നോക്കി വൈശാഖ് പോയോ എന്നറിയാൻ.
" കാണാൻ ഇല്ല പോയിക്കാണും."
ആതിര മനസ്സിൽ കരുതി.
സ്ഥിരം കാഴ്ചകളിലേയ്ക്ക് മനസ്സ് ഊളിയിട്ടു.
കോളേജ് പടിക്കൽ ഇറങ്ങി റോഡ് ക്രോസ് ചെയ്യവെ ആതിര കണ്ടു തന്നെ നോക്കി ചിരിച്ചു കൊണ്ട് നിൽക്കുന്ന വൈശാഖിനെ.
ആതിര ഒരു നിമിഷം അന്തിച്ചു നിന്നു.പിന്നെ ധൈര്യം സംഭരിച്ച് റോഡ് ക്രോസ് ചെയ്തു. വൈശാഖിനെ ശ്രദ്ധിക്കാതെ മുമ്പോട്ടു നടന്നു.
ആതിരേ ഒന്നു നിൽക്കൂ പ്ലീസ്.
വൈശാഖ് പറഞ്ഞു
വൈശാഖ് പറഞ്ഞത് കേട്ടിട്ടും ആതിര നി്ന്നില്ല നടത്തം പതിയെ ആക്കി.കുറച്ചു നടന്നിട്ട് ആതിര തിരിഞ്ഞു നോക്കി.
പക്ഷെ വൈശാഖിനെ കണ്ടില്ല.
" ശ്ശെ.... നിൽക്കേണ്ടതാരുന്നു.എന്താണ് പറയാനുള്ളത് എന്ന് അറിയണാരുന്നു." ആതിര പലതവണ വൈശാഖിനെ തിരഞ്ഞു കണ്ടില്ല.
" പോയിക്കാണും..." അവൾ മനസ്സിൽ പറഞ്ഞു.
" നീ ആരെയാ നോക്കുന്നത് ".തൻെറ ക്ലാസിൽ പഠിക്കുന്ന ഷീബയാണ്
"ഏയ് ആരേയുമല്ല.." ആതിര പറഞ്ഞു
എന്നിട്ട് മനസ്സില്ലാമനസ്സോടെ നടന്നു.
എന്നാൽ ആതിരയെ ശ്രദ്ധിച്ചു കൊണ്ട് കടയുടെ മറവിലായി നിൽപ്പുണ്ടായിരുന്നു വൈശാഖ്.
തന്നെ പരതിയ ആതിരയുടെ കണ്ണുകൾ
വൈശാഖിന് സന്തോഷം അടക്കാൻ ആയില്ല.
" താൻ പിറകെ ചെല്ലും എന്നാണോ അവൾ കരുതിയത് പോകേണ്ടതാരുന്നു.
ഏയ്. അങ്ങനെ ചെന്നിരുന്നേൽ തനിക്ക് അവളുടെ ഈ നോട്ടം കാണാൻ പറ്റുമായിരുന്നോ..."
വൈശാഖ് മനസ്സിൽ കരുതി.
ആതിര കണ്ണിൽ നിന്നും മറഞ്ഞുകഴിഞ്ഞാണ്
വൈശാഖ് പോയത്.
നാലുമണിക്ക് പതിവ് ബസ്സിനുതന്നെ ആതിര ബസ്സിറങ്ങി നടന്നതും ഒരു ബൈക്കിൻ്റെ ശബ്ദം.
ആതിര നടത്തം പതിയെ ആക്കി. നെഞ്ചിടിപ്പ് കൂടുന്നപോലെ..."
ഈശ്വരാ എന്താ തനിക്ക് പറ്റിയത്." അവൾ സ്വയം ചോദിച്ചു. ബൈക്കിൻ്റെ ശബ്ദം അടുത്തുവന്നതും ആതിര ഒരു ചുവടുപോലും മുന്നോട്ടു വെയ്ക്കാനാവാതെ നിന്നുപോയി.
എന്നാൽ ആ ബൈക്ക് ആതിരയെ കടന്ന് മുന്നോട്ട് പോയി.ആതിരയ്ക്ക് ശ്വാസം നേരേവീണത് അപ്പോളാണ്.
വീടെത്തുംവരെ ആതിരയുടെ മനസ്സിൽ നിറഞ്ഞു നിന്നത്." ഒന്നു നിൽക്കൂ..." എന്ന് വൈശാഖ് പറഞ്ഞ വാക്കായിരുന്നു.
********* *********** ********
പിറ്റേന്ന് പതിവിനു വിപരീതമായി ആതിര നേരത്തെ ഇറങ്ങി.
" എന്താ അച്ചു ഇന്ന് നേരത്തെ.." കൊച്ചമ്മ ചോദിച്ചു
" ഒന്നൂല്ല്യ..ഓടാതെ പോകാലോ എന്നുകരുതിയാ.." ആതിര പറഞ്ഞു
" അത് നന്നായി ഞാൻ പറയുന്നതല്ലേ നേരത്തെ പോകാൻ.അതെങ്ങനാ ഒരുക്കം തീരേണ്ടേ പണ്ടൊക്കെ കുളിച്ചു കുറിതൊട്ടാൽ മതിയായിരുന്നു പെൺകുട്ടികൾക്ക്. ഇന്നോ കുട്ടികളുടെ ഒരുക്കം കണ്ടാൽ.. " ബാക്കിഎന്താണ് കൊച്ചമ്മ പറഞ്ഞത് എന്ന് കേൾക്കാൻ ആതിര നിന്നില്ല.
ബസ്സ് കാത്തു നിൽക്കുമ്പോൾ ഓരോ ബൈക്കിന്റെ ശബ്ദം കേൾക്കുമ്പോഴും ആതിര വൈശാഖ് ആവും എന്നു കരുതി.
അങ്ങനെ ആഴ്ച അവൾക്ക് വൈശാഖിനെ കാണാൻ കഴിഞ്ഞില്ല.
നഷ്ടബോധം മനസ്സിനെ വല്ലാതെ മഥിച്ചു. ഒരാഴ്ച പിന്നിട്ടതും ഇനി വൈശാഖിനെ പ്രതീക്ഷിക്കേണ്ട അവൾ മനസ്സിൽ പറഞ്ഞു
എന്നാലും ഒരു വിഷമം.മനസ്സ് വൈശാഖിനെ പ്രതീക്ഷിക്കുന്നുണ്ട്.
******* ******** *********
പോകാൻ ഒരുങ്ങുന്ന ആതിരയോട് മായ ചോദിച്ചു " അച്ചു ഇന്നു ശനിയാഴ്ച അല്ലേ എവിടെ പോകുന്നു.."
" സ്പെഷ്യൽ ക്ലാസുണ്ട് ഉച്ചവരെ" ആതിര പറഞ്ഞു..
" ഓ.... അത് സാരമില്ല. ഇന്ന് പോകേണ്ട .ഒരു ദിവസം പോയില്ലേലും കുഴപ്പമില്ല." .മായ പറഞ്ഞു.
" കൊച്ചമ്മേ .എക്സാം അടുത്തു വരുന്നു. പോകാതെ പറ്റില്ല ." ആതിര പറഞ്ഞു.
" അച്ചു....ഇന്ന് നിന്നെ കാണാൻ ചിലർ വരുന്നുണ്ട്.. " മായ പറഞ്ഞു.
" എന്തിന് ആരാ എന്നെ കാണാൻ വരുന്നത്. അതും ഞാൻ അറിയാതെ. " ആതിര ചോദിച്ചു.
" കെട്ടിക്കാൻ പ്രായമായ പെണ്ണിനെ കാണാൻ ചെറുക്കൻ വരുന്നത് പെണ്ണിൻ്റെ അനുവാദം കിട്ടിയിട്ടല്ല. അതിന് രക്ഷകർത്താക്കളുടെ.അനുവാദം മതീ. മായയ്ക്ക് അരിശം വന്നു.
" അച്ചു ഇന്ന് പോകുന്നില്ല അത്ര തന്നെ പിന്നെ .നീ പഠിച്ചു ജോലികിട്ടിയിട്ടുവേണം.ഇവിടുത്തെ കാര്യങ്ങൾ നടക്കാൻ." മായ പറഞ്ഞു കൊണ്ടേ ഇരുന്നു.
" എന്താ മായേ അവിടെ.. " ചന്ദ്രൻ. ചോദിച്ചു
" അച്ചുവിനു സമ്മതമില്ലാത്രേ.
പെണ്ണുകാണലിനു നിന്നു കൊടുക്കാൻ. " മായ ഇത്തിരികൂട്ടി പറഞ്ഞു അടുക്കളയിലേയ്ക്കു പോയി.
" എന്താ അച്ചു .അവർ കല്യാണം കഴിക്കാൻ അല്ലല്ലോ വരുന്നത്.പെണ്ണുകാണാൻ അല്ലേ.
കണ്ടിട്ടു പോകട്ടെ ഇഷ്ടായില്ലേൽ നമുക്ക് പറയാം. ജസ്റ്റ് ഒന്നു കാണട്ടെ.."
ചന്ദ്രൻ പറഞ്ഞു.
ആതിര തലയാട്ടി.
" നിനക്കറിയില്ലേ കൊച്ചമ്മയെ അവൾക്ക് അങ്ങനെ സംസാരിക്കാനേ അറിയൂ ഇഷ്ടമില്ലാഞ്ഞിട്ടല്ല.
ഞങ്ങൾക്ക് നീയല്ലേ ഉള്ളൂ.." ചന്ദ്രൻ പറഞ്ഞു
" മായേ ....അച്ചൂന് പാലയ്ക്കാമാല എടുത്ത് കൊടുക്ക് നല്ല ഭംഗിയുണ്ടാവും അച്ചൂ അത് ഇട്ടാൽ. "
" അവർ താമസിയാതെ എത്തും .എന്ന് തന്നത്താൻ പറഞ്ഞ് ചന്ദ്രൻ ഉമ്മറത്തേയ്ക്കു നടന്നു.
ആതിരയ്ക്ക് മനസ്സിലായി കൊച്ചഛൻ വല്യസന്തോഷത്തിലാണെന്ന്.
അവൾക്ക് എന്തിനെന്നറിയാതെ കരച്ചിൽ വന്നു.മനസ്സ് ആരേയോ പ്രതീക്ഷിക്കുന്നു.
വൈശാഖിൻ്റെ മുഖം മനസ്സിൽ തെളിഞ്ഞു വന്നു.എന്തായിരിക്കും വൈശാഖിന് തന്നോട് പറയാനുണ്ടായിരുന്നത്." ബാങ്കിൽ ജോലി ആണന്നല്ലേ പറഞ്ഞത്. എങ്ങനെയും വൈശാഖിനെ കാണണം കണ്ടേ പറ്റൂ.
എന്തായാലും ഈ കല്യാണത്തിന് സമ്മതിക്കില്ല. ആതിര മനസ്സിൽ ഉറപ്പിച്ചു.
സമയം പതിനൊന്ന് ആയി ചന്ദ്രൻ റോഡിലോട്ടു നോക്കി നിൽക്കാൻ തുടങ്ങിയിട്ട് അര മണിക്കൂർ ആയി.
" എന്താവും താമസിക്കുന്നത്.പറഞ്ഞ സമയം കഴിഞ്ഞല്ലോ. മായേ പത്തിനു വരും എന്നല്ലേ അവർ പറഞ്ഞത്. " കൊച്ചഛൻ കൊച്ചമ്മയോട് ചോദിക്കുന്നത് ആതിര മുറിയിൽ ഇരുന്ന് കേട്ടു.
" നല്ലത് വരാതിരിക്കട്ടെ.. " ആതിര ആശ്വസിച്ചു. എന്നാൽ ആതിരയുടെ പ്രതിക്ഷയെ തെറ്റിച്ചു കൊണ്ട് ഒരു കാർ ഹോൺ അടിച്ചു കൊണ്ട് മുറ്റത്തെത്തി.
" മായേ അവർ എത്തീ." ചന്ദ്രൻ സന്തോഷത്തോടെ വിളിച്ചു പറഞ്ഞു.
ഇനി അവരുടെ മുന്നിൽ ചെല്ലണമല്ലോ.
അവർക്ക് ഇഷ്ടായാൽ കൊച്ചഛൻ ഇതു നടത്തും. ആതിരയ്ക്ക് തലചുറ്റുംപോലെ തോന്നി. അവളുടെ മനസ്സിൽ അപ്പോളും വൈശാഖിൻ്റെ മുഖം തെളിഞ്ഞു വന്നു.
" കേറിവന്നാട്ടെ...." ചന്ദ്രൻ വന്നവരെ അകത്തേക്ക് സ്വീകരിച്ചു.
ആകെ നാലുപേർ.
ഇരിക്കൂ പഴയ വീടാണ്. സൗകര്യങ്ങൾ ഒക്കെ കുറവാണ്.. " ചന്ദ്രൻ പറഞ്ഞു..
കൂട്ടത്തിൽ പ്രായം കുറഞ്ഞയാൾ കൂടെ വന്നവരെ പരിചയപ്പെടുത്തി.
എൻ്റെ അച്ഛൻ മോഹൻ.അമ്മ പ്രിയ.അച്ഛൻ സ്കൂൾ ടീച്ചർ ആണ്.അമ്മ വീട്ടുകാര്യങ്ങൾ നോക്കുന്നു.
ചന്ദ്രൻ തൃപ്തിയായ മട്ടിൽ മായയെ നോക്കി ഒന്നുചിരിച്ചു.
മായയ്ക്കും വന്നവരെ നന്നായി ബോധിച്ചു.
പയ്യൻ അച്ചൂന് ചേരും. .അവൾ മനസ്സിൽ കുറിച്ചു.
അച്ചു തങ്ങളുടെ ആരാണ് എന്നത് ചന്ദ്രൻ അവരോട് പറഞ്ഞു.
" പരിചയപ്പെട്ടല്ലോ കൂടാതെ അറിയേണ്ടതെല്ലാം പറയുകയും ചെയ്തു.എന്നാൽ ഇനി .കുട്ടിയെക്കൂടി വിളിക്കൂ.." മോഹൻ പറഞ്ഞു
" മായേ..അച്ചൂനെ കൂട്ടിവാ.." ചന്ദ്രൻ പറഞ്ഞു.
" ഇപ്പോൾ മോളെ കൂട്ടിവരാം.." മായ എല്ലാവരോടുമായി പറഞ്ഞിട്ട്..അകത്തേക്ക് പോയി.
അച്ചുവിനെ വിളിക്കാൻ ചെന്ന മായ .കണ്ടത് തറയിൽ കിടക്കുന്ന അച്ചുവിനെയാണ്.."
എൻ്റെ ഈശ്വരാ എന്താ ൻ്റെ കുട്ടിക്ക് പറ്റിയത്.." എന്നു പറഞ്ഞു
കൊണ്ട് മായ ഓടിവന്ന് അച്ചുവിനെ കുലുക്കി വിളിച്ചു." അനക്കം ഇല്ല.എന്താ ചെയ്യുക.."
" ചന്ദ്രേട്ടാ ഓടിവാ. "മായ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു.
എന്താ മായേ...ചന്ദ്രനും വന്നവരും ഓടി വന്നു.
ചന്ദ്രനും മായയും കൂടി അച്ചുവിനെ എടുത്ത് കട്ടിലിൽ കിടത്തി.
മായ വേഗം കുറച്ചു വെള്ളം എടുത്ത് ആതിരയുടെ മുഖത്ത് തളിച്ചു.
×
ബാങ്കിൽ നിന്നും ഇറങ്ങിയ വൈശാഖ് നേരെ ആതിരയെയും കൂട്ടി കോഫി ഹൗസിൽ കേറി
ആതിരയ്ക്ക് അത് ഇഷ്ടായില്ല എങ്കിലും അനിഷ്ടം കാണിക്കാതെ..വൈശാഖിൻ്റെ പിന്നാലെ.നടന്നു.
കുറച്ചു സംസാരിക്കാൻ ഉണ്ട് എന്നുപറഞ്ഞത് താനാണ്.അതിന് കോഫിഹൗസിൽ വരേണ്ടിയിരുന്നില്ല.കാര്യം പറയാതെ തിരിച്ചു .പോകാനും പറ്റില്ലല്ലോ.ആതിര മനസ്സിൽ ചിന്തിച്ചു .
ഇവിടെ ഇരുന്നോളൂ വൈശാഖ് താൻ ഇരുന്നതിൻ്റെ എതിർ വശത്തെ കസേര ചൂണ്ടിക്കാട്ടിപറഞ്ഞു.
എങ്ങനെ തുടങ്ങണം എന്തു പറയണം ഒന്നോർത്ത് ആതിര മൗനമായി ഇരുന്നു.
എന്നെ തരക്കി ബാങ്കിൽ വന്ന ആളല്ലേ. എന്നിട്ട് മിണ്ടാതിരിക്കുവാണോ.
വൈശാഖ് ചിരിച്ചു കൊണ്ട് ചോദിച്ചു..
ഇതുവരെ ഉണ്ടായിരുന്ന ധൈര്യം.എവിടെ പോയി.ആതിരയ്ക്ക് തൊണ്ട വരളുന്ന പോലെ തോന്നി.കുറച്ചു വെള്ളം കിട്ടിയിരുന്നെങ്കിൽ.
കാര്യം മനസ്സിലായ വൈശാഖ് വേഗം വെള്ളം എടുത്ത് ആതിരയ്ക്ക് നീട്ടി.
വെപ്രാളത്തിന് ആതിരയുടെ കൈതട്ടി. വെള്ളം ആതിരയുടെ മുഖത്തും ദേഹത്തും വീണു.
" അച്ചു..... അച്ചൂ....." മായ ആതിരയുടെ കവിളിൽ തട്ടി വിളിച്ചു.
കൊച്ചമ്മയാണല്ലോ വിളിക്കുന്നത്.
.ഉംം....ആതിര ....ഒന്നു.മൂളി.
" ചന്ദ്രേട്ടാ ... പേടിക്കണ്ട... അച്ചു മൂളി.." .മായ പറഞ്ഞു.
ങേ..താൻ എവിടാണ്.വൈശാഖും താനും കോഫിഹൗസിൽ കേറിയതല്ലേ.പെട്ടെന്ന് എങ്ങനെ ഇവിടെത്തി.
അവൾക്ക് ഒന്നും മനസ്സിലായില്ല.
അപ്പോൾ ഇത്രയും നേരം താൻ കണ്ടത് സ്വപ്നം ആയിരുന്നോ.
" മായേ..വേഗം മോൾക്ക് കുടിക്കാൻ വെള്ളം എടുത്തോണ്ടു വാ." ചന്ദ്രൻ പറഞ്ഞു
" അച്ചു...അച്ചു...കണ്ണുതുറക്ക്." ചന്ദ്രൻ ആതിരയുടെ നെറ്റിയിൽ തഴുകി കൊണ്ട് പറഞ്ഞു
കണ്ണുതുറന്ന ആതിര കണ്ടത് തൻെറ കാൽക്കൽ നിൽക്കുന്ന വൈശാഖിനെയാണ്
" വൈശാഖ്....." എന്നു വിളിച്ച് ആതിര പെട്ടെന്ന് എണീറ്റിരുന്നു.
കുറച്ചു നിമിഷം വേണ്ടി വന്നു. അവൾക്ക് കാര്യങ്ങൾ മനസ്സിലാവാൻ.
ആതിര ആവിശ്വസനീയതയോടെ തന്നെനോക്കി ചിരിച്ചു കൊണ്ട് നിൽക്കുന്ന വൈശാഖിനെ വീണ്ടും നോക്കി.
അപ്പോൾ വൈശാഖാണ് തന്നെ പെണ്ണുകാണൽ വന്നത്.
ആതിരയുടെ മുഖം നാണംകൊണ്ട്..ചുവന്നു.
ആതിര എണീറ്റിരിക്കാൻ തുടങ്ങി
" വേണ്ട കുറച്ചു നേരം കൂടി.കിടന്നോളൂ . " പ്രിയ അച്ചുവിനോടു പറഞ്ഞു.
" മോളു ടെൻഷൻ അടിക്കേണ്ട
എല്ലാക്കാര്യവും മോൻ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്.
" വാ അവർ സംസാരിക്കട്ടെ..."
അവർ എല്ലാവരോടുമായി പറഞ്ഞു
ഇതു കേട്ട ആതിര വൈശാഖിനെ ഒന്നു പാളിനോക്കി.
അപ്പോഴും വൈശാഖ് അവളുടെ കണ്ണിലേയ്ക്കുള്ള നോട്ടം മാറ്റിയിരുന്നില്ല.
****** ****** ******
മൂന്നുമാസത്തിനുശേഷം ബന്ധുമിത്രാദികളുടെ സാന്നിധ്യത്തിൽ വൈശാഖ് ആതിരയുടെ കഴുത്തിൽ മിന്നുചാർത്തി. ആ നിമിഷം ആതിരയുടെ പ്രേമപൂർവ്വമായ നോട്ടം കണ്ടിട്ട് വൈശാഖ് ആതിരയോട് .പറഞ്ഞു.
"നിൻ്റെ ഈ നോട്ടമാ പെണ്ണേ എന്നെ നിന്നിലേയ്ക്ക് അടുപ്പിച്ചത്. " ഇതുകേട്ട ആതിരയുടെ കണ്ണുകൾ നാണത്താൽ കൂമ്പി.

