Radiya Reneesh

Classics Others

4.5  

Radiya Reneesh

Classics Others

മഴ ഭാവങ്ങൾ ...

മഴ ഭാവങ്ങൾ ...

1 min
247



ഈ മഴയ്ക്ക് എത്രയെത്ര ഭാവങ്ങളാണ്. ചിണുങ്ങി ചിണുങ്ങി പെയ്യുന്ന മഴയ്ക്ക്‌ ഒരു കുഞ്ഞിന്റെ ഭാവമാണ്. ചന്നo പിന്നം പെയ്യുന്ന മഴയ്ക്ക് കൂട്ടുകാരുടേയും, കർക്കിടക മാസത്തിലെ ഇടിവെട്ടോടു കൂടി ആർത്തലച്ചു പെയ്യുന്ന മഴയ്ക്കു കുടുംബത്തിന്റെ ഭാവമാണ്, കൂടിചേരലിന്റെ ഇമ്പമാണ്. ശാന്തമായി പെയ്യുന്ന രാത്രി മഴയ്ക്കു ഒരു പ്രണയിനിയുടെ ഭാവമാണ് . എങ്കിലും ഇതിലേതുഭാവമാണെനിക്കേറ്റവും പ്രിയമെന്നു പറയാൻ വയ്യ. 

     

ഓരോ മഴയ്ക്കും പറയാൻ ഒരുപാടു കഥകളുണ്ടാകും ,ഓർമകളുണ്ടാകും ,രുചികളും മണങ്ങളുമുണ്ടാകും .മഴയുടെ പുതിയ ഭാവങ്ങൾ തേടി വീണ്ടുമൊരു മഴക്കാലത്തിനായി ഞാൻ കാത്തിരിക്കുന്നു...


പണ്ട്തറവാട്ടിലെ 'തട്ടുമോളിലെ ' മുറിയുടെ ജനൽ തുറന്നാൽ കാണുന്നത് കണ്ണെത്താ ദൂരത്തോളമുള്ള പാടമായിരുന്നു. ആ പാടത്തിന്റെ അങ്ങറ്റത്തുന്നു തുടങ്ങി ഓടിന്റെ മുകളിലൂടെ ചിന്നിതെന്നി എന്റെയടുത്തെത്തുന്ന മഴയ്ക്കു ഒരു ക്രമവും താളവും ഉണ്ടായിരുന്നു .ഓടിലൂടെ ഒലിച്ചിറങ്ങി 'പാത്തി ' വഴി കുത്തിയൊലിച്ചിറങ്ങുന്ന മഴയെ ചെറിയൊരു വെള്ളച്ചാട്ടം കണക്കെ നോക്കി നിൽക്കുമായിരുന്നു ഞാൻ. ഇന്നെന്റെ കുട്ടികളോട് ആ മഴക്കാഴ്ചയുടെ മനോഹാരിത പറഞ്ഞാൽ മനസ്സിലാകണമെന്നില്ല. കാണിച്ചുകൊടുക്കാമെന്നുവെച്ചാൽ ആ പടവുമിന്നില്ല ,'പാത്തിയുമില്ല '. 

  

ചില കാഴ്ചകളും, ഓർമ്മകളും,രുചികളും,മണങ്ങളുമെല്ലാം അങ്ങനെയാണ്‌ ഒരിക്കലും തിരിച്ചുവരില്ല , പക്ഷെ ഒന്നു കണ്ണടച്ചാൽ ഒരായിരം തവണ നമ്മുടെ മനസ്സിലേക്കോടിയെത്തും.

ഓർമകളെ നികത്താൻ ആർക്കും കഴിയില്ലല്ലോ.


Rate this content
Log in

Similar malayalam story from Classics