മകൾ
മകൾ
മാഡം....ഇന്നെനിക്ക് കുറച്ചു നേരത്തെ പോണം.എന്റെ വീട്ടിലെ പൂരമാണ്.അമ്മയെ കൊണ്ട് അമ്പലത്തിൽ പോണം. പറ്റില്ല...മേഘ..നീയിവിടെ ഓഫീസ് ജോലിക്കല്ല..വീട്ടുജോലിക്കാണ് വന്നിരിക്കുന്നത് മനസ്സിലായോ?..എന്റെയടുത്ത് സെൻ്റിയടിക്കരുത് ..എനിക്കീ റിലേഷൻ കാര്യം പറഞ്ഞ് ജോലി ചെയ്യാത്തവരോട് പുച്ഛമാണ്.ആഘോഷം അതെപ്പോൾ വേണമെങ്കിലും ആവാലോ...പണി കഴിഞ്ഞ് പോയിക്കോളൂ..അമ്മ ചാവാൻ കിടക്കല്ലല്ലോ?
അല്ല ..മാഡം എൻ്റെ അമ്മയ്ക്ക് ക്യാൻസർ ആണ്.എത്ര നാൾ ജീവിച്ചിരിക്കുമെന്നറിയില്ല.ഇത്രയും നാൾ പൊന്നുപോലെ നോക്കിയ എൻ്റെ അമ്മക്ക് ഞാനീചെറിയ ആഗ്രഹമെങ്കിലും നടത്തികൊടുക്കണ്ടേ മാഡം.. കുറച്ചുനേരത്തെ നിശബ്ദതയ്ക്ക് ശേഷം നീയാ പാത്രങ്ങൾ കഴുകിവച്ചതിനുശേഷം പൊയ്ക്കോ..ഇതാവർത്തിക്കേണ്ട കേട്ടോ.. ഇല്ല...അവൾ വേഗംപണിതീർത്തു ഡ്രസ്സ് മാറി....ബസ് പിടിക്കാനായി സ്റ്റാൻഡിലേക്കവൾ ഓടി.വിയർപ്പുതുള്ളികൾ കൊണ്ട് മുഖം നനയുമ്പോൾ സാരിത്തുമ്പിനാൽ ഒപ്പികൊണ്ടിരുന്നു.ബസിൽ കയറിയതും ജനലരികത്തായി സീറ്റ് ലഭിച്ചു.ക്ഷീണം കൊണ്ടാവണം നല്ല ഉറക്കത്തിലാണ്ടു.
"അമ്മ...അമ്മ ഉണ്ടാക്കിയ ഉണ്ണിയപ്പത്തിനെന്തുരുചിയാ..പൂരമല്ലേ..ഉണ്ണിയപ്പം വട്ടേപ്പം ഉണ്ടാക്കിയിട്ടുണ്ട് കഴിച്ചോ.. അല്ല..അമ്മ പൂരപറമ്പിൽ പോണം എനിക്ക് വള മാല ബലൂൺ പിന്നെ ഗാനമേളയുണ്ട് അത് കണ്ടതിനുശേഷം തിരികെ വരാം..അല്ല..മേഘ...എല്ലാം കാണണം..ദേവിനെ കണ്ടുതൊഴണ്ടേ..അതെന്താ...അടിവേടിക്കും നീ... അമ്മയെ മറന്നിട്ടുള്ള ഒരുകളീം വേണ്ട..ഈ പ്രാവശ്യം ഒരു പറ വയ്ക്കാമെന്ന് നേർന്നിട്ടുള്ളതാണ്.വാ...പോകാം വേഗം ഡ്രസ്സ് മാറൂ..ആ..ശരി..എന്റെ അമ്മ കുട്ടി കോപിക്കല്ലേ..ഇപ്പോ വരാം.."എന്ത് ഉറക്കമാ..സ്ഥലമെത്തി ഇറങ്ങുന്നില്ലേ..ആ ഗോപിയേട്ടാ..പണ്ടത്തെ കാര്യങ്ങൾ സ്പ്നം അവൾ നെടുവീർപ്പിട്ടു..അപ്പോളാണ് വീട്ടിൽ ഒന്നും തന്നെ ഇല്ല..ഇന്നുകിട്ടിയ പൈസക്ക് കുറച്ച് പലഹാരവും ഭക്ഷണവും മേടിച്ച് വീട്ടിലേക്കായി നടന്നു.അമ്മേ...അമ്മേ...പടി മുതൽ വിളിച്ചുകൊണ്ടാണ് കയറിചെല്ലുന്നത്. ഉമ്മറപടിക്കിലിരുക്കുന്ന എന്നെ കണ്ടില്ലേ..നീ ഇതെന്താ..സഞ്ചിയിൽ...അമ്മ അതിശയത്തോടെ ചോദിച്ചു..നിന്നോട് പറഞ്ഞിട്ടില്ലേ..അനാവശ്യമായി പൈസ കളയരുതെന്ന്.. അത് കുറച്ച് ഉണ്ണിയപ്പവും വട്ടേപ്പമാ ..വേഗം കഴിക്ക് ഞാൻ പോയി കുളിച്ചിട്ട് വരാം ..പോകണ്ടേ അമ്പലപറമ്പിൽ വാ...വേഗമാവട്ടെ..അമ്മയുടെ കൈയ്യും പിടിച്ച് നടക്കുമ്പോൾ സന്തോഷത്തോടെ അവളുടെ കണ്ണുകൾ നിറഞ്ഞു.അമ്മയുടെ സന്തോഷം നിറഞ്ഞ മുഖം കാണുമ്പോൾ സംത്യപ്തിയും"ചെറിയ ചെറിയ ആഗ്രഹങ്ങളിലെ വലിയ സന്തോഷത്തോടെ അവർ നടന്നുനീങ്ങി പൂരപറമ്പിലൂടെ" .