വി റ്റി എസ്

Drama Romance Classics

3  

വി റ്റി എസ്

Drama Romance Classics

മിലി (5)

മിലി (5)

3 mins
135


ഭാഗം 5


മിലി കതകിൽ ശക്തിയായി തള്ളി . വീണേ....വീണേ... അകത്തുനിന്നും വെ അളം വീഴുന്ന ശബ്ദം കേൾക്കാം . 


അകത്തെ കൊളുത്ത് ലൂസാണ് .അതുകൊണ്ട് കതകിൽ തുടർച്ചയായി തട്ടിക്കൊണ്ടിരുന്നു. അല്പസമയത്തിനകം കതക് തുറന്നു.


മിലി അകത്തുകയറി .വീണ തറയിൽ കിടക്കുന്നു. 


വീണേ..എൻ്റെ വിണേ ..മിലി വെള്ളം മുഖത്തുതളിച്ചു.വീണയെ തന്നിലേയ്ക്ക് ചാരിയിരുത്തി.  


മിലീ..വീണ നേർത്ത ശബ്ദത്തിൽ വിളിച്ചു.


വാ എണീക്ക്  മിലി വീണയെ താങ്ങി എണീപ്പിച്ചു. പതിയെ നടത്തി ബെഡിൽ കൊണ്ടിരുത്തി.


മിലി..പെട്ടെന്ന് കണ്ണിൽ ഇരുട്ടുകയറി.പിന്നൊന്നും ഓർമ്മയില്ല. നീ വിളിച്ചതേ അറിഞ്ഞുള്ളൂ.. 


ഇപ്പോൾ എങ്ങനെ.. 


വൊമിറ്റ് ചെയ്യാൻ തോന്നുന്നു. ശരീരം തളരുന്നപോലെ..


നമുക്ക് ഹോസ്പിറ്റലിൽ പോകാം. നാളെ യാത്ര ചെയ്യേണ്ടതല്ലേ..


വേണ്ടെടി ഒന്നു ഉറങ്ങിയാൽ എല്ലാം ശരിയാവും .ഇനി കുറച്ചു മണിക്കൂർ കൂടി കഴിഞ്ഞാൽ ആൻ്റിയുടെ അടുത്തെത്താം . പിന്നെന്നാ. ആകെ ഒരു സങ്കടം അച്ചനേയും അമ്മയേയും ഓർത്താണ്. ഓപ്പറേഷൻ വേണ്ടി വന്നാൽ അവരോട് പറയേണ്ടി വരുമോ എന്നാണ്. 


മമ്മി പറയട്ടെ എന്തുവേണമെന്ന് .ഓപ്പറേഷൻ ഒന്നും വേണ്ടിവരില്ലെങ്കിലോ..


അത് നീയെന്നെ സമാധാനിപ്പിക്കാൻ പറയുന്നതല്ലേ. എനിക്കറിയാം എൻ്റെ അവസ്ഥ . 


ഉറങ്ങിക്കോ രാവിലെ പോകേണ്ടതല്ലേ ..മിലി പുതപ്പെടുത്ത് വീണയെ പുതപ്പിച്ചു. 


നല്ല ക്ഷീണമുണ്ടായിരുന്നതിനാൽ വീണ പെട്ടെന്ന് തന്നെ ഉറങ്ങിപ്പോയി. എന്നാൽ മിലിയുടെ ഉറക്കം നഷ്ടപ്പെട്ടിരുന്നു. പലവിധചിന്തകൾ ഉറക്കം കെടുത്തി. 

വീണപറഞ്ഞത്  വൊമിറ്റ് ചെയ്യാൻ തോന്നുന്നു എന്നല്ലേ ..എൻ്റെ ഈശ്വരാ . താൻ പേടിച്ചപോലെ ആണെങ്കിൽ..

വീണയെങ്ങനെ ഉൾക്കൊള്ളും. .. പരിഹാരം കാണാനാവാത്ത ചോദ്യങ്ങളുമായി മിലി നേരം വെളുപ്പിച്ചു.


   -     -


പാമ്പാടി.. പ്രകൃതി സുന്ദരമായ നാട്. പൊത്തൻപുറമാണ് മിലിയുടെ വീട്.


കാറിൻ്റെ ബാക്ക്സീറ്റിൽ ചാരിക്കിടന്നു പുറത്തേക്കാഴ്ചകൾ കാണുന്ന വീണയെ മിലി ശ്രദ്ധിച്ചു.


മുഖം വിളറി വെളുത്തിരിക്കുന്നു. രക്തമയം കാണാനില്ല. നല്ല ക്ഷീണമുണ്ട് .

വീണയുടെ കയ്യെടുത്ത് തൻെറ മടിയിൽ വച്ചു. തണുത്തിരിക്കുന്നു. ഇരുകൈകൊണ്ടും പൊതിഞ്ഞുപിടിച്ചു. 


എന്തേ..


ഒന്നൂല ...കൈ വല്ലാതെ തണുത്തിരിക്കുന്നു. എന്തേലും ബുദ്ധിമുട്ട് തോന്നുന്നുണ്ടോ..


ഇല്ല.. ഡോക്ടറിൻ്റെ അടുത്തേയ്ക്കല്ലേ പോകുന്നത് അതാവും .ഒരു ധൈര്യമൊക്കെ തോന്നുന്നുണ്ട്. വീണ പറഞ്ഞു. 


 കുറച്ചു നേരം കിടന്നോ ..അതാ നല്ലത്..


വേണ്ടെടി ..   


ഉംം..ശരി .


ആലാമ്പള്ളി എത്തി. അഞ്ച് മിനിറ്റിനകം നമ്മൾ വീടെത്തും. മിലി പറഞ്ഞു. 


കാർ പൊത്തൻപുറംറോഡിലേയ്ക്ക് തിരിഞ്ഞു.  


ചേട്ടാ ..ദാ..അവിടെ മൂന്നാമത്തെ ഗെയ്റ്റ് 

മിലി ഡ്രൈവറോഡ് കൈചൂണ്ടിപ്പറഞ്ഞു.


ഡ്രൈവർ തലകുലുക്കി. 


മൂന്നാമത്തെ ഗെയ്റ്റിങ്കൽ എത്തി .


ഡ്രൈവർ ഹോണടിച്ചു. അകത്തുനിന്നും വെളുത്തുമെലിഞ്ഞ അറുപത്തഞ്ചു വയസു തോന്നിക്കുന്നയാൾ ഇറങ്ങി ഗെയ്റ്റിങ്കൽ എത്തി .കാറിൽ ആരെന്നറിയാൻ സൂക്ഷിച്ചു നോക്കി.


രാമേട്ടാ..ഞാനാ..മിലി പുറത്തേക്ക് നോക്കി പറഞ്ഞു.


ആ..കുഞ്ഞോ..സന്തോഷം കൊണ്ട് രാമേട്ടൻ്റെ മുഖം വിടർന്നു


രാമേട്ടൻ ഗെയ്റ്റ് തുറന്നു. കാർ പോർച്ചിൽ നിർത്തി. ഡ്രൈവർ കാറിന്റെ ഡിക്കി തുറന്ന് അവരുടെ പെട്ടിയെടുത്ത് സൈഡൊതുക്കിവച്ചു.


മിലി കാറിൽ നിന്ന് ഇറങ്ങി. 


രാമേട്ടാ മമ്മി പോയോ..


പോയി ഉണ്ണാൻ വരും എന്നുപറഞ്ഞിട്ടുണ്ട്. 


വീണേ..ഇറങ്ങിവാ..


വീണ പതിയെ ഇറങ്ങി മിലി വീണയുടെ കയ്യിൽ മുറുകെ പിടിച്ചു. 


രാമേട്ടാ എൻ്റെ റൂമിലേയ്ക്ക് ആ പെട്ടികൾ ഒന്നു വെച്ചേക്കണേ..


അതുപിന്നെ പ്രത്യേകം പറയണോ..ഞാനേറ്റില്ലേ..കുഞ്ഞു റൂമിലേക്ക് പൊക്കോ..

രാമേട്ടൻ തോളിൽ കിടന്ന തോർത്തെടുത്ത് അരയിൽ കെട്ടി. 


മിലി വീണയെ കൂട്ടി അകത്തേക്ക് പോയി. 


ഡൈനിംഗ് ടേബിളിൽ കഴിക്കാനുള്ളതെല്ലാം റെഡിയായിരുന്നു. 


ആദ്യം കഴിക്കാം എന്നിട്ട് നന്നായി ഒന്നു ഉറങ്ങാം .എണീക്കുമ്പോഴെയ്ക്കും മമ്മിയും എത്തും.


വിശപ്പുതോന്നുന്നില്ല മിലി..നീ കഴിക്ക്


അതുപറ്റില്ല അല്ലേൽത്തന്നെ എണീറ്റു നിൽക്കാൻ ജീവനില്ല. 


ഒരു ദോശ കഴിക്ക് .. 

മിലിയുടെ നിർബന്ധത്തിനു വഴങ്ങി വീണ ദോശ കഴിച്ചു.  ഒരു ഗ്ലാസ്‌ പാൽകൂടി നിർബന്ധിച്ചു കുടിപ്പിച്ചു. 


അവർ മുറിയിലെത്തുമ്പോൾ  രാമേട്ടൻ ഒരു കട്ടിൽകൂടി ഇട്ട് മുറി ഭംഗിയാക്കി ഇട്ടിരുന്നു. 


 ഡ്രസ് പോലും മാറാതെ രണ്ടുപേരും കിടന്നു


ഉറക്കമില്ലാത്ത രാവുകളാണ് ഇനി വരാൻ പോകുന്നതെന്ന് അവർ കരുതിയില്ല 


.   .   .   


 ഡോക്ടർ മാലതി ഗൈനക് ആണ് .  നാട്ടകം ഹോളിഫാമിലി സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ വർക്ക് ചെയ്യുന്നു. കൺസൾട്ടിംഗിനായി ഗർഭിണികളുടെ നീണ്ട നിരയുണ്ട്.


കൈപ്പുണ്യമുള്ള ഡോക്ടർ എന്നാണ് എല്ലാവരും പറയുന്നത്. അതു സത്യമാണെന്ന് ഈ നീണ്ട നിരകാണുമ്പോൾ മനസിലാക്കാം. 


ശ്രുതി ഇനി എത്ര പേരുണ്ട് ..ഡോക്ടർ സിസ്റ്റർ ശ്രുതിയോട് ചോദിച്ചു. 


ഇരുപത് പേരും കൂടിയുണ്ട്.  

ഇനി ഇന്നത്തേയ്ക്ക് ടോക്കൺ ആർക്കും കൊടുക്കേണ്ട . അർജൻ്റായി വീട്ടിൽ എത്തണം . ഒന്നു പറഞ്ഞേരെ ..


ഒക്കെ ഡോക്ടർ. ശ്രുതി വേഗം ചീട്ടെടുക്കുന്നിടത്തെത്തി .


ഡോക്ടർ മാലതിയ്ക്ക് ഇനി ചീട്ട് കൊടുക്കരുതെന്നു പറഞ്ഞു. അർജൻ്റ് കാര്യം ഉണ്ടെന്ന് .


അവിടിരുന്ന സിസ്റ്ററിനോട് പറഞ്ഞിട്ട് അതേ വേഗതയിൽ തിരിച്ചെത്തി. 


പറഞ്ഞു ഡോക്ടർ.. 


ഒക്കെ അടുത്തയാളെ വിളി


പ്രിയാമധു..ശ്രുതി ഉറക്കെ വിളിച്ചു. 


ഇരുപതാമത്തെ ആളേയും നോക്കിക്കഴിഞ്ഞപ്പോൾ സമയം പന്ത്രണ്ട് മുപ്പത്തഞ്ച്.


         -


എന്താവും വീണയുടെ അവസ്ഥ .  ഇന്നലെയും തലചുറ്റിവീണു എന്ന് പറഞ്ഞു. ഡ്രൈവ് ചെയ്യുമ്പോഴും മാലതിയുടെ ചിന്ത അതുമാത്രമായിരുന്നു. 


അറിയാതെതന്നെ ആക്സിലേറ്ററിൽ കാലമർന്നു. 


വീടെത്തുമ്പോൾ 1.30


കാറിന്റെ ഹോണടി കേട്ടതേ രാമേട്ടൻ ഓടിച്ചെന്നു ഗെയ്റ്റ് തുറന്നു. 


മൊളെത്തിയില്ലേ രാമേട്ടാ..


എത്തി കുഞ്ഞുമാത്രമല്ല .കൂട്ടുകാരിയും ഉണ്ട്.. കാപ്പികുടികഴിഞ്ഞ് കിടന്നതാ ഉണർന്നില്ല.. 


കുട്ടികൾ ഉറങ്ങട്ടെ രാമേട്ടാ ..എക്സാംകഴിഞ്ഞു.ഇനി അവർ സ്വസ്ഥമായി  ഉറങ്ങട്ടെ..


ഞാനൊന്ന് ഫ്രഷ് ആയിവരാം അപ്പോഴേയ്ക്കും ഊണെടുത്തോളൂ ..അവരേയും വിളിക്കാം...ഡോക്ടർ മാലതി തൻെറ റൂമിലേക്ക് പോയി. 


കാർ വന്ന ശബ്ദം വീണ കേട്ടു.  


മിലീ... ആൻ്റി വന്നെന്നു തോന്നുന്നു. എണീക്ക്.. 


ഉംം.. മിലി പിന്നെയും ചുരുണ്ടുകൂടി. 


മിലീ.. എണീക്ക്..


മനസില്ലാമനസ്സോടെ മിലി എണീറ്റു. 


വീണേ വാ . .. ഫ്രഷ് ആക് .ഞാൻ കയ്യിൽ പിടിക്കാം മിലി വീണയുടെ കയ്യിൽ പിടിക്കാനായി കൈനീട്ടി. 


ഇപ്പോൾ കുഴപ്പം ഒന്നുമില്ല. ഞാൻ തനിയെ പോകാം.. വീണ എണീറ്റു. 


മിലി വാതിൽ തുറന്നു കൊടുത്തു. 


വീണ മുഖം കഴുകി വരും വരെ മിലി വാതിലിൽ തന്നെ നിന്നു. 


വീണയ്ക്ക് മുഖം തുടയ്ക്കാൻ ടവ്വൽ എടുക്കാനായി  തിരിഞ്ഞതും  വീണ തലകറങ്ങി വീണതും ഒരുമിച്ച് ...


അയ്യോ..മമ്മീ... മിലി ഉറക്കെ വിളിച്ചു. 

മമ്മീ...ഓടി വാ...രാമേട്ടാ..


മിലിയുടെ ഒച്ച ഡൈനിംഗ് ഹാളിലേക്ക് വരികയായിരുന്ന മാലതി കേട്ടു.


രാമേട്ടാ.. മിലിയല്ലേ ..മാലതി ഓടിയെത്തി .


ബാത്റൂമിൽ ബോധംകെട്ടുകിടക്കുന്ന വീണയെ മാലതിയും മിലിയുംചേർന്ന് എടുത്തു ബെഡിൽ കിടത്തി.


പൾസ് നോക്കുന്നതിനിടയിൽ മാലതി വീണയെ ആകെയൊന്നു നോക്കി. എന്തൊക്കയോ സംശയങ്ങൾ തോന്നി. മിലി തെറ്റുചെയ്ത ഭാവത്തിൽ നിന്നു. 


സാരമില്ല പേടിക്കണ്ട.. വരൂ.. എനിക്ക് ചിലത് പറയാനുണ്ട്.. മാലതിയുടെ വാക്കുകൾക്ക്  മയമില്ലായിരുന്നു. 


മാലതി മിലിയെക്കൂട്ടി തൻെറ റുമിലെത്തി.


എന്താ സംഭവിച്ചത്.. 


എന്താ മമ്മി..


എന്താണെന്നോ..നിനക്കൊന്നും അറിയില്ല.. അറിയില്ലെന്നു നടിക്കുന്നതോ. . നിസ്സാരകാര്യമൊന്നുമല്ല. ഈ അവസ്ഥയിൽ.. മാലതി ബാക്കി പറയാതെ നിർത്തി. 


ഏതവസ്ഥയിൽ മമ്മീ.. ..



Rate this content
Log in

Similar malayalam story from Drama