Sreedevi P

Drama Children

4.1  

Sreedevi P

Drama Children

ലത

ലത

15 mins
329


ലത ഡാൻസിൽ കേമത്തിയാണ്. സ്പോർട്സിൽ കെങ്കേമി, പഠിപ്പിലാകട്ടെ ഫസ്റ്റ്ആണ്. ലതയും അവളുടെ ടീമും ഡാൻസു കളിക്കാനായി സാധാരണ കുട്ടികൾ വരുന്നതിലും നേരത്തെ വരും. സ്കൂൾ തുടങ്ങുന്നതു വരെ അവർ കളിക്കും. ഡാൻസു പ്രോഗ്രാം അടുത്തു വന്നാൽ വൈകുന്നേരവും അവർ പ്രാക്ടീസ് ചെയ്യും. ചെരുപ്പ് ഒരു തടസ്സ മാണെന്നു പറഞ്ഞ് ലത ചെരുപ്പ് അഴിച്ചു വെയ്കും. ലതയുടെ ഡാൻസു കണ്ടാൽ കണ്ണഞ്ചി പോകും. അവളും അവളുടെ ടീമും കൂടി കളിക്കാൻ തുടങ്ങിയാൽ നമ്മൾ കണ്ണെടുക്കാതെ നില്ക്കും.

ഓട്ടത്തിൽ അവൾ കാറ്റുപോലെ ഓടും. ചാട്ടത്തിലും. ഷോട്ട്പുട്ടിലും എല്ലാറ്റിലും അവൾ മിടുക്കിയാണ്. സ്പോർട്സിൽ അവൾ വരുവാൻ അല്പം വൈകിയാൽ മാസ്റ്റർ ചോദിക്കും ലത എവിടെ. അവൾ ചിരിച്ചുകൊണ്ട് അപ്പോഴേക്കും വന്നിരിക്കും. 

ക്ളാസെടുക്കുമ്പോൾ അവൾ നന്നായി ശ്രദ്ധിച്ചിരിക്കും. എപ്പോൾ എന്തു ചോദിച്ചാലും അവൾ പെട്ടെന്ന് ഉത്തരം പറയും. ടീച്ചേഴ്സിൻറെ കണ്ണിലുണ്ണിയാണവൾ. കുട്ടികളുടെ രോമാഞ്ചവുമാണ്.               

ഒരു ദിവസം ലത സ്കൂളിൽ വന്നില്ല. എന്തു പറ്റി എല്ലാവരും അന്വഷിക്കാൻ തുടങ്ങി. ഒരു വിവരവും കിട്ടിയില്ല. പിറ്റേ ദിവസവും അവളെ കണ്ടില്ല. അന്ന് ആ ഭാഗത്ത് നിന്നും വന്ന കുട്ടികൾ പറഞ്ഞു, ലതക്കു പനിയാണെന്ന്, അതിനടുത്ത ദിവസവും ലത വന്നില്ല. കുട്ടികളെല്ലാം ജാഥയായി അവളുടെ വീട്ടിലെത്തി. അവൾ മൂടിപ്പുതച്ച് കിടക്കുകയാണ്. 

"എന്തു പറ്റി ലതക്ക്?"കുട്ടികൾ അവളുടെ അമ്മയോടു ചോദിച്ചു. 

"ആണി കുത്തിയതാണ്. എപ്പോഴാണ് കുത്തിയതെന്ന് അവൾക്കറിയില്ല. കാലിൻറെ അടി അല്പം പഴുത്തിരിക്കുന്നു. നല്ല വേദനയുണ്ട്.” അതു പറയുമ്പോൾ അവരുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ ധാര ധാരയായി ഒഴുകി ക്കൊണ്ടിരുന്നു. കുട്ടികൾ തിരിച്ചു സ്കൂളിക്കു പോരുവാൻ തുടങ്ങി. അപ്പോഴേക്കും അവളുടെ അമ്മ ജൂസുമായെത്തി. 

"വേണ്ട," എന്ന് കുട്ടികൾ പറഞ്ഞു. അവർ നിർബന്ധിച്ച് എല്ലാവരേയും കുടിപ്പിച്ചു.  

കുട്ടികൾ സ്കൂളിലെത്തി ടീച്ചേഴ്സിനോട് കാരൃങ്ങൾ പറഞ്ഞു. അദ്ധ്യാപകരെല്ലാവരും സഹായിക്കാൻതയ്യാറായി. വീണ്ടും ദിവസങ്ങൾ കഴിഞ്ഞു. ലത വന്നില്ല. ഓപ്പറേഷന് വേണ്ടി ഹോസ്പ്പിറ്റലിൽ അഡ്മിറ്റാക്കിയിരിക്കുന്നു എന്ന് ആ ദിക്കിൽ നിന്നും വരുന്ന കുട്ടികൾ പറഞ്ഞു. മാസം രണ്ടു കഴിഞ്ഞു. 

ഒരു ദിവസം ക്ളാസു തുടങ്ങാറായപ്പോൾ ഒരു കാർ സ്കൂൾ ഗയിറ്റിനടുത്ത് വന്നു നിന്നു.ആ കാറിൽ നിന്ന് ലതയുടെ അച്ഛനും, അമ്മയും,ലതയും ഇറങ്ങി. അച്ഛൻറേയും, അമ്മയുടേയും നടുവിൽ അവരുടെ കയ്യും പിടിച്ച് വളരെ ബുദ്ധിമുട്ടി അവൾ നടന്നു വരുന്നു. അച്ഛനും അമ്മയും, അവളെ ബെഞ്ചിൽ ഇരുത്തി. വൈകുന്നരവും അവർ വരുമെന്ന് മാസ്റ്ററോട് പറഞ്ഞു. ടോയ്ലറ്റിൽ പോകാനും മറ്റും കൂട്ടുകാർ സഹായിക്കാമെന്നേറ്റു. ക്ളാസ് തുടങ്ങി. ആ.….ആ….ശബ്ദം കേട്ട സ്ഥലത്തേക്ക് എല്ലാവരും നോക്കി. ലത വേദനകൊണ്ട് പുളയുകാണ്. അവൾ ബെഞ്ചിൽ കിടക്കാൻ തുടങ്ങി. കുട്ടികളെല്ലാവരും എണീറ്റു നിന്നു. ലത ബെഞ്ചിൽ കിടന്ന് കാലിട്ടു തല്ലുകയാണ്. മാസ്റ്റർ വന്ന് കാലിൽ ബലമായി പിടിച്ചു. അവൾ ഉരുണ്ടു വീഴുവാൻ തുടങ്ങി. കുട്ടികൾ രണ്ടു പുറവും നിന്നു പിടിച്ചു. ഉടനെ അവളുടെ വീട്ടിൽ വിവരമറിയിച്ചു. അച്ഛനും അമ്മയും വന്ന് ലതയെ ഹോസ്പിറ്റലിൽ കൊണ്ടു പോയി. അവർ ഹോസ്പിറ്റലിലെത്തി. ഡോക്ടർ ഓടിയെത്തി. വേദന കൊണ്ടു പിടയുന്ന അവൾക്ക് ഒരിഞ്ചക് ഷൻ കൊടുത്തു. നിമിഷങ്ങള്‍ക്കകം അവൾ ശാന്തമായി കിടന്നു. ഡോക്ടർ പറഞ്ഞു, "മദിരാശിയിൽ ഞങ്ങളുടെ ഒരു ഹോസ്പിറ്റലുണ്ട്. അവിടേക്കു പോകുന്നതാണു നല്ലത്. ഇവിടെ വേണ്ടത്ര സൗകരൃങ്ങളില്ല."

അവർ മദിരാശിയിലെ ഹോസ്പിറ്റലിലെത്തി. ഡോക്ടർ പരിശോധിച്ച് ഇടവിട്ടിടവിട്ട് ലതക്കു മരുന്ന് കൊടുക്കുവാൻ നേഴ്സിനോടു പറഞ്ഞു. ഇടക്കിടക്ക് വേദനിച്ച് അവൾ ഉറക്കെ നിലവിളിക്കും. അപ്പോൾ നേഴ്സ് ഓടി വന്ന് കാലിലെ പഴുപ്പെടുക്കും. ദിവസങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്നു. കുട്ടികളും, അദ്ധ്യാപകരും വിവരങ്ങൾ അന്വേഷിച്ചു കൊണ്ടിരിക്കും. അങ്ങനെ മാസങ്ങൾ കഴിഞ്ഞു. ലത ഇല്ലാത്ത വേദനയോടെ കുട്ടികൾ വെക്കേഷൻ ലീവിലേക്ക് പോയി.                

മാസങ്ങൾ കഴിഞ്ഞിട്ടും ലതയുടെ കാലു വേദന മാറിയില്ല. ഒരു ദിവസം ചെക്കിങ്ങിനായി രണ്ടു ഡോക്ടർ വന്നു. പരിശോധിച്ചിട്ട് അവർ തമ്മിൽ പറഞ്ഞു," ഇനി ഇപ്പോൾ എന്തു ചെയ്യും?" അതുകേട്ട് ലത ഒന്നു നടുങ്ങി. തൻറെ കാൽ മുറിക്കുമോ, അവൾ പേടിച്ചു വിറച്ചു. ആപേടിയിൽ നിന്ന് അവൾക്കു തലവേദന വന്നു. ഭയങ്കര തലവേദന. അവൾ തലയിട്ടുരുട്ടി. ഡോക്ടറുടെ നിർദ്ദശപ്രകാരം നഴ്സ് മരുന്ന് കൊടുത്തു. അവൾ ഒന്നു മയങ്ങി. ആ മയക്കത്തിൽ, വെന്തുരുകി, കണ്ണുനീരോടെ അമ്മ അച്ഛനോട് പറയുന്നത് അവൾ കേട്ടു, "നമ്മുടെ മോളെ രക്ഷിക്കാൻ നമ്മളിനി എന്തു ചെയ്യും?" അച്ഛൻ ജ്ഞാന പണ്ഡിതനെപോലെ പറഞ്ഞു, "ആവുന്നതിനേക്കാളധികം നമ്മൾ ചികിത്സിക്കുക. പിന്നെ ഭഗവാൻ തരുന്നത് ഏറ്റു വാങ്ങുക." ഇത്രയും കേട്ടപ്പോഴേക്കും അവൾ ഉറക്കത്തിലാണ്ടു.      

ലത ഭയചകിതമായ ഒരു സ്വപ്നം കണ്ടു. അവൾ കസേരയിലിരിക്കുകാണ്. ഇരിക്കുന്നതിനു മുകളിലായി ഭ്രാന്താലയം എന്നെഴുതിയ ഒരു ബോർഡുണ്ട്. അവൾ ഇരിക്കുന്നതിൻറെ അടുത്തുള്ള ആലയത്തിൽ നിന്ന് ഒരു വെട്ടുകത്തി എടുത്ത് ഒരാൾ ഓടി വരുന്നു. നിന്നെ ഞാൻ കൊല്ലും…..കൊല്ലും…..എന്നു പറഞ്ഞു കൊണ്ട് അവിടെ നില്ക്കുന്ന ആളുകളുടെ പിന്നാലെ ഓടുകയാണ്. മറ്റൊരാൾ ഒരു വടിയും കൊണ്ട് ഓടി വരുന്നുണ്ട്. സ്കൂളിൽ പോ…...പോ……. എന്നു പറഞ്ഞ് വടി വീശുന്നുണ്ട്. അടുത്തതായി ഒരുസ്ത്രീയാണ് വരുന്നത്. അവർ ഉറക്കെയുറക്കെ കരഞ്ഞു കൊണ്ട് പറയുകയാണ്, "എൻറെ മോൻ സ്ളെയിറ്റ്……പൊട്ടിച്ചു……...പൊട്ടിച്ചു. മോനേ…….സ്ളെയിറ്റ്……….സ്ളെയിറ്റ്! "

അപ്പോഴേക്കും ചിലർ വന്ന് ഇവരെ എല്ലാവരേയും ഭക്ഷണം കഴിപ്പിക്കാൻ കൊണ്ടു പോയി. എല്ലാവരുടെ മുമ്പിലും ചോറും, കറിയും വിളമ്പി. അവർ ചോറെടുത്ത് അങ്ങോട്ടും ഇങ്ങോട്ടും എറിയുന്നു. കണ്ണിൽ കറി വീണ് എരിഞ്ഞു നിലവിളിക്കുന്നു. പെട്ടന്നവൾ ഉണർന്ന് അസഹൃ വേദനയോടെ അലറി കരഞ്ഞു. 

അമ്മ അവളെ തടവി, "മോളു കരയണ്ട, കരയണ്ട മോളെ," എന്നു പറഞ്ഞ് സമാധാനിപ്പിച്ചു കൊണ്ടിരുന്നു. അവൾ ഒരല്പം ശാന്തയായി. അമ്മ ലതയെ കാപ്പി കുടിപ്പിക്കുവാൻ ശ്രമിച്ചു. അവൾ അല്പം കുടിച്ച് വേണ്ട എന്നു പറഞ്ഞു. അമ്മ, "കുടിക്ക് കുടിക്ക്," എന്നു പറഞ്ഞ് നിർബന്ധിച്ച് കുടിപ്പിച്ചു. പിന്നെ അല്പം ബിസ്കറ്റ് അവളുടെ വായിൽ വെച്ചു. വീണ്ടും അമ്മ കൊടുക്കാൻ തുടങ്ങിയപ്പോൾ "ആ…!!..." എന്നു പറഞ്ഞു കരഞ്ഞു കൊണ്ട് അവൾ ബിസ്കറ്റ്തട്ടി. ബിസ്കറ്റുകൾ നിലത്തു വീണു. അതിനോടൊപ്പം അവളും വീഴാൻ തുടങ്ങി. അച്ഛൻ വേഗത്തിൽ പിടിച്ചു കിടത്തി. അമ്മ അവളുടെ വായയും, മുഖവും തുടച്ചു. ഡോക്ടറും, നഴ്സും ഓടി വന്നു. നഴ്സ് മരുന്നു കൊടുത്തു. ഡോക്ടർ അവളുടെ കാല് പരിശോധിച്ചു കൊണ്ടു പറഞ്ഞു, “സമാധാനിക്കു…….ഒരു കുഴപ്പവും വരില്ല. പഴുപ്പെല്ലാം കളഞ്ഞു. ഇനി ഉണങ്ങിയാൽ മതി.” അച്ഛൻറേയും അമ്മയുടേയും മുഖത്ത് വെളിച്ചം വന്നു. ലതക്ക് അത്ഭുതത്തോടെ കണ്ണുകൾ തള്ളി. വീണ്ടും അവൾ മയങ്ങാൻ തുടങ്ങി. ഒരു സുന്ദര സ്വപ്നം അവളെ തഴുകി വന്നു. 

അവൾ സ്കൂളിലെ ക്ലാസിലെ ബെഞ്ചിലിരിക്കുകയാണ്. ടീച്ചർ ക്ളാസെടുക്കുകയാണ്. അവളോട് ടീച്ചർ ഒരു ചോദൃം ചോദിച്ചു, "നമ്മുടെ കണ്ണുകളിലെ കൃഷ്ണമണികള്‍ തിളങ്ങുന്ന തെപ്പോൾ?" 

“അത്ഭുതങ്ങൾ കാണുമ്പോൾ," ലത പറഞ്ഞു. ടീച്ചർ ചിരിച്ചു. കുട്ടികൾ ആശ്ചര്യത്തോടെ ലതയെ നോക്കി.          

പെട്ടെന്ന് അവൾ ഉണർന്നു. അവളുടെ മുഖത്ത് ഒരു ചിരി പടർന്നു. വീണ്ടും അവൾക്കു കാലു വേദന വന്നു. അവൾ കരയാൻ തുടങ്ങി. അച്ഛനും അമ്മയും അവളോടു പറഞ്ഞു, "മോളു കരയണ്ട……കരയണ്ട മോളെ……കാലു വേദന മാറും.” അവൾ വേദനക്കിടയിലൂടെ ചിരിതൂകി അമ്മയേയും അച്ഛനേയും നോക്കി. അതു കണ്ട് അമ്മയുടേയും അച്ഛൻറേയും കണ്ണുകളിൽ നിന്ന് ആനന്ദ കണ്ണീരൊഴുകി.                                      

ദിവസങ്ങൾ പലതു കഴിഞ്ഞു. ലതയുടെ വേദന കുറഞ്ഞു തുടങ്ങി. ഡോക്ടേഴ്സ് അവളെ നോക്കി ചിരിച്ചു കൊണ്ടു ചോദിക്കും "കരയണ മിടുക്കി ലത എവിടെ?" അവൾ ചിരിക്കും. "അലറിക്കരയുന്ന മുഖത്ത് സന്തോഷ ചിരി കണ്ടല്ലോ. അതു തന്നെയാണ് ഞങ്ങൾക്കു വേണ്ടത്," എന്ന് ഡോക്ടേഴ്സ് അവളെയും, അച്ഛനെയും, അമ്മയെയും നോക്കി പറയും. അതു കേൾക്കുമ്പോൾ മൂന്നു പേരുടേയും മുഖത്ത് സമാധാനത്തിൻറെ സന്തോഷം നിറഞ്ഞിരിക്കും. 

"ഇനി ലത നന്നായി ശ്രദ്ധിക്കണം. കുറച്ചു കാലത്തേക്ക് ഡാൻസും, കളിയും ഒന്നും വേണ്ട. ആണി തറക്കാതെ നോക്കണം. പുറത്തു പോയാൽ ചെരുപ്പ് കാലിൽ നിന്നഴിക്കരുത്. പതുക്ക...പതുക്കെ…നടക്കണം. ആറു മാസം കഴിഞ്ഞാൽ മുൻപത്തെപോലെ ഒക്കെ ചെയ്യാം. എന്നാലും ശ്രദ്ധിക്കണം,” എന്നെല്ലാം ചീഫ് ഡോക്ടർ പറഞ്ഞു. 

അവർ മൂന്നു പേരും എല്ലാം കേട്ട് ഡോക്ടറോട് വളരെയധികം നന്ദി പറഞ്ഞു. 

"ഡോക്ടർ ദൈവമാണ്," ലതയുടെ അച്ഛൻ പറഞ്ഞു. 

"ഡോക്ടർ കാരണം മോളുടെ കാലു വേദന മാറി. ഞങ്ങളുടെ വലിയ സങ്കടം മാറി," 

ലതയുടെ അമ്മ പറഞ്ഞു. 

"ഡോകടർ കാരണം ഇന്നു ഞാൻ സന്തോഷത്തോടെ ജീവിച്ചിരിക്കുന്നു,” ലത പറഞ്ഞു. 

മൂന്നു പേരും സന്തോഷത്തോടെ ചീഫ് ഡോക്ടറെ നോക്കി.

"എല്ലാം ദൈവാനുഗ്രഹം," ചീഫ് ഡോക്ടർ പറഞ്ഞു. 

ഒരാഴ്ചകൂടി കിടന്നതിനു ശേഷം അവർ ആശുപത്രി വിട്ടു. കുറേ ദിവസം അവൾ വീട്ടിൽ മാത്രമായൊതുങ്ങി. വെക്കേഷൻ ലീവു കഴിയാറായി റിസൾട്ട് അറിഞ്ഞു. ലതയുടെ കൂട്ടുകാരെല്ലാം ഒമ്പതാം ക്ളാസിലേക്കായി. ലതയുടെ ഒരു കൊല്ലം പോയി. 

"നന്നായി പഠിച്ച് അടുത്ത കൊല്ലം ഒമ്പതിലേക്കാവാമല്ലോ,” എന്നു പറഞ്ഞ് അച്ഛനുമമ്മയും അവളെ ശാന്തയാക്കി.              

സ്കൂൾ തുറന്നു. കുട്ടികൾ, ടീച്ചേഴ്സ്, മറ്റു ജീവനക്കാർ എല്ലാവരും എത്തിയിരിക്കുന്നു. ലത ഗയിറ്റുകടന്ന് പതുക്കെ പതുക്കെ വരുന്നു. എല്ലവരും സന്തോഷത്തോടെ ആർപ്പു വിളിച്ചു. ലത വന്നു!!...ലത വന്നു!!


വർഷങ്ങൾ ചിലതു കഴിഞ്ഞു. ലതയുടെ കോളേജിലെ അവസാന കൊല്ലമാണ്. ഒരു ദിവസം ക്ലാസിനു ശേഷം ലക്ച്ചറർ പറഞ്ഞു, "ഈ കൊല്ലം കേരളത്തിൽ നിന്ന് നാലു ഡാൻസു ഗ്രൂപ്പ് മുംബൈലേക്ക് പോകുന്നുണ്ട്. അതിൽ ഒരു ഗ്രൂപ്പ് നമ്മുടെ കോളേജിലെ ലതാ ഗ്രൂപ്പ് ആണ്." അതു കേട്ട് ലതയും ഗ്രൂപ്പും മറ്റു കുട്ടികളും ആ കോളേജിലെ എല്ലാവരും സന്തോഷിച്ചു. ലതാഗ്രൂപ്പ് പോകാനുള്ള ഒരുക്കത്തിലായി.          

ആ ദിവസം വന്നെത്തി. നാലുഗ്രൂപ്പും സ്റ്റേഷനിലെത്തി. അതിയായ സന്തോഷത്തോടെ അവർ വണ്ടിയിൽ കയറി. കളിച്ചും, ചിരിച്ചും, പാട്ടു പാടിയും അവർ കൊണ്ടു വന്ന ഭക്ഷണം കഴിച്ചും, കലപിലകൂട്ടി വണ്ടിയിൽ വന്നതൊക്കെ വാങ്ങി കഴിച്ചും ഡാൻസു വിവരങ്ങൾ പറഞ്ഞും, ആഹ്ലാദത്തോടെ അവർ മുംബൈ സ്റ്റേഷനിലെത്തി. വണ്ടിയിൽ നിന്നിറങ്ങി എല്ലാ ഗ്രൂപ്പും വേറെ, വേറെ കാറുകളിൽ യാത്ര തുടർന്നു. കുറച്ചു ദൂരം ചെന്നപ്പോൾ ലതാഗ്രൂപ്പിലെ ഒരു കുട്ടിയ്ക്ക് തലകറക്കം വന്നു. വീഴാൻപോയ ആ കുട്ടിയെ അടുത്തുള്ള കുട്ടികൾ പിടിച്ചു. കാർ നിർത്തി, കുട്ടിയിരിയ്കുന്ന സ്ഥലത്തുണ്ടായിരുന്ന രണ്ടു ഡോറും തുറന്നിട്ടു. ചിലകുട്ടികൾ ആ കുട്ടികയ്ക് വീശികൊടുത്തു. അവരുടെ കൂട്ടത്തിലുള്ള ആൺ കുട്ടികൾ അടുത്തുള്ള കടയിലേക്കോടി മൂസമ്പി ജ്യൂസ് കൊണ്ടുവന്നു കൊടുത്തു. 

അതു കുടിച്ചു കഴിഞ്ഞപ്പോൾ ലക്ച്ചറർ ആ കുട്ടിയോടു ചോദിച്ചു, "Are you ok?" 

"yes," കുട്ടി പറഞ്ഞു. അവർ യാത്ര തുടർന്നു. അല്പം കഴിഞ്ഞപ്പോൾ ജ്യൂസ് മേടിക്കാൻ പോയവരിലെ ഒരു കുട്ടി പറഞ്ഞു, "എൻറെ ഫോൺ കാണുന്നില്ല!" 

ലക്ച്ചറർ ചോദിച്ചു, "നീ കടയിൽ വെച്ചു മറന്നുവോ?" 

“ഉവ്വ്," കുട്ടി പറഞ്ഞു. കാർ പിന്നിലേക്ക് തിരിച്ചു കടയുടെ മുന്നിലെത്തി. കടക്കാരൻ അവരെ പ്രതീക്ഷിച്ചമാതിരിയിൽ ചിരിച്ചുകൊണ്ട് ആ കുട്ടിയ്ക് ഫോൺ കൊടുത്തു. 

കുട്ടി, thanks പറഞ്ഞ് കാറിൽകയറി. കാർ ഓടിത്തടങ്ങി. പെട്ടെന്ന് ട്രാഫിക് ആയി. ഡാൻസുസ്ഥലത്തു നിന്നും തുടരെ തുടരെ ഫോൺ വന്നു തുടങ്ങി. അര മണിക്കുർ കഴിഞ്ഞപ്പോൾ യാത്ര തുടർന്നു. അവർ സ്ഥലത്തെത്തി. ഡാൻസുകൾ തുടങ്ങാനുള്ള സമയമായി. ലതാഗ്രൂപ്പിൻറെ ഡാൻസ് നാലാമത്തേതാണ്. ഒന്നാമത്തെ നമ്പർ തുടങ്ങികഴിഞ്ഞു. ലതയും ഗ്രൂപ്പും വേഗത്തിൽ വേഷമിടാനും മേക്കപ്പ് ചെയ്യാനും തുടങ്ങി. മൂന്നാമത്തെ നമ്പരും കഴിഞ്ഞു. ലതാഗ്രൂപ്പിൻറെ പേരു വിളിച്ചു. ലതയുടെ ഒരുമേക്കപ്പു സാധനം കാണുന്നില്ല. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. പെട്ടെന്നാമേക്കപ്പ്കണ്ണിൽപെട്ടു. അതു മുഖത്തിട്ടുകൊണ്ടവൾ പറഞ്ഞു, "മേക്കപ്പിട്ടവരെല്ലാം എൻറൊപ്പം വരിക. ഞങ്ങൾ പതുക്കെ നടന്ന് അവിടെ അണിനിരക്കുമ്പോഴേയ്ക് പത്തു മിനുട്ട് പിടിക്കും. അപ്പോഴേയ്ക്കും എല്ലാവരും എത്തണം,” എന്നുപറഞ്ഞ് ലതയും മറ്റുകുട്ടികളും നടന്നു. പത്തു മിനിട്ടു കഴിഞ്ഞപോഴെയ്കും ബാക്കി കുട്ടികളും ഓടിയെത്തി. അവർ കളി തുടങ്ങി. എല്ലാം മറന്നവർ ഡാൻസിൽ മുഴുകി. കരഘോഷമുയർന്നു. ഡാൻസു കഴിഞ്ഞു. അവർ റിസൾട്ടിനായി കാത്തു നിന്നു. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ മൈക്കിലൂടെ കേട്ടു, “ലതാഗ്രൂപ്പ് ഫസ്റ്റ്!” സന്തോഷംകൊണ്ട് ലതാഗ്രൂപ്പിൻറെ കണ്ണുകളിലൂടെ സന്തോഷാശ്രു പൊഴിഞ്ഞു. പോയവരൊക്കെ കേരളത്തിലേയ്ക്കു മടങ്ങി. കോളേജിലെ എല്ലാവരും ലതാഗ്രൂപ്പിനെ വളരെ അനുമോദിച്ചു സ്വാഗതം ചെയ്തു.


ലതയുടെ ഡിഗ്രി കഴിഞ്ഞു. ഒരു ഡാൻസ് ടീച്ചറാവാനാണ് അവളുടെ ആഗ്രഹം. അവൾ അതിനായി ശ്രമിച്ചു തുടങ്ങി. ലതാഗ്രൂപ്പിലെ ആളുകളെ ഡാൻസു പഠിപ്പിക്കുവാൻ അവൾ നിയമിച്ചു. നല്ല രീതിയിൽ ഡാൻസു ക്ളാസ് തുടങ്ങി. ചില കുട്ടികൾ വേഗം പഠിക്കും. ചിലർ പതുക്കെ പഠിയ്ക്കും. ഡാൻസിനനുസരിച്ച് അവൾ ഡാൻസ് സ്റ്റേജ് അറേഞ്ച് ചെയ്യും.

ലതയുടെ അച്ഛനും അമ്മയും അവളുടെ വിവാഹം തീരുമാനിച്ചു. സുമുഖനായ ചെറുപ്പക്കാരൻ ലോചനൻ, ബിസിനസ്സുകാരൻ. കല്യാണത്തിന് ഡാൻസു സ്കൂളിലെ എല്ലാവരേയും, അവൾ പഠിച്ചിരുന്ന സ്കൂളിലെ എല്ലാ ടീച്ചേർമാരേയം, അവളുടെ കോളേജിലെ എല്ലാ ലക്ച്ചർമാരെയും വിളിച്ചു. കുടംബക്കാരും, ബന്ധുക്കളും, കൂട്ടുകാരും എല്ലാവരും ചേർന്ന് വിവാഹം ഗംഭീരമായി നടന്നു.          

കുറച്ചു മാസത്തിന് ഡാൻസുസ്കൂൾ കൂട്ടുകാരെ ഏല്പിച്ച് ലതയും ലോചനനും ഹണിമൂണിന് പോയി. ഇന്ത്യയിലെ പല സ്ഥലത്തും, വിദേശ രാജ്യങ്ങളായ സ്വിറ്റ്സർലാൻറ്, ലണ്ടൻ ഇവിടങ്ങളില്‍. കാണാത്ത കാഴ്ച്ചകൾ കണ്ട് കഴിക്കാത്ത ഭക്ഷണങ്ങൾ കഴിച്ച് കളി, ചിരി, വർത്തമാനങ്ങൾ പറഞ്ഞ് അവരങ്ങനെ പറന്നുനടന്നു. മാസങ്ങള്‍കു ശേഷം അവർ തിരിച്ചെത്തി. ലോചനൻ ബിസിനസ്സ് ആവശൃങ്ങൾക്കായി ഇടയ്ക്കിടെ ഓരോരോ സ്ഥലത്തേയ്ക്ക് പോയി വരും. ലത ഡാൻസു സ്കൂളിൻറെ ഉന്നമനത്തിനായി പ്രവർത്തിച്ചു തുടങ്ങി. 

ലത ഗർഭിണിയായി. ലതയും, ലോചനനും, അവരുടെ വീട്ടുകാരും വളരെയധികം സന്തോഷിച്ചു. ലതയുടെ അച്ഛനും അമ്മയും അവളുടെ ആരോഗൃത്തിൽ പ്രത്യേകം ശ്രദ്ധിക്കാൻ തുടങ്ങി. ലോചനൻറെ മാതാപിതാക്കൾ ഇടയ്ക്കിടെ വന്നു പോകും. ചിലപ്പോൾ ലത ലോചനൻറെ വീട്ടിൽ പോയി കുറച്ചു ദിവസം നിന്നിട്ട് വരും.

മാസങ്ങൾ ചിലതു കഴിഞ്ഞു. ലത പ്രസവിച്ചു, പെൺകുഞ്ഞ്. ലത ആ കുഞ്ഞിനെ ഓമനിച്ച് താലോലമാട്ടി വളർത്തി. ലതയുടെ മാതാപിതാക്കളും ലോചനൻറെ മാതാപിതാക്കളും കുട്ടിയുടെ കളി ചിരിയിൽ മതിമറന്നു. വിനീത പിച്ച വെച്ചു നടക്കാൻ തുടങ്ങി. ഇടയ്ക്കിടെ മറിഞ്ഞു വീഴും, ലതയെ നോക്കി ചിരിച്ചുകൊണ്ട് അവൾ വീണ്ടും എഴുന്നല്കും. കുട്ടികളെ കണ്ടാൽ അവരുടെ അടുത്തേയ്ക്കു. ജം!!!..ജം!!! എന്നു ശബ്ദമുണ്ടാക്കി അവരുടെ കൂടെ കളിക്കും. കുട്ടികൾക്ക് അവളുടെ കൂടെ കളിയ്കുന്നത് വളരെ രസമാണ്. അവളുടെ കൂടെ കളിക്കാൻ അവർ അടിയുണ്ടാക്കും.   

വിനീതയുടെ അച്ഛൻ വന്നു കഴിഞ്ഞാൽ പിന്നെ അച്ഛൻറെ കൂടെ ഭയങ്കര കളിയാണ്. അച്ഛൻ ഓടും. അവൾ പിന്നാലെ ഓടും. അതു കഴിഞ്ഞാൽ അവൾ, ജം!!!.. ജം!!! ശബ്ദമുണ്ടാക്കി തനിയെ ഓടും. അപ്പോൾ അവളുടെ അച്ഛൻ പിടിയ്കാൻ ചെന്നാൽ അവൾ ചിരിച്ചുകൊണ്ട് ഓടി ലതയുടെ അടുത്തു വരും. ലോചനൻ അവരുടെ അടുത്ത് എത്തികഴിഞ്ഞാൽ വിനീത ലതയുടെ കയ്യിൽ കയറി ഇരിയ്ക്കും. ലോചനൻ വിനീത, പാടി വിളിക്കും, “വി!!..നീ!!..ത!!..” അവൾ ഇറങ്ങാതെ അവിടെ തന്നെ ഇരിക്കും. അപ്പോൾ ലോചനൻ ഒളിച്ചു നില്കും. വിനീത ലതയുടെ കൈയ്യിൽനിന്നിറങ്ങി ലോചനനെതിരയും. ലോചനൻ, "ബോ!!" എന്നു ശബ്ദമുണ്ടാക്കി ഓടി വരും. മൂന്നുപേരും കൂടി ഹാ!!... ഹാ!!!.. എന്നു ചിരിക്കും. മൂന്നു വർഷം കഴിഞ്ഞു. കുട്ടിയെ പ്ളെ സ്കൂളിലാക്കി. ലത കൊണ്ടു പോയി കൊണ്ടു വരും. ആദ്യത്തെ ദിവസങ്ങളിൽ ലത വീട്ടിലേയ്കു പോയികഴിഞ്ഞാൽ വിനീത ഉറക്കെ……യുറക്കെ…….കരയും. ലത വിനീതയോടു പറയും, "മോൾ കരയരുത്, അല്പ സമയം കഴിഞ്ഞാൽ അമ്മ മോളെ കൊണ്ടുവരുമല്ലോ." അതു പറഞ്ഞാലും വിനീത കരയും. ചിരിയ്ക്!!! ചിരിയ്ക്!!.. എന്ന് ലത പറഞ്ഞാൽ വിനീത ചിരിയ്ക്കും. സ്കൂളിൻറെ അടുത്ത് ലോചനൻ ഒരു വീടെടുത്തു. ലോചനനും ലതയും വിനീതയും അങ്ങോട്ടു മാറി. അവർ ഇടക്കിടെ അച്ഛനമ്മമാരെ കാണാൻ വരും. വിനീത നന്നായി പഠിച്ചു കൊണ്ടിരുന്നു. അവൾ നാലാം ക്ളാസിലെത്തി.

സ്കൂൾ വിട്ടു വന്നാൽ ചായ കുടിച്ചതിനു ശേഷം അടുത്ത വീട്ടിലെ കുട്ടികളുടെ കൂടെ വിനീത കളിയ്ക്കും. ഒരു ദിവസം വിനീതയുടെ കൂട്ടുകാരി, അനിത അവളുടെ ചെറിയ അനുജത്തിയേയും കളിക്കാൻ കൊണ്ടു വന്നു. അവർ ഒളിച്ചു കളിയ്കുകയാണ്. 100-വരെ ഒരാൾ എണ്ണണ്ണണം. എണ്ണിക്കഴിഞ്ഞ് ഒളിച്ച എല്ലാവരേയും കണ്ടു പിടിക്കണം. അങ്ങനെ യാണവർ കളിയ്കുന്നത്. വിനീത 100-വരെ എണ്ണി എല്ലാവരേയും കണ്ടു പിടിച്ചു. അടുത്തതായി അനിത എണ്ണാൻ തുടങ്ങി. കുട്ടികൾ ഒളിയ്കുന്ന തിരക്കിലാണ്. അപ്പോൾ ഒരു ഇലക്ട്രിക് വയർ പൊട്ടി വീണു. അനിതയുടെ കുഞ്ഞനുജത്തി അതുപിടിക്കാൻപോയി. വിനീത ഓടി വന്ന് അതു തൊടരുത്, എന്നു പറഞ്ഞ് അവളെ എടുത്തു കൊണ്ടു വന്നു. വൈകി സ്കൂളിൽ നിന്നും വന്നിരുന്ന ടീച്ചർ അതു കണ്ടു. ടീച്ചർ കാര്യം അന്വേഷിച്ചു. വിനീത പറയുവാൻ തുടങ്ങി. ഈ വർത്തമാനം കേട്ട് ഒളിയ്കാൻ പോയ കുട്ടികളും അനിതയും ഓടിവന്നു. എല്ലാവർക്കും കാര്യം മനസ്സിലായി. ടീച്ചർ വിനീതയെ അഭിനന്ദിച്ച് അവരുടെ വീട്ടിലേയ്ക്ക് നടന്നു. അനിത വിനീതയെ കെട്ടിപ്പിടിച്ച് കരഞ്ഞുകൊണ്ട് പറഞ്ഞു, "നീ എൻറെ അനുജത്തിയെ രക്ഷിച്ചു." ഈ വിവരം കേട്ട് അമ്മ മകളെ സന്തോഷത്തോടെ കെട്ടിപ്പിടിച്ചു. 

പിറ്റേ ദിവസം വിനീത സ്കൂളിലെത്തുന്നതിനു മുമ്പേ ടീച്ചർ ഈ കാര്യം എല്ലാവരോടും പറഞ്ഞു. എല്ലാവരും അവളെ സ്നേഹത്തോടെ നോക്കി. ചിലർ അഭിനന്ദിച്ചു. 

വിനീത അഞ്ചിലെത്തിയപ്പോൾ അവൾ അമ്മയോടു പറഞ്ഞു, "ഇപ്പോൾ ഞാൻ കുറച്ചു വലിയ കുട്ടിയായില്ലെ, സ്കൂൾ അടുത്തല്ലേ. ഇനി എന്നെ കൊണ്ടുപോയി ആക്കാനും, കൊണ്ടു വരാനും അമ്മ വരേണ്ട. ഞാൻ കൂട്ടുകാരുടെ കൂടെ പൊയ്കൊള്ളാം." ലത സമ്മതിച്ചു. 

വിനീത സ്കൂളിലേയ്ക്ക് പുറപ്പെട്ട സമയത്ത് ലത വിനീതയോടു പറഞ്ഞു, "വീട്ടിൽ നിന്നു ചെരുപ്പ് ഇട്ടു കഴിഞ്ഞാൽ പിന്നെ വീട്ടിൽ വന്നേ ഊരാൻ പാടുള്ളു." 

"ശരി അമ്മേ……അമ്മയുടെ കാര്യങ്ങൾ അമ്മ എന്നോടു പറഞ്ഞിട്ടുണ്ടല്ലോ,”എന്നു പറഞ്ഞ് ലതയുടെ രണ്ടുകവിളിലും ഉമ്മകൊടുത്ത്, കൂട്ടുകാരോടൊപ്പം വിനീത സ്കൂളിലേയ്കു നടന്നു. നടക്കുമ്പോൾ വിനീതയുടെ കൂട്ടുകാരികളിലൊരാളായ മൃദുല അവളോടു പറഞ്ഞു, "ഇന്നു പാട്ടു മത്സരമല്ലേ, നീ റെഡിയാണോ?" 

"ആണ്," വിനീത പറഞ്ഞു. അവർ സ്കൂളിലെത്തി. അവിടെ ജൂനിയർ കെജിയിൽ പഠിക്കുന്ന, ഒരു കുട്ടി കരഞ്ഞു നില്ക്കുകയാണ്. വിനീത ആ കുട്ടിയുടെ അടുത്തു ചെന്നു ചോദിച്ചു, "എന്തിനാ കരയുന്നത്?" 

ആ കുട്ടി പറഞ്ഞു, "എൻറെ ഡബ്ബയിലെ ഭക്ഷണം, ഞാൻ ഇവിടെ ഓടിയപ്പോൾ താഴെ വീണുപോയി."

വിനീത അവളുടെ ഡബ്ബ ആ കുട്ടിക് കൊടുത്തു. ആ കുട്ടി അവളോട് ചോദിച്ചു, "ചേച്ചി എന്തു കഴിക്കും?" 

വിനീത പറഞ്ഞു, "ഞാൻ എന്തെങ്കിലും വാങ്ങികഴിക്കും. നീ ക്ളാസിലേകു പൊയ്കൊ." ആ കുട്ടി സന്തോഷത്തോടെ ക്ളാസിലേകു പോയി.

വിനീതയും കൂട്ടുകാരും ക്ളാസിലെത്തി. എല്ലാ കുട്ടികളുടെ മുഖത്തും മത്സരത്തിൻറെ ആവേശമാണ്. ബെല്ലടിച്ചു. ക്ളാസ് തുടങ്ങി. രണ്ടു മണി മുതല്‍ക്കാണ് മത്സരം. സയൻസ്, ഇംഗ്ലീഷ്, കണക്ക് സോഷ്യൽ സ്റ്റടീസ് ക്ളാസുകൾ കഴിഞ്ഞു. മത്സരം തുടങ്ങി. "വിനീത!" മൈക്കിലൂടെ ശബ്ദം മുഴങ്ങി. വിനീത പാടാൻ തുടങ്ങി. 

 പാട്ടു കഴിഞ്ഞപ്പോൾ കൈയ്യടി ഉയർന്നുയർന്നു കേട്ടു. വീണ്ടും വീണ്ടും ഓരോരുത്തരായി പാടിത്തുടങ്ങി. മത്സരം കഴിഞ്ഞപ്പോൾ അവർ റിസൽട്ടിനായി കാത്തിരുന്നു. "വിനീത ഫസ്റ്റ്!" മൈക്കിലൂടെ ശബ്ദം ഓടി എത്തി. കൂട്ടുകാർ വിനീതയെ സന്തോഷത്തോടെ കെട്ടിപ്പിടിക്കാൻ തുടങ്ങി. സന്തോഷത്തോടെ അവർ വീട്ടിലേക്കു തിരിച്ചു.         

ലോചനൻ കൂട്ടുകാർ വിളിച്ച സ്ഥലത്തേക്ക് പോയി. എല്ലാവരും ഇരുന്ന് മദ്യം കഴിക്കുകയാണ്. അവർ ലോചനനെ നിർബ്ബന്ധിച്ചു. വേണ്ടെന്നു പറഞ്ഞിട്ടും അവർ കൂട്ടാക്കിയില്ല. അവർ പറഞ്ഞു, "അല്പം കഴിച്ചതു കൊണ്ട് കുഴപ്പം ഇല്ല. ബിസ്സിനസ്സ് മേൻ അല്പം കഴിക്കണം." ലോചനൻ അല്പം കഴിച്ചു. അയാൾക്ക് തല ചുറ്റാൻ തുടങ്ങി. അയാൾ വേഗത്തിൽ അവിടെ നിന്നിറങ്ങി നടന്നു. കൂട്ടുകാർ ചിരി തുടങ്ങി. അവരുടെ തലക്ക് ഹരം പിടിക്കാൻ തുടങ്ങിയിരുന്നു. ലോചനൻ ആടിയാടി വീട്ടിലേക്ക് വരികയാണ്. ആ സമയത്താണ് വിനീതയും കൂട്ടുകാരും ആവഴി വരുന്നത്. അച്ഛനെ കണ്ട് അവൾ പേടിച്ചു. അവൾ ഓടി വന്ന് അച്ഛൻറെ കൈ പിടിച്ച് ചോദിച്ചു, "എന്തു പറ്റി അച്ഛാ?" 

"തല ചുറ്റിയതാമോളെ, പേടിക്കാനൊന്നുമില്ല." അവൾ വിഷമത്തോടെ അച്ഛൻറെ കൈ പിടിച്ച് നടന്നു. വിനീതയുടെ വീടെത്തിയപ്പോൾ അവൾ കൂട്ടുകാരോട് കൈവീശി കാണിച്ച് വീട്ടിലേക്ക് നടന്നു. അവർ വരുന്നതു കണ്ട് ലത ഓടി വന്ന് ലോചനനോട് ചോദിച്ചു "എന്താണ്?" 

ലോചനൻ പറഞ്ഞു, "ഏയ് ഒന്നുമില്ല, ഒരു തലകറക്കം." അപ്പോഴേക്കും ലതക്ക് മണം കിട്ടി. ലത വിനീതയോടു പറഞ്ഞു, "അച്ഛൻറെ ഇപ്പോൾ മാറും. മോളു മേൽ കഴുകി ചായ കുടിക്ക്." അവൾ രണ്ടു പേരെയും നോക്കി അകത്തേക്കു പോയി.   

ലത ലോചനനോടു പറഞ്ഞു, "നിങ്ങൾ കുടിച്ചു അല്ലെ?" 

ലോചനൻ ലതയോടു പറഞ്ഞു, "കൂട്ടുകാർ നിർബ്ബന്ധിച്ചതുകൊണ്ട്, ഇനി കുടിക്കില്ല." അപ്പോഴെക്കും അയാൾ വീഴാൻ പോയി. ലത ലോചനനെ റൂമിലേക്കു കൊണ്ടു പോയി. അയാൾ കിടക്കയിലേക്ക് വീണു. സങ്കടത്തോടെ പുറത്തു വന്ന ലത വിനീതയെ കണ്ടു. 

ലത മോളോടു പറഞ്ഞു, "അച്ഛൻ ഉറങ്ങുകയാണ്. നാളെ ഉണർന്നു കഴിഞ്ഞാൽ നമുക്ക് സംസാരിക്കാം. മോളു കളിക്കാൻ പൊക്കോ."

"ഞാൻ പോകുന്നില്ല," വിനീത പറഞ്ഞു. 

"എന്നാൽ ഹോംവർക്ക് ചെയ്യ്," ലത പറഞ്ഞു. 

"ചെയ്യാം," വിനീത പറഞ്ഞു. ഹോംവർകു കഴിഞ്ഞപ്പോഴേക്കും വിനീതയുടെ കണ്ണുകളിൽ ഉറക്കം നിറഞ്ഞു. 

"ഊണു കഴിച്ചു കിടക്കൂ മോളെ," ലത വിനീതയോടു പറഞ്ഞു. 

"ഊണു വേണ്ട ഞാൻ കിടക്കുകയാണ്," എന്നു പറഞ്ഞ് വിനീത കിടന്നു. ലത മുറിയിൽ ചെന്നിരുന്നു കരഞ്ഞു കൊണ്ട് ചിന്തിച്ചു തുടങ്ങി. ജീവിതം കൈവിട്ടു പോകുമോ, നല്ലതു വരുത്തണേ ഭഗവാനേ എന്നു പ്രാർത്ഥിച്ച് അവർ കിടന്നു. എപ്പോഴോ ഉറങ്ങിപ്പോയി. രാവിലെ ആയപ്പോൾ വിനീത എണീറ്റു. അടുക്കളയിൽ അമ്മയെ കാണാഞ്ഞ് അവൾ ലതയെ ചെന്നു വിളിച്ചു. ലത പിടഞ്ഞെഴുന്നേറ്റ് വിനീതയോട് ചോദിച്ചു, "സമയം വളരെയായോ മോളെ?" 

“ഇല്ല," വിനീത പറഞ്ഞു. ലത വേഗം ചായയും ദോശയും ഉണ്ടാക്കി വിനീതക്കു കൊടുത്തു. അവൾ റെഡിയായി വന്ന് കഴിക്കാൻ തുടങ്ങി. 

"എനിക്ക് ഉച്ചക്കും ദോശ മതി," വിനീത പറഞ്ഞു. ലത ഡബ്ബയിൽ ദോശയും ചട്ണിയും വെച്ചു. അപ്പോഴേക്കും ലോചനൻ എണീറ്റു വന്നു. 

"അച്ഛൻറെ വയ്യായ മാറിയോ?" വിനീത ലോചനനോടു ചോദിച്ചു. 

"മാറി മോളെ ഒരു കുഴപ്പവും ഇല്ല," ലോചനൻ വിനീതയോടു പറഞ്ഞു. വിനീതയെ കൂട്ടുകാർ വിളിച്ചു. രണ്ടു പേരോടും ബൈ പറഞ്ഞ് അവൾ പോയി. ലത ലോചനനു ഭക്ഷണം കൊടുത്തു. കഴിച്ചിട്ട് അയാളും ജോലിക്കു പോയി. ലതയും ഡാൻസു സ്കൂളിലേകു തിരിച്ചു. അവർക് ഒരുണർവ്വുണ്ടായിരുന്നില്ല. ജോലികളെല്ലാം ചെയ്തെന്നു വരുത്തി സമയം കഴിഞ്ഞപ്പോൾ ലത വീട്ടിലെത്തി. അല്പം കഴിഞ്ഞ് അവർ വീട്ടു ജോലികൾ ചെയ്തു കൊണ്ടിരുന്നു. സ്കൂൾ വിട്ടു വിനീതയും എത്തി. അപ്പോഴേക്കും ലോചനനും വന്നു. മൂന്നു പേരും കൂടി ചായ കുടിക്കാനിരുന്നു. "നീ ഇന്നലെ മിടുക്കിയായി പാടി അല്ലേ," ലോചനൻ വിനീതയോടു ചോദിച്ചു. 

"ആ അച്ഛ," അവൾ ചിരിച്ചു കൊണ്ടു പറഞ്ഞു. 

"അച്ഛൻ എങ്ങനെ അറിഞ്ഞു?" വിനീത ലോചനനോടു ചോദിച്ചു. 

"അമ്മ പറഞ്ഞു," അയാൾ പറഞ്ഞു. കഴിച്ചെണിറ്റ് ലോചനൻ ലതയോടു പറഞ്ഞു, "എനിക്ക് രാത്രി ഭക്ഷണം വേണ്ട. ഉറക്കം വരുന്നു. ഞാൻ ഉറങ്ങാൻ പോകുകയാണ്." ലോചനൻ പോയി കിടന്നു. വിനീത കളിക്കാൻ പോയി. കുറച്ചു സമയം കഴിഞ്ഞ് അവൾ വന്നു പഠിക്കാനിരുന്നു. പഠിപ്പു കഴിഞ്ഞ് ലത അവൾക്ക് ഊണു കൊടുത്തു. ഭക്ഷണം കഴിഞ്ഞ് അവൾ ഉറങ്ങി. ലതയും കിടന്നു. ദിവസങ്ങൾ കഴിഞ്ഞുകൊണ്ടിരുന്നു. 

ഒരു ദിവസം ലോചനൻ ചിരിച്ചു കൊണ്ടു ലതയോടു പറഞ്ഞു, "ഇന്നൊരു ഫോൺ വന്നു, എന്താണ് വാർത്ത എന്നറിയുമോ?" 

"പറയൂ," ലത പറഞ്ഞു. 

"നാളെ നമ്മുടെ അച്ഛനമ്മമാരിങ്ങെത്തും," ലോചനൻ പറഞ്ഞു. രണ്ടുപേരും സന്തോഷത്തോടെ ചിരിച്ചു. ഞാനും കേട്ടു എന്നു പറഞ്ഞ് വിനീതയും സന്തോഷിച്ചു കൊണ്ടു പറഞ്ഞു, "നാളെ മുതല്ക് എനിക്ക് ക്രിസ്മസ് അവധിയാണ്." 

ലോചനൻ പറഞ്ഞു, "എനിക്കും അവധിയാണ്." 

ലത ചിരിച്ചു കൊണ്ടു പറഞ്ഞു, "മൂന്നു പേർകും അവധിയാണ്."

ലോചനൻ ബിസിനസ്സ് കാരൃങ്ങൾ ആലോചിച്ചു കൊണ്ടിരുന്നു. വിനീത അവളുടെ ഹോംവർക് തീർക്കാൻ പോയി. ലത അവരുടെ ജോലികളിൽ മുഴുകി. രാത്രിയായപ്പോൾ മൂന്നു പേരും സന്തോഷത്തോടെ കിടന്ന് ഉറങ്ങി.

അതി രാവിലെ മൂന്നു പേരും എണീറ്റു. ലത വേഗത്തിൽ ജോലി തുടങ്ങി. കുറച്ചു സമയം കഴിഞ്ഞപ്പോൾ വിനീത കഴിക്കാനെത്തി. അല്പം കൂടി കഴിഞ്ഞപ്പോൾ ലോചനനുമെത്തി. "ഇന്ന് എന്താണ് ഉണ്ടാക്കിയിരിക്കുന്നത്?" ലോചനൻ ലതയോടു ചോദിച്ചു. 

"ചപ്പാത്തി ആണ് അച്ഛാ," വിനീത പറഞ്ഞു. 

"കല്ലൻ ചപ്പാത്തി യാണോ?" ലോചനൻ ചിരിച്ചുകൊണ്ട് വീണ്ടും ലതയോട് ചോദിച്ചു. "കഴിച്ചു നോക്കണം," ലത പറഞ്ഞു. വിനീത കഴിക്കാൻ തുടങ്ങി. "പൂപോലെയുള്ള ചപ്പാത്തിയാണച്ഛാ," അവൾ ചിരിച്ചു കൊണ്ടു പറഞ്ഞു. അതു കേട്ട് ലോചനനും ലതയും ചിരിച്ചു. ഭക്ഷണം കഴിഞ്ഞ് മൂന്നു പേരും അച്ഛന്മാരെയും, അമ്മമാരെയും, മുത്തശ്ശി മാരെയും, മുത്തശ്ശന്മാരെയും കാത്തിരുന്നു. ആ സമയത്തും ലത ഓരോരോ വിഭവങ്ങൾ ചുറുചുറുക്കോടെ ഉണ്ടാക്കി കൊണ്ടിരുന്നു. 

ഡിംഗ് ... ഡോങ് ... ഡോർബെൽ മുഴങ്ങി. വിനീത ഓടിപ്പോയി വാതിൽ തുറന്നു. അവളെ കണ്ടമാത്രയിൽ മുത്തശ്ശന്മാരും, മുത്തശ്ശിമാരും അവളെ കെട്ടിപ്പിടിച്ചു. അവളും എല്ലാവരെയും കെട്ടിപ്പിടിച്ചു. അപ്പോഴേക്കും ലതയും ലോചനനും ഓടി എത്തി. അവരും എല്ലാവരെയും ആലിംഗനം ചെയ്തു. എല്ലാവരും അവരേയും ആലിംഗനം ചെയ്തു. എല്ലാവരും സന്തോഷത്തോടെ പരസ്പരം നോക്കി നിന്നു. ലോചനൻറെ അച്ഛൻ നാരായണനും, അമ്മ ലീലയും, ലതയുടെ അച്ഛൻ മാധവനും, അമ്മ മാലയും, ലതയേയും, ലോചനനേയും, വിനീതയേയും കണ്ണെടുക്കാതെ നോക്കികൊണ്ടു നിന്നു. 

ലത എല്ലാവരോടും ഇരിക്കാൻ പറഞ്ഞു. എല്ലാവരും ഇരുന്നു. ലത എല്ലാവർക്കും ചായ കൊടുത്തു. ചായ കുടിച്ചു കൊണ്ട് അവർ വിനീതയെ പുന്നാരിച്ചു. പിന്നെ എല്ലാവരും കൂടി നാട്ടു കാര്യങ്ങളും, വീട്ടു കാര്യങ്ങളും പറഞ്ഞു കൊണ്ടിരുന്നു. സമയം ഒരു മണിയായി. ലത ഉച്ചയൂണ് വിളമ്പി. കഴിച്ചുകൊണ്ട് എല്ലാവരും ലതയെ പ്രശംസിച്ചു. "ഊണ് ഗംഭീരമായി," ലോചനൻറെ അച്ഛൻ വീണ്ടും പറഞ്ഞു. ലത ചിരിച്ചു കൊണ്ട് ഊണു കഴിച്ചു. ഊണിനു ശേഷം ലത ലോചനൻറെ അച്ഛനുമമ്മക്കും, അവളുടെ അച്ഛനുമ്മക്കും മുറികൾ കൊടുത്തു. അവർ വിശ്രമിക്കാൻ തുടങ്ങി. അല്പ സമയം കഴിഞ്ഞപ്പോൾ ലോചനൻ അയാളുടെ അച്ഛൻറെയും, അമ്മയുടേയും അടുത്തു ചെന്ന് വർത്തമാനം പറയാൻ തുടങ്ങി. വിനീത ഡ്രോയിംഗ് ചെയ്യാൻ തുടങ്ങി. ജോലിയൊക്കെ തീർത്ത് ലതയും അവളുടെ അമ്മയുടേയും, അച്ഛൻറേയും അടുത്തേക്കു ചെന്നു. അവർ പഴയ കാലങ്ങൾ അയവിറക്കി. എല്ലാവരും ചായ കുടിക്കാൻ ഹാളിലെത്തി. എല്ലാവർക്കും ഇഷ്ട മുള്ളപരിപ്പു വടയും, ഉഴുന്നുവടയും ലത ഉണ്ടാക്കി കൊടുത്തു. അവർ നന്നായി കഴിച്ചു. വീണ്ടും അവർ സംസാരം തുടർന്നു കൊണ്ടിരുന്നു. വിനീത അന്ന് കളിക്കാൻ പോയില്ല. അവളും അവളുടെ വർത്തമാനങ്ങൾ പറഞ്ഞു കൊണ്ടിരുന്നു. കുട്ടിയോട് മുത്തശ്ശന്മാരും, മുത്തശ്ശിമാരും കുറെ സംസാരിച്ചു.

വെയിൽ പൊയ്കൊണ്ടിരുന്നു. സൂര്യാസ്തമയം കണ്ട് അവർ ഇരുന്നു. സന്ധ്യയായപ്പോൾ ലത ഭഗവാന് വിളക്കു വെച്ചു. എല്ലാവരും തൊഴുതു പ്രാത്ഥിച്ചു. വിനീത ബാക്കിയുള്ള ഹോംവർക്ക് ചെയ്തു കൊണ്ടിരുന്നു. "ഊണു കഴിക്കാൻ വാ!" ലത വിനീതയെ വിളിച്ചു. ലത എല്ലാവർക്കും ഊണ് വിളമ്പി. വിശപ്പില്ലെന്നുപറഞ്ഞ് അച്ഛന്മാരും, അമ്മമാരും അല്പം കഴിച്ചു കിടന്നു. കുറച്ചു സമയം കഴിഞ്ഞിട്ടും ലത കിടക്കാത്തതിനാൽ അവളുടെ അമ്മ എണീറ്റു വന്നു ചോദിച്ചു, "പണി കഴിഞ്ഞില്ലെമോളെ?" 

"കഴിഞ്ഞു അമ്മ കിടന്നോളു," ലത പറഞ്ഞു. 

ശബ്ദം കേട്ട് ലോചനൻറെ അമ്മ ലീലയും എത്തി. "നിങ്ങളെന്തിനാ എണീറ്റത് കിടന്നോളു," ലതയുടെ അമ്മ മാല പറഞ്ഞു. 

"മോള് കിടന്നില്ലല്ലോ," ലീല മാലയോടു പറഞ്ഞു. 

"അവൾ അങ്ങനെയാണ്. എല്ലാം ഒറ്റക്കു ചെയ്യും. അമ്മമാരെ ജോലി ചെയ്യിപ്പിക്കുന്നത് അവൾക്കിഷ്ടമല്ല," മാല ലീലയോടു പറഞ്ഞു. അപ്പോഴെക്കും ലത ചിരിച്ചു കൊണ്ട് അവിടെ എത്തി. "അമ്മമാര് കിടന്നോളു ഗുഡ് നൈറ്റ്!" ലത പറഞ്ഞു. അവരും "ഗുഡ് നൈറ്റ്!" പറഞ്ഞ് കിടന്നു. ലത റൂമിലെത്തിയപ്പോൾ ലോചനൻ ചോദിച്ചു, "മോളുറങ്ങിയോ?" 

"ഉവ്വ്," ലത പറഞ്ഞു. "നാളെ വേഗം എണീക്കണ്ട ലീവല്ലേ," ലോചനൻ പറഞ്ഞു. ലത ഒരു ചെറു ചിരി ചിരിച്ച് ഉറങ്ങാൻ കിടന്നു.

രാവിലെ ആറര മണിയായി. ലതയും ലോചനനും എഴുന്നേറ്റ് ടോയ്ലറ്റിൽ പോകാൻ തുടങ്ങി. ടോയ്ലറ്റിൽ ആളുണ്ട്. മറ്റേ ടോയ്ലറ്റിലും ആളുണ്ട്. അവർ ഹാളിലേക്ക് പോയി. അവിടെ നാരായണനും, മാലയും ഇരിക്കുന്നുണ്ട്. 

നാരായണൻ പറഞ്ഞു, "മാധവൻ ടോയലറ്റിൽ പോയി. ഇപ്പോൾ അമ്മയും പോയിരിക്കയാണ്." കുറച്ചു കഴിഞ്ഞിട്ടും അവർ വരാത്തതു കൊണ്ട് ലതയും, ലോചനനും ഞെളി പിരി കൊള്ളാൻ തുടങ്ങി. അമ്മ ഇരിക്കുന്ന ടോയലറ്റിനടുത്തു പോയി ലോചനൻ പറഞ്ഞു, "കഴിഞ്ഞോ അമ്മേ?" 

അച്ഛൻ ഇരിക്കുന്ന ടോയ്ലറ്റിനടുത്തു പോയി ലത പറഞ്ഞു, "കഴിഞ്ഞെങ്കിൽ വരൂ അച്ഛാ. കുറേ നേരം വെള്ളം ഒഴിച്ചു നില്കണ്ട." രണ്ടു സ്ഥലത്തു നിന്നും ശബ്ദമൊന്നും കേട്ടില്ല. അപ്പോൾ നാരായണൻ ലീല ഇരിക്കുന്ന വാതിലിൽ മുട്ടി. മാല മാധവൻ ഇരിക്കുന്ന വാതിലും മുട്ടി. ലീല വേഗം പുറത്തുവന്നു. അല്പം കഴിഞ്ഞപ്പോൾ മാധവനും പുറത്തു വന്ന്, "എന്തിനു വാതിലിൽ മുട്ടി ??"എന്നു ദേഷ്യത്തോടെ മാലയോടു ചോദിച്ചു. 

"എല്ലാവർകും പോകണ്ടെ, കുട്ടികൾക്ക് നില്കാൻ വയ്യാതായിരികുന്നു," മാല പറഞ്ഞു. മാധവൻ മാലയെ തറപ്പിച്ചു നോക്കിയിട്ട് ബാത്ത് റൂമിലേക് പോയി. ലോചനൻ ടോയ്ലറ്റിലേക് ഓടികയറി. ലതയും വേഗം പോയി.

പ്രഭാത കൃത്യങ്ങള്‍ എല്ലാം കഴിഞ്ഞ് ലത അടുക്കളയിലെത്തി. മറ്റുള്ളവരുടേയും കഴിഞ്ഞ് അവർ ഹാളിലെത്തി. നാരായണന് എരിയുള്ള ഭാജി ഉണ്ടാക്കി. മാധവന് എരി ഇല്ലാത്ത ഭാജിയും ഉണ്ടാക്കി. ലത ഭാജികളും പൂരിയും ടേബിളിൽ വെച്ചു. ലീല എല്ലാവർകും വിളമ്പി. എല്ലാവരും കഴിക്കാൻ തുടങ്ങി. പെട്ടെന്ന് നാരായണൻ വലിയ ശബ്ദത്തിൽ പറഞ്ഞു, "ഭാജിക്കെരിയില്ല!"

 ലത പറഞ്ഞു, "എരിയുള്ള ബാജി ഉണ്ടാക്കിയിട്ടുണ്ടല്ലോ." 

അപ്പോഴേക്കും മാധവൻ എരിച്ചു തുള്ളികൊണ്ടു പറഞ്ഞു, "എരി ഇല്ലാത്ത ഭാജി നോക്കി എനിക്കു തരേണ്ടതല്ലെടി!" എന്ന് മാധവൻ മാലയോട്ദേഷ്യത്തിൽ പറഞ്ഞു.

അതുകേട്ട് ലീല പറഞ്ഞു, "ഞാനല്ലേ വിളമ്പിയത് മാലയോടെന്തിനു ദേഷ്യപ്പെടുന്നു?" മാധവൻ ലീലയെ ദേഷ്യത്തിൽ നോക്കി. മാല അപ്പോഴെക്കും മാധവന് വെള്ളം കൊടുത്തു. 

മാധവൻ കുടിച്ചുകൊണ്ട് പറഞ്ഞു, “എരി നില്കുന്നില്ല!” 

ലീല ലതയോടുപറഞ്ഞു, "മോളെ അച്ഛനു കുറച്ച് പഞ്ചസാര കൊടുക്കൂ." ലത പഞ്ചസാര മാധവനു കൊടുത്തു. "വേണ്ട, എരി കുറച്ചു കുറഞ്ഞ," മാധവൻ പറഞ്ഞു.

“ഒരു അല്പം കഴിച്ചോളു അച്ഛാ," ലത പറഞ്ഞു. മാധവൻ ഒരു നുള്ള് പഞ്ചസാര കഴിച്ചു. ലത രണ്ടച്ഛന്മാർക്കും അവർക്കിഷ്ട മുള്ള ഭാജി വിളമ്പി. എല്ലാവരും സന്തോഷത്തോടെ കഴിക്കാൻ തുടങ്ങി. ആസമയത്ത് ലോചനൻ പറഞ്ഞു, "നാളെ നമുക്ക് ഇവിടെ അടുത്തുള്ള മഹാവിഷ്ണുഭഗവാൻറെ അമ്പലത്തിൽ പോകാം. തൊഴുതു കഴിഞ്ഞതിനു ശേഷം അവിടെ അടുത്തുള്ള പല സ്ഥലങ്ങളും കണ്ട് കടലും കണ്ട് കുറച്ചു ദിവസങ്ങൾ കഴിഞ്ഞ് മടങ്ങാം. അവിടെയുള്ള ഹോട്ടലിൽ മുറികളെടുക്കാം." അത് എല്ലാവർക്കും ഇഷ്ടപ്പെട്ടു. വിനീത തുള്ളിച്ചാടി. കളിക്കാൻ പോയപ്പോൾ അവൾ കൂട്ടുകാരോടെല്ലാം പറഞ്ഞു, "ഞങ്ങളെല്ലാവരും കൂടി നാളെ പിക്നികിനു പോകും." എല്ലാവരും അതിനുള്ള തയ്യാറെടുപ്പ് തുടങ്ങി. വഴിയിൽ കഴിക്കാൻ ലത പലഹാരങ്ങൾ ഉണ്ടാക്കാൻ തുടങ്ങി. അമ്മമാരും സഹായിച്ചു. രാത്രി എല്ലാവരും വേഗത്തിലുറങ്ങി. പിറ്റേ ദിവസം രാവിലെ അവർ പുറപ്പെട്ടു. അമ്പലത്തിലെത്തി മഹാവിഷ്ണു ഭഗവാനെ തൊഴുതു. മഹാലക്ഷ്മി ഭഗവതിയെ തൊഴുതു. ഉണ്ണികൃഷ്ണ ഭഗവാനെ തൊഴുതു. എല്ലാ ഭഗവാന്മാരും ഭഗവതി മാരും അമ്പലത്തിലുണ്ട്. എല്ലാവരേയും തൊഴുതു. ഏഴു പേരുടെ പേരിലും പുഷ്പാഞ്ജലി നടത്തി. നിറഞ്ഞ മനസ്സോടെ അവർ അമ്പലം വിട്ടു. പാടിയും, വർത്തമാനം പറഞ്ഞും, പലഹാരങ്ങൾ കഴിച്ചും, വഴിയോര കാഴ്ചകൾ കണ്ടും, തമാശകൾ കാട്ടിയും, പറഞ്ഞും ബഹു രസമായി അവർ യാത്ര തുടർന്നു.

അവർ മ്യൂസിയത്തിൽ പോയി. വിനീതക്ക് വളരെ സന്തോഷമായി. അവൾ ഓരോന്നും നോക്കിക്കൊണ്ടിരുന്നു. ലതയും ലോചനനും വിനീതക്ക് വിശദ മായി പറഞ്ഞു കൊടുത്തു കൊണ്ടിരുന്നു. അച്ഛന്മാരും, അമ്മമാരും എല്ലാം മനസ്സിലാക്കി മക്കൾ പറയുന്നതു കേട്ട് നടന്നു കൊണ്ടിരുന്നു.

സമയം ഉച്ചയോടുത്തു. എല്ലാവരും ഹോട്ടലിലെത്തി സുഭിക്ഷമായി ഊണു കഴിച്ച് റൂമുകളിലെത്തി വിശ്രമിക്കാൻ തുടങ്ങി.               

നാലുമണിയായി. അവർ ഹോട്ടലിലെ ഊൺ ഹാളിലേക്ക് പോയി. ചായ കുടിച്ച് പോന്നു. "ഇനി നാളെ കാണാൻ പോകാം, "നാരായണൻ പറഞ്ഞു. "ശരി," ലോചനൻ പറഞ്ഞു. അവർ സംസാരിച്ചു കൊണ്ടിരുന്നു. സമയം അഞ്ചരയായപ്പോൾ മാലയും, വിനീതയും കൂടി പുറത്തിറങ്ങി. ആ ഗ്രൗണ്ടിൽകൂടെ നടന്നു. ആ സമയത്ത് ഹോട്ടലിൻറെ താഴത്തെ നിലയിൽ ആളുകൾ വന്ന് കോഫി മെഷീനിൽ നിന്നുള്ള കാപ്പി കുടിക്കുന്നതു കണ്ടു. വീനീതയും ലീലയും അവിടെ പ്പോയി പൈപ്പ് തിരിച് ഗ്ളാസിലേക്കു വന്ന കാപ്പികുടിച്ചു കൊണ്ട് നാലു പുറവും നോക്കിയിരുന്നു. "നല്ല കാപ്പി അല്ലെ വിനി," രുചിയോടെ കാപ്പി കുടിക്കുന്നതിനിടയിൽ വിനീത പറഞ്ഞു, "ആ അമ്മമ്മേ നല്ല കാപ്പി," അവരുടെ കാപ്പി കുടി കഴിഞ്ഞ് എല്ലാവർക്കുമുള്ള കാപ്പിയുമായി അവർ റൂമിലെത്തി. എല്ലാവരും സന്തോഷത്തോടെ കാപ്പി കുടിച്ചു.

പിറ്റേ ദിവസം അവർ നീന്തൽ കുളത്തിൽ നീന്താൻപോയി. എല്ലാവരും കൂടി നീന്തി. കുറച്ചു ദൂരം പോയപ്പോൾ നാരായണൻ മടങ്ങി. കുറച്ചു നേരം വെള്ളത്തിലിരുന്ന് നാരായണൻ കരക്കു കയറി. മാധവനും മടങ്ങി. അയാൾ കല്പടവിനടുത്തുള്ള വെള്ളത്തിൽ നീന്താൻ തുടങ്ങി. മറ്റുള്ളവർ നീന്തി മടങ്ങി വന്നു. ലീലയും, ലതയും വെള്ളത്തിലിരുന്ന് വർത്തമാനം പറയുവാൻ തുടങ്ങി. ലോചനൻ കൂളിയിട്ടു നീന്താൻ തുടങ്ങി. വിനീതയും, മാലയും കൂടി വീണ്ടും നീന്തി. ആസമയത്ത് മാധവൻ നീന്തി വെള്ളത്തിൽ താഴുന്നത് മാല കണ്ടു. കളിയാണോ എന്നു കരുതി ഒരു നിമിഷം മാല നോക്കി നിന്നു. മാധവൻ താഴേക്കു പോകുകയാണ്. "എന്തു പറ്റി ??" എന്നു ചോദിച്ചുകൊണ്ട് പരിഭ്രമത്തോടെ മാല അവിടേക്ക് വേഗം എത്തി. അതു കണ്ട് ലതയും, വിനീതയും, ഓടി എത്തി മാധവനെ വെള്ളത്തിൽ നിന്ന് ഉയർത്തി. മാലയും, ലതയും, വിനീതയും കൂടി മാധവനെ കല്പടവിൽ ഇരുത്തി. എല്ലാവരും മാധവനെ നോക്കി. "എന്താ അച്ഛാ പറ്റിയത്?" ലത ചോദിച്ചു. "നീന്തിയപ്പോൾ എനിക് പൊങ്ങാൻ വയ്യാതായി," മാധവൻ പറഞ്ഞു. കുറച്ചു സമയം കഴിഞ്ഞ് മാധവൻ കരക്കു കയറി. മറ്റുള്ളവർ കുറച്ചു കൂടി നീന്തിയിട്ട് കയറി. വിനീത ഇറങ്ങി വന്ന് അല്പ നേരവും കൂടി നീന്തിയിട്ട് കയറി. പിന്നെ അവർ സിനിമ കണ്ടു. വെള്ളച്ചാട്ടം, പ്രധാനപ്പെട്ടവരുടെ പ്രതിമകൾ അങ്ങനെ അവർ പലതും കണ്ടു. ഇടക്കിടെ മാലയും, വിനീതയും പോയി കാപ്പികുടിക്കം. എല്ലാവർക്കും കൊണ്ടു വരികയും ചെയ്യും. അവർക്ക് അതൊരു രസമായി തോന്നി. കുറച്ചു ദിവസങ്ങൾക്കു ശേഷം അവർ മടങ്ങാൻ തീരുമാനിച്ചു. അന്ന് എല്ലവരും കൂടി പ്പോയി, കാപ്പി കുടിച്ച് സന്തോഷത്തോടെ അവർ മടങ്ങി.

ക്രിസ്മസ് ലീവ് കഴിയാറായി. അച്ഛനമ്മമാർ അവരുടെ വീട്ടിലേക്കു പോകുവാൻ പുറപ്പെട്ടു. പോകണ്ടന്ന് കുട്ടികൾ പറഞ്ഞു. വിനീത വാശി പിടിച്ചു. അവർ പറഞ്ഞു, "ഇനിയും വരാം. ഇടക്കിടെ നിങ്ങൾഅങ്ങോട്ടും വരുവിൻ. ഇപ്പോൾ പോയില്ലെങ്കിൽ വീടു കേടു വരും. ചെടികൾക്കു നനയ്ക്കണം. അടുത്തുള്ളവരോട് പറഞ്ഞാണ് വന്നിരിക്കുന്നത്." 

"സ്കൂൾ വെക്കേഷനുവരാം," ലതയും ലോചനനും പറഞ്ഞു. "ഞങ്ങൾ വരും അച്ഛച്ഛാ, അച്ഛമ്മേ, അമ്മച്ഛാ, അമ്മമ്മേ…!!" വിനീത ഉത്സാഹത്തോടെ പറഞ്ഞു.

മാതാപിതാക്കൾ കുട്ടികളോട് ബൈ പറഞ്ഞു, കുട്ടികൾ മാതാപിതാക്കളോടും ബൈ പറഞ്ഞു. മുത്തശ്ശന്മാരും, മുത്തശ്ശിമാരും വിനീതക്ക് ഉമ്മ കൊടുത്തു യാത്രയായി. ലോചനനും, ലതയും, വിനീതയും നോക്കി നിന്നു. 

ലത ലോചനനോട് ചോദിച്ചു, "നമുക്ക് നമ്മുടെ ജീവിതം ഒരു സിനിമയാക്കിയാലോ?" 

"ആര് കഥ യെഴുതും?" ലോചനൻ ചോദിച്ചു. 

"ഞാൻ എഴുതാം," ലത പറഞ്ഞു. 

"ഞാൻ പാട്ടു പാടാം," വിനീത പറഞ്ഞു. 

"ഞാൻ സംവിധാനം ചെയ്യാം," ലോചനൻ പറഞ്ഞു. 

ഡാൻസുഗ്രൂപ്പിലെ ആളുകൾ അഭിനയിക്കും. നമുക്ക് എല്ലാവർക്കും ചേർന്ന് സിനിമയുണ്ടാക്കാം എന്നു പറഞ്ഞ് അവരെല്ലാവരും കൂടി ചിരിച്ചു! അവരുടെ സന്തോഷത്തിൻറെ അലകൾ അവിടെ എല്ലാം പ്രതിധ്വനിച്ചു.


                                           ശുഭം



Rate this content
Log in

Similar malayalam story from Drama