Hibon Chacko

Drama Romance Thriller

4  

Hibon Chacko

Drama Romance Thriller

L I E | Thriller | Part 4

L I E | Thriller | Part 4

4 mins
289


റെസ്റ്റോറന്റിൽ എ. സി. യുടെ ആധിക്യം വർദ്ധിക്കുകയും മോർണിംഗ് ബ്രേക്ക്ഫാസ്റ്റിന്റെ ഗസ്റ്റുകൾ കുറഞ്ഞുവരികയുംചെയ്യുന്നത് പരോക്ഷമായി തങ്ങളെ ബാധിച്ചെന്നവിധം സന്ദർഭോചിതമായ മുഷിച്ചിൽ ലൈജ പ്രകടമാക്കിതുടങ്ങി.

“നീ ധൃതിവെക്കാതെ. വരാമെന്നവൻ സമ്മതിച്ചതല്ലേ,, ഞാൻ വിളിച്ചപ്പോൾ എന്നോടും സമ്മതിച്ചതാ!

ഒന്നുമില്ലേലും, അവനത്ര തെണ്ടിയൊന്നുമായിരിക്കില്ല നമ്മളീ പേടിക്കുന്നതുപോലെയൊന്നും സംഭവിക്കുവാൻ.”

   ലൈജയുടെ അരികിലിരിക്കവേ ദിൽജ ഇങ്ങനെ പറഞ്ഞ് ആശ്വാസം വിതറിയപ്പോഴേക്കും, തന്റെ മാനസികാവസ്ഥ വെളിവാക്കും വിധമൊരു താല്പര്യരഹിതമായശബ്ദം വേഗത്തിൽ ലൈജ പുറപ്പെടുവിച്ചു.

“... അവൻ വരും, നമുക്ക് വെയ്റ്റ് ചെയ്യാം.”

   തങ്ങളിരിക്കുന്ന മൾട്ടികുഷ്യൻ റസ്റ്റോറന്റ് സാക്ഷ്യമാക്കിയെന്നവിധം ദിൽജ ഇങ്ങനെ പറഞ്ഞുനിർത്തിയതും, അവരെ തിരഞ്ഞുകണ്ടെത്തിയെന്നവിധം ഇമാം ഇരുവർക്കുമേതിരെയുള്ള കവറിൽ ഇരുന്നു. പരിസരം ഞൊടിയിടയിൽ വീക്ഷിച്ചശേഷം ലൈജ ചാടി ചോദിച്ചു;

“എന്താടാ, എന്താ നിന്റെ ഭാവം!? എന്താ നിന്റെ ഉദ്ദേശം?”

   ഈ നിമിഷം വെയ്റ്റെർ പ്രത്യക്ഷപ്പെട്ടു. നിമിഷങ്ങൾപോലും നഷ്ടമാക്കുവാൻ തയ്യാറാകാത്തവിധം വെയ്റ്ററെ പാതിശ്രദ്ധിച്ച് മൂന്നു ടീ ലൈജ ഓർഡർ ചെയ്തു. ശേഷം ചോദ്യത്തിന്റെ ഭാവം പുറപ്പെടുവിച്ച് ഇമാമിനെ നോക്കിയിരുന്നു.

“മമ്മി, അവള് പറഞ്ഞിരുന്നല്ലോ; അതാണ് തീരുമാനം.”

   മമ്മിയെന്ന വിളികേട്ട നിമിഷം ലൈജ, അമ്പരപ്പുകലർന്ന ഈർഷ്യഭാവത്തോടെ ദിൽജയെ നോക്കി പിന്നെ പഴയപടിയിരുന്നു. ഇമാമാകട്ടെ വളരെ ലാഘവത്തോടെ നിലകൊള്ളുന്നത്, ഇരുവർക്കും അല്പനിമിഷം നോക്കിയിരിക്കേണ്ടിവന്നു.

“ഓക്കേ, വിട്. നിനക്ക് ഞങ്ങളെയും അറിയാം ഞങ്ങൾക്ക് നിന്നെയും. എന്തിനാ വെറുതെ എന്റെ മകളെ വലിച്ചിഴയ്ക്കുന്നത്...

എന്താ, ക്യാഷെന്തെങ്കിലും വേണോ നിനക്ക്...”

ലൈജയുടെ വൈഭവംകലർന്ന പ്രത്യേകതരം വാചകങ്ങളിവയ്ക്ക് ഒരു മന്ദഹാസ്സത്തോടെ അവൻ മറുപടി നൽകി;

“എംതി എന്നെ ക്യാഷ് തന്ന് വാങ്ങിച്ചിരിക്കുന്നതല്ല. ഞാൻ ക്യാഷിന് നിൽക്കുന്നതുമല്ല. എനിക്കിപ്പോൾ ഞങ്ങളുടെ ലൈഫാണ് പ്രധാനം.”

ഒന്നുനിർത്തി അല്പം മുന്നോട്ടുകയറിയിരുന്ന് അവൻ തുടർന്നുപറഞ്ഞു;

“ഞാൻ ഒറ്റമകനാ എന്റെ കുടുംബത്തിൽ, അപ്പനെയും അമ്മയെയും നോക്കണം എനിക്ക്. കൂടെ പഠിക്കാനും ക്യാഷില്ലാതെ

വന്നപ്പോഴാ ഞാനിതിലൊക്കെ അന്നുവന്നുപെട്ടത്. മൂന്നുനാലുമാസംകൊണ്ട് നിങ്ങൾക്കെന്നെ മടുത്തു. അവളെ പരിചയപ്പെട്ടശേഷം അധികമൊന്നിനും തുനിയാൻ തോന്നിയില്ല, പിന്നെ നിർത്തി.”

   അവനിങ്ങനെ നിർത്തിയപ്പോഴും ലൈജ തന്റെ സത്വഭാവം വെടിയതെയിരിക്കുകയായിരുന്നു -തീർത്തും അയഞ്ഞമട്ടിലിരിക്കുന്ന ദിൽജയോടൊപ്പം.

“കഴിഞ്ഞ രണ്ടുവർഷത്തിനിടയ്ക്ക് നടന്നതൊന്നും അവൾക്കറിയില്ല. ഞാനായിട്ടൊന്നും അറിയിക്കുന്നുമില്ലെന്നുള്ള പ്ലാനിലുമാണ്.

കാരണം വേറൊന്നുമല്ല, എനിക്കവളെ അത്രയ്ക്കിഷ്ടമാ,, ഈ വരവുപോലും അവളറിഞ്ഞിട്ടില്ല.”

ഇത്രയുംകൂടി, ധൃതിയിപറഞ്ഞ് അവനെഴുന്നേറ്റു, പിന്നെ തുടർന്നു;

“നിങ്ങൾക്ക് നിങ്ങളുടെ കാര്യം, ഞങ്ങൾക്ക് ഞങ്ങളുടെ. എനിക്ക് പറയാനുള്ളത് ഇതാണ്. പ്രവർത്തിക്കാനുള്ളത് എന്റെ എംതിയോടുമൊപ്പം! അവളുമായി സംസാരിച്ചാൽ മതി ഇനി, ഞാൻ പോകുന്നു.”

   മറുപടിയ്ക്കു നിൽക്കാതെ അവൻ, വേഗത്തിൽ പരിസരം മറന്ന് പോയി. ആ സമയം ഓർഡർചെയ്ത ടീ എത്തി. തലതാഴ്ത്തിയിരുന്ന് പാതിചായ കുടിച്ചശേഷം, തലയുയർത്തിയ ലൈജ കണ്ടത് ചായ ഫിനിഷ്ചെയ്ത് ഇരിക്കുന്ന ദിൽജയെയാണ്. ബിൽ പെയ്ചെയ്ത് ഇമാമിനായിരുന്ന ചായ ബാക്കിയാക്കി അവരിരുവരും സ്വന്തം ഫ്ലാറ്റിലേക്ക് തിരിച്ചു.

“ഇവൻ എപ്പോഴാടീ നമ്മുടെ മോളെ കണ്ടത്, ഇനി

വീട്ടിൽനിന്നുമാണോ ഇതിന്റെ വേര്...”

ഡ്രൈവ്ചെയ്യവേ നെറ്റിച്ചുളുപ്പിച്ച് ദിൽജ സാവധാനം ചോദിച്ചു.

“എന്റെ ദിൽജേ, എങ്ങനെയായാലെന്താ... വീട്ടിൽ നിന്നുമൊന്നുമാകാൻ വഴിയില്ല. അവര് വീട്ടിൽവെച്ച് കണ്ടിട്ടില്ല.”

അംഗീകാരഭാവത്തോടെ ദിൽജ, ലൈജയുടെ ഈ വാചകങ്ങൾക്കുമറുപടിയായി ഡ്രൈവിംഗ് തുടർന്നു.

“എനിക്കും ഇതുകേട്ടിട്ട് ഷോക്കിതുവരെ മാറിയിട്ടില്ല കെട്ടോ.”

  മറുപടിപ്രതീക്ഷിക്കാത്തവിധം ഈ വാചകം, കുറച്ചുസമയത്തെ പൂർണ്ണനിശബ്ദതയ്ക്കുശേഷം ദിൽജ ഉരുവിട്ടതിന് പക്ഷെ ലൈജയിൽനിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ല. അപ്പോഴേക്കും അവരുടെ കാർ ഫ്ലാറ്റ് കോമ്പൗണ്ടിൽ കയറിയിരുന്നു.

10

   ഹാളിലെ ക്ലോക്കിൽ പത്തുതവണ അറിയിപ്പ് മുഴങ്ങിയപ്പോഴേക്കും കിച്ചണിലെ പണികളൊതുക്കി ലൈജ തന്റെ റൂമിലേക്കെത്തി. ഒരു യുവാവിന്റെ പ്രസരിപ്പ് തന്റെ മടിയിലിരിക്കുന്ന ലാപ്ടോപ്പുമായി ബെഡ്‌ഡിലിരുന്ന് പങ്കിടുകയായിരുന്നു നാസർ. ഒരു പ്രത്യേകഭാവത്തിൽ ആ രംഗം രണ്ടുനിമിഷം നോക്കിനിന്നശേഷം ലൈജ ഡോർ ലോക്ക്ചെയ്ത് ബെഡ്‌ഡിലേക്കെത്തി.

“നിങ്ങൾ പുറത്തുജോലിചെയ്യുന്നവർക്ക് എന്നും മധുരപ്പതിനേഴാ അല്ലേ, അതിപ്പോ അമ്പതുകാരനായാലും..”

   ലൈജ, തന്നെ ശ്രദ്ദിക്കാൻവിട്ടുപോയ ഭർത്താവിനോടായി പറഞ്ഞു. ഒന്നുരണ്ടുനിമിഷങ്ങൾക്കുശേഷം, അവളുടെ വാചകങ്ങൾക്കുമറുപടിയും അവളോടുള്ള സ്വീകാര്യതയും പ്രകടമാക്കുംവിധം ഒരു മന്ദഹാസത്തോടെ നാസർ തുടങ്ങി;

“എടീ, ഞങ്ങളെപ്പോഴുള്ള ഭർത്താക്കന്മാർ അനുഭവിക്കുന്നത് നിങ്ങളെപ്പോലുള്ള ഭാര്യമാർക്ക് ഒരിക്കലും മനസ്സിലാകില്ല...”

   തന്റെ ഭർത്താവിന്റെ കൃത്യതയാർന്ന വാചകങ്ങൾക്കുമറുപടിയായി ലൈജയ്ക്ക് ഈനിമിഷം പ്രത്യേകമൊന്നും പറയുവാനില്ലായിരുന്നു.

“പോരാഞ്ഞ് കിട്ടുന്നത് കണ്ടില്ലേ... പുറത്തുപോയി വിയർത്ത് ജോലിയെടുത്ത്, ഒരു കരയ്ക്കെത്തുമെന്നായപ്പോൾ ഒരേയൊരു മകൾക്ക് ഇന്നലെക്കണ്ട ഒരുത്തൻ മതി. ഇനി എന്തൊക്കെയുണ്ടോ ആവോ, ഒന്നു കണ്ണടയ്ക്കുംമുൻപ്!”

തുടർന്നുപറയുംവിധം നാസർ പറഞ്ഞവസാനിപ്പിച്ചു.

“ഇനി ഇതൊന്നുംപറഞ്ഞിട്ട് കാര്യമില്ല. അവൾക്ക് കെട്ടണം എന്നുപറഞ്ഞു, കെട്ടിച്ചു കൊടുത്തല്ലോ! എന്തായാലും ചേട്ടന്റെ വീട്ടുകാർ നല്ലപണിയാ തന്നത്!”

ഇങ്ങനെ ലൈജ പറഞ്ഞുവരവേ, സ്പഷ്ടമായ സംശയഭാവം നാസർ പുലർത്തിയപ്പോഴേക്കും അവൾ തുടർന്നു;

“കല്യാണം കഴിഞ്ഞിതിപ്പോൾ മൂന്നാം രാത്രിയാ.. കിച്ചണിൽ ഇനിയും കിടക്കുവാ പണി! മാറിതാമസിച്ചതിന് എനിക്കിരിക്കട്ടെയെന്ന് കരുതിക്കാണും. കല്യാണം എല്ലാവരും അറിഞ്ഞങ്ങുകൂടി.”

തന്റെ ലാപ്ടോപിലേക്കുതന്നെ തിരിഞ്ഞുകൊണ്ട് നാസർ മറുപടി നൽകി;

“പോട്ടെ, ഇനിയില്ലല്ലോ.. ഒരേയൊരു മോളല്ലേ നമുക്കുള്ളൂ...”

ലൈജ, പാതി അലസമായിക്കിടന്ന ബെഡ്ഡും അതിലെ അനുബന്ധങ്ങളും കൃത്യമാക്കിവെച്ചുകൊണ്ട് നിശബ്ദത പാലിച്ചു.

“ഒരുമാസംകൂടി ഞാൻ ലീവ് നീട്ടിചോദിച്ചിട്ടുണ്ട് അവിടെ. എംതിയും മോനും വിരുന്നിനുവന്നുപോയാൽപ്പിന്നെ

അവിടേക്ക് നിനക്കുകൂടിവരാനുള്ള പേപ്പർവർക്കുകൾ നോക്കാം.”

തന്റെ ഭർത്താവിന്റെയീ വാചകങ്ങൾക്ക് അനുയോജ്യമാംവിധം ലൈജയുടെ മറുപടി എത്തി;

“എനിക്കിവിടെ നിൽക്കാൻ തീരേതാല്പര്യമില്ല. നിങ്ങളുടെകൂടെ അങ്ങോട്ടുവരാൻ പറ്റില്ലേ എന്ന പേടിയിലായിരുന്നു ഞാൻ.”

അർത്ഥമില്ലായ്മയിൽ അർത്ഥംവെച്ചതുപോലെയുള്ള ലൈജയുടെ ഈ വാചകങ്ങൾക്ക് പക്ഷെ നാസറിന്റെ ഭാഗത്തുനിന്നും മറുപടിയുണ്ടായില്ല.

“നമ്മളിവിടേക്ക് മാറിതാമസിച്ചതിന്റെ ചൊരുക്കാർക്കും തീർന്നിട്ടില്ല കെട്ടോ! അതിന്റെ തുടർച്ചയായി- നീയെന്റെ തലയിൽകയറി ഇരിപ്പാണെന്നും എടി പിടീന്ന് ഇത്തരമൊരു കല്യാണം നടത്തരുതായിരുന്നെന്നൊക്കെ രഹസ്യമായി അഭിപ്രായം വന്നിരുന്നു.”

ഒരുവിധം ലാഘവം പ്രകടമാക്കി നാസർ പൊതുവായെന്നവിധം ഇങ്ങനെപറഞ്ഞു.

“നിങ്ങടെ വീട്ടുകാരല്ലേ,, എന്റെവീട്ടുകാർക്ക് കാര്യംപറഞ്ഞപ്പോൾ തലേൽകേറി. നമ്മുടെ മോള് എന്തിനും ഒരുമ്പിട്ട് നിൽക്കുമ്പോൾ പിന്നിതെന്തുചെയ്യാനാ... ഞാൻ കുറെ പറഞ്ഞുനോക്കി അവളോട്‌, പ്രായമായല്ലോ.. കൂടുതൽ ഭരിക്കേണ്ട എന്നവൾ പറഞ്ഞില്ലെന്നേയുള്ളൂ.

നിങ്ങൾക്കവള് ജീവനാണല്ലോ, അവളതോർത്തോ.. അറിയാഞ്ഞിട്ടാ അവൾക്കിതൊക്കെ!?”

ഇത്രയും ലൈജ പറഞ്ഞുനിർത്തവെ നാസർ ഒന്നുചിരിച്ചു.

“കാര്യങ്ങള് വഷളാകുമെന്ന് നന്നായി മനസ്സിലാക്കിയിട്ടാ ഞാൻ നിങ്ങളെ വിളിച്ച്, വരച്ചവരയിൽ ഇവിടെ വരുത്തിച്ചത്.

ഇവിടെ നടക്കുന്നതൊക്കെ പുറത്തുള്ളവർക്ക് ചിന്തിക്കേണ്ടല്ലോ?!”

   തുടർന്നവളിത്രയും എത്തിയപ്പോഴേക്കും ഒരു നിശ്വാസത്തോടെ ലാപ്ടോപ് മടക്കിമാറ്റിവെച്ചശേഷം പുതപ്പ് സ്വയം മൂടിക്കിടന്നുകൊണ്ട് നാസർ പറഞ്ഞു;

“ആ ലൈറ്റൊന്ന് ഓഫ് ആക്കിയേക്കണേ..”

ലൈറ്റ് ഓഫ് ചെയ്ത ലൈജ പാതി പുതപ്പുമൂടി ബെഡ്ഡിൽ കയറിക്കിടന്നു.

“എന്റെ സിംകാർഡ് നാളെയൊന്ന് മാറ്റണം. ആവശ്യമില്ലാത്ത കുറേ കണക്ഷൻസ് വിടാനുണ്ട്. ഇവിടംവിട്ട് ഒരിടത്ത് സമാധാനമായിയിരിക്കണം

എല്ലാംമറന്ന് കുറേനാൾ... ഹോഹ്...”

അവളുടെ വാചകങ്ങൾ കണക്കിലെടുക്കാത്തവിധം നാസർ പറഞ്ഞു;

“നമ്മുടെ ഫ്ലാറ്റ്മേറ്റ് ദിൽജ.. ഒറ്റയ്ക്കല്ലേ അവരിവിടെ,,”

മലർന്നുകിടക്കെ വ്യക്തമായി കണ്ണൊന്നുചിമ്മിയശേഷം ലൈജ പറഞ്ഞു;

“ഹൂമ്... അവൾക്ക് കൂടെ ആളുണ്ടേലാ പ്രശ്നം! അവളൊക്കെ ഒറ്റയ്ക്കുജീവിക്കാൻ തന്നെ ജനിച്ചവളാ,, അവളെനോക്കി പഠിക്കാൻപോയാൽ അവതാളത്തിലാവത്തെയുള്ളൂ... എന്നെക്കൊണ്ടൊന്നും കൂട്ടിയാൽകൂടില്ല.”

   പിന്നീടുള്ള നിമിഷങ്ങളിൽ അവർക്കിടയിലൊന്നുമുണ്ടായില്ല. അല്പസമയം കടന്നുപോയതോടെ നാസർ പാതിയുറക്കത്തിലായെന്നു ശ്രദ്ധിച്ച് ലൈജ പുതപ്പ് പൂർണ്ണമായുംവലിച്ച് സ്വയം പൊതിഞ്ഞപ്രകാരം തുടർന്നുകിടന്ന് ഇരുകണ്ണുകളുമടച്ചപ്പോഴേക്കും പൊടുന്നനെ നാസറിന്റെ സ്വരമെത്തി;

“എടീ, നീയുറങ്ങിയോ,,”

   പാതിതിരിഞ്ഞ് നാസർ ഇരുട്ടിൽ കിടക്കുകയാണ്. മറുപടിയ്ക്കായെന്നവിധം അവിടേക്കവൾ ചെറിയൊരുഞെട്ടലോടെ തിരിഞ്ഞപ്പോഴേക്കും അയാൾ തുടർന്നു;

“ഞാനീനേരം ചിന്തിക്കുകയായിരുന്നു,, നീയെന്റെ അഭാവത്തിൽ അവളെ വളർത്തി ഇത്രയുമാക്കി. അവൾക്കിഷ്ടപ്പെട്ടോരാളെ കല്യാണം കഴിക്കണമെന്നുപറഞ്ഞു, അങ്ങനൊരു നല്ല തീരുമാനം, നമ്മളോട്‌പറയാൻ.. അവളെടുത്തത് അനുഗ്രഹം എന്നുവിചാരിച്ചാൽ മതി.

നിനക്ക് വിഷമമുണ്ടെന്നെനിക്കറിയാം, അവളോട് വെറുപ്പൊന്നും മനസ്സിൽവെക്കേണ്ട, അത് മറന്നേക്ക്.”

ഒന്നുനിർത്തി മലർന്നുകിടന്നുകൊണ്ട് അയാൾ തുടർന്നു;

“നമുക്ക് മരണംവരെ ഇനിയൊന്ന് ജീവിച്ചുതീർക്കേണ്ടേ.. അതിനുള്ള പണി നോക്കാം. അതാലോചിച്ചാൽ മതി, നമ്മുടെ കാര്യം!

ഞാനിവിടെ വന്ന്, കല്യാണത്തിന് രണ്ടുദിവസം മുൻപാണെന്നുതോന്നുന്നു- വാട്സ്ആപ്പിൽ കണ്ടതാ,,

വെറുത്തും, കള്ളങ്ങൾ പറഞ്ഞും കാണിച്ചും നമുക്ക് ജീവിക്കാം... പക്ഷെ അതൊന്നും ജീവിതത്തിന് ഒരർത്ഥവും ഉണ്ടാക്കില്ല.

നമ്മളൊക്കെ ജീവിതത്തിന്റെ അർത്ഥം തിരയുന്നതും നമുക്കതാവശ്യം വരുന്നതും അവസാനമാണ്,,

മരണത്തോടടുക്കുമ്പോൾ!”

   തന്റെ ഭർത്താവിനെ വെറുതെ നോക്കിക്കിടക്കുകയല്ലാതെ, മറുപടിയോ ഭാവമോ ലൈജയ്ക്ക് ഉണ്ടായിരുന്നില്ല. ഈ സമയം ‘ലൈൻ’ ഇൽ, ഇതുപോലെ മറ്റൊരു റൂമിൽ ദിൽജ തന്റെ താത്കാലിക ആശ്വാസത്തെ ആവേശത്തോടെ നുകരുകയായിരുന്നു.



Rate this content
Log in

Similar malayalam story from Drama