Pramod Poduval

Comedy


2  

Pramod Poduval

Comedy


കറ

കറ

1 min 2.5K 1 min 2.5K

ആ ദിവസം മുനീശ്വരൻകോവിൽ പരിസരമായിരുന്നു ഔട്ട് ഡോർ സ്കെച്ചിങ്ങിനായി തെരെഞ്ഞെടുത്തത്. ഇരിക്കാൻ പറ്റിയ ഇടം നോക്കിനടക്കുകയായിരുന്നു ഞാനും തോമസും.


"വാടാ നോക്കാം." അവൻ അവിടെ കൂടിയ ആൾക്കൂട്ടത്തിന് നേരെനോക്കി പറഞ്ഞു.


"വേണ്ടറാ, മാഷ് നോക്കുന്നുണ്ട്." ഞാൻ പറഞ്ഞു.


"നീവാ, ഒരു രസമുണ്ട്." അവനെന്നെ വലിച്ചുകൊണ്ടുപോയി ആൾക്കൂട്ടത്തിലേക്ക് തിക്കിത്തിരക്കി കയറി.


"കാപ്പിക്കറ, കായക്കറ, ചായക്കറ, ചകിരിക്കറ... ഒരൊറ്റലക്കലിൽ കറകളയാൻ... വെറും രണ്ട് രുപമാത്രം... " ഒരു സോപ്പ് കട്ട ഉയർത്തിപിടിച്ചു, വി ഡി രാജപ്പനെപ്പോലൊരാൾ അയാളുടെ അതേ ശബ്ദത്തിൽ കൂടിനിൽക്കുന്ന ആളുകളെകൊണ്ട് അത് വാങ്ങിപ്പിക്കാനുള്ള ശ്രമത്തിലാണ്.


"ചേട്ടാ, തൊണ്ടക്കറ കളയാൻ പറ്റുവോ?" തള്ളി തള്ളി മുന്നിലെത്തിയ തോമസ് ചോദിച്ചു.


"എന്താ മോനെ?"


" ആ ചേട്ടാ, വെണ്ടക്കറ പോവ്വോ? "


"പിന്നെന്താ മോനെ" ഠേ...!!! "വേറെ വല്ല കറയുമുണ്ടോ? "


ഒരൊറ്റലക്കലിൽ തോമസിന്റെ തൊണ്ടക്കറയും വെണ്ടക്കറയും പോയിക്കിട്ടി. കറകളഞ്ഞ മനസുമായി തോമസ് തിരിഞ്ഞു നടന്നു.


Rate this content
Log in

More malayalam story from Pramod Poduval

Similar malayalam story from Comedy