STORYMIRROR

Pramod Poduval

Comedy

3.5  

Pramod Poduval

Comedy

ഹിപ്നോടൈസേഷണ്‍

ഹിപ്നോടൈസേഷണ്‍

1 min
3.9K


പണ്ട് കോളേജില്‍ ഒരു മജീഷ്യൻ‍ വന്നു. അയാൾ 5 മിനുട്ടുകൊണ്ട് ഒരാളെ ഹിപ്നോടൈസ് ചെയ്ത് കാണിക്കാമെന്നേറ്റു. അതു കേട്ട് അടുത്തിരിക്കുന്ന ഗണേശൻ‍ പറഞ്ഞു:"ഇയാക്കിട്ടൊരു പണികൊടുക്കുന്നത് കാണണൊ?"


അവൻ‍ നേരെ സ്റ്റേജിലേക്ക് കയറി. അവനെ കണ്ടപ്പോൾ തന്നെ മജീഷ്യനു മനസ്സിലായി അവന്‍ രാത്രി പായയില്‍ കിടന്നാല്‍പ്പോലും ഉറക്കം കിട്ടാത്തൊരുത്തനാണെന്നും അവനെ വച്ച് പരീക്ഷണം അപകടകരമാണെന്നും. മജീഷ്യൻ മെനക്കെട്ട് രണ്ട് മൂന്നാളെയും കൂടെക്കൂട്ടി. ആരെങ്കിലും ഒരാള്‍ ഉറങ്ങിയാൽ‍ മതിയല്ലൊ.


മജീഷ്യൻ പറഞ്ഞപോലെ നാലാളെയും ഹിപ്നോടൈസ് ചെയ്തുന്ന് മാത്രമല്ല അവരെകൊണ്ട് പൂച്ചയെപ്പോലെ കരയിക്കാനും പട്ടിയെപ്പോലെ കുരപ്പിക്കാനും തുടങ്ങി, പ്രത്യേകിച്ച് ഗണേശനെകൊണ്ട്.


എല്ലാം കഴിഞ്ഞ് മടങ്ങിവന്ന ഗണേശൻ‍ പ്രയാസപ്പെട്ട് കണ്ണു തുറന്ന്പിടിച്ച് പറഞ്ഞു: "അയാളല്ല അയാളുടെ അപ്പൻ‍ വിചരിച്ചാലും എന്നെ ഉറക്കാൻ പറ്റൂല."


Rate this content
Log in

Similar malayalam story from Comedy