ജോൺ മെട്രിക്സ്
ജോൺ മെട്രിക്സ്


ചോക്കു കഷണം ശക്തിയിൽ തലയിൽ പതിച്ചപ്പോൾ കൂർക്കംവലിച്ചുറങ്ങുന്ന ബാബു ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു. അവന്‍റ്റെ ഭീമാകാരം കണ്ട് മാത്‌സ് പ്രൊഫെസ്സർ അതിനേക്കാളും ഞെട്ടി.
"എന്താ മാഷെ?" അവന്‍റ്റെ പരുക്കൻ ശബ്ദം അയാളെ വെപ്രാളത്തിലാക്കി.
"മെട്രിക്സ് ആരാ കണ്ടു പിടിച്ചെ?" അയാള്‍ ഒരു വിധം പറഞ്ഞൊപ്പിച്ചു.
അവന്‍റ്റെ കൈനഖങ്ങൾ അടുത്തിരിക്കുന്ന എന്‍റ്റെ തോളിനു താഴെ തൊലിയിൽ പിടുത്തമിട്ടു.
"പറടാ... പറടാ..." അവന്‍ മുറുമുറുത്തു.
കണ്ണുതുറന്നുറങ്ങിക്കൊണ്ടിരുന്ന എന്‍റ്റെ ബോധമനസ്സില്‍ അയാൾ അങ്ങിനെയൊരു കാര്യം ഡിസ്കസ് ചെയ്തതോർക്കുന
്നില്ല. ഇനി ഉപബോധമനസ്സിലെവിടെയെങ്കിലും ഉണ്ടോയെന്നു തപ്പിനോക്കാമെന്നുവച്ചാൽ പിടുത്തത്തിന്‍റ്റെ വേദന അനുവദിക്കുന്നില്ല. ഞാന്‍ പെട്ടെന്നു തോന്നിയൊരുപേരവനോട് സ്വകാര്യമായി പറഞ്ഞു.
എല്ലാ വിഷയത്തിലും എപ്പോഴും 50 ൽ 48 വാങ്ങുന്ന അഹങ്കാരിയായ പഠിപ്പിസ്റ്റിനെപ്പോലെ ബാബു ഉച്ചത്തിൽ പറഞ്ഞു:
"ജോൺ മെട്രിക്സ്."
ഒരു നിമിഷം ക്ലാസ് നിശ്ശബ്ദമായി. പിന്നെ പ്രൊഫെസ്സർ പൊട്ടിച്ചിരിച്ചു. പ്രൊഫെസ്സ്റിന്‍റ്റെ കണ്ട്രോളുപോയി.
പിന്നെ ക്ളാസ്സുമൊത്തം ചിരിച്ചു. ക്ലാസ്സിന്‍റ് കണ്ട്രോളുപോയി. അവസാനം "ഷോലെ" യിലെ "കാലിയ" യെ പോലെ ബാബുവും ചിരിച്ചു, ബാബുവിന്‍റ്റെയും കണ്ട്രോളുപോയി.