Sandra C George

Tragedy

4.7  

Sandra C George

Tragedy

ഇരുട്ട്‌

ഇരുട്ട്‌

1 min
11.5K


മഴവിലിന്റെ നിറങ്ങൾ അവളുടെ മനസ്സിൽ ഇന്നും നിഴലിച്ചു നിൽപ്പുണ്ട്. ഇരുട്ടിന്റെ ലോകത്തു പ്രതീക്ഷയുടെ കണങ്ങൾ വിതറിയ നിറങ്ങൾ. രണ്ട് വയസ് വരെ നിറമുള്ള ജീവിതമായിരുന്നു അവളുടേത്‌. ഇരുട്ട് പനിയായി വന്ന് അവളുടെ കണ്ണുകളിലെ വെളിച്ചം കവരുമെന്നു അന്നാരറിഞ്ഞു? കാലങ്ങൾ കഴിഞ്ഞുപോയി അവളിലും പ്രണയം വിടർന്നു. റീത്ത, ഇരുട്ടിനെ പ്രണയിച്ചവൾ. ഇരുട്ടിന് പ്രാണൻ സമർപ്പിച്ചവൾ. വെളിച്ചമെന്തെന്ന് അറിയാത്ത ഒരു പെണ്ണിന്റെ ഭ്രാന്ത്,‌ അതായിരുന്നു അവളുടെ പ്രണയം ചുറ്റുമുള്ളവർക്ക്. 


ഇരുട്ടിനും റീത്തയ്ക്കുമിടയിൽ അന്നൊരു വില്ലൻ കടന്ന് വന്നു. ഡോക്ടർ സാം, വെളിച്ചത്തിന്റെ ലോകത്തേക്ക് അവളെ കൂട്ടികൊണ്ട് പോകാൻ വന്നവൻ. സാമിനോട് അവൾക്കു വെറുപ്പായിരുന്നു, ഏകാന്തതയിൽ നിന്നും തന്നെ അകറ്റാൻ വന്നവൻ. ഇരുട്ടിനോട് രമിച്ചു ജീവിതം അവസാനിപ്പിക്കാൻ തന്നെ അനുവദിക്കാത്ത കാപാലികൻ. 


വേദന അസഹനീയമായിരിക്കുന്നു, ഇരുട്ടിനെ പിരിയുന്നതാണോ, കണ്ണിന്റെ നീറ്റലാണോ അറിയില്ല. സാമിന്റെ സന്തോഷമവൾക്ക് ഉള്ളാലറിയാം. മൂന്ന് ദിവസമായി എന്തോ ഒന്ന് കണ്ണിന് ചുറ്റും കെട്ടിയിരുന്നു. തുളച്ചുകേറിയ പ്രകാശം അവൾക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു, കണ്ണുകൾ അവൾ മുറുക്കി അടച്ചു. കുറച്ച് നേരത്തെ മല്പിടിത്തത്തിനൊടുവിൽ അവൾ കണ്ണുകൾ തുറന്നു. എതിരെ ഉള്ള കണ്ണാടിയിൽ തന്റെ രൂപം കണ്ടു, കണ്ണുകൾ തിളങ്ങുന്നുണ്ട്, താൻ സുന്ദരിയയാണെന്ന് അവൾ കണ്ടു. തന്റെ മേനിക്ക് എന്തൊരു ചന്ദമാണ്, മനസ്സിൽ അവൾ കോറിയിട്ട നിറമുള്ള വാക്ക്. അവൾ ചുറ്റും ഓടി നടന്ന് എല്ലാം കണ്ടു, കാണാത്ത കാഴ്ചകളെല്ലാം. സാം അവളുടെ പ്രണയ കഥയിലെ നായകനായി. വെളിച്ചത്തിന്റെ ലോകത്തെ തന്റെ കാമുകൻ. 


വെളിച്ചത്തിന്റെ ലോകം സന്തോഷം മാത്രമല്ലെന്ന് അവൾക്ക് പതിയെ മനസിലായി വന്നു. ഭർത്താവിന് കാമുകനെപോലെ ആകാൻ പറ്റില്ലെന്ന്. സാമിനെ വെറുക്കാൻ വേറെ കാരണങ്ങൾ അവൾക്കുണ്ടായിരുന്നില്ല. വെളിച്ചത്തിന്റെ ലോകത്തെ സകല പീഡനങ്ങളും സാം അവൾക്ക് പതിയെ നൽകി. സഹിക്കാൻ പഠിച്ചവളാണ് അവൾ. ഒന്നും മിണ്ടിയില്ല പ്രീതികരിച്ചില്ല, ആർക്കുവേണ്ടി ഇന്നും അറിയാത്ത രഹസ്യം. 


കാലിലെ ചങ്ങല വല്ലാണ്ട് മുറുകുന്നുണ്ട്. വേദന ഇല്ല, ആ മുഖത്തിന്ന് സന്തോഷം മാത്രം. ഭ്രാന്താശുപത്രി അവൾക്ക് ഇരുട്ടിനെ തിരികെ നൽകി. ഇന്നുമവൾ ആ ഭിത്തികളുടെ ഏതോ കോണിൽ പ്രണയാതുരയായി ഇരുട്ടിനോട് രമിക്കുകയാണ്. 


Rate this content
Log in

Similar malayalam story from Tragedy