STORYMIRROR

akshaya balakrishnan aalipazham

Romance Fantasy Others

4.0  

akshaya balakrishnan aalipazham

Romance Fantasy Others

എന്റെ പ്രണയാക്ഷരങ്ങൾ

എന്റെ പ്രണയാക്ഷരങ്ങൾ

1 min
2.6K


നാഥാ,

അറിയില്ലെനിക്ക് എന്താ നിന്നോട് തോന്നുന്നത് എന്ന്.. ഇതാണോ പ്രണയമെന്നും... നിന്റെ ബാഹ്യസൗന്ദര്യമോ പണമോ പദവിയോ ഞാൻ കാണുന്നില്ല.. നിന്നിലെ നിന്നെ ആണ് ഞാൻ സ്നേഹിക്കുന്നത്.. നിന്നിലെ നന്മയെയും തിന്മയെയും ഞാൻ ഒരുപാട് സ്നേഹിക്കുന്നു. എന്നിൽ ആദ്യം നിന്നോട് തോന്നിയത് ആരാധനയായിരുന്നു.. നിന്റെ മഷിക്കൂട്ടുകളിൽ പിറവിയെടുക്കുന്ന ചിത്രങ്ങളോട്.. ആ മനോഹരമായ ചിത്രങ്ങൾക്ക് ജന്മം കൊടുക്കുന്ന നിന്റെ കൈകളോട്..അടുത്തറിഞ്ഞപ്പോൾ വാത്സല്യമാണ് നിന്നോട് തോന്നിയത്...നിന്നിലെ കുഞ്ഞിനെ മനസുകൊണ്ട് ഗർഭം ധരിച്ച അമ്മയാണ് ഞാൻ... നീ എനിക്ക് ആരാണ് എന്ന ചോദ്യത്തിന് എന്റെ കൈയിൽ ഉത്തരമില്ല...


നീ ആകാശമാണ്.. ഞാൻ ഭൂമിയും.. ഈ ഉർവിക്ക് എത്തിപ്പിടിക്കാൻ പറ്റാത്ത വാനമാണ് നീ.. സൂര്യനെ പ്രണയിച്ച സൂര്യകാന്തിയെ പോൽ ദൂരെ നിന്ന് നിന്നെ സ്നേഹിക്കാനെ എനിക്ക് കഴിയു.. എനിക്ക് ഒരിക്കലും കൈയെത്തും ദൂരത്ത് അല്ല നീ.. ഒരിക്കലും ഒന്നിന് വേണ്ടിയും നിന്നെ മാറ്റാൻ ഞാൻ ആഗ്രഹിക്കുന്നില്ല.. നീ എന്നും നീയായി ഇരിക്കണം അതാണ് എന്റെ ആഗ്രഹം.. എത്ര ഒക്കെ അകലാൻ ശ്രമിച്ചാലും തിരികെ കടലിലേക്ക് എത്തുന്ന അലകൾ പോലെയാണ് ഇന്ന് എന്റെ മനസ്സ്. നിന്നിൽ നിന്നും എത്ര അകലാൻ ശ്രമിച്ചിട്ടും ഒടുക്കം ഞാൻ എന്നും നിന്നിൽ ആണ് എത്തി നിൽക്കുന്നത്. എന്റെ മനസിന്റെ കോണിൽ എന്നും ഉണ്ടാവും ഈ സ്നേഹം തുറന്നു പറയാതെ.. ഞാനോ എന്റെ പ്രണയവും ഒരിക്കലും നിന്നെ ബുദ്ധിമുട്ടിക്കില്ല.. നിന്റെ സ്വപ്നങ്ങൾക്കും ആഗ്രഹങ്ങൾക്കും ഞാൻ ഒരിക്കലും തടസം ആവില്ല.. നിന്റെ പ്രണയം മറ്റൊരാൾ ആയാൽ പോലും ഞാൻ സങ്കടപെടില്ല..


എന്റെ സന്തോഷം നിന്റെ പുഞ്ചിരിയാണ്.. നിന്റെ സന്തോഷങ്ങൾ എനിക്കും ആനന്ദമാണ്.. നിന്റെ ദുഃഖങ്ങൾ ഒക്കെയും ഈ നെഞ്ചിൽ ഞാൻ ഏറ്റു വാങ്ങാം.. എം.ടിയുടെ മഞ്ഞിൽ പറയുന്നത് പോലെ " എനിക്ക് നിന്നെ ഇഷ്ടമാണ്. കാരണമൊന്നുമില്ല.വഴിയിൽ തടഞ്ഞു നിർത്തില്ല..പ്രേമലേഖനമെഴുത്തില്ല. ഒന്നും ചെയ്യില്ല. ഒരു ബന്ധവും സങ്കൽപ്പിക്കാതെ.. വെറുതെ എനിക്ക് നിന്നെ ഇഷ്ടമാണ്. "

ഈ പ്രപഞ്ചത്തിന്റെ ഏതെങ്കിലും കോണിൽ നിന്റെ നന്മക്കായി പ്രാർത്ഥിച്ചു കൊണ്ട് ഞാൻ ഉണ്ടാവും.. വരും ജന്മമെങ്കിലും എന്റെ ജീവന്റെ പാതിയായി.. എന്റെ ഹൃദയതാളമായി..എന്റെ നെഞ്ചോട് ചേർത്തുവെക്കാൻ നിന്നെ എനിക്ക് നൽകണം നീ..


എന്ന്

നിന്റെ സ്വന്തം

..................💕


Rate this content
Log in

Similar malayalam story from Romance