Richu Mary James

Inspirational Others

4.0  

Richu Mary James

Inspirational Others

എന്നുമെൻ വിഷു

എന്നുമെൻ വിഷു

1 min
140


ഏപ്രിൽ ആദ്യവാരത്തിൽ ' എൻ ' കണിക്കൊന്ന 

             ********

മലയാളമാസത്തിൽ മേടം ഒന്നിനായി കാത്തിടും ഞാനെന്നും വിഷുക്കൈനീട്ടം കൈയിൽ തലോടുവാൻ......

ഇനി വരും കൊല്ലത്തെ സ്വർണ്ണഫലത്തെ കാത്തിരിക്കുന്നു നാമൊരു വേനൽ മഴക്കായികാക്കും വേഴാമ്പലെന്നപോൽ.......

ആ ഫലമല്ലോ നമുക്കെന്നും പരമേശ്വരൻ കനിഞ്ഞു നൽകുമൊരുകൊച്ചു മഞ്ചാടി മണിയെ തഴുകീടും വിഷുഫലം....

ശ്രീകൃഷ്ണസ്വാമിയെ കണി കാണാൻ കണികൊന്നപൂക്കളൊരുക്കി ഞാനിന്നെൻ വീട്ടിലായി ........

കണ്ണാ നിനക്കായി ഞാനെന്നും ഒരു കുഞ്ഞു തുളസികതിർമാല കോർത്തു വെച്ചീടാമെൻ വസന്തത്തിൻ മണിച്ചെപ്പിൽ.... 

ഞാനിന്നും കൊതിച്ചിടുന്നു നിൻ മുടിചുരുളിലെ ഒരു കൊച്ചു മയിൽപീലിയായിയെന്നും മാറിടുവാൻ....


            (  എന്നുമെൻ വിഷു...)


കേരളത്തിലെ കാർഷികോത്സവമാണ്‌ വിഷു. മലയാളമാസം മേടം ഒന്നിനാണ്‌ വിഷു ആഘോഷിക്കുന്നത്‌. അടുത്ത ഒരു കൊല്ലത്തെ ഫലത്തെ കുറിച്ചും ഇക്കാലയളവിൽ ജനങ്ങൾ ചിന്തിക്കുന്നു. വിഷുഫലം എന്നാണ്‌ ഇതിനു പറയുക. കേരളത്തിൽ മാത്രമല്ല അയൽ സംസ്ഥാനങ്ങളിൽ അതിർത്തിയോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങളിലും വിഷു ആഘോഷിക്കാറുണ്ട്.....കണിക്കൊന്ന പൂത്തു നിൽക്കുന്ന കാഴ്ച കാണാൻ എനിക്കെന്നും വളരെ പ്രിയം തന്നെയാണ് ...വിഷുക്കണിയും വിഷു കൈനീട്ടവും പുത്തനുടുപ്പും എന്നും മനസ്സിൽ ഒരു കുളർ തെന്നൽ പോലെ ഇന്നും മായാതെ കിടക്കുന്നു... അന്നു ഞാൻ കൂട്ടുകാരിയുടെ വീട്ടിൽ നിന്നും അട കഴിക്കും അതൊരു നല്ല അനുഭവം തന്നെയാണ് ....വിഷുവിന് ചിന്തിക്കടയിൽ പോയി മാലയും വളയുമോക്കെ വാങ്ങും അതൊക്കെ വളരെ രസകരമായി തോന്നിയിട്ടുണ്ട് ... ഓരോ വിഷുവും കടന്നു പോകുമ്പോൾ ഞാൻ ഓർക്കുമെല്ലാം ഇന്നലെ കഴിഞ്ഞപ്പോലെ....വിഷുവിനു ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങൾ അടുത്ത ഒരു കൊല്ലക്കാലം നിലനിൽക്കുന്നു എന്നാണ് വിശ്വാസം..ഒരുതവണത്തെ വിഷുവിന് കിട്ടിയ കൈനീട്ടം എൻ്റെ അനിയൻ കട്ടൊണ്ട് പോയെന്ന സങ്കടം മാത്രേ ഉള്ളൂ ...ചെറിയ ഒരു വിഷമം... അന്ന് അവനും ഞാനും കുഞ്ഞായിരുന്നു... വിഷുവിൻ്റെ തലേന്ന് രാത്രി ഇരട്ടഗരുഡനുണ്ടാകും അതെനിക്കു ഒരിക്കലും മറക്കാനാവില്ല.......


Rate this content
Log in

Similar malayalam story from Inspirational