Richu Mary James

Romance Others

4.0  

Richu Mary James

Romance Others

പ്രണയസൗഗന്ധികങ്ങൾ

പ്രണയസൗഗന്ധികങ്ങൾ

3 mins
347


' ഇന്നും കുളിർ കാറ്റു പോൽ എന്നെ തഴുകുന്നു പ്രണയം '

പക്ഷേ ഒന്നു മാത്രം അറിയാമായിരുന്നു അവനെ ഞാൻ ഒരുപാട് പ്രണയിച്ചിരുന്നു....അവൻ ഇന്നും എന്നെ അകറ്റി നിർത്തുന്നു. നിനക്കായി മാത്രം അവനു എന്നെക്കാൾ മികച്ചതു നീ മാത്രമായിരുന്നു എന്നും...അവനു ഞാൻ വെറുമൊരു പെണ്ണു അവൻ്റെ മനസ്സിലെ ഒരു കോണിൽ പോലും എന്നെ കുറിച്ചുള്ള ഓർമ്മകളില്ല.... പക്ഷേ പക്വതയില്ലാത്ത പ്രണയമെന്നു പറഞ്ഞു ആശ്വസിക്കാൻ എനിക്ക് പറ്റുമായിരുന്നില്ല ....ഒരിക്കൽ പോലും എന്നെ തിരിഞ്ഞു നോക്കത്തവനെ ഞാൻ എന്തിനാണു സ്നേഹിക്കുന്നതെന്നു തോന്നിപ്പോയ നിമിഷങ്ങളെ ഞാൻ ഇന്നും ഓർക്കുമ്പോൾ കണ്ണിൽ നിന്നും അടർന്നു വീഴും പവിഴ മുത്തുകൾ എന്നോടു ചോദിച്ചു നിനക്കു മറന്നുകൂടെ അവനെ എന്നു, ഒരു ചെറു പുഞ്ചിരി മാത്രം ബാക്കി നിൽക്കെ ഞാൻ പറഞ്ഞു അവൻ്റെ ഹൃദയത്തിൽ ഞാൻ ഉണ്ട് .


അവനു എന്നെക്കാൾ പ്രിയപെട്ടതു മറ്റാരോ ആവാം എങ്കിലും അവൻ്റെ ഹൃദയത്തിൽ ഞാൻ ഉണ്ട് അവൻ്റെ എറ്റവും വലിയ മിത്രമായി...അവൻ എന്നെ സ്നേഹിച്ചിട്ടില്ല എങ്കിലും എന്നും നിനക്കായി ഞാൻ എൻ്റെ സ്നേഹത്തിൻ ദീപം കൊളുത്തി വെയ്ക്കും കാരണം ആ തീയിൽ നീ ഉരുകി എന്നിലേക്കു തന്നെ വന്നുചേരും ...... ഒരിക്കലും മായാത്ത സ്മരണകൾ ഉണർത്തി എന്നിൽ നീ ഇന്നും ഒരു കാർമേഘം പോൽ മൂടുപടം അണിഞ്ഞു നിൽക്കുന്നു പ്രിയാ ....അവനെ ഞാൻ എത്രമേൽ സ്നേഹിച്ചിരുന്നു എന്നു മറ്റാരെക്കാളും എൻ്റെ കുഞ്ഞി പൂച്ചയ്ക്ക് അറിയാം അവളും ഞാനും അത്രക്കു കൂട്ടായിരുന്നു ...എൻ്റെ പ്രണയം നിന്നിൽ കൊഴിയുമ്പോൾ ഞാൻ ഇന്നും ഓർക്കുന്നു നമ്മൾ ഇണക്കങ്ങളും പിണക്കങ്ങളും പങ്കുവെച്ച ആ കാലം ....


എന്നിൽ ഇന്നും നിൻ ഓർമ്മകൾ ഉണരുമ്പോൾ ഞാൻ പറയും അവൻ എൻ്റെ പവിത്രമായ നിവേദ്യത്തിൽ ഒന്നാണെന്നു ....നിൻ്റെ പ്രിയപ്പെട്ടവൾക്കായി നീ കരുതിയ സ്നേഹം കുറച്ചെങ്കിലും എനിക്കായി കരുതുവാൻ നിനക്കു സാധിച്ചാൽ എൻ പ്രണയം ചിത്രശലഭം പോൽ പാറി പറന്നു നടന്നേനെ അറിയാം, അതു അവൾക്കു മാത്രം സ്വന്തമായി കഴിഞ്ഞു ....എൻ മനസ്സിൽ കൊത്തിയ നിൻ്റെ രൂപത്തിനു ഇന്നു നാലുവയസ്സു എങ്കിലും എൻ മനസ്സിൽ നിൻ രൂപം പൂർണമായി കാണാൻ ഞാൻ ഇന്നും ഒരു പുസ്തക താളിൽ ഒളിപ്പിച്ച മയിൽപീലിയായി ഒറ്റക്കൊരു കോണിൽ നിന്നെയും കാത്തു നിൽക്കുന്നു പ്രിയാ....നിനക്കായി ഞാൻ ഇന്നും ഒരു പനിനീർ പൂവു കരുതിയിട്ടുണ്ട് ,എൻ മനസ്സിൻ താഴ്വരയിൽ അതെന്നും നിനക്കു മാത്രം സ്വന്തം.


എങ്കിലും എനിക്കറിയാം അതു നിനക്കു വെറും കടലാസുപൂ മാത്രം...ഇനി നിന്നെ ഒരിക്കലും കാണില്ല കണ്ണിൽ എങ്കിലും നിൻ ഓർമ്മകൾ എൻ നെഞ്ചിലെ ചൂടേറ്റ് മയങ്ങും...ഒരിക്കലും മായാത്ത വസന്തമായി നീ ഇന്നും മറുകരയിൽ ആരെയോ കാത്തു നിൽക്കുന്നു...ഒരിക്കലും ഞാൻ മറക്കില്ല നിന്നെ ഞാൻ ആദ്യമായി കണ്ട നാൾ നീ ഒരു പക്ഷേ മറന്നേക്കാം ....ഞാൻ നിനക്കു ആദ്യം ശല്യമായ ദിനവും ഞാൻ മരിക്കിലും മറക്കില്ല പ്രിയാ....നിനക്കു ഞാൻ ശല്യം എങ്കിലും ഇന്നും കൊതിക്കുന്നു നിൻ ജീവിത സഖിയായി നിന്നിൽ ഒരു കുളിർ മഴയായി പെയ്യുന്നതു...നീ എന്നെക്കാൾ നല്ലൊരു പെണ്ണിനെ നോക്കിയപ്പോൾ നിനക്കു എന്നിലെ പ്രണയത്തിൻ ആഴം ഒരിക്കലും ഒരു അളവു കൊലുകൊണ്ടു പോലും ആളെന്നെടുക്കാൻ സാധിക്കില്ല എന്നു നീ മനസ്സിലാക്കിയില്ല .....നിന്നോടുള്ള എൻ്റെ പ്രണയം ഞാൻ എൻ സൗഹൃദമായി നെഞ്ചിലെ ഒരു കോണിൽ താഴിട്ടു പൂട്ടി ...

ഒരിക്കൽ നീ വരും എൻ മൊഴികളിൽ പൂവിടും വസന്തമാവാൻ.... ഞാൻ ഇന്നും ഉറങ്ങാതെ കാത്തിരിക്കുന്നു നിൻ നെഞ്ചിലെ തലോടലാവാൻ ...

             " പ്രിയാ!

' ഞാൻ ' നിന്നെ എന്തുകൊണ്ട് പ്രണയിച്ചു. എന്ന, ചോദ്യത്തിനു ?  ഇന്നുവരെ, എന്റെ പക്കൽ, ' ഉത്തരങ്ങൾ 'ഒന്നും തന്നെ ഇല്ല "!

                

നിന്റെ സ്‌നേഹത്തിനു ഞാന്‍ ഒരിക്കലും വാശി പിടിക്കില്ല ...നീ എൻ അരികിൽ ഉണ്ടെന്നറിഞ്ഞാല്‍ മതി ..നിൻ പ്രണയം ഞാൻ നുകർന്നുകൊള്ളം .....

             

ഇന്നും നാളെയും എന്നേക്കും നീ കൂടെയുണ്ടാകാൻ ആഗ്രഹിക്കുന്നു ഞാൻ. ഹൃദയത്തിലും എനിക്ക് നിന്നെ വേണം... എന്നേക്കും എന്റേതാകുമോ നീ?

          

പ്രണയം നഷ്ട്ടം ആണെങ്കിലും അതിൽ ഒരു സുഖം ഉണ്ടു കാരണം നഷ്ട്ടമായതു മാത്രം നാം മരിക്കുവോളം മനസ്സിൽ സൂക്ഷിക്കും...

            

എൻ്റെ രാവുകൾ പകലാക്കിയതു നീയാണ് പക്ഷേ അതു പൂർണമാക്കാൻ നീയില്ല....

            

സ്വപ്നം പോലും എന്നെ നിന്നിലേക്കു നയിക്കുമ്പോൾ ഞാൻ ഇന്നും ഒറ്റക്കാണ്...


നീ കാരണം ഞാൻ നഷ്ട്ടങ്ങളെ തിരിച്ചറിഞ്ഞു, ഇന്നു ഞാൻ വെറും ഒരു ഭ്രാന്തി....

        

നിന്നിൽ ഞാൻ സ്നേഹം കണ്ടെത്തി പക്ഷേ ആ സ്നേഹം വെറും ഒരു കടലാസു തോണി മാത്രം....

         

നീ എൻ്റെ കൈകളിൽ മുറുകെ പിടിച്ചിരുന്നു .....എങ്കിൽ ഞാൻ ഇന്നു ഒരു വർണ്ണം വിതറും നദിയായി ഒഴികിയേനെ....

       

ഇന്നെൻ പ്രണയം എൻ്റെ മനസ്സിൽ മാത്രം ബാക്കി നിൽക്കെ ഒരു ചോദ്യം മാത്രം സ്നേഹിച്ചു കൂടെ എന്നെ നിനക്കു....അറിയാം അതെൻ്റെ വെറും സ്വപ്നം മാത്രം....

            

മിഴിയിലോളിപ്പിച്ച കണ്ണീർ തുള്ളികൾ പാടിയ ഗാനം എൻ നെഞ്ചിലെ ഒരു കോണിൽ ഇന്നും കുറിച്ചിട്ടിരിക്കുന്നു നിനക്കായി.....

        

           



Rate this content
Log in

Similar malayalam story from Romance