Richu Mary James

Romance Others

3.4  

Richu Mary James

Romance Others

നിനക്കായി ഒരു പിറന്നാൾ സമ്മാനം

നിനക്കായി ഒരു പിറന്നാൾ സമ്മാനം

2 mins
445


ഞാൻ അന്നു നിനക്കായി വാങ്ങിയ പിറന്നാൾ സമ്മാനം ഇന്നും എൻ്റെ അലമാരയിൽ ആരും കാണാത്ത ഒരു കോണിൽ പൊടിപിടിച്ചിരിക്കുന്നു.. ഇന്നു ഞാൻ അതു തുറക്കുമ്പോൾ വീണ്ടും നിൻ്റെ മറ്റൊരു പിറന്നാൾ ദിനം കൂടി വരവായി... പക്ഷേ .... ആ ആരും കാണാത്ത ഞാൻ ഇഷ്ടത്തോടെ നിനക്കായി വാങ്ങിയ സമ്മാനം ആർക്കും വേണ്ടാത്ത ഒരു കൂട്ടം മനുഷ്യരെ പോൽ അലമാരയുടെ പിന്നിലായി ആരെയോ കാത്തു നിൽക്കുന്നു ....ഒരിക്കൽ പോലും നീ എൻ്റെ മനസ്സോ ഞാൻ വാങ്ങിയ ആ പിറന്നാൾ സമ്മാനമോ കണ്ടിട്ടില്ല .... പക്ഷേ എൻ്റെ മനസ്സിൽ നീ ആ സമ്മാനം എന്നേ വാങ്ങി കഴിഞ്ഞു ....എനിക്കറിയാം ആ സമ്മാനം എൻ്റെ അലമാരയുടെ ഒരു കോണിൽ തന്നെ ഒതുങ്ങി കൂടും എന്നു ....എന്നും ഞാൻ അതു നിനക്കായി മാറ്റി വെക്കാം നീ എത്തുവോളം.... അറിയാം അതെൻ്റെ വെറും സ്വപ്നം മാത്രം .....


 നീ എന്നെ വേദനിപ്പിച്ചിട്ടുണ്ടു എങ്കിലും നിനക്കായി എൻ്റെ സ്നേഹസമ്മാനം ഞാൻ എന്നും കരുതി വെയ്ക്കും കാരണം നീ എനിക്കു അത്രമേൽ പ്രിയപ്പെട്ടതാണു...എൻ്റെ കുഞ്ഞു സമ്മാനം ഞാൻ എന്നെങ്കിലും നിൻ്റെ കൈയിൽ തരും ആരും അറിയാതെ നീ അതു നശിപ്പിച്ചാൽ എനിക്കു ദുഃഖമില്ല.... കാരണം ഞാൻ എന്താണോ ആഗ്രഹിച്ചതു അതു നടന്നു ആ സമ്മാനം ഞാൻ തന്നു നിനക്കായി ....നിൻ്റെ കൈയിൽ എനിക്കു ആ സമ്മാനം തരാൻ കഴിഞ്ഞല്ലോ എന്നുള്ള ചിന്ത എൻ്റെ മനസ്സിനെ കുളിരണിയിക്കും... 


   പിറന്നാൾ സന്തോഷത്തിന്റെ ദിവസമാണ്. നമ്മെ സ്നേഹിയ്ക്കുന്നവരും നാം സ്നേഹിയ്ക്കുന്നവരും നമ്മുക്കായി പിറന്ന ആ സുദിനം. പക്ഷേ നീ പിറന്നതു എനിക്കു സന്തോഷം പകരാൻ അല്ല മറിച്ചു വേദനകൾ എൻ്റെ മനസ്സിൽ നിറക്കാനാണ് .....ഒരോ ജന്മദിനവും ഓരോ തിരിച്ചറിവാണ്. ഇനിയും മുന്നോട്ടു പോകാൻ ഒരുപാടുണ്ടെന്നും, എത്തിപ്പിടിയ്ക്കാൻ ഉയരങ്ങൾ ഇനിയും ഉണ്ടെന്നുമുള്ള തിരിച്ചറിവു.... എങ്കിലും എനിക്കറിയാം ഞാൻ നിൻ്റെ മനസ്സിലെ ഒരു സാങ്കല്പിക സൃഷ്ടി പോലും ആകുന്നില്ല അത്രയ്ക്കു ദൂരെ ആണു ഞാൻ ഇന്നു ....ഒത്തിരി ദൂരത്തു നിന്നും മനസ്സു നിറയെ സ്നേഹത്തോടെ എന്റെ നക്ഷത്രത്തിനു ഒരായിരം ജന്മദിനാശംസകൾ നേരുന്നു...


ആരോ ഒരാളായി വന്നു നീ എൻ്റെ മനസ്സിൽ കയറി എന്നിട്ടു മറ്റാരോ ആയി നീ എങ്ങോട്ടോ മറഞ്ഞു സങ്കടമില്ല കാരണം വന്നതും മറഞ്ഞതും നീ ആണു എൻ്റെ മനസ്സിലെ നിന്നോടുള്ള പ്രണയം അല്ല.....


 ഞാൻ ഓടും നിനക്കായി ഒന്നാം സ്ഥാനത്തിനായി അല്ല മറിച്ചു നിൻ്റെ ഒപ്പം എങ്കിലും എത്താൻ.....


 നിൻ്റെ ഒരു ചിരിക്കായി ഞാൻ കാത്തു നിന്ന നിമിഷങ്ങൾ ഉണ്ടു....നീ പോലും അറിയാതെ പോയ എൻ്റെ ആ കൊച്ചു കൊച്ചു സന്തോഷങ്ങൾ ....നിനക്കു ഇനിയും ഒരു ആയിരം പിറന്നാൾ ദിനങ്ങൾ വന്നു ചേരട്ടെ .....


    ചേർത്തു നിർത്താൻ യോഗം ഉണ്ടെങ്കിൽ നീ എന്നിലേക്കു തന്നെ വന്നു ചേരും എന്നു എൻ്റെ മനസ്സിലെ നിന്നോടുള്ള പ്രണയം എന്നും മൊഴിഞ്ഞു....


എന്നിൽ ഉണരും പ്രണയം അതു നീ മാത്രം .... പ്രണയത്തിൻ തീരത്തു എൻ നെഞ്ചിലെ പാട്ടിൻ്റെ താളത്തിൽ ചാഞ്ചാടും ഒരു ചെറുതോണിയായി നീ ഇന്നും മറുകരയിൽ എത്തി നിൽക്കാൻ കൊതിക്കും സ്വപ്ന നായകൻ...


ഹൃദയത്തിൽ കൊത്തിയ നിൻ രൂപം മായൂവോളം ഞാൻ നിനക്കായി കാത്തിരിക്കും.....


               



Rate this content
Log in

Similar malayalam story from Romance