ദ പുട്ട്
ദ പുട്ട്
അനന്ത വിഹായുസ്സിൻറെ അസ്തമയത്തിൽ അത് സംഭവിച്ചു!
ഷാജി പുട്ടു മിണുങ്ങി!!
കണ്ണും വട്ടമിട്ടു മീൻ പെരിയമ്മലെ കോലായിൽ ഉമ്മാമാന്റെ മടിയിൽ തലയും വെച്ച് വെടിയും വെട്ടുമേറ്റ ബാഹുബലിയെ പോലെ ക്ഷത്രിയ - കരുത്തോടെ കരിച്ചോല കെട്ടുമ്മൽ കണ്ണും നട്ടു ദേ ... ദിങ്ങനെ കിടക്കുന്നു.
കണ്ണേട്ടൻ കോപ്പെരിയ കെട്ടുന്നതിൽ മാത്രമല്ല, കൊണ്ടുവെച്ച 16 കഷ്ണം പുട്ടും, ഒരു തുള്ളി കറിപോലും തൊടാതെ പഴഞ്ചക്ക മിണുങ്ങും പോലെ അണ്ണാക്കിലേക്കു, ഗ്ലൂം... എന്ന് വലിച്ചെറിയുന്നു. ശേഷാൽ മഴുക്കുറ്റി പോലത്തെ വിരലുകളും നുണഞ്ഞു കൊട്ടക്കോരി പോലത്തെ റബ്ബർ പാട്ടയിൽ കഞ്ഞിവെള്ളവും മൊത്തുന്നു. എനിക്ക് അത്ഭുതമായിരുന്നു കണ്ണേട്ടനെ. ദിവസോം എത്ര പിട്ട് തിന്നാം കണ്ണേട്ടന്!!
ഇങ്ങനെയൊക്കെയാണെങ്കിലും, ഒരു പിഞ്ചുബാലൻ, ഇതെല്ലം കണ്ട് പിട്ടു തീർന്നു പോകുമോ എന്നും ഭയന്ന്, സ്വയം ഉള്ളുരുകി പ്രാർത്ഥിക്കുന്നു.. പടച്ചോനെ കണ്ണേട്ടൻ കൊയിച്ചില് വീഴുംപോലെ തെങ്ങിൽ നിന്നും പടക്കോന്നും പ്ലിത്തോന്നും പറഞ്ഞു വീഴണേ , എന്നിട്ട് എനിക്ക് ബാക്കി പിട്ടെല്ലാം കിട്ടണേ... ആമീൻ യാ റബ്ബ്ലാലമീൻ !
പക്ഷെ കണ്ണേട്ടൻ വീണില്ല!
എന്നാലോ ഉമ്മാമ വിളിച്ചു, എനിക്ക് പിട്ടു തന്നു, ഒരു പ്ലേറ്റിൽ വിത്ത് കടലക്കറി ആൻഡ് ചെറുപയർ!
സോ ബ്യൂട്ടിഫുൾ...
സോ എലെഗന്റ്....
ഇറ്റ്സ് ലുക്കിങ് ലൈക് എ വൗ....
ഞാൻ തഗ്ഗൻ ആയി പെട്ടെന്ന്, തര..ര ..ര ..രാ
കിട്ടിയ പിട്ടിലെ തേങ്ങാ വടിച്ചു അണ്ണാക്കിലേക്കു ഒഴുക്കി, ശേഷം അരിക്കണ്ടി മാത്രം ഹൈലസ പാടി പൊക്കിയെടുത്തു തിരുവായ്ക്കകത്തേക്ക് അഥവാ കണ്ഠത്തിലേക്കുന്തി തള്ളുമ്പോഴാണ് , അൻവർക്ക ചക്കര ചോറിന്റെ സാമ്പ്ൾസ് തൊണ്ടയിലേക്കുറ്റിച്ചു നുണക്കുന്നത് ഞാൻ കണ്ടത്. പിന്നീടുള്ളതെല്ലാം പെട്ടെന്നും ഒരുമിച്ചുമായിരുന്നു.
യെന്റെ സിവനെ, പിട്ട് മിണ്ങ്ങി, മുയ്മോനും തൊണ്ടയിൽ കുടുങ്ങി. ശ്വാസം മുട്ടി. ആകെപ്പാട് ഒരു കാറ്റ് പോയത് കീഴ്ഭാഗത്ത് കൂടെ മാത്രമാണെന്നാണ് എന്റെ ഒരോർമ്മ.
ബോധം വന്നപ്പോൾ ഞാൻ അപ്പോഴും അബോധാവസ്ഥയിൽ തന്നെയായിരുന്നു....
ആറി തണുത്ത പിട്ടും ആറ്റിയ ചായയും കാണുമ്പൊൾ ഇപ്പോഴും ഞാൻ അരമൈൽ അപ്പുറത്തെ നിൽക്കാറുള്ളു...
പ്രൊവൊക്കേറ്റു ചെയ്യാനായി ഇന്നിതാ റോസ്‌ന വീണ്ടും പുട്ടുപൊടിയും വാങ്ങിയിതായിതാ........മന്ദം മന്ദം വണ്ടീന്തള്ളി വരുന്നു.
ഈശ്വരാ... എന്നെ മാത്രം രക്ഷിക്കണേ... ണേ...ണേ...ണേ...!
