Binu R

Abstract Drama

3  

Binu R

Abstract Drama

അയിത്തം

അയിത്തം

2 mins
430


ഞാൻ നടന്നു. പെലയൻ എന്ന ഓമനപ്പേരിൽ അമ്മാവൻ വിളിക്കുന്ന കുഞ്ഞുകുഞ്ഞിന്റെ വീട്ടിലേക്ക്. രാവിലെ അയാളെ വിളിച്ചുകൊണ്ടു വരണമെന്ന് അമ്മാവന്റെ ആജ്ഞ ആണ്. അനുസരിക്കാതെ ആർക്കും നിർവാഹമില്ല. അമ്മാവന്റെ കല്പനകൾ എപ്പോഴും കല്ലേൽ പിളർക്കുന്നതാണ്...


തന്നിൽ താണ ജാതിക്കാരെയെല്ലാം ജാതിപ്പേരിലെ വിളിക്കുകയുള്ളു. ഈ നൂറ്റാണ്ടിലും ജാതിവ്യത്യാസങ്ങൾ. തനിക്കതൊരിക്കലും ദഹിക്കാറില്ല. പക്ഷേ മറുത്തൊന്നും പറയാൻ വയ്യ. ഹിന്ദുക്കളിൽ ബ്രാഹ്മണൻ, നായർ, പെലയൻ, ഈഴവൻ, എന്നിങ്ങനെ നീണ്ടു പോകുന്നവർ...


ക്രിസ്ത്യാനിയിലുമുണ്ട് വ്യത്യസ്ത വിഭാഗങ്ങൾ. പറഞ്ഞാൽ വർഗീയതയാകും. അതുകൊണ്ട് ഞാനൊന്നും മിണ്ടുന്നില്ല.മുസ്ലിമുകൾക്കിടയിലുമുണ്ട് വേർതിരിവുകൾ. സർവത്ര വേർതിരിവുകൾ. 


പരസ്പരം കല്ല്യാണം കഴിക്കണമെങ്കിലും, മരിക്കുമ്പോൾ സംസ്കരിക്കുന്നതിനുമുണ്ട് അധികാരവും അവകാശവും. ഓർത്താൽ ഭ്രാന്തും പിടിക്കും. ഹൊ അസഹനീയം ആണ്! 


 നീ ആ അയ്യപ്പനെ പറഞ്ഞുവിട്. അമ്മൂമ്മയാണ്. അവനെയെന്തിനാ ആ പെലയ ചാളയിലേക്ക് വിടുന്നത്. അവറ്റകൾക്കൊന്നിനും ഒരുവൃത്തിയുമില്ല. അമ്മൂമ്മ അറിയുന്നേയില്ല കാലങ്ങളുടെ മാറ്റങ്ങൾ. അവർക്കിടയിലാണ് എന്നും വൃത്തിയെന്ന് തനിക്ക് പറയണമെന്നുണ്ട്. ദിവസവും കുളിച്ച് മുറ്റവും പെരയും അടിച്ചുവാരി തളിച്ചിട്ടാണ് പാചകം പോലും ചെയ്യുന്നത്. താൻ പലപ്പോഴും കണ്ടിട്ടുണ്ടത്. 


അയാൾ നടന്ന് കുഞ്ഞുകുഞ്ഞിന്റെ മുറ്റത്തുകയറി. അകത്തു നിന്നും പുലക്കളി ഓടിയിറങ്ങി വന്നു. അവർ വിളിച്ചു കൂവി..


'ദേണ്ടെ കൊച്ചമ്പ്രാൻ വരണു.' 


കുഞ്ഞുകുഞ് പുറകെ തിടുക്കപ്പെട്ടെത്തി. തിടുക്കപ്പെട്ടു പറഞ്ഞു.

 'കൊച്ചമ്പ്രാനെന്തിന് ഞങ്ങടെ കൂരയില്...'


 അയാൾ പറഞ്ഞ് പകുതി വഴിയിൽ നിറുത്തി. ഞാൻ അകത്തേക്ക് തലയും കുനിച്ചു കയറി. അവരുടെ വീടിന്റെ മേൽക്കൂരകൾ ഉമ്മറത്തേക്ക് ചാഞ്ഞാണ് കിടക്കുന്നത്. തല കുനിക്കാതെ കയറാൻ കഴിയില്ല. 


തേനീച്ചക്കൂട്ടിൽ കല്ലെറിഞ്ഞതുപോലെ കുഞ്ഞുകുട്ടി പരാധീനങ്ങൾ അടക്കം എല്ലാം പുറത്തേക്കു ചാടി. 

'കൊച്ചമ്പ്രാൻ ഞങ്ങടെ വീട്ടി... '


പുലക്കള്ളിയുടെ വാക്കുകൾ പകുതിക്ക് നിന്നുപോയി. പത്തുപതിനൊന്നു ജീവനുകൾ മുറ്റത്തുകൂടെയും തൊടിയിലൂടെയും പാറി നടന്നു. 


ഞാൻ പറഞ്ഞു. 


"കുഞ്ഞുകുഞ്ഞെ, അയിത്തത്തിന്റെ കാലമൊക്കെ കഴിഞ്ഞു. ഇനിയുള്ള കാലം എനിക്കു നിങ്ങളുടെ വീട്ടിലും വരാം. നിങ്ങളുടെ കഞ്ഞി വെള്ളവും കുടിക്കാം. ഞങ്ങളുടെ കുട്ടികൾക്കൊപ്പം നിങ്ങളുടെ കുട്ടികൾക്കും സ്കൂളിൽ അടുത്തടുത്തിരുന്നു പഠിക്കാം. ഞാൻ കഴിക്കുന്ന പത്രത്തിൽ തന്നെ നിങ്ങൾക്കും കഴിക്കാം. കാലം മാറി."


ആ വാക്കുകൾ അയാൾക്ക് ദഹിച്ചതേയില്ലെന്നു അയാളുടെ വാക്കുകളിൽ ഞാൻ മനസ്സിലാക്കി. 

"കൊച്ചമ്പ്രാൻ നടന്നോളു, ഞാൻ അങ്ങെത്തിക്കൊള്ളാം."


ഭയവും ബഹുമാനവും അയാളിൽ നിറഞ്ഞിരുന്നു. ഞാൻ പുറത്തേക്കിറങ്ങി നടന്നു. മറ്റുള്ളവർ അകത്തേക്ക് പാഞ്ഞു കയറി. കുഞ്ഞുകുഞ് പുലക്കള്ളിയോട് പറഞ്ഞു.


"ആ തോർത്തിങ്ങോട്ടെടുത്തോ"


അയാൾ ഉടുത്തിരുന്ന മുണ്ടൊന്നു കുടഞ്ഞുടുത്തു. ചേറിന്റെ മണമുള്ള തോർത്ത്‌ തോളത്തിട്ടു. എന്റെ പുറകേ നടന്നു. ഒരു വാരം അകലമിട്ട്. 

    

പൂമുഖത്തിരുന്ന അമ്മൂമ്മ എന്നെ കണ്ടു പറഞ്ഞു. 


"'ആ കുളത്തിലൊന്ന് മുങ്ങിയിട്ട് കേറി പോടാ." '

        


 ശുഭം.



Rate this content
Log in

Similar malayalam story from Abstract