Hibon Chacko

Drama Romance Thriller

4  

Hibon Chacko

Drama Romance Thriller

Affair // erotic thriller / 7

Affair // erotic thriller / 7

4 mins
25



രാത്രി അല്പം അധികമായതിന്റെ ലക്ഷണം നേർത്ത വെളിച്ചത്തിന്റെ രൂപത്തിൽ ബെസ്മെന്റിൽ പലയിടത്തായി വെളിവായിരുന്നു. അധികം വാഹനങ്ങളൊന്നുമങ്ങനെ അവിടെ പാർക്ക് ചെയ്ത് കിടക്കുന്നുണ്ടായിരുന്നില്ല ആ സമയം. പഴകിയ ഒരു സ്ഥലമെന്നനിലയിൽ അവിടേക്ക് ആളുകളുടെ ശ്രദ്ധകിട്ടാതെ കിടക്കുന്നതിന്റെ ലക്ഷണം ബേസ്മെന്റിലാകെ കാണാമായിരുന്നു. ഹണിയുടെ അത്ര വലിപ്പമില്ലാത്ത കാറിലിരുന്ന് ഇയർഫോണുപയോഗിച്ച് തന്റെ മൊബൈലിൽ എന്തോ കാണുകയായിരുന്നു ഹസ്ബന്റ് -ഡ്രൈവിംഗ് സീറ്റിട്ടിലിരുന്നുകൊണ്ട്.

   ഹണി തന്റെ കാർ ലക്ഷ്യമാക്കി ഡ്യൂട്ടി കഴിഞ്ഞു മടങ്ങിവരികയാണ് ലിഫ്റ്റിൽനിന്നും. ഉടനെ യുവാവ് ഇരുട്ടിന്റെ മറവിൽ നിന്നെന്നവിധമെത്തി അടുത്തായുള്ള തൂണിന് പിന്നിലേക്കവളെ പിടിച്ച് കൊണ്ടുപോയി. ഹസ്ബന്റ് തലതിരിച്ച് എന്തോ തോന്നി വെറുതെയൊന്ന് ലിഫ്റ്റിന്റെ ഭാഗത്തേക്ക്‌ നോക്കിയപ്പോൾ പക്ഷെ കാറിന്റെ പിന്നിലെ ഇടത്തേ പാസഞ്ചർ സീറ്റിന്റെ ഗ്ലാസിനല്പം അകലെയായി ആ തൂണുമാത്രം നിലകൊണ്ടു. തൂണിനെ വിശ്വസിച്ചെന്നവിധം ഹസ്ബന്റ് തന്റെ പ്രവർത്തനം നേരെയിരുന്ന് പഴയപടി തുടർന്നു.

   അല്പസമയമങ്ങനെ കഴിഞ്ഞതോടെ ചെറിയൊരു മൽപ്പിടുത്തം, ശബ്ദരഹിതമായത്, കഴിഞ്ഞവിധം തൂണിന് പിന്നിൽനിന്നും ഹണി തലയല്പം കുനിച്ച് ധൃതിവിടാതെ പ്രത്യക്ഷയായി. അവൾ തന്റെ കാറിലേക്കൊന്ന് കൃഷ്ണമണികൾ ഉയർത്തി നോക്കിയശേഷം അതേപടി, കാർ ലക്ഷ്യമാക്കി നടന്നു. തന്റെ പ്രവർത്തനം തുടർന്നുകൊണ്ടിരുന്ന ഹസ്ബന്റിനെ പാസഞ്ചർ സൈഡിലെ താഴ്ന്നുകിടന്ന ഡോറിന്റെ വിൻഡോയിലൂടെ അല്പം കുനിഞ്ഞ് നോക്കി മുഖത്തെ ഭാവമെല്ലാം മറച്ചുപിടിക്കുംവിധം ഹണി. അത് ശ്രദ്ധിച്ച് തന്റെ പ്രവർത്തനം അവസാനിപ്പിച്ച് മൊബൈലും ഇയർഫോണും മാറ്റിയൊരിടത്തായി ഹസ്ബന്റ് വെച്ചു. ശേഷം പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു, ഡോർ തുറക്കുവാനുള്ള ശ്രമം നടത്തുന്നതിനിടയിൽ;

“നീയെന്താ പേടിച്ചുപോയോ?”

   മറുപടി ഭാവമായോ ശബ്ദമായോ പ്രകടമാക്കാതെ ലോക്കഴിഞ്ഞ ഡോർ തുറന്ന് അകത്ത് കയറിയിരുന്നശേഷം ചെറുതായൊരു കൃത്രിമമന്ദഹാസം പൊഴിച്ചു അവൾ തന്റെ ഹസ്ബന്റിനോടായി.

“ഇന്ന് ലേറ്റ് ആയില്ലേ, നമുക്ക് പുറത്തൂന്ന് ഫുഡ്‌ വാങ്ങിച്ചു കൊണ്ടുപോകാം.”

   മറുപടി പ്രതീക്ഷിക്കാത്തവിധം വിൻഡോ ഗ്ലാസ്സുകൾ ഉയർത്താനുള്ള സ്വിച്ച് അമർത്തി കാർ സ്റ്റാർട്ട്‌ ചെയ്ത് പിന്നോട്ടെടുക്കുന്നതിനിടയിൽ ഹസ്ബന്റിങ്ങനെ പറഞ്ഞു.

   തന്റെ കാറിൽ കയറി സ്റ്റാർട്ട്‌ ചെയ്യാനുള്ള ശ്രമം തുടങ്ങിയ നിമിഷമാണ് ഹണിയുടെ മൊബൈൽ റിങ്ങ് ചെയ്തത്. ഹാൻഡ്ബാഗിൽനിന്നും മൊബൈൽ എടുത്ത് കോൾ നോക്കി അവൾ -ഹസ്ബൻഡ് ആയിരുന്നു. കോൾ എടുത്ത് ‘ഹലോ’ അവൾ ശബ്ദിച്ചതും, അവൾക്കടുത്തായി കാറിന് പുറത്ത് യുവാവ് ആഷ് കളർ കോട്ടിലും സ്യൂട്ടിലുമുൾപ്പെടെ സാധാരണ കാണുന്നപടി എത്തി. അയാളുടെ മുഖത്തെ ഗൗരവം അവൾ ശ്രദ്ധിച്ചു. കോളിൽ ഹസ്ബൻഡ് ‘ഹലോ’ തിരികെ പലതവണ ഇതിനിടയിൽ നൽകിയിരുന്നു. ആ നിമിഷങ്ങളിലൊന്നിൽ അവൾ കോളിലേക്ക് ശ്രദ്ധകൊടുത്ത് ഒരിക്കൽക്കൂടി ‘ഹലോ’ പ്രകടിപ്പിച്ചശേഷം, പുറത്ത് ചലനംകൂടാതെ എന്തിനോ തയ്യാറായി നിൽക്കുന്ന യുവാവിനെ നോക്കിപ്പോയി. അടുത്തനിമിഷം അവൾ കോളിൽ എന്തോ പറയുവാൻ തുനിഞ്ഞതിന് മുൻപെന്നവിധം ഡോർ തുറക്കുവാൻ ശ്രമിച്ചു യുവാവ് ബലത്തിൽ, ഗ്ലാസിൽ വിരലുകൾകൊണ്ട് വലിയ ശബ്ദത്തിൽ ഞൊട്ടിയശേഷം. അവൾക്ക് തന്റെ പ്രവർത്തനം തുടങ്ങുന്നതിനു മുൻപേ കാറിന്റെ ഗ്ലാസ്സ് താഴ്ത്താനുള്ള സ്വിച്ച് അമർത്തേണ്ടി വന്നുവെന്ന് പറയാം. കോളിൽ ശ്രദ്ധ കൊടുക്കുവാനാകാത്തവിധം ഭയത്തിൻപുറത്ത് തുറന്നുവരുന്ന ഗ്ലാസ്സിനെയും പുറത്ത് തയ്യാറായി നിൽക്കുന്ന യുവാവിനെയും അവൾ മാറി-മാറി നോക്കി. ഗ്ലാസ്സ് തുറന്നുവന്നപടി വിൻഡോയിലൂടെ കുനിഞ്ഞ് അയാൾ തന്റെ വലതുകൈയ്യും മുഖവുംചേർത്ത് അവളെ പുണർന്ന് ചുംബിക്കുവാൻ ശ്രമിക്കുന്നതിന് തൊട്ടുമുൻപ് ഹണി തന്റെ മൊബൈലിലെ കോൾ കട്ടാക്കി. ആർത്തിയോടെയുള്ളൊരു ചുംബനം അവൾക്ക് അങ്ങനെ നൽകിയശേഷം, ഡോർ ധൃതിയിൽ തുറന്ന് അവളുടെ ഇടത്തേ കൈകളിൽ ഇരുന്ന മൊബൈൽ പിടിച്ചുവാങ്ങി ലാസ്റ്റ് വിളിച്ച നമ്പറിലേക്ക് യുവാവ് തിരികെ ഡയൽ ചെയ്തു. തടയാൻ ശ്രമിച്ച അവളുടെ ഇരുകൈകളും തന്റെ ഇടതുകൈകൊണ്ട് അയാൾ ബലിഷ്ഠമായെന്നവിധം പിടിച്ച് ഒതുക്കി. അവൾ ഭയന്ന കണ്ണുകളോടെയുള്ള ഭാവത്തോടെ ചുറ്റുപാടും നോക്കിപ്പോയി.

   കോൾ അങ്ങേ തലയ്ക്കൽ ഉടൻ എടുത്തു, ‘ഹലോ’ ഇവിടേക്ക് കേട്ടു. അവൾ എന്തോ പറയുവാൻ ശ്രമിച്ചുപോയി ശബ്ദം പുറത്തുവരുത്താതെയത് സ്വയം അവസാനിപ്പിച്ചു. ‘ഹലോ’ വീണ്ടും വന്നുകൊണ്ടിരുന്ന നിമിഷത്തിലൊന്നിൽ അയാൾ, അവളുടെ വലത്തേ കഴുത്തിൽ തുടങ്ങി കവിളിലൂടെ നെറ്റിവരെ തന്റെ നാവുപയോഗിച്ച് നക്കി. പ്രവർത്തി നടത്തിയ യുവാവിന്റെയും ഏറ്റുവാങ്ങിയ ഹണിയുടെയും മനഃപൂർവ്വമല്ലാത്ത ശബ്ദങ്ങൾ കോളിലൂടെ കേട്ടെന്നവിധം ‘ഹലോ’ യുടെ ഭാവം മാറി തുടങ്ങി. പിൻവലിഞ് അവളെയൊന്ന് ഗൗരവമായി നോക്കിയശേഷം, അതേ ഭാവം മൊബൈൽ സ്ക്രീനിലെ കോളിനോടും പ്രകടമാക്കിയശേഷം അയാൾ, കോൾ കട്ട്‌ ചെയ്തു ബലമായി. ശേഷമത് തിരികെ അവളുടെ നെഞ്ചിലേക്ക് വെച്ചശേഷം, തന്റെ ഇടതുകൈയ്യിൽ കുരുക്കിയ അവളുടെ ഇരുകൈകളും മടക്കി മൊബൈൽ നെഞ്ചോട് ചേർപ്പിച്ചു.

   അവൾ ഭയവും ഗൗരവവും നിസ്സഹായതയും ഒരുപോലെ പ്രകടമാക്കിയിരിക്കുന്ന ആ നിമിഷം, മൊബൈൽ അവളുടെ കൈകൾ അല്പം താങ്ങിയെന്നായപ്പോൾ, പിന്നോട്ട് മാറി ഡോർ വലിച്ചടച്ചശേഷം അവളെ ഉപേക്ഷിച്ച് അയാൾ കാറിന് പിന്നിലേക്ക് നടന്നു, പിന്നെ മറഞ്ഞു.

“ഇത്രയുമൊക്കെ ആയിട്ടും നീ ഒരു കൂസലും

കുഴപ്പവുമില്ലാതെ ഇവിടെ ഇരിക്കുന്നുണ്ടല്ലോ...”

   ചെറിയൊരു അമ്പരപ്പ് കലർന്ന മുഖഭാവത്തോടെ, ഇത്രയും കേട്ടശേഷം യുവതി പറഞ്ഞു.

“എടീ കൂസലില്ലെന്ന് വെച്ചാൽ... യൂ നോ... ഐ ഡിഡ് ദാറ്റ്‌,

കുഴപ്പത്തിന്റെ കാര്യമാണ് ഇവിടെ ഇപ്പോൾ എന്റെ പ്രശ്നം...”

   മുഖത്ത് ആത്മാർത്ഥ വരുത്തേണ്ടിവന്ന് ഹണി ഇങ്ങനെ മറുപടി നൽകി ഇരുന്നു, തുടർന്ന്.

“നീയെന്താ പെട്ടെന്ന് ഇവനുമായിട്ട്,

റിലേഷൻഷിപ്പിലായത്... ഐ മീൻ പെട്ടെന്ന്...?!”

   മനസിലാകാത്തവിധം ഭാവം പ്രകടമാക്കി യുവതിയിങ്ങനെ പറഞ്ഞു, തലയും ഇരുകൈകളും ഒപ്പം ചലിപ്പിച്ചുകൊണ്ട്.

“നിനക്കറിയാമല്ലോ, ഞാൻ അത്രയങ്ങു ഓപ്പൺ അല്ല...

എന്നെയൊരാൾ സ്വകാര്യമായൊരു സ്ഥലത്ത് വെച്ച് നോക്കുമ്പോൾ...”

   ഇങ്ങനെ പറഞ്ഞ് ഹണി പൂർത്തിയാക്കുവാൻ മടിച്ച് നിന്നപ്പോൾ ഇടയിൽ കയറിയെന്നവിധം യുവതി പറഞ്ഞു;

“... ഇവൻ നോക്കിയപ്പോൾ നിനക്ക് കംഫർട്ടബിളായി തോന്നി.

ചില്ലറ നോട്ടമല്ലായിരുന്നു നടന്നതെന്ന് മനസ്സിലായി എനിക്ക്.”

   ആദ്യവാചകം തന്റെ സുഹൃത്തിനെ സഹായിക്കുംവിധവും രണ്ടാമത്തേത് സുഹൃത്തിനെയൊന്ന് സംശയംകലർന്ന പ്രണയഭാവത്തോടെ നോക്കിക്കൊണ്ടുമായിരുന്നു യുവതി അവസാനിപ്പിച്ചത്.

   വളരെ നേർത്തൊരു ചമ്മൽ പ്രകടമാക്കിയപടി ഹണി ഇരുന്നപ്പോഴേക്കും ‘തുടരൂ’ എന്ന ഭാവത്തിൽ ചിരികലർത്തി യുവതി ഇരിപ്പ് തുടർന്നു. ഹണി അതുമാനിച്ച് സാവധാനം തുടർന്നു;

“എങ്ങനെയാ ഞാൻ പറയുന്നത്... സീ, എന്നോടൊരു

താത്പര്യം ഉണ്ടെന്നെനിക്ക് മനസ്സിലായതോടെ... ഐ മെയ്ഡ് സം ഡ്രീംസ്!”

   ഇതുകേട്ടശേഷം ഒന്നുരണ്ടുനിമിഷം യുവതി ഹണിയുടെ മുഖത്തേക്ക് നോക്കിയിരുന്നു. ശേഷം പെട്ടെന്നെന്നവിധം പറഞ്ഞു;

“നീയിതിങ്ങനെ വളച്ചുചുറ്റി സമയം കളയേണ്ട!

ലിഫ്റ്റിൽ വെച്ച് കണ്ടു, നിനക്ക് ഇഷ്ടപ്പെട്ടു, സെക്സ് ചെയ്തു.”

   ഇതുകേട്ട് ഒന്ന്‌ നിശ്വസിക്കാൻ തോന്നിയത് വേണ്ടെന്നുവെച്ച് ഹണി തന്റെ സുഹൃത്തിൽനിന്നും കണ്ണുകളെടുക്കാതെ ഇരുന്നു.

“അവിടെ ലിഫ്റ്റിലും ബേസ്മെന്റിലെങ്ങും,

ആളുകൾ ആരും ഉണ്ടാകാറില്ലേ... ആരും കണ്ടില്ല!?”

   ‘ഇല്ല’ എന്ന അർത്ഥത്തിൽ ചെറിയൊരു ശബ്ദം ചുണ്ടുകളിൽനിന്നും പുറപ്പെടുവിച്ചതിനൊപ്പം ഹണി തലയാട്ടി, തന്റെ സുഹൃത്തിന്റെയീ വാചകങ്ങൾക്ക് മറുപടിയായി.

“എടീ, ഞാൻ ഓരോ ദിവസവും കഴിയുമ്പോഴും എന്തൊക്കെ ചിന്തിച്ചോ,,

അതെല്ലാം പിന്നീട് സംഭവിക്കും... അങ്ങനെയൊക്കെയുണ്ട്...”

ഒരു അലസഭാവത്തിൽ ഹണിയിങ്ങനെ തുടർന്നുപറഞ്ഞുവെച്ചു.

“കാര്യങ്ങൾ നിന്റെ കെട്ടിയോന്റെ പിറകിൽ വരെയെത്തുമെന്ന്

ചിന്തിച്ചായിരുന്നോ എന്റെ മോള്?!”

   ചെറിയൊരു ചിരിയോടെ പെട്ടെന്ന് യുവതി ഹണിയോടിങ്ങനെ പറഞ്ഞു. ഒരുനിമിഷമൊന്ന് ആലോചിച്ചശേഷം ഹണി പറഞ്ഞു, ‘ഇല്ല’ എന്ന ഭാവം തുടരവേ;

“അതാടി ഇപ്പോൾ ഒരു പ്രശ്നം.”

ഒരു ആലോചനയോടെ യുവതി തുടർന്നുചോദിച്ചു;

“ആദ്യം നീ പ്രതികരിച്ചില്ല എന്നൊക്കെയുള്ളത് എനിക്ക് മനസ്സിലാകും.

പക്ഷെ നിങ്ങള് പിന്നീട് ധാരണയൊന്നും ഉണ്ടാക്കിയില്ലേ?”

ഒന്നുവേഗം നിരാശയോടെയെന്നവിധം നിശ്വസിച്ചശേഷം ഹണി പറഞ്ഞു;

“എടീ എല്ലാം എനിക്ക് ഫേവറായിരുന്നു.

മോന്റെ സ്കൂളിലെ ഫങ്ക്ഷന്റെ ദിവസമാണ് ആദ്യം നടക്കുന്നത് ഫ്ലാറ്റിൽ...”

ഒന്നുനിർത്തി, ഒന്നനങ്ങിയിരുന്ന് അവൾ തുടർന്നു;

“ഞാൻ ഉദ്ദേശിച്ചപോലെ അവൻ സമ്മതിച്ചതാ അന്ന്,,

അവന് കാര്യം നടന്നാൽ മതി പിന്നെ വേണ്ടെന്ന്...”

   യുവതി ശ്രദ്ധയോടെ കേട്ടിരിക്കുന്നതിനിടയിൽ ഒരുനിമിഷത്തേക്ക് ഹണിയൊന്ന് നിർത്തി, പിന്നെ തുടർന്നുപറഞ്ഞുവെച്ചു;

“പിന്നെ അവൻ വരുന്നത് എന്റെ കെട്ടിയോൻ വന്നതിൽപ്പിന്നെയാ...

എനിക്ക് ചില സംശയങ്ങളൊക്കെയുണ്ട് ഈ കാര്യത്തിൽ...”

   യുവതി ഇരുകൈകളും മടക്കി ടേബിളിലൂന്നി അവയുടെ മുഷ്ടികൾ ചുരുട്ടി തന്റെ താടയ്ക്കുകൊടുത്ത് അല്പനിമിഷം തന്റെ സുഹൃത്തിൽനിന്നും മിഴികളെടുത്ത് മാറ്റി ആലോചനയിലാണ്ടു. അപ്പോഴേക്കും ഹണിയും തന്റെ താടയ്ക്ക്, തന്റെ കൂട്ടുകാരിയെപ്പോലെ കൈകൾ കൊടുത്തിരുന്നു. യുവതി അല്പമങ്ങനെ കഴിഞ്ഞ് പറഞ്ഞു;

തുടരും//



Rate this content
Log in

Similar malayalam story from Drama